For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന് ചെറുപ്പം നല്‍കും അവോക്കാഡോ ഓയില്‍

|

ആരോഗ്യ ഗുണങ്ങളാല്‍ സവിശേഷമായ പഴമാണ് അവോക്കാഡോ. ആരോഗ്യകരമായ കൊഴുപ്പും ഇവയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിക്കാവുന്ന ഉത്തമ ഫലമാണിത്. ഏകദേശം 7,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് തെക്കന്‍ മെക്‌സിക്കോയിലും കൊളംബിയയിലുമായാണ് ഉത്ഭവിച്ചത്. ഇന്ന്, ഈ പഴം 80 ലധികം ഇനങ്ങളില്‍ ലഭ്യമാണ്.

Most read: സൗന്ദര്യം ഒഴുകിയെത്തും ടീ ബാഗിലൂടെMost read: സൗന്ദര്യം ഒഴുകിയെത്തും ടീ ബാഗിലൂടെ

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ അനുസരിച്ച്, ചുരുങ്ങിയ ഗ്ലൈസെമിക് സൂചികയുള്ള ചുരുക്കം ഭക്ഷണങ്ങളില്‍ ഒന്നാണ് അവോക്കാഡോകള്‍. അവൊക്കാഡോ ആരോഗ്യത്തിനു നല്ലതാണന്നു പറഞ്ഞുകഴിഞ്ഞു. ഇനിയുള്ളത് അവൊക്കാഡോ എണ്ണയാണ്, ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു.

അവോക്കാഡോ ഓയില്‍ ഉപയോഗിക്കേണ്ടത്

അവോക്കാഡോ ഓയില്‍ ഉപയോഗിക്കേണ്ടത്

ആരോഗ്യകരവുമായ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള മികച്ച ഉപാധിയാണ് അവോക്കാഡോ ഓയില്‍. ആന്റിഓക്‌സിഡന്റുകള്‍, അവശ്യ ഫാറ്റി ആസിഡുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണിത്. ചര്‍മ്മത്തെ സുഖപ്പെടുത്താനും ഈ എണ്ണ ഉപയോഗിക്കുമെന്നത് നിങ്ങള്‍ക്കറിയാമോ? എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന എണ്ണ ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. വരണ്ട കൈകളെ മോയ്‌സ്ചറൈസ് ചെയ്യുക അല്ലെങ്കില്‍ പ്രകൃതിദത്ത സണ്‍ബ്ലോക്ക് ആയി പ്രവര്‍ത്തിക്കുക തുടങ്ങി നിരവധി ഗുണങങള്‍ തരുന്നു. അവോക്കാഡോ ഓയില്‍ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടാം അല്ലെങ്കില്‍ നിങ്ങളുടെ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുമായി കലര്‍ത്തിയും ഉപയോഗിക്കാം.

ചര്‍മ്മത്തില്‍ എങ്ങനെ ഉപയോഗിക്കാം

ചര്‍മ്മത്തില്‍ എങ്ങനെ ഉപയോഗിക്കാം

നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ അവോക്കാഡോ ഓയില്‍ പലവിധത്തില്‍ ഉപയോഗിക്കാം. ചര്‍മ്മത്തില്‍ എണ്ണ മസാജ് ചെയ്യാം, മാസ്‌ക് പോലെ മുഖത്ത് തടവാം, അല്ലെങ്കില്‍ ഇന്‍ഷവര്‍ ലോഷനില്‍ ചേര്‍ക്കാം. പ്രതികൂല ഫലങ്ങള്‍ ഇല്ലാതെ എല്ലാ ദിവസവും അല്ലെങ്കില്‍ മാസത്തില്‍ കുറച്ച് തവണ ഇത് ഉപയോഗിക്കാം. നിങ്ങള്‍ കുളിച്ച ശേഷം അവോക്കാഡോ ഓയില്‍ ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. നിങ്ങള്‍ക്ക് അവോക്കാഡോ ഓയില്‍ സ്വയം ഉപയോഗിക്കാം, അല്ലെങ്കില്‍ ബോഡി ലോഷനുകളില്‍ ഉറ്റിച്ചുംം ഉപയോഗിക്കാം.

അവോക്കാഡോ ഓയിലിന്റെ ഗുണങ്ങള്‍

അവോക്കാഡോ ഓയിലിന്റെ ഗുണങ്ങള്‍

അവോക്കാഡോ ഓയിലിലെ ആന്റിഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്‌ലമേറ്ററി ഏജന്റുകളും ചര്‍മ്മത്തെ മിനുസമായും ശക്തമായും ഇലാസ്തികതയോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. അവോക്കാഡോ ഓയിലില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ എ, ഡി, ഇ എന്നിവയും നിറഞ്ഞിരിക്കുന്നു. ഇത് നിരവധി വഴികളിലൂടെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്നു.

Most read:മുടിക്ക് ഗുണം ഉറപ്പ്; ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്Most read:മുടിക്ക് ഗുണം ഉറപ്പ്; ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്

മോയ്‌സ്ചറൈസ് ചെയ്യുന്നു

മോയ്‌സ്ചറൈസ് ചെയ്യുന്നു

വിറ്റാമിന്‍ ഇ കൂടാതെ, അവോക്കാഡോ ഓയില്‍ പൊട്ടാസ്യം, ലെസിത്തിന്‍, ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ പുറം പാളിയായ എപിഡെര്‍മിസ് ഈ പോഷകങ്ങളെ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ഇത് പുതിയ ചര്‍മ്മത്തെ രൂപപ്പെടുത്താനും സഹായിക്കുന്നു.

സോറിയാസിസ്, എക്‌സിമ എന്നിവയെ പ്രതിരോധിക്കുന്നു

സോറിയാസിസ്, എക്‌സിമ എന്നിവയെ പ്രതിരോധിക്കുന്നു

എക്‌സിമ, സോറിയാസിസ് എന്നിവയുമായി ബന്ധപ്പെട്ട വരണ്ട പുറംതൊലിയുള്ള ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ അവോക്കാഡോ ഓയിലിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും സഹായിക്കുന്നു.

മുഖക്കുരു തടയുന്നു

മുഖക്കുരു തടയുന്നു

അവൊക്കാഡോ ഓയില്‍ മുഖത്തു പുരട്ടി അല്‍പനേരം കഴിഞ്ഞ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുന്നത് ചര്‍മ്മത്തിലെ എണ്ണമയം നീക്കുന്നു. അങ്ങനെ ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും മുഖക്കുരു സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അവോക്കാഡോ ഓയില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമാണ്, ഇത് മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.

Most read:ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെMost read:ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെ

മുറിവ് ഉണക്കുന്നതിനെ ത്വരിതപ്പെടുത്തുന്നു

മുറിവ് ഉണക്കുന്നതിനെ ത്വരിതപ്പെടുത്തുന്നു

അവോക്കാഡോ ഓയില്‍ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കും. ഇതിലെ അവശ്യ ഫാറ്റി ആസിഡുകള്‍ക്കും ഒലിക് ആസിഡിനും കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ കണക്റ്റീവ് ടിഷ്യൂകള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുന്നു. അവോക്കാഡോ ഓയിലിലെ അവശ്യ ഫാറ്റി ആസിഡുകളും വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

സൂര്യതാപം തടയുന്നു

സൂര്യതാപം തടയുന്നു

അവോക്കാഡോ ഓയിലിലെ ആന്റിഓക്‌സിഡന്റുകള്‍ സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍, ലെസിത്തിന്‍, എണ്ണയിലെ അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. മറ്റ് ചെറിയ പഠനങ്ങള്‍ കാണിക്കുന്നത് അവോക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തെ ദോഷകരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ്.

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ സാധാരണയായി ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്നു. അവോക്കാഡോകളില്‍ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Most read:വേനലിലും നേടാം പുതുപുത്തന്‍ മുഖം: ഈ വഴികള്‍ നോക്കൂMost read:വേനലിലും നേടാം പുതുപുത്തന്‍ മുഖം: ഈ വഴികള്‍ നോക്കൂ

നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വരണ്ടതും പൊട്ടുന്നതുമായ നഖങ്ങള്‍ സുഖപ്പെടുത്തുന്നതിന് ചിലര്‍ അവോക്കാഡോ ഓയില്‍ ഉപയോഗിക്കുന്നു. ശാസ്ത്രീയ തെളിവുകള്‍ ഈ ഗുണം സ്ഥിരീകരിക്കുന്നുണ്ട്.

മുടിക്ക്‌ മികച്ചത്

മുടിക്ക്‌ മികച്ചത്

അവൊക്കാഡോ ഓയില്‍ മാസ്‌കായി തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍, വരണ്ട പുറംതൊലി മൂലമുണ്ടാകുന്നതുമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

English summary

Beauty Benefits of Avocado Oil

Avocado oil is said to have numerous benefits for your skin, like moisturizing dry hands or acting as a natural sunblock. Read on the beauty benefits of avocado oil.
Story first published: Thursday, April 16, 2020, 13:40 [IST]
X
Desktop Bottom Promotion