For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിവു മാറ്റി നിറം വക്കും കല്ലുപ്പ് ഫേസ്മാസ്‌ക്‌

കല്ലുപ്പു കൊണ്ട് ചുളിവു മാറി നിറം വയ്ക്കാം

|

സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി പല തരത്തിലെ കാര്യങ്ങള്‍ ചെയ്യുന്നവയാണ് നാമെല്ലാവരും. ചിലര്‍ സ്വാഭാവിക വഴികളെ ആശ്രയിക്കും. ചിലരാകട്ടെ, കൃത്രിമ വഴികളേയും. താല്‍ക്കാലിക പ്രയോജനം ചിലപ്പോള്‍ കൃത്രിമ വഴികള്‍ നല്‍കുമെങ്കിലും പാര്‍ശ്വ ഫലങ്ങളില്ലാതെ നീണ്ടു നില്‍ക്കുന്ന ഫലം നല്‍കുന്നത് സ്വാഭാവിക വഴികള#് തന്നെയാകും.

സൗന്ദര്യമെന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ നല്ല ചര്‍മം, പാടുകളും കുത്തുകളും കുരുവുമൊന്നുമില്ലാത്ത, ചുളിവില്ലാത്ത ചര്‍മം, നിറം, മൃദുത്വം എന്നിവയെല്ലാം പെടുന്നു.

മുഖത്തെ ചുളിവുകള്‍ പലപ്പോഴും സൗന്ദര്യത്തിന് തടസമായി നില്‍ക്കുന്ന ഒന്നാണ്. ഇത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. വരണ്ട ചര്‍മം, വെള്ളം കുടിയ്ക്കുന്നതു കുറവ്, മേയ്ക്കപ്പ്, സൂര്യപ്രകാശം, സ്‌ട്രെസ് തുടങ്ങിയവയെല്ലാം തന്നെ മുഖത്തു ചുളിവുകള്‍ വരുത്തുന്ന ചിലതാണ്.

ഇതു പോലെയാണ് ചര്‍മത്തിന്റെ നിറവും. ചര്‍മ നിറം പാരമ്പര്യവും ഒരു പരിധി വരെ മാത്രം ചര്‍മ സംരക്ഷണവുമാണ്.

ചുളിവുകള്‍ നീക്കി മുഖത്തിന് നിറവും ചെറുപ്പവുമെല്ലാം നല്‍കാനുള്ള ഒരു പ്രകൃതി ദത്ത വഴിയെക്കുറിച്ചറിയൂ. വളരെ എളുപ്പത്തില്‍ നമുക്കു തന്നെ ചെയ്യാവുന്ന ഒന്നാണിത്.

കല്ലുപ്പ്, വെളിച്ചെണ്ണ, നാരങ്ങ

കല്ലുപ്പ്, വെളിച്ചെണ്ണ, നാരങ്ങ

കല്ലുപ്പ്, വെളിച്ചെണ്ണ, നാരങ്ങ അല്ലെങ്കില്‍ ഓറഞ്ച് എന്നിവയാണ് ഇതിനായി വേണ്ടത്. ഉപ്പ് നല്ലൊരു ശുദ്ധീകരണ വസ്തുവാണ്. മുഖ കോശങ്ങളിലെ അഴുക്കുകള്‍ നീക്കി മുഖത്തിന് വൃത്തി നല്‍കുന്ന, ക്ലെന്‍സിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണിത്. കല്ലുപ്പാണ് ഈ പ്രത്യേക കൂട്ടില്‍ ഉപയോഗിയ്‌ക്കേണ്ടത്. നല്ല ശുദ്ധമായ കല്ലുപ്പ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

സ്വാഭാവിക സൗന്ദര്യ സംരക്ഷണ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ മുഖത്തിന് ഈര്‍പ്പം നല്‍കുന്നു. മുഖത്തിന് നിറം നല്‍കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ പ്രധാനപ്പെട്ടൊരു വഴിയാണ് വെളിച്ചെണ്ണ. മുഖത്തിന് നിറവും ചെറുപ്പവുമെല്ലാം നല്‍കുന്ന ഒന്ന്.

കല്ലുപ്പു കൊണ്ട് ചുളിവു മാറി നിറം വയ്ക്കാം

ഇതില്‍ ഉപയോഗിയ്ക്കുന്ന അടുത്ത ചേരുവ നാരങ്ങ അല്ലെങ്കില്‍ ഓറഞ്ചാണ്. ഇതിന്റെ തൊലിയാണ് ഉപയോഗിയ്‌ക്കേണ്ടത്. ഇതിലെ തൊലി ഗ്രേറ്റ് ചെയ്ത്, അതായത് ചിരവിയെടുക്കാം. പുറംതൊലിയാണ് എടുക്കേണ്ടത്.

ഇതിലെ ഉപ്പ്

ഇതിലെ ഉപ്പ്

ഇതിലെ ഉപ്പ് ബാക്ടീരിയ പോലുള്ളവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നു. ഇതിനാല്‍ മുഖക്കുരു പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഉത്തമമാണ്. നാരങ്ങയിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവ ചര്‍മം വൃത്തിയാക്കാനും ചര്‍മത്തിന് നിറം നല്‍കാനും ഏറെ ഉത്തമമാണ്. സൗന്ദര്യ സംരക്ഷണ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. മുഖ കോശത്തിലെ ടോക്‌സിനുകള്‍ നീക്കി മുഖചര്‍മത്തിന് തിളക്കവും മൃദുത്വവും ചെറുപ്പവും നല്‍കുന്ന ഒന്നാണ് ചെറുനാരങ്ങ.

കല്ലുപ്പ്

കല്ലുപ്പ്

കല്ലുപ്പ് പൊടിയ്ക്കുക. വല്ലാതെ പൊടിയരുത്. തരികളായി സ്‌ക്രബ് ചെയ്യാന്‍ പാകത്തിന് പൊടിയ്ക്കുക. പഞ്ചസാരത്തരികള്‍ പോലെ എന്നു പറയാം. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഇതു കലര്‍ത്തുക. ഇതില്‍ നാരങ്ങാത്തോട് ചിരകിയതും ഇടുക. ഇതു സ്‌ക്രബ് ചെയ്യാന്‍ പാകത്തിന് നല്ലൊരു മിശ്രിതമാക്കണം.

മുഖം

മുഖം

മുഖം നല്ല പോലെ കഴുകി വൃത്തിയാക്കി ഈ മിശ്രിതം വിരല്‍ത്തുമ്പുകളിലെടുത്ത് മുഖത്തു നല്ല പോലെ സ്‌ക്രബ് ചെയ്യുക. മൃദുവായി അധികം ബലം കൊടുക്കാതെ വേണം, സ്‌ക്രബ് ചെയ്യുവാന്‍. ഇങ്ങനെ സ്‌ക്രബ് ചെയ്ത ശേഷം ഇത് മുഖത്തു തന്നെ അല്‍പ നേരം വയ്ക്കുക. പിന്നീട് ഇളം ചൂടുള്ള വെളളം ഉപയോഗിച്ചു കഴുകാം. ആഴ്ചയില്‍ ഒന്നു രണ്ടു തവണ ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

മുഖത്തിന്

മുഖത്തിന്

മുഖത്തിന് സ്വാഭാവിക നിറം നല്‍കുന്ന ഒരു കൂട്ടാണിത്. ഇതു പോലെ മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. മുഖത്തെ ബ്ലാക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഉത്തമമായ ഫേസ് മാസ്‌കാണ്.

English summary

Face mask Using Salt For Anti Ageing And Fair Skin

Facemask Using Salt For Anti Ageing And Fair Skin, Read more to know about,
X
Desktop Bottom Promotion