For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി

|

എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു എന്നിവയുമായി നിങ്ങള്‍ ദിവസവും ബുദ്ധിമുട്ടുന്നുണ്ടോ? മുഖസൗന്ദര്യത്തെക്കുറിച്ച് ബോധമുള്ള ആരും മുഖക്കുരുവിനെ ഭയക്കാതിരിക്കില്ല, പ്രത്യേകിച്ച് കൗമാരക്കാര്‍. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാകുന്നു മുഖക്കുരു. എന്നാല്‍ ചില പ്രകൃതിദത്ത വഴികളിലൂടെ ഇവയെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് നീക്കാവുന്നതാണ്. മുള്‍ട്ടാനി മിട്ടി അഥവാ ഫുള്ളര്‍ എര്‍ത്ത് മുഖക്കുരുവിനെതിരായ നിങ്ങളുടെ പോരാട്ടം എളുപ്പമാക്കുന്നു. തിളക്കവും ആരോഗ്യകരവുമായ ചര്‍മ്മം നല്‍കാന്‍ സഹായിക്കുന്ന ഫെയ്‌സ് മാസ്‌കുകളില്‍ മുള്‍ട്ടാനി മിട്ടി വളരെക്കാലമായി ഉപയോഗിച്ചുവരുന്നു.

Most read: വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ലMost read: വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ല

അധിക സെബം ഉല്‍പാദനം നിയന്ത്രിക്കാനും മാലിന്യം നിറഞ്ഞ ചര്‍മ്മം ശുദ്ധീകരിക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും മൃതകോശങ്ങളെ അകറ്റാനും മുള്‍ട്ടാനി മിട്ടി സഹായിക്കുന്നു. മുഖക്കുരുവിന് മുള്‍ട്ടാനി മിട്ടി എങ്ങനെ ഉപയോഗിക്കാമെന്നും മുഖക്കുരുവിന് മുള്‍ട്ടാനി മിട്ടിയുടെ പ്രയോജനങ്ങള്‍ എന്താണെന്നും നമുക്ക് നോക്കാം. കൂടാതെ, മുള്‍ട്ടാനി മിട്ടി ഫെയ്‌സ് പാക്കുകളുടെ ഗുണങ്ങളെക്കുറിച്ചും നിങ്ങളുടെ അടുക്കളകളില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന വ്യത്യസ്ത ചേരുവകള്‍ ഉപയോഗിച്ച് ഇത് എങ്ങനെ നിര്‍മ്മിക്കാമെന്നും വായിക്കാം.

മുഖക്കുരുവിന് മുള്‍ട്ടാനി മിട്ടിയും മഞ്ഞളും

മുഖക്കുരുവിന് മുള്‍ട്ടാനി മിട്ടിയും മഞ്ഞളും

2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മിനുസമാര്‍ന്ന മിശ്രിതമാകുന്നതുവരെ എല്ലാ ചേരുവകളും സംയോജിപ്പിക്കുക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കിയ ശേഷം ഒരു ഫെയ്‌സ് പായ്ക്ക് പോലെ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം വിടുക, എന്നിട്ട് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മുഖക്കുരു നീക്കാനായി ആഴ്ചയില്‍ 2 - 3 തവണ ഇത് ചെയ്യാവുന്നതാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

മഞ്ഞളിലെ മികച്ച ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയല്‍, ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മുഖക്കുരുവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. തേന്‍ അതിന്റെ ബ്ലീച്ചിംഗ് ഗുണങ്ങള്‍ കാരണം മുഖക്കുരു മങ്ങാന്‍ സഹായിക്കുന്നു.

മുള്‍ട്ടാനി മിട്ടിയും വേപ്പും

മുള്‍ട്ടാനി മിട്ടിയും വേപ്പും

2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 1 ടീസ്പൂണ്‍ വേപ്പ് പൊടി, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍, 1/2 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ ഈ ചേരുവകളെല്ലാം സംയോജിപ്പിക്കുക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കിയ ശേഷം ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

Most read:മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെMost read:മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെ

എങ്ങനെ പ്രവര്‍ത്തിക്കുന്നു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ മുഖത്തെ എണ്ണയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതേസമയം വേപ്പിലെ ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ബാക്ടീരിയയെയും അണുബാധയെയും ഒഴിവാക്കുന്നു.

മുള്‍ട്ടാനി മിട്ടിയും ചന്ദനവും

മുള്‍ട്ടാനി മിട്ടിയും ചന്ദനവും

2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 2 ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ യോജിപ്പിക്കുക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കുക. ശേഷം ഒരു ഫെയ്‌സ് പായ്ക്ക് പോലെ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം വിടുക, എന്നിട്ട് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മുഖക്കുരു നീങ്ങാന്‍ ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് പുരട്ടുക.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ചര്‍മ്മസംരക്ഷണത്തിന് ഉത്തമമാണ് ചന്ദനം. ചര്‍മ്മത്തില്‍ നിന്നുള്ള അധിക എണ്ണകള്‍ വരണ്ടതാക്കാതെ ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഈ പായ്ക്ക് മുഖക്കുരുവിനെ ഫലപ്രദമായി ഇല്ലാതാക്കുകയും മുഖക്കുരുവിന്റെ പാടുകള്‍ നീക്കുകയും ചെയ്യുന്നു.

Most read:മുഖത്ത് ജൊജോബ ഓയില്‍ വിരിയിക്കും അത്ഭുതംMost read:മുഖത്ത് ജൊജോബ ഓയില്‍ വിരിയിക്കും അത്ഭുതം

മുള്‍ട്ടാനി മിട്ടിയും തൈരും

മുള്‍ട്ടാനി മിട്ടിയും തൈരും

2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ നാരങ്ങ എന്നിവ നല്ലപോലെ മിനുസമാര്‍ന്ന മിശ്രിതമാക്കക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കി ഒരു ഫെയ്‌സ് പായ്ക്ക് പോലെ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം വിടുക, എന്നിട്ട് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാം.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്ന, മുഖക്കുരുവിനെ ഫലപ്രദമായി ഇല്ലാതാക്കുന്ന ഒരു മിതമായ ഫെയ്‌സ് പായ്ക്കാണിത്. തൈര് നിങ്ങളുടെ മുഖത്തെ അഴുക്കും നീക്കുന്നതിനും അടഞ്ഞ സുഷിരങ്ങള്‍ നീക്കം ചെയ്യുന്നതിനും മുഖക്കുരു നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.

മുള്‍ട്ടാനി മിട്ടിയും റോസ് വാട്ടറും

മുള്‍ട്ടാനി മിട്ടിയും റോസ് വാട്ടറും

1 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ മിനുസമാര്‍ന്ന മിശ്രിതമാക്കുക. മുഖം കഴുകി വൃത്തിയാക്കി ഈ പായ്ക്ക മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം വിടുക, എന്നിട്ട് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് നിങ്ങള്‍ക്ക് മുഖത്ത് പുരട്ടാവുന്നതാണ്.

Most read:തക്കാളി ഇങ്ങനെയെങ്കില്‍ മായാത്ത കറുത്ത പാടില്ലMost read:തക്കാളി ഇങ്ങനെയെങ്കില്‍ മായാത്ത കറുത്ത പാടില്ല

എങ്ങനെ പ്രവര്‍ത്തിക്കുന്നു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ചര്‍മ്മത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ മുള്‍ട്ടാനി മിട്ടി ഫേസ് പായ്ക്കുകളില്‍ ഒന്നാണിത്. ഇത് നിര്‍മ്മിക്കുന്നത് വളരെ ലളിതമാണ്, മാത്രമല്ല മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയോ വരണ്ടതാക്കുകയോ ചെയ്യാതെ സുഷിരങ്ങള്‍ ശക്തമാക്കാന്‍ സഹായിക്കുന്ന ഒരു മിതമായ ടോണറാണ് റോസ് വാട്ടര്‍.

മുള്‍ട്ടാനി മിട്ടിയും കറ്റാര്‍ വാഴയും

മുള്‍ട്ടാനി മിട്ടിയും കറ്റാര്‍ വാഴയും

2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടീസ്പൂണ്‍ മള്‍ട്ടാനി മിട്ടി എന്നിവ മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ സംയോജിപ്പിക്കുക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കുക. ഒരു ഫെയ്‌സ് പായ്ക്ക് പോലെ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 20 മിനിറ്റ് നേരം വിടുക, എന്നിട്ട് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മുഖക്കുരു അകറ്റാന്‍ ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് നിങ്ങള്‍ക്ക് പുരട്ടാവുന്നതാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ചര്‍മ്മത്തിലെ ചുവന്ന വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തമായ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് കറ്റാര്‍ വാഴ. നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ അടയാതെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും ഇത് സഹായിക്കുന്നു. മുള്‍ട്ടാനി മിട്ടി ഫെയ്‌സ് പായ്ക്കില്‍ കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും മിനുസവും നല്‍കുന്നു.

Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍

English summary

How To Use Multani Mitti For Pimples

Dealing with acne can be so annoying. Here is how to use multani mitti for acne and pimples.
X
Desktop Bottom Promotion