For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലിരുന്ന് മുഖം വെളുപ്പിക്കാന്‍ നാടന്‍ വിദ്യ

|

ആരോഗ്യകരമായ ചര്‍മ്മം നേടാന്‍ മിക്കവരും കൊതിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും അതിന് സാധിക്കണമെന്നില്ല. പാരിസ്ഥിതിക ഘടകങ്ങള്‍, മലിനീകരണം, സമ്മര്‍ദ്ദം, തിരക്കിട്ട ജീവിതശൈലി, മോശം ഭക്ഷണക്രമം എന്നിവയൊക്കെ നിങ്ങളുടെ ചര്‍മ്മത്തെ മോശമായി ബാധിക്കുന്ന ഘടകങ്ങളാണ്.

Most read: പെട്രോളിയം ജെല്ലിക്ക് ഗുണങ്ങളുണ്ടേറെ; ചില ദോഷവുംMost read: പെട്രോളിയം ജെല്ലിക്ക് ഗുണങ്ങളുണ്ടേറെ; ചില ദോഷവും

മുഖത്തിന് നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വഴികള്‍ ഇവിടെയുണ്ട്. ചില സൗന്ദര്യവര്‍ദ്ധക ഫെയ്‌സ്പാക്കുകള്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നത്. അത്തരം ചില ഹോം മെയ്ഡ് ഫെയ്‌സ് പാക്കുകള്‍ ഇവിടെ വായിച്ചറിയാം.

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

മഞ്ഞള്‍, റോസ് വാട്ടര്‍ ഫെയ്‌സ് പായ്ക്ക്

മഞ്ഞള്‍, റോസ് വാട്ടര്‍ ഫെയ്‌സ് പായ്ക്ക്

2 ടേബിള്‍സ്പൂണ്‍ കടലമാവ് പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി 1 മണിക്കൂര്‍ ഉണങ്ങാന്‍ വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മഞ്ഞള്‍ സ്വാഭാവികമായും ആന്റി ബാക്ടീരിയല്‍ ആണ്. ഇത് കടലമാവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ അധിക എണ്ണ നീക്കുകയും ചര്‍മ്മത്തെ ശാന്തമാക്കുകയും ചെയ്യുന്നു.

ബദാം ഓയില്‍ ഫെയ്‌സ് മസാജ്

ബദാം ഓയില്‍ ഫെയ്‌സ് മസാജ്

4 - 5 തുള്ളി ബദാം ഓയില്‍ നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസാജ് ചെയ്യുക. 10 മിനിറ്റ് നേരം മസാജ് ചെയ്ത ശേഷം ചെറുചൂടുള്ള വെള്ളവും ക്ലെന്‍സറും ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തെ ആഴത്തില്‍ പോഷിപ്പിക്കുന്ന ഒരു ഘടകമാണ് ബദാം ഓയില്‍. ഇത് രക്തചംക്രമണത്തെയും ലിംഫറ്റിക് ഡ്രെയിനേജിനെയും പ്രോത്സാഹിപ്പിക്കുന്നു. ബദാം മസാജിലൂടെ നിങ്ങളുടെ മുഖം കൂടുതല്‍ മെച്ചപ്പെടുന്നു.

Most read:കൈകളിലെ ചുളിവിന് വിട; എളുപ്പം നീക്കാന്‍ വഴിയുണ്ട്Most read:കൈകളിലെ ചുളിവിന് വിട; എളുപ്പം നീക്കാന്‍ വഴിയുണ്ട്

പാല്‍, കുങ്കുമം, ചന്ദനം

പാല്‍, കുങ്കുമം, ചന്ദനം

3 ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടിയിലേക്ക്, 2 നുള്ള് കുങ്കുമവും 4 ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10 മിനിറ്റ് കഴിഞ്ഞ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഒന്നര മണിക്കൂര്‍ ഉണങ്ങാന്‍ വിട്ട ശേഷം ഇത് കഴുകിക്കളയുക. കുങ്കുമവും ചന്ദനവും നിങ്ങളുടെ മുഖം തിളക്കമാര്‍ന്നതാക്കി മാറ്റാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴയും തേനും

കറ്റാര്‍ വാഴയും തേനും

2 ടേബിള്‍സ്പൂണ്‍ തണുത്ത കറ്റാര്‍ വാഴ പള്‍പ്പ്, 2 ടീസ്പൂണ്‍ തേനില്‍ കലര്‍ത്തുക. ഇത് നന്നായി മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. കറ്റാര്‍ വാഴ വീക്കം, പ്രകോപനം എന്നിവ ശമിപ്പിക്കുമ്പോള്‍ തേന്‍ നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുന്നു.

Most read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടിMost read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടി

കക്കിരി, തൈര് ഫെയ്‌സ് മാസ്‌ക്

കക്കിരി, തൈര് ഫെയ്‌സ് മാസ്‌ക്

2 ടേബിള്‍സ്പൂണ്‍ കക്കിരി പള്‍പ്പ് 1 ടേബിള്‍ സ്പൂണ്‍ തണുത്ത തൈരുമായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുത. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളവും ക്ലെന്‍സറും ഉപയോഗിച്ച് മുഖം കഴുകുക. അമിതമായി ചൂടുള്ളതും സൂര്യതാപമേറ്റതുമായ ചര്‍മ്മത്തിനുമായി ഈ മാസ്‌ക് നന്നായി പ്രവര്‍ത്തിക്കുന്നു.

അവോക്കാഡോ

അവോക്കാഡോ

ഒരു അവോക്കാഡോ അടിച്ചെടുത്ത് ചര്‍മ്മത്തില്‍ പുരട്ടുക, പതുക്കെ മസാജ് ചെയ്യുക. കുറഞ്ഞത് 15 മിനിറ്റ് നേരത്തേക്ക് ഇത് മുഖത്ത് ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നിറഞ്ഞ അവോക്കാഡോ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് അവോക്കാഡോ ഓയില്‍. അവോക്കാഡോ കഴിക്കുന്നതും നിങ്ങളുടെ ചര്‍മ്മത്തിന് നല്ലതാണ്.

Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്

വാഴപ്പഴം

വാഴപ്പഴം

സാധാരണക്കാരന്റെ മോയ്സ്ചുറൈസറാണ് പഴം. ഈ പഴത്തെ ഒരിക്കലും കുറച്ചുകാണരുത്. കാരണം, ചര്‍മ്മത്തെ പോഷിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പഴുത്ത വാഴപ്പഴം അടിച്ചെടുത്ത് പള്‍പ്പ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. പൊട്ടാസ്യം, വിറ്റാമിന്‍ ഇ, സി എന്നിവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കുന്നു.

പപ്പായ

പപ്പായ

മുഖത്ത് അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ കഴിവുള്ള പഴമാണ് പപ്പായ. അതിനാല്‍ത്തന്നെ മിക്ക ചര്‍മ്മസംരക്ഷണ വസ്തുക്കളിലും പപ്പായ ഒരു പ്രധാന ഘടകമാണ്. പഴുത്ത പപ്പായ എടുത്ത് അഞ്ച് മിനിറ്റ് ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. പാലും വെള്ളവും ഉപയോഗിച്ച് ചര്‍മ്മം കഴുകുക, മിനിറ്റുകള്‍ക്കുള്ളില്‍ ചര്‍മ്മത്തിന് എത്രമാത്രം മൃദുവും അനുഭവപ്പെടുന്നുവെന്ന് നിങ്ങള്‍ക്ക് കാണാവുന്നതാണ്. വിറ്റാമിന്‍ എ, പാപ്പെയ്ന്‍ എന്‍സൈം എന്നിവ അടങ്ങിയ പപ്പായ ചര്‍മ്മത്തെ പോഷിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെയും നിഷ്‌ക്രിയ പ്രോട്ടീനുകളെയും നീക്കംചെയ്യാന്‍ സഹായിക്കുന്നു. അതിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു.

Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്

English summary

Home Remedies To Get Healthy Skin At Home

The next time you've got time on your hands and skincare on your mind, these home remedies will help you get healthy skin at home. Take a look.
X
Desktop Bottom Promotion