For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍ഗാസം ചന്തം കൂട്ടുന്നു, കാരണം

ഓര്‍ഗാസം ചന്തം കൂട്ടുന്നു, കാരണം

|

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ ലൈംഗികതയിലൂടെ ലഭിയ്ക്കുന്ന സുഖമാണെന്നു വേണം, പറയാന്‍. പൊതുവേ സ്ത്രീകള്‍ക്ക് ലഭിയ്ക്കുന്ന സുഖമാണ് ഇതിലൂടെ വിവരിയ്ക്കപ്പെടുന്നതും.

രതിമൂര്‍ഛ അഥവാ ഓര്‍ഗാസം സെക്‌സ് സുഖത്തെ ഉദ്ദേശിച്ചുള്ളതാണ്. ഈ വാക്കു പുരുഷനും സ്ത്രീയ്ക്കും ചേരുന്നതുമാണ്. സെക്‌സ് പരസ്പരം ആസ്വദിച്ചാലേ നല്ല സെക്‌സ് എന്നു പറയാനാകൂ. സെക്‌സിന്റെ ആസ്വാദന തലങ്ങള് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തവുമാണ്.

<strong>മഞ്ഞപ്പിത്തവും പ്രമേഹവും പുളിയാറിലയില്‍ ഒറ്റമൂലി</strong>മഞ്ഞപ്പിത്തവും പ്രമേഹവും പുളിയാറിലയില്‍ ഒറ്റമൂലി

പുരുഷനും സ്ത്രീയും സെക്‌സ് സുഖത്തിലെത്തുന്നതിന് പൊതുവായ സ്വഭാവമുണ്ട്. എന്നാല്‍ രതിമൂര്‍ഛ അഥവാ ഓര്‍ഗാസം തന്നെ പലതരത്തിലുമുണ്ട്. പലര്‍ക്കും പല രീതിയിലൂടെയാണ് ഇതു ലഭിയ്ക്കുകയും.

ഓര്‍ഗാസ സമയത്ത് ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ നടക്കുന്നുണ്ട്. പല ഹോര്‍മോണുകളും ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുമുണ്ട്. ഇതെല്ലാം ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ വരുത്തുന്നതുമാണ്.

ഓര്‍ഗാസത്തിനു പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുമുണ്ട്. തലച്ചോറിന്റെ ആരോഗ്യം മുതല്‍ ഹൃദയത്തിന്റെ ആരോഗ്യം വരെ മെച്ചപ്പെടുത്താന്‍ ഇതിനു സാധിയ്ക്കും.

<strong>ആരോഗ്യമുള്ള ഗര്‍ഭം, ആയുര്‍വേദം തുണ</strong>ആരോഗ്യമുള്ള ഗര്‍ഭം, ആയുര്‍വേദം തുണ

ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യത്തിനും ചര്‍മ സൗന്ദര്യത്തിനുമെല്ലാം ഇത് ഏറെ മികച്ചതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓര്‍ഗാസം പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇത്തരം ഓരോ കാര്യങ്ങളും വിശദീകരിയ്ക്കുന്ന ശാസ്ത്രീയ അടിത്തറകളും ഈ നിരീക്ഷണത്തിനു പുറകിലുണ്ട്.ഓര്‍ഗാസം വെറും ലൈംഗിക സുഖമെന്നതിനേക്കാളുപരിയായി സ്ത്രീ ശരീരവുമായി പല വിധത്തിലും ബന്ധപ്പെട്ടിരിയ്ക്കുന്ന. ഇത് സ്ത്രീയുടെ ആരോഗ്യത്തെ പല വിധത്തിലും സഹായിക്കുന്നുണ്ട്.

ഓര്‍ഗാസം സംഭവിയ്ക്കുമ്പോള്‍ ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നിങ്ങനെ രണ്ടു തരം ഹോര്‍മോണുകള്‍ സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ ശാരീരികമായും മാനസികമായും സ്ത്രീയെ സ്വാധീനിയ്ക്കുന്നുമുണ്ട്.

ഓര്‍ഗാസം ഏതെല്ലാം വിധത്തിലാണ് സൗന്ദര്യത്തെ, ചര്‍മത്തെ സഹായിക്കുന്നതെന്നറിയൂ,

രക്തപ്രവാഹവും

രക്തപ്രവാഹവും

ചര്‍മത്തിന്റെ ആരോഗ്യത്തിന് രക്തപ്രവാഹവും ഇതു വഴിയുള്ള ഓക്‌സിജനും ഏറെ അത്യാവശ്യമാണ്. ഓര്‍ഗാസത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം കൂടുതലാകുന്നു. ഹാര്‍ട്ട് പള്‍സ് റേറ്റ് കൂടുന്നതാണ് ഇതിനു കാരണം. ഇത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും ഏറെ നല്ലതാണ്. ചര്‍മത്തില്‍ രക്തത്തുടിപ്പുണ്ടാകാനും ചര്‍മം തിളങ്ങാനും ഇത് പ്രധാന പങ്കു വഹിയ്ക്കുന്നു. ഓര്‍ഗാസത്തിലൂടെ ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിയ്ക്കുന്നുവെന്നു പറയാം.

 സ്‌ട്രെസ്

സ്‌ട്രെസ്

ഓര്‍ഗാസം ലവ് ഹോര്‍മോണ്‍ അഥവാ ഓക്‌സിടോസിന്‍ ഉല്‍പാദനം അധികരിയ്പ്പിക്കുന്നു. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതായത് സ്‌ട്രെസിനു കാരണമാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കുറയുന്നു. ഇത് ചര്‍മത്തിന് നല്ലതല്ല. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ചര്‍മത്തില്‍ ചുൡവുകള്‍ വരാനുള്ള പ്രധാനപ്പെട്ട കാരണമാണ്. ചര്‍മം അയഞ്ഞു തൂങ്ങുന്നതിനും ഇത് ഇട വരുത്തും. ഓര്‍ഗാസത്തിലൂടെ വരുന്ന സ്‌ട്രെസ് പരിഹാരം ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുവാന്‍ ഇതേ രീതിയില്‍ സഹായിക്കുന്നു.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് മുഖത്ത് പ്രായക്കൂടുതല്‍ മാത്രമല്ല, മുഖത്ത് മുഖക്കുരു, പാടുകള്‍, എക്‌സീമ പോലുള്ള ചില പ്രശ്‌നങ്ങള്‍ എല്ലാം തന്നെ വരുത്തുന്നു. ഇവയെല്ലാം പരിഹരിയ്ക്കുവാന്‍ ഓര്‍ഗാസത്തിലൂടെ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന് സാധിയ്ക്കുന്നു. ഇത്തരം ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഓര്‍ഗാസം അഥവാ രതിമൂര്‍ഛ.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

മുഖത്തെ ചുളിവുകള്‍ക്ക് പ്രധാനപ്പെട്ട ഒരു കാരണമാണ് നല്ല ഉറക്കമില്ലായ്മ. കണ്‍തടത്തിലെ കറുപ്പിനും ഇതു കാരണമാണ്. ഓര്‍ഗാസം നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒന്നാണ്. ഈ സമയത്തുണ്ടാകുന്ന പ്രോലാക്ടിന്‍ എന്ന ഹോര്‍മോണാണ് ഇതിനു കാരണമാകുന്നത്. സെക്‌സും തുടര്‍ന്നുള്ള ഓര്‍ഗാസവുമെല്ലാം സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും നല്ല ഉറക്കം നല്‍കുന്ന പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് മുഖത്തു വീഴുന്ന പല പ്രശ്‌നങ്ങള്‍ക്കും, ചുളിവുള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്.

നല്ലൊരു വ്യായാമമാണ്

നല്ലൊരു വ്യായാമമാണ്

നല്ലൊരു വ്യായാമമാണ് സെക്‌സ് എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഓര്‍ഗാസവും സെക്‌സുമെല്ലാം സഹായിക്കുന്നു. ശരീര്ത്തിന്റെ പല ഭാഗത്തും അടിഞ്ഞു കൂടുന്ന സെല്ലുലൈറ്റ് എന്ന കൊഴുപ്പു നീക്കാന്‍ ഉത്തമ വഴിയാണ് ഇത്. പ്രത്യേകിച്ചു വയര്‍ കുറയ്ക്കുവാന്‍. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുന്നു. ഇതെല്ലാം തന്നെ തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായി്ക്കുന്ന ഘടകങ്ങളുമാണ്.

ഈര്‍പ്പം

ഈര്‍പ്പം

ഓര്‍ഗാസ സമയത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നു. കൂടുതല്‍ ജലാംശം ചര്‍മത്തിലേയ്ക്ക് എത്തിപ്പെടുന്നു. ഇത് ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കാന്‍ സഹായിക്കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കാനും പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ചര്‍മം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഓര്‍ഗാസം. ഓര്‍ഗാസം നല്ലൊരു മോയിസ്ചറൈസറിന്റെ ഗുണമാണ് നല്‍കുന്നതൈന്നു വേണം, പറയാന്‍. ഇതു വഴി ചര്‍മത്തിന് പ്രായക്കുറവു മാത്രമല്ല, മൃദുത്വവും തിളക്കവുമെല്ലാം തന്നെ ലഭിയ്ക്കുന്നു.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ സൗന്ദര്യത്തിന്റെ നല്ലൊരു കാരണം. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ്. ഇത് ഓര്‍ഗാസ, സെക്‌സ് സമയത്ത് ധാരാളം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ചര്‍മത്തിന് ഏറെ സഹായകമാണ് ഈ പ്രത്യേക ഹോര്‍മോണ്‍. ഈസ്ട്രജന്‍ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നത് തടയുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്നു. ചര്‍മത്തിന്റെ ഈര്‍പ്പം നില നിര്‍ത്തുവാനും ഈസ്ട്രജന്‍ ഏറെ അത്യാവശ്യമാണ്.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും

ഓര്‍ഗാസത്തിന്റെ മിക്കവാറും ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ലഭിയ്ക്കുന്നുവെന്നതാണ് വാസ്തവം. ചില പ്രത്യേക രീതികളില്‍ ഇരു വിഭാഗങ്ങള്‍ക്കും ഇത് വ്യത്യസ്ത ഗുണങ്ങളും നല്‍കുന്നു.വ്യത്യസ്ത ഹോര്‍മോണുകള്‍ പുറപ്പെടുവിയ്ക്കുന്നതാണ് വ്യത്യസ്തമായ ചില ഗുണങ്ങള്‍ക്കു കാരണമാകുന്നതും.

Read more about: beauty skincare
English summary

How Orgasm Helps Your Skin And Body

How Orgasm Helps Your Skin And Body, Read more to know about,
X
Desktop Bottom Promotion