Just In
Don't Miss
- Finance
2021ല് ഇന്ത്യയിലെ കമ്പനികളില് 7.7 ശതമാനം ശമ്പള വര്ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- News
വയലാറില് ആര്എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് എസ്ഡിപിഐ സംഘര്ഷത്തില്!!
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര് വീക്ക് ആണ്; ക്യാപ്റ്റന് കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്ക്കു തന്നെ- സ്റ്റോക്സിന് ട്രോള്
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെന്‍ഡൽ റോഡ്രിക്സ് ഇനി ഓർമ്മ; ഫാഷൻ ലോകത്തെ രാജാവ്
പ്രമുഖ ഫാഷൻ ഡിസൈനറും ആക്ടിവിസ്റ്റുമായ വെന്‍ഡൽ റോഡ്രിക്സ് ഗോവയിലെ അദ്ദേഹത്തിന്‍റെ വസതിയിൽ വെച്ച് അന്തരിച്ചു. വസ്ത്രാലങ്കാര രംഗത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 2014-ൽ അദ്ദേഹത്തെ ലോകം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. വസ്ത്രാലങ്കാര രംഗത്ത് മാത്രമല്ല എഴുത്തിലും വളരെ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു വെന്‍ഡൽ റോഡ്രിക്സ്. ബൂം, ഫാഷൻ എന്നീ സിനിമകളിലും ട്രൂ വെസ്റ്റ് എന്ന പരമ്പരയിലും അഭിനയിച്ച് തന്‍റെ അഭിനയ രംഗത്തെ കഴിവ് പ്രകടിപ്പിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സ്വവർഗ്ഗാനുരാഗം തെറ്റല്ലെന്ന് വാദിച്ച് അദ്ദേഹം എന്നും അവർക്ക് പിന്തുണയുമായി കൂടെത്തന്നെ ഉണ്ടായിരുന്നു.
സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിയെ പിന്തുണച്ചും അദ്ദേഹം രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇതിന് വേണ്ടി ആക്ടീവ് ആയി സംസാരിക്കുകയും എഴുതുകയും ചെയ്തിരുന്നു. തനിക്ക് ഗോവയോടുള്ള ഇഷ്ടമാണ് തന്നെ ആക്ടിവിസ്റ്റ് ആക്കി മാറ്റിയത് എന്ന് അദ്ദേഹം ഇടക്കിടക്ക് പറയുമായിരുന്നു. മാത്രമല്ല ഇദ്ദേഹത്തിന്‍റ് ആത്മകഥ ദി ഗ്രീൻ റൂം മികച്ച അഭിപ്രായമാണ് ഉണ്ടാക്കിയതും. 2020 ഗ്രാമി അവാർഡിൽ പ്രിയങ്ക ധരിച്ച വസ്ത്രത്തെ ചൊല്ലി ഇദ്ദേഹം നടത്തിയ പരാമർശം ചെറിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. എന്നാൽ പ്രിയങ്കയുടെ ശരീരത്തെക്കുറിച്ച് താൻ ഒന്നും പറഞ്ഞില്ലെന്നും അവർക്ക് ആ വസ്ത്രം ചേരുന്നില്ലെന്നും ആണ് താൻ പറഞ്ഞത് എന്ന് പറഞ്ഞ് അദ്ദേഹം മുന്നോട്ട് വന്നു.
വെന്‍ഡൽ റോഡ്രിക്സിന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തനിക്ക് പ്രിയങ്ക ധരിച്ച വസ്ത്രത്തോടുള്ള വിയോജിപ്പ് അദ്ദേഹം പ്രകടമാക്കിയത്. പലരും ഈ അവസരത്തിൽ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് മാത്രമല്ല പാരീസ് ഫാഷൻ വീക്കിൽ ഐശ്വര്യ റായിയുടെ ലുക്കിനെക്കുറിച്ചും ഇദ്ദേഹം നടത്തിയ പരാമർശം ലോകശ്രദ്ധ നേടുകയുണ്ടായിരുന്നു. ഐശ്വര്യയുടെ സ്റ്റൈലിസ്റ്റിനെ ജോലിയിൽ നിന്ന് പിരിച്ച് വിടണം എന്നാണ് ഇദ്ദേഹം പറഞ്ഞത്. എന്തായാലും താൻ നടത്തിയ പരാമർശങ്ങളോ വിവാദങ്ങളോ ഒന്നുമില്ലാതെ ലോകത്ത് നിന്ന് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ് വെന്‍ഡൽ റോഡ്രിക്സ് എന്ന മഹാപ്രതിഭ.
മരണ സമയത്ത് അദ്ദേഹത്തിന്‍റെ ഭാര്യ കൂടെയുണ്ടായിരുന്നു. ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേർ അനുശോചനം രേഖപ്പെടുത്തു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കോൾവാലയിൽ നടക്കും. 2000-ൽ നടന്ന ആദ്യത്തെ ലാക്മെ ഫാഷൻ വീക്കിൽ ഇദ്ദേഹത്തിന്‍റെ പങ്കാളിത്തം വളരെ സജീവമായിരുന്നു. വെന്‍ഡൽ റോഡ്രിക്സിന് ആദരാഞ്ജലികൾ....
Most read:ട്രെഡീഷണൽ ലുക്കിൽ മണവാട്ടിയായി ഭാമ