For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരയ്ക്ക കഴിച്ചാല്‍ തടി കുറയുമോ..?

By Sruthi K M
|

നിങ്ങള്‍ ചുരയ്ക്ക കഴിക്കാറുണ്ടോ...? തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ ചുരയ്ക്ക എന്ന പച്ചക്കറി സഹായിക്കും. നാട്ടിന്‍പുറങ്ങളിലെ തൊടികളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരയ്ക്ക. ചുരയ്ക്ക പലവിധത്തിലും വിപണിയിലുണ്ട്. ചുരയ്ക്ക പുളിചേര്‍ത്ത് പാകം ചെയ്ത് കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്.ഉലുവ അപകടകാരിയാണോ..?

ചുരയ്ക്കയുടെ നീര് ഔഷധമായും ഉപയോഗിച്ച് വരുന്നു. എന്നാല്‍ ചുരയ്ക്കയെക്കുറിച്ച് ഇന്നും പലര്‍ക്ക് അറിവില്ല. ചിലര്‍ ഇങ്ങനെയൊരു പച്ചക്കറിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. ഇനിയെങ്കിലും ചുരയ്ക്കയുടെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കൂ. ചുരയ്ക്കയുടെ ഔഷധഗുണം മനസ്സിലാകുമ്പോള്‍ ഇത് വേണ്ടെന്നു വയ്ക്കില്ല.

പേരയ്ക്ക കഴിച്ച് ഫിറ്റ്‌നസ് നേടാം..

ചുരയ്ക്കയില്‍ 90 ശതമാനവും ജലാംശമാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും ചുരയ്ക്കയില്‍ കുറവാണ്. ചുരയ്ക്ക മറ്റെന്തൊക്കെ ഗുണങ്ങള്‍ നല്‍കുമെന്ന് നോക്കാം...

തടി കുറയ്ക്കാം

തടി കുറയ്ക്കാം

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ പ്രഭാതഭക്ഷണത്തിനുമുന്‍പ് ചുരയ്ക്കനീര് കുടിച്ചാല്‍ മതി.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

ചുരയ്ക്ക പുളിചേര്‍ത്ത് പാകം ചെയ്ത് കഴിച്ചാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഗുണം ചെയ്യും.

തലവേദനയ്ക്ക്

തലവേദനയ്ക്ക്

ചുരയ്ക്ക പിഴിഞ്ഞെടുത്ത നീര് തലവേദനയ്ക്ക് ഉത്തമ മരുന്നാണ്.

പ്രമേഹം

പ്രമേഹം

ചുരയ്ക്കയില്‍ 90 ശതമാനവും ജലാംശമാണ്. പ്രമേഹരോഗികള്‍ ചുരയ്ക്ക ജ്യൂസായി കഴിക്കുന്നത് ഗുണം ചെയ്യും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഇതില്‍ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരും ചുരയ്ക്ക ജ്യൂസ് കഴിക്കുക.

ഹൃദ്രോഗം

ഹൃദ്രോഗം

കൊഴുപ്പ് കുറഞ്ഞ ചുരയ്ക്ക ജ്യൂസ് ഹൃദയത്തെ ആരോഗ്യ ത്തോടെ നിലനിര്‍ത്തുന്നു. ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കാം.

മൂത്രാശയം

മൂത്രാശയം

ചുരയ്ക്ക ശരീരത്തിനെ തണുപ്പിക്കും. മൂത്രച്ചൂട് കൊണ്ട് കഷ്ടപ്പെടുന്നവര്‍ ദിവസവും രാവിലെ ചുരയ്ക്ക നീര് കുടിച്ചാല്‍ മതി.

മൂത്രക്കല്ല്

മൂത്രക്കല്ല്

ചുരയ്ക്ക നീരില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് ദിവസവും കഴിക്കുകയാണെങ്കില്‍ മൂത്രക്കല്ല് അലിഞ്ഞുപോകും.

മുടിക്ക്

മുടിക്ക്

ചുരയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ മുടി നരയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കും.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ചുരയ്ക്കനീര് ഒലിവ് ഓയില്‍ ചേര്‍ത്ത് കാച്ചിയത് തലയില്‍ തേച്ച് കുളിക്കുന്നത് രാത്രിയില്‍ നല്ല ഉറക്കത്തിന് സഹായിക്കും.

വൃക്കരോഗം

വൃക്കരോഗം

ചുരയ്ക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ചെടുത്ത് കഴിച്ചാല്‍ വൃക്കരോഗത്തിനും ഫലപ്രദമാണ്.

കരളിന്

കരളിന്

കരള്‍ രോഗം ചെറുക്കാനും ചുരയ്ക്ക കഴിക്കുന്നത് നല്ലതാണ്.

ദാഹശമനത്തിന്

ദാഹശമനത്തിന്

വയറിളക്കം, പ്രമേഹം എന്നിവ മൂലമുണ്ടാകുന്ന ദാഹത്തിന് ചുരയ്ക്ക നീര് നല്ലതാണ്.

English summary

amazing benefits of bottle gourd for health

Bottle gourd also known as lauki has a wide range of health benefits. bottle gourd juice helps to reduce the weight.
Story first published: Tuesday, May 5, 2015, 13:39 [IST]
X
Desktop Bottom Promotion