പെരുംജീരകത്തിന്റെ പാര്‍ശ്വഫലങ്ങള്‍

Posted By: Archana V
Subscribe to Boldsky

വിഭവങ്ങള്‍ക്ക്‌ സവിശേഷമായ രുചി നല്‍കുന്നതിനാണ്‌ പെരുംജീരകം

ഉപയോഗിക്കുന്നത്‌. ഔഷധമായും ഉപയോഗിക്കുന്നതിനാല്‍ ഇതിന്‌ പാര്‍ശ്വഫലങ്ങളും ഉണ്ടാകും.മീന്‍കറി, ഇറച്ചി കറികള്‍ ഉള്‍പ്പടെ വ്യത്യസ്‌ത വിഭവങ്ങള്‍ക്ക്‌ രുചി നല്‍കാന്‍ പെരുംജീരകം മികച്ചതാണ്‌. ദഹനം മെച്ചപ്പെടുത്തുന്നതിനും വായുപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമായി ചിലര്‍ ഭക്ഷണം കഴിച്ചതിന്‌ ശേഷം പെരുംജീരകം

jeera

ചവയ്‌ക്കാറുണ്ട്‌. ഭക്ഷണങ്ങളില്‍ ചെറിയ അളവില്‍ പെരുഞ്ചീരകം ഉപയോഗിക്കുന്നത്‌ സുരക്ഷിതമാണ്‌ , എന്നാല്‍ ഇത്‌ സപ്ലിമെന്ററിയായി കഴിക്കുന്നത്‌ അത്ര സുരക്ഷിതമല്ല.പെരുംജീരകം മരുന്നു പോലെ കഴിച്ച്‌ തുങ്ങുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

പെരുംജീരകത്തിന്റെ പാര്‍ശ്വഫലങ്ങള്‍

ഗര്‍ഭാവസ്ഥ

ഗര്‍ഭാകാല ലക്ഷണങ്ങളായ മനംപുരട്ടല്‍,. ദഹനക്കേട്‌, വിശപ്പില്ലായ്‌മ , തികട്ടല്‍, വയര്‍ വേദന , തലകറക്കം എന്നിവയ്‌ക്ക്‌ പരിഹാരം കാണാന്‍ പരമ്പരാഗതമായി ഉപയോഗിച്ച്‌ വരുന്ന ഒഷധമാണ്‌ പെരുഞ്ചീരകം. ഈ വിഷമതകള്‍ക്ക്‌ എല്ലാം പരിഹാരം നല്‍കാന്‍ വളരെ ഫലപ്രദമാണ്‌ പെരുംജീരകം

. ഗര്‍ഭകാലത്ത്‌ വളരെ കുറഞ്ഞ കാലയളവില്‍( ദിവസം 6ഗ്രാമില്‍ കുറവ്‌) പെരുഞ്ചീരകം കഴിക്കുന്നത്‌ സുരക്ഷിതമായാണ്‌ കണക്കാക്കുന്നത്‌. അതേസമയം,പെരുംജീരകം

അമിതമായി കഴിക്കുന്നതും , സത്ത കഴിക്കുന്നതും ഒഴിവാക്കുക.

ആര്‍ത്തവകാലത്തെ വേദനകള്‍ കുറയ്‌ക്കാനും പെരുഞ്ചീരകം മികച്ചതാണ്‌. എന്നാല്‍ അധികമായാല്‍ ആര്‍ത്തവകാലത്തെ രക്തസ്രാവം ശക്തമാകാന്‍ കാരണമാകും. പെരുഞ്ചീരകത്തിന്റെ അളവ്‌ കൂടുതലായാല്‍ രക്തസ്രാവം അമിതമാവുകയും ആര്‍ത്തവം സങ്കീര്‍ണമാവുകയും ചെയ്യും. വളരെ ഉയര്‍ന്ന അളവില്‍ പെരുംജീരകം

കഴിക്കുമ്പോഴാണ്‌ ഇത്‌ സംഭിവിക്കുന്നത്‌. ഈ പാര്‍ശ്വഫലം ഉള്ളതിനാല്‍ ഗര്‍ഭിണികള്‍ സാധാരണയായി പെരുംജീരകം

ഉയര്‍ന്ന അളവില്‍ കഴിക്കുന്നത്‌ ഒഴിവാക്കുന്നതാണ്‌ ഉചിതം. പെരുംജീരകത്തിന്റെ

സത്ത, എണ്ണ തുടങ്ങി കൃത്രിമ രൂപത്തില്‍ ഉള്ളതെല്ലാം കഴിക്കുന്നതും ഒഴിവാക്കണം. ഗര്‍ഭധാരണത്തിന്‌ തയ്യാറെക്കുന്നവരും ഇങ്ങനെ ചെയ്യുന്നതാണ്‌ ഉചിതം.

പെരുംജീരകത്തിന്റെ ചായ, പെരുംജീരക വെള്ളം , സത്ത്‌ , കഷായം എന്നിവ പരമ്പരാഗതമായ രീതിയില്‍ ആറ്‌ ഗ്രാമില്‍ കുറഞ്ഞ അളവിലുള്ള പെരുംജീരകത്തില്‍ തയ്യാറാക്കുന്നത്‌ സുരക്ഷിതമാണ്‌ എന്നാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ അതിസങ്കീര്‍ണ്ണ കാര്‍ബണ്‍ഡയോക്‌സൈഡ്‌ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ എന്നിവ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന പെരുംജീരക

പെരുംജീരകം

സത്ത്‌,പെരുംജീരകം

എണ്ണ എന്നിവ ഗര്‍ഭാവസ്ഥയിലും ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുമ്പോഴും ഉപയോഗിക്കരുത്‌. ഈ സംയുക്തങ്ങളുടെ സുരക്ഷ എത്രത്തോളം ഉണ്ടെന്ന്‌ അറിയില്ല. മാത്രമല്ല, പുരുഞ്ചീരകത്തിന്റെ ഈ രൂപങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ച്‌ ഉ്‌ള്ളതല്ല.

പെരുംജീരക അലര്‍ജി

സെലറി, കാരറ്റ്‌, പീച്ച്‌ തുടങ്ങിയവയോട്‌ അലര്‍ജിയുള്ളവര്‍ക്ക്‌ പെരുംജീരകത്തോടും അലര്‍ജി ഉണ്ടായിരിക്കും.

പെരുംജീരകത്തോടുള്ള അലര്‍ജിയുടെ ലക്ഷണങ്ങള്‍

വായില്‍ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ തിണര്‍പ്പ്‌

ചര്‍മ്മം ചൊറിഞ്ഞ്‌ തടിക്കുക

നാവിലും ചുണ്ടിലും തൊണ്ടയിലും നീര്‌

പെരുംജീരകം

ദോഷഫലങ്ങള്‍

ഈസ്‌ട്രൊജന്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള രോഗാവസ്ഥയില്‍ ആണെങ്കില്‍ പെരുംജീരകം കഴിക്കരുത്‌. ഉദാഹരണത്തിന്‌ സ്‌തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം . പെരുംജീരകം ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക്‌ ചര്‍മ്മത്തില്‍ അലര്‍ജിയുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ ഉള്ളവരും പെരുംജീരകം

കഴിക്കരുത്‌.

ചര്‍മ്മവീക്കം

സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മ്മവീക്കം ഉണ്ടാകാന്‍ പെരുഞ്ചീരകം കാരണമായേക്കാം. ചര്‍മ്മത്തില്‍ ചുവപ്പ്‌, വേദന ചില സന്ദര്‍ഭങ്ങളില്‍ പനി, കുളിര്‌, തലവേദന എന്നിവയാണ്‌ മറ്റ്‌ ലക്ഷണങ്ങള്‍.

പെരുംജീരകം

മരുന്നിനോടുള്ള ഇടപെടല്‍

ചില മരുന്നുകളുടെ പ്രവര്‍ത്തനത്തില്‍ പെരുംജീരകത്തിന്റെ ഇടപെടല്‍ ഉണ്ടായേക്കാം. ഇത്‌ മറ്റ്‌ രോഗങ്ങള്‍ വരാന്‍ കാരണമായേക്കാം. ഉദാഹരണത്തിന്‌, അപസ്‌മാരത്തിന്‌ മരുന്നു കഴിക്കുന്നവര്‍ പെരുഞ്ചീരകം കഴിക്കരുത്‌, കാരണം പെരുംജീരകം അപസ്‌മാരത്തിന്റെ മരുന്നിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും അവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യും.

സ്‌തനവളര്‍ച്ചാരംഭം

യൗവനാരംഭത്തോടെയാണ്‌ പെണ്‍കുട്ടികളില്‍ സ്‌തനവളര്‍ച്ച തുടങ്ങുന്നത്‌. പെരുഞ്ചീരകം അമിതമായി കഴിക്കുന്നതിലൂടെ മറ്റ്‌ ലൈംഗിക ലക്ഷണങ്ങള്‍ വികാസം പ്രാപിക്കുന്നതിന്‌ മുമ്പായി പ്രായപൂര്‍ത്തിയാകാതെ തന്നെ പെണ്‍കുട്ടികളില്‍ സ്‌തന വളര്‍ച്ച തുടങ്ങാന്‍ ഇടവരുത്തും.

പെരുംജീരകം

സമ്പര്‍ക്ക ചര്‍മ്മവീക്കം

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മറ്റൊരു തരം അലര്‍ജിയാണിത്‌. ചര്‍മ്മത്തില്‍ എരിച്ചില്‍ അനുഭവപ്പെടുകയും കുമിളകള്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്‌. പെരുഞ്ചീരക എണ്ണ ഇതിന്‌ കാരണമായേക്കാം.

ഗര്‍ഭപാത്രത്തെ ഉത്തേജിപ്പിക്കും

പെരുഞ്ചീരകം ഗര്‍ഭപാത്രത്തെ ഉത്തേജിപ്പിക്കും. അതിനാല്‍, ഗര്‍ഭകാലത്ത്‌ പെരുഞ്ചീരകം അമിതമായി കഴിക്കരുത്‌്‌ ഗര്‍ഭച്ഛിദ്രത്തിന്‌ വഴി തെളിച്ചേക്കാം.

പെരുംജീരകം

എന്‍സൈമിനെ പ്രതിരോധിക്കും

ചില മരുന്നുകളില്‍ പോഷണപരിണാമത്തിന്‌ കാരണമാകുന്ന സൈറ്റോ ക്രോം പി450 3എ4 എന്നറിയപ്പെടുന്ന എന്‍സൈമിനെ പ്രതിരോധിക്കാനുള്ള പ്രവണത പെരുംജീരകത്തിനുണ്ട്‌. അതിനാല്‍, ഈ എന്‍സൈമിനാല്‍ പോഷണപരിണാമം സംഭവിക്കുന്ന മരുന്ന്‌ ശരിയായ തത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പെരുഞ്ചീരകം ഒപ്പം കഴിക്കരുത്‌.

മറ്റ്‌ ദോഷഗുണങ്ങള്‍

പെരുംജീരക എണ്ണ ഡിഎന്‍എയ്‌ക്ക്‌ ഹാനികരമായേക്കാം. ഇതിന്‌ പുറമെ പെരുംജീരകത്തില്‍ കാണപ്പെടുന്ന ഇസ്‌ട്രൊജോള്‍ എന്ന സംയുക്തം മൃഗങ്ങളില്‍ മുഴകള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അര്‍ബുദം പോലെ ഹോര്‍മോണുകളെ സ്വാധീനിക്കുന്ന രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടിയതിന്‌ ശേഷം മാത്രമെ പെരുഞ്ചീരകം കഴിക്കാവു.

പെരുംജീരകം

എത്ര പെരുംജീരകം കഴിക്കാം?

പെരുംജീരക പൊടിയുടെ അനുവദനീയമായ അളവ്‌

താഴെ പറയുന്ന പ്രകാരം പെരുംജീരകവും പൊടിയും ഉപയോഗിക്കാം

പെരുംജീരക പൊടിയുടെ അനുവദനീയമായ അളവ്‌

കുട്ടികള്‍ :

51-100 മില്ലിഗ്രാം/ശരീരഭാരം കിലോഗ്രാമില്‍

മുതിര്‍ന്നവര്‍: 3-6 ഗ്രാം ( പരമാവധി : 3 ഗ്രാം)

ഗര്‍ഭിണികള്‍-1-2 ഗ്രാം

വൃദ്ധജനങ്ങള്‍-2- 3ഗ്രാം

പരമാവധി അളവ്‌ -ദിവസം 18 ഗ്രാം ( പലപ്പോഴായി)

അനുവദനീയമായ വിഹിതം : 2-3 നേരം ദിവസം

കഴിക്കാന്‍ അുയോജ്യമായ സമയം: ഭക്ഷണത്തിന്‌ ശേഷം

ഒപ്പം ഉപയോഗിക്കാവുന്നത്‌: ചൂട്‌ വെള്ളം

* പെരുംജീരകത്തിന്റെ പരമാവധി അളവ്‌ ഒരു പൊതു വിലയിരുത്തല്‍ ആണ്‌. സാധാരണയായി ദിവസം 9 ഗ്രാമില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല. ചില സന്ദര്‍ഭങ്ങളില്‍ ദിവസം 18 ഗ്രാമില്‍ കൂടുതല്‍ ഉപയോഗിക്കാറുണ്ട്‌.

പെരുംജീരക വെള്ളം, പെരുഞ്ചീരക ചായ, പെരുഞ്ചീരക സത്ത എന്നിവുടെ അളവ്‌

കുഞ്ഞുങ്ങള്‍( 12 മാസം വരെ)--1-5 എംഎല്‍

കുട്ടികള്‍5-21 എംഎല്‍

മുതിര്‍ന്നവര്‍-21- 61 എംഎല്‍

ഗര്‍ഭിണികള്‍-11-21 എംഎല്‍

പരമാവധി അളവ്‌--ദിവസം 181 എംഎല്‍( പല സമയങ്ങളിലായി)

അളവ്‌ : ദിവസം 2-3 നേരം

കഴിക്കാന്‍ അനുയോജ്യമായ സമയം: ദഹനപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആഹാരത്തിന്‌ ശേഷം

വിശപ്പിന്‌ വേണ്ടിയാണെങ്കില്‍ ഭക്ഷണത്തിന്‌ മുമ്പ്‌

വയര്‍ വേദന, ഗര്‍ഭാശയ വലിച്ചില്‍ തുടങ്ങി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഏത്‌ സമയത്തും കഴിക്കാം

ഒപ്പം കഴിക്കേണ്ടത്‌ : ആവശ്യമില്ല

പെരുംജീരക എണ്ണ

പെരുംജീരക എണ്ണ ഉപയോഗിക്കാവുന്ന അനുവദനീയമായ അളവ്‌

കുഞ്ഞുങ്ങള്‍( 12 മാസം വരെ)-നിര്‍ദ്ദേശിക്കുന്നില്ല

കുട്ടികള്‍ ( 5 വയസ്സുവരെ)-നിര്‍ദ്ദേശിക്കുന്നില്ല

16 കിലോ ഭാരത്തിന്‌ 1 തുള്ളി വീതം

മുതിര്‍ന്നവര്‍-4-11 തുള്ളി

ഗര്‍ഭിണികള്‍ - നിര്‍ദ്ദേശിക്കുന്നില്ല

വൃദ്ധജനങ്ങള്‍-3-6 തുള്ളികള്‍

പരമാവധി ഉപയോഗിക്കാവുന്ന അളവ്‌

ദിവസം 20 തുള്ളി വീതം ( പല നേരങ്ങളിലായി)

അളവ്‌ : ദിവസം 1-2 നേരം

കഴിക്കാന്‍ അനുയോജ്യമായ സമയം : ഭക്ഷണ ശേഷം

English summary

Know The Side Effects Of Fennel Seeds Before You Consume More

Fennel helps treat constipation and some other digestive disorders.The seeds are exceptionally rich in insoluble fiber. But having fennel seeds in a large amount may cause health issues.