For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെളിഞ്ഞ നിറം നല്‍കും ഈ വെള്ളക്കൂട്ട്

|

സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ പലതുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മടുത്തവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ പിന്നീട് പ്രതിസന്ധികളിലേക്ക് എത്തുകയാണ് അവസാനം നടക്കുന്നത്. പക്ഷേ ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ തന്നെ നമുക്ക് ചര്‍മ്മം ക്ലിയറാക്കി എടുക്കാവുന്നതാണ്. പലരും കൃത്രിമമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം ചെയ്യുമ്പോള്‍ അത് കൊണ്ടുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും ചില്ലറയല്ല.

ചര്‍മ്മത്തിന്റെ ഇരുണ്ട നിറം ഇല്ലാതാക്കി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗറും ബേക്കിംഗ് സോഡയും ഉപയോഗിക്കാവുന്നതാണ്. അകാല വാര്‍ദ്ധക്യം ചര്‍മ്മത്തിനുണ്ടാവുന്ന മറ്റ് അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

<strong>Most read: മുടി വേരുമുതല്‍ താഴെ വരെ ഇത് പുരട്ടൂ മുട്ടറ്റംമുടി</strong>Most read: മുടി വേരുമുതല്‍ താഴെ വരെ ഇത് പുരട്ടൂ മുട്ടറ്റംമുടി

എന്നാല്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് എങ്ങനെ ഇതെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ അറിയാന്‍ വായിക്കൂ....

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഈ മിശ്രിതം എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. സോഡിയം ബൈകാര്‍ബണേറ്റ്, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, അര സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി അരക്കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതാണ് മുഖത്ത് ഉപയോഗിക്കേണ്ടത്. ഇത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

മുഖം കഴുകി വൃത്തിയാക്കി ഈ ഫേസ് മാസ്‌ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് നല്‍കുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് ചര്‍മ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് മികച്ചതാണ്. എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

 മുഖത്തെ ചുളിവിന് പരിഹാരം

മുഖത്തെ ചുളിവിന് പരിഹാരം

മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഈ ഫേസ് മാസ്‌ക്. വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുഖത്തുണ്ടാവുന്ന ചുളിവുകള്‍. ഇതിനെ മറക്കാന്‍ ഈ ഫേസ് മാസ്‌ക് സഹായിക്കുന്നു. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആരോഗ്യമുള്ള നല്ല തിളക്കമുള്ള ചര്‍മ്മത്തിന് ഇട നല്‍കുന്നു. മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് ഇത്.

തിളങ്ങുന്ന ചര്‍മ്മം

തിളങ്ങുന്ന ചര്‍മ്മം

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തിളങ്ങുന്ന ചര്‍മ്മം ഒരു വെല്ലുവിളി തന്നെയാണ്. അതിന് സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്മാസ്‌ക്. ഇത് മുഖത്തെ സുഷിരങ്ങള്‍ അടയാനും മുഖത്തിന് തിളക്കം നല്‍കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഈ ഫേസ്മാസ്‌ക്. ദിവസവും കിടക്കും മുന്‍പ് അല്‍പം മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയണം. ഇതെല്ലാം ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ കൊണ്ട് ഇനി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.

 വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിചെന്ന് അത് ആരോഗ്യമുള്ള നല്ല കരുത്തുള്ള ചര്‍മ്മം നല്‍കുന്നുണ്ട്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇത് മുഖത്ത് നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം ഉണങ്ങിക്കഴിയുമ്പോള്‍ മുഖത്ത് കുറച്ച് കൂടി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേക്കണം. അതിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് ദിവസം ചെയ്യാവുന്നതാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇത് മികച്ചതാണ്.

 മുഖത്തെ കറുത്ത കുത്തുകള്‍

മുഖത്തെ കറുത്ത കുത്തുകള്‍

മുഖത്തെ കറുത്ത കുത്തുകള്‍ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ചെയ്യുന്ന അത്ഭുതം ചില്ലറയല്ല. മുഖത്തെ കറുത്ത കുത്തുകളെ ഇല്ലാതാക്കി ചര്‍മ്മത്തിനെ പൂര്‍ണമായും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ബേക്കിംഗ് സോഡ മിശ്രിതം. കാക്കപ്പുള്ളി അരിമ്പാറ പോലുള്ളവയാണ് പലപ്പോഴും ചര്‍മ്മത്തെ പ്രശ്‌നത്തില്‍ ആക്കുന്നത്. അതില്‍ നിന്നെല്ലാം പരിഹാരം കാണാം ഈ മാര്‍ഗ്ഗത്തിലൂടെ.

 നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നാണ് പലപ്പോഴും നിറം ഒരിക്കലും വര്‍ദ്ധിപ്പിക്കാന്‍ പറ്റില്ല എന്നത്. കാരണം ഉള്ള നിറം നല്ല ഭംഗിയോടെയും തെളിമയോടെയും സംരക്ഷിക്കാം എന്ന് മാത്രമേ ഉള്ളൂ. അതിന് സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇവ രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ നിറത്തിന് മാറ്റം വരുത്തില്ലെങ്കിലും ഉള്ള നിറത്തിന്റെ ഭംഗി കെടുത്താതെ തിളക്കത്തോടെ നിലനിര്‍ത്തുന്നു.

English summary

Baking Soda and Apple Cider Vinegar Mask For Acne and Radiant Skin

How to use baking soda and apple cider vinegar mask for acne and radiant skin. Read on.
Story first published: Tuesday, June 25, 2019, 15:09 [IST]
X
Desktop Bottom Promotion