For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപ്പ പഴയ കപ്പയല്ല, ആളാകെ മാറിപ്പോയി!!

|

ലോകത്തെ ഭൂരിപക്ഷം ആളുകളുടേയും മുഖ്യ ആഹാരം അരിയോ, ചോളമോ ഗോതമ്പോ ഒന്നുമല്ല, കപ്പ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മരച്ചീനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ സത്യം അതാണ്. കപ്പപ്പൊടി ആരോഗ്യത്തിന്..

ഏത് മണ്ണിലും വളരാനും കീടബാധയേല്‍ക്കാതെ വളര്‍ന്നു വരുന്നതുമായ കപ്പയുടെ ഗുണം പറഞ്ഞാലൊട്ട് അവസാനിക്കുകയുമില്ല. നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന കപ്പ തന്നെയാണ് പഴയ തലമുറയുടെ ആരോഗ്യരഹസ്യവും എന്നുള്ളതാണ്.

നിരവധി ആരോഗ്യഗുണങ്ങളുള്ള കപ്പയാണെങ്കില്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുകയും ചെയ്യും എന്നുള്ളതാണ്. അതുകൊണ്ടു തന്നെ ദിനം തോറുമുള്ള ഉപയോഗത്തിന് കപ്പയല്ലേ നല്ലത്? മരച്ചീനിയില സ്റ്റൂ കഴിച്ചിട്ടുണ്ടോ..?

പുതു തലമുറയും പഴയ തലമുറയും ഒരുപോലെ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന കപ്പ എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് നമുക്ക് നല്‍കുന്നതെന്ന് നോക്കാം.

മസിലിന്റെ വളര്‍ച്ചയ്ക്ക സഹായിക്കും

മസിലിന്റെ വളര്‍ച്ചയ്ക്ക സഹായിക്കും

കപ്പ നമ്മുടെ മസിലിന്റെ വളര്‍ച്ച ത്വരിത ഗതിയിലാക്കും. നമ്മുടെ അപ്പൂപ്പന്‍മാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതു തന്നെയാണെന്നതാണ് സത്യം.

എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും

എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും

കപ്പയില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം നമ്മുടെ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും എന്നതാണ്. അതുപോലെ തന്നെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും കപ്പയ്ക്ക് കഴിയും.

ഊര്‍ജ്ജസ്വലരാക്കും

ഊര്‍ജ്ജസ്വലരാക്കും

കപ്പ കഴിക്കുന്നത് നമ്മളെ എപ്പോഴും ഊര്‍ജ്ജസ്വലതയുള്ളവരാക്കി മാറ്റുന്നു. എനര്‍ജിയുടെ കലവറയാണ് കപ്പ എന്നുള്ളതാണ് സത്യം. ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് നമ്മള്‍ കഴിച്ചില്ലെങ്കില്‍ ഇത്തിരി കപ്പ കഴിച്ചാല്‍ മതി എല്ലാ പ്രശ്‌നവും തീരും.

ശരീരഭാരം വര്‍ദ്ധിപ്പിക്കണോ?

ശരീരഭാരം വര്‍ദ്ധിപ്പിക്കണോ?

ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ശരീരഭാരം വര്‍ദ്ധിപ്പിക്കേണ്ടത്. അതുകൊണ്ടു തന്നെ മെലിഞ്ഞിരിക്കുന്നവര്‍ക്ക് തടിയ്ക്കാനും നല്ല ഒരു ഭക്ഷണമാണ് കപ്പ എന്നുള്ളതാണ്.

ദഹനത്തിന് സഹായിക്കും

ദഹനത്തിന് സഹായിക്കും

ദഹനമാണ് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങളുടേയും തുടക്കം. അതുകൊണ്ടു തന്നെ ദഹനം നന്നായാല്‍ തന്നെ പകുതി നന്നായി. അതുകൊണ്ട് ദഹനത്തിന് ഏറ്റവും സഹായിക്കുന്ന ഒരു ഭക്ഷണമാണ് കപ്പ എന്നുള്ളതാണ്.

ജനിതക പ്രശ്‌നങ്ങളെ നേരിടുന്നു

ജനിതക പ്രശ്‌നങ്ങളെ നേരിടുന്നു

കപ്പ നമ്മുടെ പല ജനിതക തകരാറുകളേയും പരിഹരിക്കും. ഫോളിക് ആസിഡും വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പലപ്രശ്‌നങ്ങളേയും കപ്പ കഴിക്കുന്നതിലൂടെ പരിഹരിക്കാന്‍ കഴിയും.

 നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയ്ക്ക് കപ്പ പ്രവര്‍ത്തിക്കുന്നു. അല്‍ഷിമേഴ്്‌സ് സാധ്യത വരെ കപ്പ കുറയ്ക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ചവ്വരിയും കപ്പയില്‍ നിന്ന്

ചവ്വരിയും കപ്പയില്‍ നിന്ന്

കപ്പയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവാണ് ചവ്വരി എന്നുള്ളതാണ്. ഇതും നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് എന്നതാണ് സത്യം.

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കും

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കും

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ കപ്പ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് കപ്പ കഴിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇരുമ്പിന്റെ കലവറ

ഇരുമ്പിന്റെ കലവറ

ഇരുമ്പിന്റെ കലവറയാണ് കപ്പ എന്നുള്ളതാണ് മറ്റൊരു കാര്യം. ഇരുമ്പ് സത്ത് ധാരാളം അടങ്ങിയിട്ടുണ്ട് കപ്പയില്‍.

English summary

Health Benefits Of Tapioca

Most of us who have ever eaten tapioca know it as small, chewy pearls found in a bowl full of pudding. Some also like to make Asian bubbles teas out of it.
Story first published: Thursday, September 3, 2015, 15:42 [IST]
X
Desktop Bottom Promotion