വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

'വയറിന് ഒരു സുഖവുമില്ല'. പലരും പറയുന്ന പല്ലവിയാണിത്. പല കാരണങ്ങളാലും വയറിന് അസ്വസ്ഥതകള്‍

വരാം. ഭക്ഷണം, ജീവിത ശീലങ്ങള്‍, അസിഡിറ്റി തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

വയറിന്റെ ആരോഗ്യത്തില്‍ വളരെ പ്രധാനമാണ് ഭക്ഷണങ്ങള്‍. മിക്കവാറും ഭക്ഷണപ്രശ്‌നങ്ങള്‍ കൊണ്ടാണ്

വയറിന് അസ്വസ്ഥതയുണ്ടാകുന്നതും. വയറിന്റെ നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

തൈര് കഴിക്കുന്നത് വയറിന് നല്ലതാണ്. വയറിലെ മ്യൂകസ്, അസിഡോഫിലസ് എന്നിവ നിലനിര്‍ത്താനും

അതുവഴി അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാനും തൈര് സഹായിക്കും.

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വെളുത്തുള്ളി നല്ലൊരു അണുനാശിനിയാണ്. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ ഉപാധിയാണിത്. ദിവസവും

ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ബ്ാക്ടീരിയകളെ അകററും.

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍ വയറിന് ഏറ്റവും പറ്റിയ ഭക്ഷണങ്ങളാണ്. ബാര്‍ലി, ഓട്‌സ്, തവിടുള്ള

ചുവന്ന അരി എന്നിവ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പെടുന്നു. മസാലകളൊന്നും ചേര്‍ക്കാതെ

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

ഇറച്ചി കഴിക്കണമെന്നുള്ളവര്‍ക്ക് ബേക്ക് ചെയ്ത കോഴിയിറച്ചി കഴിക്കാം. ബേക്ക് ചെയ്ത മീനും വയറിന് നല്ലതാണ്. മസാലകളും എണ്ണമയവും അധികമില്ലാതെ കഴിക്കുക.

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

ഇലക്കറികളും പച്ചക്കറികളും താരതമ്യേന വയറിന് ദോഷം ചെയ്യാത്തവയാണ്. ഇവ പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുന്‍പ് നല്ലപോലെ കഴുകണം. നാരുള്ള ഭക്ഷണം ദഹനത്തെ എളുപ്പമാക്കുന്നു.

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

പഴവര്‍ഗങ്ങള്‍ മിക്കവാറും എല്ലാംതന്നെ വയറിന് നല്ലതാണ്. പഴങ്ങള്‍ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഭയക്കാതെ കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണവുമാണ്.

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

ധാരാളം വെള്ളം കുടിയ്ക്കുകയെന്നതും വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനപ്രക്രിയ ശരിയായി നടക്കാന്‍ ഇത് സഹായിക്കും.

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

വയര്‍ നന്നാക്കും ചില ഭക്ഷണങ്ങള്‍

ചെറുനാരങ്ങാനീരും വയറിന്റെ ആരോഗ്യത്തിന് പറ്റിയൊരു പാനീയം തന്നെ.

English summary

Food, Health, Body, Water, Digestion, Bacteria, Gas, Acidity, ഭക്ഷണം, ആരോഗ്യം, ശരീരം, വെള്ളം, ദഹനം, വെളുത്തുള്ളി, ബാക്ടീരിയ

There are certain foods for good stomach. Include these foods in your diet and feel the change.
Subscribe Newsletter