For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലര്‍ജി: ലക്ഷണങ്ങളും പ്രതിവിധിയും

By Smithesh Sasi
|

പൊടി മൂലമുള്ള അലര്‍ജി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്‌നമാണ്‌. ഈ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കടുത്ത മൂക്കടപ്പ്‌, ശ്വാസതടസ്സം, ഉറങ്ങാന്‍ കഴിയാതെ വരിക എന്നിവയിലേക്ക്‌ നയിച്ചേക്കാം. ചില അവസരങ്ങളില്‍ വളരെ പെട്ടെന്ന്‌ ശ്വാസതടസ്സം ഗുരുതരാവസ്ഥയിലേക്ക്‌ പോകാനും സാധ്യതയുണ്ട്‌. ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. പൊടി മൂലമുണ്ടാകുന്ന അലര്‍ജിയുടെ ലക്ഷണങ്ങളും സാധാരണ പനിയുടെ ലക്ഷണങ്ങളും തമ്മില്‍ സാമ്യമുണ്ട്‌. അതിനാല്‍ ഇവ തമ്മില്‍ തിരിച്ചറിയുക പ്രയാസമായിരിക്കും. തുമ്മല്‍, മൂക്കൊലിപ്പ്‌, കണ്ണ്‌ ചൊറിച്ചില്‍, കണ്ണില്‍ നിന്ന്‌ വെള്ളം വരുക, കണ്ണുകള്‍ ചുവക്കുക, മൂക്കടപ്പ്‌ മുതലായവയാണ്‌ അലര്‍ജിയുടെ സാധാരണ ലക്ഷണങ്ങള്‍.

പൊടി മൂയലമുള്ള അലര്‍ജിയുള്ളവര്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ ചികിത്സകള്‍ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ എല്ലായ്‌പ്പോഴും ഡോക്ടറെ കാണേണ്ട ആവശ്യമില്ല. പൊടി മൂലമുള്ള അലര്‍ജിയുടെ ലക്ഷണങ്ങളും പനിയുടെ ലക്ഷണങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന്‌ നേരത്തേ പറഞ്ഞുവല്ലോ? ഇവ തമ്മില്‍ തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം ലക്ഷണങ്ങള്‍ ഒരാഴ്‌ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കുകയാണ്‌. ചില അവസരങ്ങളില്‍ അലര്‍ജി ആസ്‌ത്മയ്‌ക്ക്‌ വഴിമാറാം. ഇതുമൂലമുള്ള ബുദ്ധിമുട്ടുകളെ കുറിച്ച്‌ പറയേണ്ടതില്ലല്ലോ? പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന താരന്‍ പോലുള്ള പൊടി (പെറ്റ്‌ ഡാന്‍ഡര്‍), ഡസ്റ്റ്‌ മൈറ്റ്‌ പോലുള്ള പ്രാണികള്‍ മുതലായവയോട്‌ ശരീരത്തിലെ പ്രതിരോധ സംവിധാനം പ്രതികരിക്കുമ്പോഴാണ്‌ പൊടി മൂലമുള്ള അലര്‍ജി ഉണ്ടാകുന്നത്‌.

പൊടി ഏല്‍ക്കുന്നത്‌ ഒഴിവാക്കുകയാണ്‌ അലര്‍ജിയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. കിടക്കകള്‍, കസേരകള്‍, സോഫകള്‍ മുതലായവയിലെ കുഷ്യനുകള്‍ എന്നിവയില്‍ ഡസ്റ്റ്‌ മൈറ്റുകള്‍ ധാരളമായി ഉണ്ടാകാറുണ്ട്‌. പൊടി. പ്രാണികള്‍ മുതലായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി നമ്മുടെ വീട്‌ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായും പൊടി രഹിതമായും സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്‌. പുറത്തുപോകുന്ന സമയങ്ങളില്‍ മാസ്‌ക്‌ ധരിക്കുകയോ തൂവാലയോ മറ്റോ ഉപയോഗിച്ച്‌ മൂക്ക്‌ പൊത്തുകയോ ചെയ്യുക. ശ്വസിക്കുമ്പോള്‍ പൊടി അകത്തെത്തുന്നത്‌ ഒരുപരിധി വരെ തടയാന്‍ ഇത്‌ സഹായിക്കും. പൊടി മൂലമുണ്ടാകുന്ന അലര്‍ജിയുടെ ചില ലക്ഷണങ്ങളും അവയ്‌ക്കുള്ള പ്രതിവിധികളും നോക്കാം.

1.കാരണവും ലക്ഷണങ്ങളും:

1.കാരണവും ലക്ഷണങ്ങളും:

പൊടി മൂലമുള്ള അലര്‍ജി കൊണ്ടുണ്ടാകുന്ന ഏറ്റവും സാധാരണമായ അസുഖമാണ്‌ ജലദോഷപ്പനി. കണ്ണുചൊറിച്ചില്‍, കണ്ണുകളില്‍ നിന്ന്‌ വെള്ളം വരുക, അടിയ്‌ക്കടിയുള്ള തുമ്മല്‍, മൂക്കൊലിപ്പ്‌, വായുടെ മുകള്‍ ഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍, ചുമ, ശ്വാസതടസ്സം, തൊണ്ടകടി എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍.

2. പ്രതിവിധി:

2. പ്രതിവിധി:

ജലദോഷപ്പനിക്കുള്ള മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കും. ഒരു ഫാര്‍മസിസ്റ്റിന്റെ സഹായത്തോടെ ഏറ്റവും മികച്ച ഔഷധം തിരഞ്ഞെടുക്കാവുന്നതാണ്‌. അലര്‍ജിയുടെ ഫലമായി ശരീരത്തില്‍ ഉണ്ടാകുന്ന ഹിസ്റ്റമൈനെ ചെറുക്കാന്‍ ആന്റിഹിസ്‌റ്റമൈന്‍ ഗുളികകള്‍ക്കും മരുന്നുകള്‍ക്കും കഴിയും.

3.കാരണവും ലക്ഷണങ്ങളും:

3.കാരണവും ലക്ഷണങ്ങളും:

പൊടി മൂലമുണ്ടാകുന്ന അലര്‍ജി പലപ്പോഴും ആസ്‌ത്മയിലേക്ക്‌ നയിക്കാറുണ്ട്‌. അന്തരീക്ഷത്തിലുള്ള പൂമ്പൊടികള്‍, പൊടികള്‍, ഡസ്റ്റ്‌ മൈറ്റുകള്‍ എന്നിവ ആസ്‌ത്മയ്‌ക്ക്‌ കാരണമാകാം. ആസ്‌ത്മ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ആസ്‌ത്മ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ അടിയ്‌ക്കടി ശ്വാസതടസ്സം, ചുമ എന്നിവ ഉണ്ടാകാം. ചില അവസരങ്ങളില്‍ ആസ്‌ത്മ ഗുരുതരമാവുകയും കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ ശരീരം നീലനിറമാകുക, മയക്കം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്‌.

4. പ്രതിവിധി:

4. പ്രതിവിധി:

ദീര്‍ഘനേരം പൊടി, പുക മുതലായവ ഏല്‍ക്കുന്നത്‌ ഒഴിവാക്കുക. നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ പതിവായി വൃത്തിയാക്കി പൊടിയും ഡസ്റ്റ്‌ മൈറ്റുകളും ഇല്ലാതെ സൂക്ഷിക്കുക. ആസ്‌ത്മ പൂര്‍ണ്ണമായി ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയില്ലെങ്കിലും നിയന്ത്രിച്ച്‌ നിര്‍ത്താനാകും. ശ്വാസം കടന്നുപോകുന്ന വഴികളിലെ പേശികളില്‍ വളരെ പെട്ടെന്ന്‌ അയവ്‌ വരുത്തുന്ന മരുന്നുകളായ റിലീവേഴ്‌സ്‌, വായുകടന്നു പോകുന്ന വഴികളിലെ പേശികള്‍ സങ്കോചിക്കാതെ ദീര്‍ഘനേരം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന ഔഷധങ്ങളായ പ്രിവന്റേഴ്‌സ്‌ എന്നിവ ആസ്‌ത്മയുടെ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാം.

5. കാരണവും ലക്ഷണങ്ങളും:

5. കാരണവും ലക്ഷണങ്ങളും:

ത്വക്ക്‌ ചൊറിഞ്ഞ്‌ തടിക്കുന്ന അവസ്ഥയാണ്‌ എക്‌സിമ. രോഗബാധയുള്ള ഭാഗത്തെ ചര്‍മ്മം ചുവക്കുക, ത്വക്ക്‌ വരണ്ട്‌ കട്ടിയുള്ളതാകുക, തടിപ്പ്‌, പൊള്ളല്‍ എന്നിവ പ്രത്യക്ഷപ്പെടുക, തൊലിപ്പുറത്ത്‌ അണുബാധയുണ്ടാവുക എന്നിവയാണ്‌ എക്‌സിമയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗത്തിന്റെ കാഠിന്യമനുസരിച്ച്‌ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. കൂടുതലായി കുട്ടികളിലാണ്‌ ഈ രോഗം കണ്ടുവരുന്നത്‌. 40 വയസ്സിന്‌ മുകളില്‍ പ്രായമുള്ളവരില്‍ അത്യപൂര്‍വ്വമായി മാത്രമേ എക്‌സിമ കാണാറുള്ളൂ. ഡസ്റ്റ്‌ മൈറ്റുകളുടെ സാന്നിധ്യം വീടുകളില്‍ വര്‍ദ്ധിക്കുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങളും മൂലം എക്‌സിമ ബാധ വര്‍ദ്ധിക്കുന്നതായി പറയപ്പെടുന്നു.

6. പ്രതിവിധി:

6. പ്രതിവിധി:

ഭൂരിഭാഗം പേരിലും എക്‌സിമ ചികിത്സ ഫലപ്രമാണ്‌. എന്നാല്‍ വളരെയധികം കടുത്തുകഴിഞ്ഞാല്‍ ചികിത്സ പൂര്‍ണ്ണമായും ഫലിച്ചെന്ന്‌ വരില്ല. ചികിത്സകന്റെ ഉപദേശങ്ങള്‍ കൃത്യമായി പാലിക്കുന്നവരില്‍ ചികിത്സ വളരെ വേഗം ഫലം കാണും. എന്നിരുന്നാലും അപൂര്‍വ്വമായി മാത്രമേ എക്‌സിമ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയൂ.

Read more about: allergy അലര്‍ജി
English summary

Symptoms and cure for dust allergy

There is nothing more agonising and irritating than going through dust allergy. The symptoms can sometime lead to severe nasal congestion, difficulty sleeping or wheezing, shortness of breath worsening rapidly.
Story first published: Saturday, January 4, 2014, 18:15 [IST]
X
Desktop Bottom Promotion