For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യയൗവനം കറ്റാര്‍വാഴയ്‌ക്കൊപ്പം പച്ചവെളിച്ചെണ്ണ

നിത്യയൗവനം കറ്റാര്‍വാഴയ്‌ക്കൊപ്പം പച്ചവെളിച്ചെണ്ണ

|

എന്നും ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല തരത്തിലും ശ്രമിയ്ക്കുന്നവരാണ് എല്ലാവരും. ഇക്കാര്യത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമുണ്ടാകില്ല. ഉള്ളതിനേക്കാള്‍ പ്രായക്കുറവു തോന്നുന്നുവെന്നു കേള്‍ക്കുവാനാണ് എല്ലാവരും ആഗ്രഹിയ്ക്കുക.

മുഖത്തിന്, ചര്‍മത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതിലൊന്നാണ് ചുളിവുകള്‍. പ്രായമേറുമ്പോള്‍ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനം കുറയും. ഇതിനാല്‍ ചര്‍മ വലിഞ്ഞു തൂങ്ങും, ചര്‍മത്തില്‍ ചുളിവുകള്‍ വീഴും. ഇതു പ്രായം തോന്നിപ്പിയ്ക്കും. ഇതിനു പുറമേ കണ്ണിനു താഴെയുള്ള കറുപ്പ്, ഏജ് സ്‌പോട്‌സ് എന്നിവയെല്ലാം തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നവയാണ്.

beauty

മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖത്തിന് ചെറുപ്പവും യൗവനത്തുടിപ്പും നല്‍കാനും ഏറ്റവും നല്ലത് പ്രകൃതി ദത്ത വഴികള്‍ തന്നെയാണ്. ഇതു യാതൊരു വിധത്തിലെ ദോഷങ്ങളും വരുത്തുകയില്ല. മാത്രമല്ല, കാര്യമായ ചെലവുമുണ്ടാകില്ല.

മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിന് ചെറുപ്പം നല്‍കാന്‍ സഹായക്കുന്ന ഒരു പ്രത്യേക കൂട്ട് നമുക്കു വീട്ടിലുണ്ടാക്കാം. കറ്റാര്‍ വാഴയാണ് ഇതിലെ പ്രധാന ചേരുവ. ഇതിനൊപ്പം വെളിച്ചെണ്ണയും കലര്‍ത്തും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കറ്റാര്‍ വാഴയെന്നു പറയാം. ഇത് വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ഇതു കൊണ്ടു തന്നെ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് ഇതു സഹായിക്കുകയും ചെയ്യും. ഇത് ചര്‍മം അയഞ്ഞു തൂങ്ങാതെ സംരക്ഷിയ്ക്കും. പോരാത്തതിന് ചര്‍മത്തിലെ പാടുകളും വടുക്കളുമെല്ലാം അകറ്റാനും ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ സ്വാഭാവിക സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ഇതിലെ മോണോ സാച്വറേറ്റഡ് ഫാററുകള്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിയ്ക്കും. മുഖത്തിന് തിളക്കവും നിറവും നല്‍കാനും മുഖത്തിന് ഈര്‍പ്പം നല്‍കാനുമെല്ലാം ഇതു സഹായിക്കും. മുഖത്തിന് ചെറുപ്പം നല്‍കാന്‍, സൗന്ദര്യ പ്രശ്‌നങ്ങള്‍ അകലാന്‍ ഇത് ഏറെ പ്രധാനമാണ്.

കറ്റാര്‍ വാഴയും വെളിച്ചെണ്ണ

കറ്റാര്‍ വാഴയും വെളിച്ചെണ്ണ

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക പായ്ക്കാണ് മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്നത്. ഇതെങ്ങനെ തയ്യാറാക്കമെന്നു നോക്കൂ.

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഇതിനു വേണ്ടത്. ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്. ഇല്ലെങ്കില്‍ അണ്‍റിഫൈന്‍ഡ്‌ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിച്ചു വേണം, ഇതു തയ്യാറാക്കാന്‍.ഏതാണ്ട് 7 ടീസ്പൂണ്‍ വെളിച്ചെണ്ണ, ഇത്രയ്ക്കു തന്നെ കറ്റാര്‍ വാഴ ജെല്ലും വേണം. കറ്റാര്‍ വാഴ ജെല്‍ ഫ്രഷ് എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനൊപ്പം ഏതെങ്കിലും എസെന്‍ഷ്യല്‍ ഓയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. അല്‍പം സുഗന്ധവുമുണ്ടാകും. ടീ ട്രീ ഓയില്‍, മിന്റ് ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിങ്ങനെ ഏതുമാകാം.

ഇവയെല്ലാം കൂട്ടിക്കലര്‍ത്തി

ഇവയെല്ലാം കൂട്ടിക്കലര്‍ത്തി

ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഒരു ഗ്ലാസ് ജാറിലാക്കി അധികം സൂര്യപ്രകാശമില്ലാത്തിടത്തോ ഫ്രിഡ്ജിലോ സൂക്ഷിയ്ക്കാം. ഇതില്‍ നിന്നും ദിവസവും അല്‍പം എടുത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യാം. രാത്രി കിടക്കാന്‍ നേരത്ത് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഇതു കഴുകണമെന്നുമില്ല. പിറ്റേന്നു രാവിലെ വരെ മുഖത്തു വയ്ക്കാം. അല്ലെങ്കില്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ ഗുണകരമായ ഒന്നാണിത്. മുഖത്തിന് തിളക്കവും മിനുക്കവും നല്‍കാനും ഇത് ഏറെ ഗുണകരമാണ്. മുഖത്തിന് നിറവും ഇതു നല്‍കും. ഏജ് സ്‌പോട്‌സ് നീക്കാനും ഗുണകരമാണ് ഈ പ്രത്യേക മിശ്രിതം.

English summary

Aloevera Coconut Oil Pack To Remove Wrinkles

Aloevera Coconut Oil Pack To Remove Wrinkles, Read more to know about,
Story first published: Saturday, August 24, 2019, 16:55 [IST]
X
Desktop Bottom Promotion