For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നന്നാക്കും നിക്ഷേപങ്ങള്‍!!

By Super
|

ആരോഗ്യകരമായ ജീവിത ശൈലി എളുപ്പത്തില്‍ നേടാനും നിലനിര്‍ത്താനുമുള്ള മാര്‍ഗ്ഗം ചെറുപ്പം മുതല്‍ ചില നല്ല നിക്ഷേപങ്ങള്‍ നടത്തുക എന്നതാണ്.

അനുദിന ജീവിതത്തില്‍ നടത്തുന്ന ഈ നിക്ഷേപങ്ങളെല്ലാം നല്ലൊരു ഭാവിക്ക് വഴി തെളിക്കും.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

ആരോഗ്യകരമായ ജീവിതത്തിന് ആദ്യം വേണ്ടുന്ന ഒന്നാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നേടുക എന്നത്. നിങ്ങള്‍ തീര്‍ച്ചയായും ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് ഉടമയായിരിക്കണം. എപ്പോഴാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുക എന്ന് തീര്‍ച്ചയില്ലാത്തതിനാല്‍ ഒരു ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

ഹെല്‍ത്ത് ചെക്കപ്പ്

ഹെല്‍ത്ത് ചെക്കപ്പ്

ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തതിന് ശേഷം നിങ്ങള്‍ സ്ഥിരമായി ഹെല്‍ത്ത് ചെക്കപ്പ് നടത്തണം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. കൃത്യമായ ചെക്കപ്പ് വഴി ആരോഗ്യപ്രശ്നങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി പരിഹരിച്ച് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാം.

പഴങ്ങള്‍

പഴങ്ങള്‍

പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് ഏറെ ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളുണ്ട്. ആരോഗ്യത്തിനേറ്റവും ആവശ്യമായ ന്യൂട്രിയന്‍റ്സ് പഴങ്ങളില്‍ ഏറെ അടങ്ങിയിട്ടുണ്ട്. ദിവസേന ആഹാരത്തില്‍ പഴങ്ങളുള്‍പ്പെടുത്താന്‍ മറക്കാതിരിക്കുക. ഏറ്റവും കുറഞ്ഞ വിലക്ക് ലഭിക്കുന്ന പഴം വാഴപ്പഴമാണ്. ദിവസേന ഒരോ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

 കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

ശരീരത്തിനവശ്യമായ എനര്‍ജിയുടെ പ്രധാന ഉറവിടവും, ഫൈബറുകളുടെയും, ന്യൂട്രിയന്‍റ്സുകളുടെയും ശേഖരവുമാണ് കാര്‍ബോ ഹൈഡ്രേറ്റ്സ്. ചിലയിനം കാന്‍സര്‍, പ്രമേഹം, ഹൃദയത്തിലെ ധമനികള്‍ക്കുണ്ടാകുന്ന തകരാറ് തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ്സ് സഹായിക്കും. ഭക്ഷണത്തില്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, എന്നിവ ഉള്‍പ്പെടുത്തുക വഴി ഇത് സാധ്യമാക്കാം.

ആരോഗ്യദായകമായ പ്രഭാത ഭക്ഷണം

ആരോഗ്യദായകമായ പ്രഭാത ഭക്ഷണം

എല്ലാ ദിവസവും ആരോഗ്യദായകമായ പ്രഭാത ഭക്ഷണമാണ് നിങ്ങള്‍ കഴിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ശരീരത്തിന് ഊര്‍ജ്ജസ്വലത നല്കുകയും, ദിവസം മുഴുവന്‍ സജീവമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ തന്നെ നിങ്ങളുടെ വണ്ണം കൂടാതിരിക്കാനും, അമിത ഭക്ഷണം ഒഴിവാക്കാനും നല്ല പ്രാതല്‍ സഹായിക്കും.

എണ്ണ ഉപയോഗം

എണ്ണ ഉപയോഗം

ആരോഗ്യദായകങ്ങളായ ഒലിവ് എണ്ണ, കടുകെണ്ണ തുടങ്ങിയവ ഉപയോഗിക്കുക. റിഫൈന്‍ഡ് ചെയ്തവയും, പല തവണ പ്രൊസസ് ചെയ്തവയുമായ എണ്ണകള്‍ ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണ രീതിയുടെ അടിസ്ഥാനമാണ് ആരോഗ്യകരമായ എണ്ണയുടെ ഉപയോഗം.

വായ ശുചിയാക്കല്‍

വായ ശുചിയാക്കല്‍

ഒരു ദന്തവിദഗ്ധന്‍റെ നിര്‍ദ്ദേശ പ്രകാരം കൃത്യമായ ഇടവേളകളില്‍ ടൂത്ത് ബ്രഷ്, ടങ്ങ് ക്ലീനര്‍ എന്നിവ മാറ്റുക. ഒരു ടൂത്ത് ബ്രഷ് ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുമ്പോള്‍ പല്ല് ശുചിയാക്കാനുള്ള അതിന്‍റെ കഴിവ് നഷ്ടപ്പെടും. അതുപോലെ നല്ലയിനം ഫ്ലുവോറൈഡ് ടൂത്ത് പേസ്റ്റും, ടങ്ങ് ക്ലീനറും ഉപയോഗിക്കുക.

യു.വി സണ്‍ഗ്ലാസ്

യു.വി സണ്‍ഗ്ലാസ്

ക്വാളിറ്റിയുള്ള യു.വി സണ്‍ഗ്ലാസ്സ് ഉപയോഗിക്കുക. നല്ലയിനം സണ്‍ഗ്ലാസ്സുകള്‍ കാഴ്ചയില്‍ ഭംഗി മാത്രമല്ല, കണ്ണിന് മികച്ച സംരക്ഷണവും നല്കും.

സണ്‍സ്ക്രീന്‍

സണ്‍സ്ക്രീന്‍

നല്ലൊരു സണ്‍സ്ക്രീന്‍ വാങ്ങുക. നിങ്ങള്‍ പുറത്ത് പോകുമ്പോള്‍ അത് ചര്‍മ്മത്തെ സംരക്ഷിച്ചുകൊള്ളും. 15 SPF എങ്കിലുമുള്ള സണ്‍സ്ക്രീന്‍ വേണം ഉപയോഗിക്കാന്‍..

വീട്ടിലെ എക്സര്‍സൈസ് ഉപകരണങ്ങള്‍

വീട്ടിലെ എക്സര്‍സൈസ് ഉപകരണങ്ങള്‍

ദിവസേന 30 മിനുട്ടെങ്കിലും വ്യായാമം ചെയ്യുന്നത് ആയുസ് കൂട്ടാന്‍ ഉപകരിക്കും. എന്നാല്‍ ഇതിന് തയ്യാറല്ലെങ്കില്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമങ്ങള്‍ ചെയ്യാം. വീട്ടിലുപയോഗിക്കാവുന്ന വ്യായാമോപകരണങ്ങള്‍ ഏറെ ഗുണം ചെയ്യും. അതിപ്പോള്‍ ഒരു സ്കിപ്പിങ്ങ് റോപ്പായാലും നല്ലത് തന്നെ.

ഫുഡ് സപ്ലിമെന്‍റുകള്‍

ഫുഡ് സപ്ലിമെന്‍റുകള്‍

നിങ്ങള്‍ക്ക് ഭക്ഷണത്തിലൂടെ ആവശ്യത്തിന് ന്യൂട്രിയന്‍റ്സ് ലഭിക്കുന്നില്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫുഡ് സപ്ലിമെന്‍റുകള്‍ ഉപയോഗിക്കാം. എന്നാല്‍ നിങ്ങള്‍ സ്വയം ഡോക്ടറായി ചമഞ്ഞ് ഇത്തരം സപ്ലിമെന്‍റുകള്‍ ഉപയോഗിക്കാതിരിക്കുക.

നീന്തല്‍

നീന്തല്‍

വ്യായാമങ്ങളില്‍ മികച്ച ഒന്നാണ് നീന്തല്‍... ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും നിന്തുന്നത് പേശികള്‍ക്കും, ശരീരത്തിന്‍റെ ആകാരഭംഗിക്കും ഏറെ ഗുണം ചെയ്യും.

ജൈവ ഭക്ഷണോത്പന്നങ്ങള്‍

ജൈവ ഭക്ഷണോത്പന്നങ്ങള്‍

സാധ്യമാകുന്നിടത്തോളം സംസ്കരിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക. ഫ്രഷ് ആയ ധാന്യങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രൊസസ് ചെയ്ത് ആഹാരപദാര്‍ത്ഥങ്ങളുടെ സ്ഥിരം ഉപയോഗം രോഗപ്രതിരോധശേഷി കുറയ്ക്കാനും, പൊണ്ണത്തടിക്കും കാരണമാകും.

ഗുണമേന്മയുള്ള ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍

ഗുണമേന്മയുള്ള ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍

ചര്‍മ്മ സൗന്ദര്യത്തിന് വേണ്ടിയുള്ള ഉത്പന്നങ്ങള്‍ മികച്ചവയല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഈ ഉത്പന്നങ്ങളിലെ രാസവസ്തുക്കള്‍ ചര്‍മ്മത്തിന്‍റെ പി.എച്ച് ബാലന്‍സ് തകരാറിലാക്കും. വിശ്വസനീയമായ, ഗുണനിലവാരമുള്ള ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.

ഡ്രൈഫ്രൂട്ട്സ്, നട്ട്സ്

ഡ്രൈഫ്രൂട്ട്സ്, നട്ട്സ്

ദിവസവും ഒരു പിടി നട്ട്സ് കഴിക്കാന്‍ മറക്കാതിരിക്കുക. ആല്‍മണ്ട്സ്, വാല്‍നട്ട്, എന്നിവയൊക്കെ ലഘുഭക്ഷണമായി ഉപയോഗിക്കാം. നട്ട്സ് കഴിക്കുന്നത് ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങള്‍ നല്കുന്നതും, പോഷകക്കുറവ് പരിഹരിക്കാനുതകുന്നതുമാണ്.

ആരോഗ്യദായകമായ ഭക്ഷണക്രമം

ആരോഗ്യദായകമായ ഭക്ഷണക്രമം

നിങ്ങളുടെ ആഹാരക്രമത്തില്‍ ന്യട്രിയന്‍റ്സ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക. ധാരാളം പച്ചക്കറികളും, പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

യാത്രകള്‍

യാത്രകള്‍

ഒരാഴ്ചത്തെ വിശ്രമമില്ലാത്ത ജോലികള്‍ക്ക് ശേഷം ആഴ്ചാവസാനവും, അവധി ദിവസങ്ങളിലും പുറത്തേക്ക് യാത്രകള്‍ നടത്തുക.

നല്ല കിടക്ക

നല്ല കിടക്ക

ആരോഗ്യകരമായ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് സുഖ നിദ്ര. ശരീരം സുഖകരമായി കിടക്കാനുതകുന്ന തരത്തില്‍ നല്ലയിനം കിടക്കകള്‍ ഉപയോഗിക്കുക. ഇതുവഴി നടുവേദനയും, നിദ്രാഭംഗവും ഒഴിവാക്കാം.

സ്പാ

സ്പാ

ഒരു സ്പായിലോ, ബോഡി മസാജ് കേന്ദ്രത്തിലോ ഇടക്ക് പോവുക. നല്ലൊരു ബോഡി മസാജ് നിങ്ങള്‍ക്ക് മനസുഖവും, അതോടൊപ്പം കഴുത്തിലും, പുറത്തുമൊക്കെയുള്ള പേശിവലിവ് കുറയ്ക്കാനും സഹായിക്കും. ഇത് ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ സഹായിക്കും.

എക്സര്‍സൈസ് മാറ്റ് വാങ്ങുക

എക്സര്‍സൈസ് മാറ്റ് വാങ്ങുക

നല്ലൊരു എക്സര്‍സൈസ് മാറ്റ് വാങ്ങുക. ഇത് യോഗ ചെയ്യാന്‍ മാത്രമല്ല ദൈനംദിന വ്യായാമങ്ങളുടെ അവസരത്തിലും ഉപയോഗിക്കാം.

Read more about: health ആരോഗ്യം
English summary

Health, Body, Food, Exercise, Skicare, ആരോഗ്യം, ശരീരം, ഭക്ഷണം, വ്യായാമം, ചര്‍മം,

A healthy lifestyle is easier to achieve and maintain if one makes regular investments in all aspects from healthy living from a young age. As with any kind of investments, the objective is to make a better future possible through present day action.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more