For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീന്‍സ് സ്ത്രീകള്‍ക്കുണ്ടാക്കും ആരോഗ്യപ്രശ്‌നങ്ങള്

|

സ്ത്രീകള്‍ ജീന്‍സിടരുതെന്ന് ഗാനഗന്ധര്‍വന്‍ പറഞ്ഞത് വിവാദക്കൊടുങ്കാറ്റുണ്ടാക്കിയെന്നു വേണമെങ്കില്‍ പറയാം. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ധാരാളം പേര്‍ രംഗത്തു വരികയും ചെയ്തു.

യേശുദാസിന്റെ വാക്കിനു പുറകിലെ ചേതോവികാരം എന്താണെങ്കിലും ജീന്‍സ് ധരിയ്ക്കുന്നത്, പ്രത്യേകിച്ച് ഇറുകിയ ജീന്‍സ് ധരിയ്ക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിയ്ക്കുമോയെന്ന കാര്യം ചിന്തിയ്‌ക്കേണ്ടതാണ്. ജീന്‍സ് ധരിയ്ക്കുന്നതല്ല, ഇറുകിയ ജീന്‍സാണ് കൂടുതല്‍ പ്രശ്‌നക്കാരനെന്നു തിരിച്ചറിയുകയും വേണം.

ജീന്‍സ്

ജീന്‍സ്

ജീന്‍സ് പൊതുവെ കട്ടി കൂടിയതാണ്. ഇത് ചൂടുണ്ടാക്കുന്നു. ഇതുകൊണ്ടു തന്നെ പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് അത് അത്ര നല്ലതല്ലെന്നു തന്നെ പറയണം. ഇത് പുരുഷന്മാര്‍ക്കും ബാധകമാണ്.

ജീന്‍സ്

ജീന്‍സ്

തുടകളിലേയും പ്രത്യുല്‍പാദന അവയവങ്ങളിലൂടെയും രക്തപ്രവാഹത്തെ ഇത് ബാധിയ്ക്കും. ഇത് വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ജീന്‍സ്

ജീന്‍സ്

ജീന്‍സിന്റെ തുണി അധികം മയമില്ലാത്തതാണ്. ഇത് ചര്‍മത്തില്‍ ഉരയുന്നത് ചര്‍മപ്രശ്‌നങ്ങളും മുറിവുമെല്ലാമുണ്ടാക്കും. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ജീന്‍സ്

ജീന്‍സ്

ടൈറ്റ് ജീന്‍സ് ഇടുന്ന സ്ത്രീകളില്‍ യോനീഭാഗത്തുണ്ടാകുന്ന കാന്‍ഡിഡിയാസിസ് എന്ന അണുബാധയ്ക്കുള്ള സാധ്യതകള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ജീന്‍സ്

ജീന്‍സ്

ഗര്‍ഭിണികള്‍ ജീന്‍സ് ധരിയ്ക്കുന്നത് അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കും. ഇത് ദഹനപ്രക്രിയയെ പതുക്കെയാക്കും. ജീന്‍സ് ധരിയ്ക്കുമ്പോള്‍ ശരീരത്തിന്റെ മുകള്‍ ഭാഗത്തേയ്ക്ക് മര്‍ദം കൂടും. ഇത് വയറ്റിലെ ദ്രവങ്ങള്‍ മുകളിലേയ്ക്കു തള്ളാന്‍ ഇടവരുത്തും. അസിഡിറ്റി കൂടുകയും ചെയ്യും.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Health Effects Of Tight Jeans For Women

Jeans is considered as one of the main fashion dress style. But tight jeans may cause some health issues for both men and women. Here are some health effects of tight jeans for women
Story first published: Wednesday, October 8, 2014, 10:54 [IST]
X
Desktop Bottom Promotion