For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം മിനുസമാര്‍ന്നതാക്കാം.. ഈ വഴികളിലൂടെ

|

നമ്മുടെ ശരീരത്തില്‍ ഏവരും ഏറെ കരുതല്‍ കൊടുക്കുന്ന ഒരു അവയവമാണ് ചര്‍മ്മം. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് പുരുഷന്‍മാരെക്കാളുമധികം ശ്രദ്ധ ചെലുത്തുന്നത് എന്നതും അനിഷേധ്യമായ കാര്യമാണ്. ചര്‍മ്മത്തില്‍ ധാരാളം മിനുക്കുപണികള്‍ ഓരോ സ്ത്രീയും ചെയ്യാറുണ്ട്. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയോ വീട്ടമ്മയോ ജോലിക്കാരിയോ ആകട്ടെ, നല്ല ചര്‍മ്മം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഏവരും ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം ആഗ്രഹിക്കുന്നു.

Most read: ശരീരം ചുളിയാതെ സൂക്ഷിക്കാം.. ഈ ഭക്ഷണങ്ങളിലൂടെMost read: ശരീരം ചുളിയാതെ സൂക്ഷിക്കാം.. ഈ ഭക്ഷണങ്ങളിലൂടെ

എല്ലാവര്‍ക്കും മിനുസമാര്‍ന്ന ചര്‍മ്മം വേണം. തിളക്കമുള്ളതും മിനുസമാര്‍ന്നതുമായ ചര്‍മ്മം നല്‍കാന്‍ നിങ്ങളെ സഹായിക്കുന്ന നിരവധി ബ്രാന്‍ഡ് സൗന്ദര്യവസ്തുക്കള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ വളരെ ചെലവേറിയതും കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതുമായതാണ്. ഫലങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും അതൊന്നും പക്ഷേ ഏറെ കാലം നിലനില്‍ക്കില്ല. അവ നിങ്ങളുടെ ചര്‍മ്മത്തിന് കേടുവരുത്തുകയും ചെയ്യുന്നതാകും. എന്നാല്‍ വീട്ടില്‍ നിന്നു തന്നെ നിങ്ങളുടെ ചര്‍മ്മം പരിപാലിക്കാനും മിനുസമാര്‍ന്നതാക്കാനും ചില പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ സഹായത്തോടെ സാധിക്കും. അവയെ നമുക്കൊന്നു നോക്കാം.

വെള്ളം പ്രധാനം

വെള്ളം പ്രധാനം

ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളില്‍ ഊജ്ജസ്വലവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് സഹായിക്കുന്നു. ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കാന്‍ ലക്ഷ്യമിടുക. ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും പുറംതള്ളാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ജലാംശം ഉള്ള പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. മദ്യം, കോള പാനീയങ്ങള്‍, പഞ്ചസാര ഉല്‍പന്നങ്ങള്‍ എന്നിവ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. ദിവസത്തില്‍ 2-3 തവണ പച്ച വെള്ളത്തില്‍ മുഖം കഴുകി വൃത്തിയാക്കുന്നതിലൂടെ ചര്‍മ്മം മെച്ചപ്പെടുകയും കൂടുതല്‍ സജീവമാവുകയും ചെയ്യും.

നാരങ്ങാ നീര്

നാരങ്ങാ നീര്

മിനുസമാര്‍ന്ന ചര്‍മ്മത്തിന് അനുയോജ്യമായ വീട്ടുവൈദ്യമാണ് നാരങ്ങാ നീര്. ഇത് ചര്‍മ്മത്തിന്റെ നിറം തെളിച്ചമുള്ളതാക്കുകയും പാടുകളെ മായ്ക്കുകയും ചെയ്യുന്നു. നാരങ്ങാ നീര് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മിനുനസമാര്‍ന്നതാക്കുന്നു. കാരണം ഇതില്‍ എന്‍സൈം അടങ്ങിയിട്ടുണ്ട്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഒരു ക്ലെന്‍സറായി നാരങ്ങ പ്രവര്‍ത്തിക്കുന്നു. മുട്ടയുടെ വെള്ളയും കുറച്ച് തുള്ളി നാരങ്ങാ നീരും ചേര്‍ത്ത് വീട്ടില്‍ തന്നെ ഫെയ്‌സ് പായ്ക്ക് ഉണ്ടാക്കാം. ഇത് മുഖത്ത് 10 മിനിറ്റ് പുരട്ടി ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ഈ പ്രവൃത്തി ചര്‍മ്മത്തെ തിളക്കമുള്ളതും മിനുസമാര്‍ന്നതുമാക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിന് മുഖത്തും കഴുത്തിന്റെ ഭാഗത്തും നാരങ്ങാനീര് പുരട്ടുക.

തക്കാളി

തക്കാളി

മിനുസമാര്‍ന്നതും മനോഹരവുമായ ചര്‍മ്മം നല്‍കുന്നതിന് തക്കാളി മികച്ച പ്രകൃതിദത്ത ഉല്‍പ്പന്നമായി പ്രവര്‍ത്തിക്കുന്നു. മിനുസമാര്‍ന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ചതും അനുയോജ്യമായതുമായ വീട്ടുവൈദ്യമാണ് തക്കാളിയിലൂടെ ലഭിക്കുന്നത്. തക്കാളി ഗ്രൈന്‍ഡറില്‍ അടിച്ച് മിശ്രിതം മുഖത്ത് പുരട്ടുക. 5-10 മിനിറ്റിനു ശേഷം മുഖം കഴുകുക. ദൈനംദിന ഉപയോഗത്തിലൂടെ ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കുകയും മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു ബാധിച്ച സ്ഥലത്ത് തക്കാളി പേസ്റ്റ് പുരട്ടി ഒരു മണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് പച്ചവെള്ളത്തില്‍ കഴുകുക. മുഖക്കുരുവിനെ സുഖപ്പെടുത്താന്‍ ഇത് സഹായിക്കും.

പപ്പായ

പപ്പായ

സൗന്ദര്യ സംരക്ഷകര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഫലമാണ് പപ്പായ. ഇതില്‍ ആന്റി ബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന പ്രകൃതിദത്ത എന്‍സൈമായ പപ്പെയ്ന്‍ അടങ്ങിയിട്ടുണ്ട്. പഴുത്ത പപ്പായ കഷണങ്ങള്‍ ഉടച്ച് 10-15 മിനുട്ട് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം ഇത് വെള്ളത്തില്‍ കഴുകികളയുക. പപ്പായയുടെ ദൈനംദിന പ്രയോഗം നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കുന്നു. സൂര്യപ്രകാശം കാരണമുണ്ടാകുന്ന തവിട്ട് പാടുകള്‍, കളങ്കങ്ങള്‍, പുള്ളികള്‍ എന്നിവ കുറയ്ക്കുന്നതിനും പപ്പായ സഹായിക്കും. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും ആരോഗ്യമുള്ളതുമാക്കി മാറ്റുന്നു.

ഉലുവ

ഉലുവ

ചര്‍മ്മം മികച്ചതാക്കാന്‍ ഉലുവ നിങ്ങളെ സഹായിക്കുന്നു. ഉലുവയുടെ പേസ്റ്റിലേക്ക് തിളപ്പിച്ച പാല്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 10-15 മിനിറ്റ് ഉണങ്ങാന്‍ വിടുക, തുടര്‍ന്ന് കഴുകുക. നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകള്‍, നേര്‍ത്ത വരകള്‍ എന്നിവ കുറച്ച് ഇത് പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു.

തേന്‍

തേന്‍

മിനുസമാര്‍ന്ന ചര്‍മ്മത്തിനുള്ള ഏറ്റവും ലളിതമായ വീട്ടുവൈദ്യമാണ് തേന്‍. മുഖത്തും കഴുത്തിലെ ചര്‍മ്മത്തിലും തേന്‍ പുരട്ടുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ വൃത്തിയാക്കുക. ഇത് ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതുമാക്കുന്നു. നിങ്ങള്‍ക്ക് മുട്ടയുടെ വെള്ള തേന്‍ ചേര്‍ത്ത് 20 മിനിറ്റ് മുഖത്ത് പുരട്ടാം. പിന്നീട് തണുത്ത വെള്ളവും സോപ്പും ഉപയോഗിച്ച് ഇത് കഴുകി കളയുക. മൂന്ന് ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് പരുവമാക്കുക. ഇത് മുഖത്ത് പുരട്ടി രാത്രി ഉണങ്ങാന്‍ വിടുക. പിറ്റേന്ന് രാവിലെ ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ഈ പ്രവൃത്തി നിങ്ങള്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം നല്‍കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മിനുസമാര്‍ന്ന ചര്‍മ്മത്തിന് മികച്ചൊരു വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് കറ്റാര്‍ വാഴ. ഇത് പല സൗന്ദര്യ ചികിത്സയിലും ചര്‍മ്മത്തെ മിനുസമാര്‍ന്നതും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നു. പതിവ് ഉപയോഗത്തിലൂടെ മുഖക്കുരു ഇല്ലാത്തതും മിനുസമാര്‍ന്നതുമായ ചര്‍മ്മം ഇത് ഉറപ്പുതരുന്നു. കറ്റാര്‍ വാഴ ഇലയില്‍ നിന്ന് കുറച്ച് ജെല്‍ വേര്‍തിരിച്ചെടുക്കുക. ഫ്രിഡ്ജില്‍ പാത്രത്തില്‍ സൂക്ഷിച്ച് ആവശ്യമുള്ളപ്പോഴെല്ലാം ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഒരു ടീസ്പൂണ്‍ തേനും കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് സംയോജിപ്പിക്കാം. ഇത് ഏകദേശം 20 മിനിറ്റ് ചര്‍മ്മത്തിലും കഴുത്തിലും എളുപ്പത്തില്‍ പ്രയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാവുന്നതാണ്.

മഞ്ഞള്‍

മഞ്ഞള്‍

ധാരാളം ചര്‍മ്മ പ്രശ്നങ്ങളുടെ ചികിത്സയ്ക്ക് സഹായിക്കുന്നതാണ് മഞ്ഞള്‍. ചര്‍മ്മത്തെ മൃദുലമാക്കുന്നതിനൊപ്പം പാടുകള്‍ നീക്കാനും മുഖകാന്തിക്കും മഞ്ഞള്‍ ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി പാലില്‍ കലക്കിയ പേസ്റ്റ് ആക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പതിവായി പുരട്ടുക. ദിവസവും പുരട്ടുന്നത് നിങ്ങള്‍ക്ക് മനോഹരമായ ചര്‍മ്മം സമ്മാനിക്കുന്നതാണ്. വരണ്ട ചര്‍മ്മത്തെ ചെറുക്കാന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് ടീസ്പൂണ്‍ ചന്ദനപ്പൊടി, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി നന്നായി ഉണങ്ങിയശേഷം കഴുകിക്കളയുക.

കക്കിരിക്ക

കക്കിരിക്ക

കക്കിരിയുടെ സൗന്ദര്യസംരക്ഷണ ഗുണങ്ങള്‍ ഒരുപാടാണ്. ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാന്‍ സാധാരണയായി കക്കിരി ഉപയോഗിക്കുന്നു. വരണ്ട ചര്‍മ്മം ഒഴിവാക്കാനും കറുത്തപാടുകള്‍ നീക്കാനും മുഖക്കുരുവിനു പരിഹാരമായും കക്കിരി പായ്ക്കുകള്‍ ഉപയോഗിക്കുന്നു. വീട്ടില്‍ ഫെയ്‌സ് പാക്ക് ഉണ്ടാക്കുന്നതിനായി കക്കിരി, രണ്ടു ടേബിള്‍സ്പൂണ്‍ ഓട്‌സ്, കുറച്ച് പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി ചര്‍മ്മത്തില്‍ തുല്യമായി പുരട്ടുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച ഫലങ്ങള്‍ നല്‍കും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലില്‍ മുഖക്കുരു വരുത്തുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ പോരാടാന്‍ സഹായിക്കുന്ന ധാരാളം ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. ചര്‍മ്മത്തിലെ പാടുകളും കളങ്കങ്ങളും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ചിലര്‍ക്ക് ടീ ട്രീ ഓയില്‍ അലര്‍ജിയാകാം, അതിനാല്‍ നിങ്ങളുടെ മുഖത്ത് പുരട്ടുന്നതിനുമുമ്പ് കൈത്തണ്ടയില്‍ പ്രയോഗിക്കുന്നതാണ് ഉത്തമം.

ആരോഗ്യകരമായ ഉറക്കം

ആരോഗ്യകരമായ ഉറക്കം

ഉറക്കം സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. കൃത്യമായ ഉറക്കം നിങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കും. ഉറങ്ങുന്നതിനു മുന്‍പ് നിങ്ങളുടെ തലയിണകള്‍ പതിവായി വൃത്തിയാക്കുക. രാത്രിയില്‍ ചര്‍മ്മത്തിന് തട്ടുന്ന പൊടിയുടെ അളവ് ഇതിലൂടെ കുറയ്ക്കാം. ഉറക്കക്കുറവും സമ്മര്‍ദ്ദവും മോശം ചര്‍മ്മത്തിന് കാരണമാകുന്നതാണ്. അതിനാല്‍ ദിവസവും 7-8 മണിക്കൂര്‍ വരെ സുഖനിദ്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഉറങ്ങും മുന്‍പ് മുഖം വൃത്തിയാക്കുക

ഉറങ്ങും മുന്‍പ് മുഖം വൃത്തിയാക്കുക

ധാരാളം മേക്കപ്പിട്ട് ഉറങ്ങാന്‍ കിടക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നതാണ്. ഭക്ഷണം പോലെ തന്നെയാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും. ഇവ വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ ചര്‍മ്മത്തില്‍ പടരുകയും അത് പിന്നീട് ദോഷം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ ഉറങ്ങുന്നതിനുമുമ്പ് മേക്കപ്പുകള്‍ വൃത്തിയാക്കുന്നത് ഉറപ്പാക്കുക.

വ്യായാമം പതിവാക്കുക

വ്യായാമം പതിവാക്കുക

കൃത്യമായി വ്യായാമം ചെയ്യുന്നത് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. മിനുസമാര്‍ന്ന ചര്‍മ്മം ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ് വ്യായാമങ്ങള്‍.

English summary

Best Home Remedies For Smooth Skin

Here we are discussing some home remedies which helps to provide smooth skin to you. Read on.
Story first published: Saturday, December 21, 2019, 16:36 [IST]
X
Desktop Bottom Promotion