For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സറകറ്റും അദ്ഭുത വഴികള്‍!!

By Super
|

നമ്മളെല്ലാവരും ഭയക്കുന്ന അസുഖമാണ്‌ അര്‍ബുദം.

അമിതമായ മദ്യപാനം, പുകവലി, പൊണ്ണത്തടി, സൂര്യപ്രകാശം ഏല്‍ക്കല്‍ തുടങ്ങിയ വിവിധ ജീവിതശൈലീ ഘടകങ്ങള്‍ കാരണം ഉണ്ടാകുന്ന അര്‍ബുദങ്ങളുടെ നിരക്കില്‍ അടുത്ത കാലത്തായി വന്‍ വര്‍ധന ഉണ്ടയതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കരള്‍, വായ, വയര്‍, വൃക്ക, ചര്‍മ്മം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ വര്‍ധിക്കുകയാണ്‌. ഇവയുടെ കണക്കുകള്‍ നമ്മളെ ഞെട്ടിക്കുന്ന തരത്തിലാണ്‌. നല്ല വാര്‍ത്ത എന്തെന്നാല്‍ ഇത്തരം അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്‌ ഗുണകരമാകും എന്നതാണ്‌.

എവിടെ തുടങ്ങും എന്നറിയുന്നതാണ്‌ കഠിനം. ഏറ്റവും പുതിയ ഗവേഷണങ്ങളില്‍ നിന്നും ലഭിച്ച എട്ട്‌ വഴികളാണ്‌ താഴെ പറയുന്നത്‌. ചിലത്‌ വളരെ ചെറുതും ലളിതവുമാണ്‌ എന്നാല്‍ ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമായി ഇവ ഒരുമിച്ചെടുക്കുന്നത്‌ വിവിധതരം അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും.

എന്തിനാണ്‌ ജീവിതത്തെ വിധിക്ക്‌ വിട്ടുകൊടുക്കുന്നത്‌? അര്‍ബുദം വരാനുള്ള സാധ്യതകള്‍ കുറയ്‌ക്കാനുള്ള 8 അത്ഭുതരങ്ങളായ വഴികളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌.

ബിയര്‍

ബിയര്‍

അള്‍സറിനും അതുവഴി വയറ്റിലെ അര്‍ബുദത്തിനും കാരണമായേക്കാവുന്ന ബാക്ടീരിയം ഹെലികോബാക്ടര്‍ പൈലോറിയെ പ്രതിരോധിക്കാന്‍ ബിയര്‍ സഹായിക്കും. അതിനാല്‍ കര്‍ശന നിയന്ത്രണത്തില്‍ പരിമിതമായ അളവില്‍ ബിയര്‍ കഴിക്കുന്നത്‌ ചില ആരോഗ്യ ഗുണങ്ങള്‍ നല്‍കും.

എന്നാല്‍, ദിവസവും രണ്ടില്‍ കൂടുതല്‍ ബിയര്‍ പോലുള്ള മദ്യങ്ങള്‍ കഴിക്കുന്നത്‌ വായ, തൊണ്ട, കരള്‍,ശ്വാസ കോശം എന്നിവയിലെ അര്‍ബുദത്തിന്റെ സാധ്യത ഉയര്‍ത്തും. സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ വേണം കാരണം ദിവസം ഒരു ബിയര്‍ കുടിക്കുന്നതു പോലും സ്‌തനാര്‍ബുദ സാധ്യത 10 ശതമാനം ഉയര്‍ത്തുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.അതിനാല്‍ ആഴ്‌ചയില്‍ രണ്ട്‌ ദിവസം ഒഴിവാക്കാനാണ്‌ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നത്‌.

എല്ലാ രണ്ട്‌ മണിക്കൂറിലും ചലിക്കുക

എല്ലാ രണ്ട്‌ മണിക്കൂറിലും ചലിക്കുക

ഇരിക്കുന്നത്‌ കുറച്ചാല്‍ അര്‍ബുദം തടയാമെന്ന്‌ അടുത്തിടെ ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പ്‌ തന്നിരുന്നു. വയര്‍, കുടല്‍, ശ്വാസകോശം എന്നിവിടങ്ങളില്‍ അര്‍ബുദം വരാനുള്ള സാധ്യത രണ്ട്‌ മണിക്കൂറില്‍ കൂടുതല്‍ ഇരുന്നാല്‍ 10 ശതമാനം കൂടുമെന്ന്‌ ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ റീജെന്‍സ്‌ബര്‍ഗ്‌ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു.

ഇറച്ചി മസാലക്കൂട്ട്‌ പുരട്ടി ഗ്രില്‍ ചെയ്യുക

ഇറച്ചി മസാലക്കൂട്ട്‌ പുരട്ടി ഗ്രില്‍ ചെയ്യുക

ഉയര്‍ന്ന ചൂടില്‍ ഇറച്ചി ഗ്രില്‍ ചെയ്യുന്നതും പൊരിക്കുന്നതും വിവിധ തരം രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. ഇവ അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്‌. എന്നാല്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണ്ടെത്തിയത്‌ മസാലകൂട്ട്‌ പുരട്ടി ഒരുക്കിയ ഇറച്ചി ഗ്രില്‍ ചെയ്യുന്നത്‌ തീജ്വാല നേരിട്ട്‌ ഇറച്ചിയില്‍ ഏല്‍ക്കുന്നത്‌ തടയുകയും അര്‍ബുദ കാരണങ്ങളായ രാസവസ്‌തുക്കള്‍ രൂപപ്പെടുന്നതും കുറയുമെന്നുമാണ്‌. ഇത്‌ എളുപ്പത്തില്‍ ചെയ്യാന്‍ ഒരു നാരങ്ങയുടെ നീര്‌ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ഒലിവെണ്ണ, ഒരു ടേബിള്‍ സ്‌പൂണ്‍ ശുദ്ധമായ തേന്‍, സോയ സോസ്‌, കുറച്ച്‌ കടുക്‌ എന്നിവ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

പഴങ്ങള്‍ ഫ്രിഡ്‌ജിന്‌ പുറത്ത്‌ വയ്‌ക്കുക

പഴങ്ങള്‍ ഫ്രിഡ്‌ജിന്‌ പുറത്ത്‌ വയ്‌ക്കുക

ഫ്രിഡ്‌ജില്‍ വച്ച പഴങ്ങളില്‍ പുറത്തിരിക്കുന്നവയേക്കാള്‍ അര്‍ബുദത്തെ പ്രതിരോധിക്കുന്ന പോഷകങ്ങള്‍ കുറവായിരിക്കുമെന്ന്‌ പഠനങ്ങള്‍ പറയുന്നു.

ഉദാഹരണത്തിന്‌, ഫ്രിഡ്‌ജില്‍ വച്ചിട്ടുള്ളതിനേക്കാള്‍ പുറത്തിരിക്കുന്ന തക്കാളി, കുരുമുളക്‌ എന്നിവയില്‍ ബീറ്റാകരോട്ടീന്‍ ഇരട്ടിയും ലൈകോപീന്‍ 20 മടങ്ങും കൂടുതലുമായിരിക്കും. ഇവ രണ്ടും അര്‍ബുദം വരാനുള്ള സാധ്യത കുറയ്‌ക്കുന്നവയാണ്‌.

പച്ചക്കറികള്‍ മൈക്രോവേവ്‌ ചെയ്യരുത്‌

പച്ചക്കറികള്‍ മൈക്രോവേവ്‌ ചെയ്യരുത്‌

കഴിക്കുന്നതിന്റെ അളവ്‌ കൂട്ടാന്‍ വേണ്ടിയാണെങ്കിലും പച്ചക്കറികള്‍ മൈക്രോവേവ്‌ ചെയ്‌ത്‌ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഉപേക്ഷിക്കുക. പകരം ആവിയില്‍ വേവിച്ച്‌ കഴിക്കുക. മൈക്രോവേവ്‌ ചെയ്‌താല്‍ പച്ചക്കറികളിലെ വിറ്റാമിന്‍ സിയുടെ അളവ്‌ കുറയില്ല എന്ന പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും ,സ്‌പാനിഷിലെ ഒരു പഠനം പറയുന്നത്‌ ബ്രോക്കോളിയിലെ 97 ശതമാനം അര്‍ബുദ പ്രതിരോധ ഫ്‌ളവനോയിഡിനെയും ഇത്‌ നശിപ്പിക്കുമെന്നാണ്‌.

ഉപ്പ്‌ അമിതമാകരുത്‌

ഉപ്പ്‌ അമിതമാകരുത്‌

യുകെയിലെ ഉദര അര്‍ബുദങ്ങളില്‍ 14 ശതമാനത്തോളം ഉപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസേന കഴിക്കേണ്ട ഉപ്പിന്റെ അളവ്‌ 6 ഗ്രാം ( 2.4 ഗ്രാം സോഡിയം ) ആയിരിക്കണം. അതുകൊണ്ട്‌ ഭക്ഷണത്തില്‍ കൂടുതല്‍ ചേര്‍ക്കരുത്‌. വാങ്ങുന്ന ഭക്ഷണങ്ങളിലെ സോഡിയത്തിന്റെ അളവ്‌ എത്രയെന്ന്‌ നോക്കി വാങ്ങുക.

പൂര്‍ണമായി ഇരുട്ടില്‍ ഉറങ്ങുക

പൂര്‍ണമായി ഇരുട്ടില്‍ ഉറങ്ങുക

രാത്രിയില്‍ ദീര്‍ഘ നേരം ക്രിത്രിമ പ്രകാശം ഏല്‍ക്കുന്നത്‌ സ്‌തനം , പ്രോസ്‌റ്റ്‌ എന്നിവ ഉള്‍പ്പടെ പല ഭാഗങ്ങളില്‍ അര്‍ബുദങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ പഠനങ്ങള്‍ പറയുന്നു.

സുഗന്ധ മെഴുകുതിരികള്‍ ഉപേക്ഷിക്കുക

സുഗന്ധ മെഴുകുതിരികള്‍ ഉപേക്ഷിക്കുക

വിശ്വസിച്ചാലും ഇല്ലെങ്കിലും വീടിന്‌ പുറത്തുള്ളതിലും അകത്താണ്‌ വായു കൂടുതല്‍ മലിനപ്പെട്ടിരിക്കുന്നത്‌ എന്നതാണ്‌ സത്യം. പുകയിലയുടെ പുകയാണ്‌ ഇതില്‍ ഏറ്റവും മലിനമാക്കുന്നത്‌, കൂടാതെ ചില ക്ലീനിങ്‌ ഉത്‌പനങ്ങള്‍, എയര്‍ ഫ്രഷ്‌നര്‍, സുഗന്ധ മെഴുകുതിരികള്‍ എന്നിവ പുറത്ത്‌ വിടുന്ന ഓര്‍ഗാനിക്‌ സംയുക്തങ്ങള്‍ അര്‍ബുദത്തിന്‌ കാരണമാകുന്നവയാണ്‌. മനുഷ്യരുടെ ആരോഗ്യത്തിന്‌ ഇവ എത്രമാത്രം ഭീഷണിയാണന്ന്‌ കണ്ടെത്തിയിട്ടില്ല എങ്കിലും ശരീരത്തിലേക്ക്‌ ഇവ അധികം എത്താതിരിക്കാന്‍ വീടിനകത്ത്‌ നന്നായി വായുസഞ്ചാരം ഉണ്ടാകുന്നതിന്‌ ജനാലുകളും മറ്റും നന്നായി തുറന്നിടുക.

English summary

Surprising Ways To Reduce Cancer Risks

Why leave it to destiny? 8 surprising ways to reduce cancer risk. Cancer is a disease we all fear, yet according to new figures there's been a steep rise in rates of types that are caused by lifestyle factors -triggered by excess alcohol, smoking, obesity and exposure to sun.
X
Desktop Bottom Promotion