നിരുപദ്രവം, പക്ഷേ ക്യാന്‍സര്‍ കാരണം!!

Posted By:
Subscribe to Boldsky

ക്യാന്‍സറിനുള്ള കാരണമായി നാം പലപ്പോഴും പഴിക്കാറ് ഭക്ഷണങ്ങളേയും പുകവലി, മദ്യപാന ശീലങ്ങളേയുമായിരിയ്ക്കും. ഇവ പലപ്പോഴും ക്യാന്‍സറിനുള്ള കാരണങ്ങള്‍ തന്നെയാണ്.

എന്നാല്‍ മറ്റു ചില ശീലങ്ങളും സ്വഭാവങ്ങളും ക്യാന്‍സറിനു കാരണമായേക്കാം. ഇവയില്‍ പലതും നിരുപദ്രവങ്ങളെന്നു നാം കരുതുന്നവയും.

ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഇത്തരം നിരുപദ്രവകരമായ ശീലങ്ങള്‍ ഏതൊക്കെയെന്നറിയൂ,

ദീര്‍ഘനേരം ഇരിയ്ക്കുക

ദീര്‍ഘനേരം ഇരിയ്ക്കുക

ദീര്‍ഘനേരം ഇരിയ്ക്കുന്നവരുണ്ട്. പലപ്പോഴും ഓഫീസ് ജോലി ചെയ്യുന്നവര്‍. ഇത് പലപ്പോഴും നടുവേദനയ്ക്കും വയര്‍ ചാടാനുമെല്ലാം കാരണമാകുമെന്നറിയുന്നവരുണ്ട്. എന്നാല്‍ ഈ ശീലം അടിവയറ്റില്‍ അണുബാധകള്‍ക്കും ഇതുവഴി ക്യാന്‍സറിനും കാരണമാകും. പ്രത്യേകിച്ച് എന്‍ഡോമെട്രിയല്‍, കോളോറെക്ടല്‍ ക്യാന്‍സറുകള്‍ക്ക്.

ടാല്‍കം പൗഡര്‍

ടാല്‍കം പൗഡര്‍

ടാല്‍കം പൗഡര്‍ സൗന്ദര്യത്തിനും സുഗന്ധത്തിനും വേണ്ടി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് യോനീഭാഗത്തിടുന്ന സ്ത്രീകളുമുണ്ട്. ഇത് ഒവേറിയന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ് ഓറോഫാരങ്കല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓറല്‍ സെക്‌സ് എച്ച്പിവി ഇന്‍ഫെക്ഷനുകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതാണ് ക്യാന്‍സര്‍ കാരണമാകുന്നത്.

നൈറ്റ് ഷിഫ്റ്റ്

നൈറ്റ് ഷിഫ്റ്റ്

നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന സ്ത്രീകള്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. 2000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ അടുപ്പിച്ചു രണ്ടു മാസം നൈറ്റ് ഷിഫ്റ്റ് ചെയ്ത സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിച്ചതായി പഠനങ്ങള്‍ തെളിയിച്ചു. ഉറക്കം തടസപ്പെടുന്നതും മെലാട്ടനിന്‍ പ്രവര്‍ത്തനം വേണ്ട രീതിയിലല്ലാത്തതും ലൈഫ്‌സ്റ്റൈലില്‍ വരുന്ന വ്യത്യാസങ്ങളുമാണ് കാരണമായി പറയുന്നത്.

 ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍

ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍

സെല്‍ഫോണ്‍ ഉറങ്ങുമ്പോള്‍ പോലും അടുത്തു തന്നെ സൂക്ഷിയ്ക്കുന്നവരുണ്ട്. ഇത് ക്യാന്‍സറിനുള്ള മറ്റൊരു കാരണമാണ്. ഇതില്‍ നിന്നുള്ള റേഡിയേഷന്‍ ബ്രെസ്റ്റ ക്യാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മധുരം

മധുരം

മധുരവും മധുരപാനീയങ്ങളും ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. എന്നാല്‍ മധുരം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകും. മധുരവും മധുരമടങ്ങിയ ഏതു ഭക്ഷണങ്ങളും പാനീയങ്ങളും ഇതിനുള്ള കാരണം തന്നെയാണ്.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഇന്ന് ധാരാളം പേര്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇവയില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനുള്ള കാരണവുമാകുന്നു.

പാനില്‍ ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന മാട്ടിറച്ചി

പാനില്‍ ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന മാട്ടിറച്ചി

പാനില്‍ ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന മാട്ടിറച്ചി പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 40 ശതമാനം വര്‍ദ്ധിപ്പിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഡിയോഡറന്റുകള്‍

ഡിയോഡറന്റുകള്‍

ഡിയോഡറന്റുകള്‍, പ്രത്യേകിച്ച് കക്ഷത്തില്‍ പുരട്ടുന്നവ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവയിലെ പാരാബെന്‍സ് എന്ന കെമിക്കലാണ് കാരണമാകുന്നത്. ഇവ കക്ഷത്തിലുള്ള ചര്‍മത്തിലൂടെയാണ് പെട്ടെന്നു ശരീരത്തില്‍ കടക്കുക.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

കൂര്‍ക്കം വലി ശീലമുള്ളവര്‍ക്ക് ക്യാന്‍സറിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ അഞ്ചു മടങ്ങു കൂടുതലാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോന്‍സിന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ദിവസും വൈന്‍, ബിയര്‍

ദിവസും വൈന്‍, ബിയര്‍

ദിവസും രണ്ടു ഗ്ലാസ് വൈന്‍ അല്ലെങ്കില്‍ സ്‌ട്രോംഗ് ബിയര്‍ ശീലമാക്കിയവര്‍ക്ക് മൗത്ത് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ നാഡികളെ ബാധിയ്ക്കും. ഇത് പലപ്പോഴും ക്യാന്‍സറിനുള്ള കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

വളരെ കുറച്ചു മാത്രം ഉറങ്ങുന്നവരുണ്ട്. ഇത് ചിലപ്പോള്‍ ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാകാം. ഇതും ക്യാന്‍സര്‍ കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

ക്യാന്‍സര്‍ തടയാന്‍ ഇരുപത് വഴികള്‍

English summary

Harmless Habits That Cause Cancer

Reasons for cancer varies from food to lifestyle. Here are some daily habits that can cause cancer. Read on
Story first published: Thursday, July 24, 2014, 10:41 [IST]