For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നൈറ്റ് ക്രീം പുരട്ടിയാല്‍ പ്രായം കീഴോട്ട്

ഈ നൈറ്റ് ക്രീം പുരട്ടിയാല്‍ പ്രായം കീഴോട്ട്

|

ആരോഗ്യം പോലെ തന്നെയാണ് സൗന്ദര്യവും. സൗന്ദര്യമുള്ള ചര്‍മം എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. കാണാന്‍ നല്ല ഭംഗി, പ്രായക്കുറവ്, നിറം ഇതെല്ലാം എന്തൊക്കെ പറഞ്ഞാലും സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നു തന്നെയാണെന്നു വേണം, പറയാന്‍.

സൗന്ദര്യം എന്നാല്‍ കേവലം ഒരു ഘടകമല്ല, പല ഘടകങ്ങള്‍ ഒത്തിണങ്ങിയതാണ്. നിറം എന്നതു കൊണ്ടു മാത്രം സൗന്ദര്യമാകില്ല, പ്രായം തോന്നാത്ത, ചുളിവുകളും പാടുകളും കുത്തുകളുമില്ലാത്ത ക്ലിയര്‍ സ്‌കിന്‍ എന്നിവയെല്ലാം ചര്‍മ സൗന്ദര്യത്തില്‍ പെടുന്നു.

മുഖ സൗന്ദര്യത്തിനായി ക്രീമുകള്‍ ഉപയോഗിയ്ക്കുന്നതു സ്ത്രീ പുരുഷ ഭേദമന്യേ പതിവുമാണ്. ഇതിനായി വ്യത്യസ്ത ക്രീമുകള്‍ വിപണിയില്‍ ലഭിയ്ക്കുന്നുമുണ്ട്. ഇവയ്ക്ക് ആവശ്യക്കാരുമുണ്ട്.

സാധാരണ കുളി കഴിഞ്ഞോ വെയിലില്‍ പോകുമ്പോഴോ മുഖത്തു ക്രീം പുരട്ടുന്നതു സാധാരണയാണ്. എന്നാല്‍ പല സമയത്തും ക്രീം പുരട്ടുന്നവര്‍ പലരും അവഗണിയ്ക്കുന്ന ഒന്നുണ്ട്. രാത്രിയില്‍ കിടക്കാന്‍ നേരത്തു ക്രീം പുരട്ടുന്നത്. നൈററ് ക്രീം നല്ലതോ മോശമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഇത് ചര്‍മത്തിന് ദോഷകമാണ്, ക്രീം ചര്‍മത്തിന് ശ്വസിയ്ക്കുവാനുള്ള അവസരം നല്‍കുന്നില്ലെന്നു കരുതി പലരും രാത്രി മുഖത്തു ക്രീം തേയ്ക്കാറില്ല.

എന്നാല്‍ രാത്രി മുഖത്തു ക്രീം പുരട്ടുന്നത് ദോഷകമല്ലെന്നാണ് പറയേണ്ടത്. ഇത് ചര്‍മത്തിനു പല തരത്തിലെ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. പുരട്ടുന്നത് കെമിക്കലുകള്‍ അടങ്ങാത്തതാകണം എന്നു മാത്രം.

രാത്രി മുഖത്തു പുരട്ടുവാന്‍ പറ്റുന്ന നല്ല മിശ്രിതം നമുക്കു തന്നെയുണ്ടാക്കാം. ഇത് മുഖത്തു പുരട്ടുന്നത് ദോഷം വരുത്തില്ലെന്ന ഗ്യാരന്റിയോടെ തന്നെ. ഇതെങ്ങനെ തയ്യാറാക്കുമെന്നും ഇതു പുരട്ടുന്നതു കൊണ്ടുള്ള ഗുണമെന്തെന്നുമെല്ലാം അറിയൂ.

കറ്റാര്‍ വാഴയും വാസ്ലീനുമാണ് ഈ ക്രീമിന്റെ അടിസ്ഥാന ചേരുവകള്‍. ചര്‍മത്തിന് പല തരത്തിലെ സൗന്ദര്യപരമായ ഗുണങ്ങളും നല്‍കുന്നതാണ് ഇവ രണ്ടും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ചര്‍മസംരക്ഷണത്തിന് ഏറെ മികച്ച ഒന്നാണ്. വൈററമിന്‍ ഇ അടങ്ങിയ ഒന്നാണ് കറ്റാര്‍ വാഴ. ശക്തിയുള്ള ഒരു അണുനാശിനിയാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയിലെ ഈര്‍പ്പം ചര്‍മ്മത്തിന് നനവും, ഇലാസ്തികതയും നല്കും. തികച്ചും പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറാണിതെന്നു പറയാം. വരണ്ട ചര്‍മത്തിന് ഇത് ഉപകാരപ്പെടും. ഇത് ചര്‍മം ടൈറ്റായി വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.ഓജസ് ലഭിക്കാനും, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കറ്റാര്‍ വാഴ ഉത്തമമമാണ്. ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിക്കാന്‍ കറ്റാര്‍ വാഴ സഹായിക്കും.ഇതില്‍ വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. സണ്‍ബേണ്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. സൂര്യപ്രകാശം കാരണം വരുന്ന സണ്‍ടാന്‍ തടയാനും കറ്റാര്‍വാഴ നല്ലതു തന്നെ.

വാസ്‌ലിന്‍

വാസ്‌ലിന്‍

സൗന്ദര്യസംരക്ഷണത്തിന് ദിവസവും ഉപയോഗിക്കാവുന്നതാണ് വാസ്‌ലിന്‍. ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റാന്‍ ഏറെ നല്ലതാണ് വാസ്ലീന്‍. ഇതുവഴി ചര്‍മത്തില്‍ വീഴുന്ന ചുളിവുകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇതു വഴി പ്രായക്കുറവുള്ള ചര്‍മത്തിന്റെ കാവല്‍ക്കാരനാണ് വാസ്ലീന്‍ എന്നു പറയാം. വരണ്ട ചുണ്ടുകള്‍, വിണ്ടു പൊട്ടിയ കാല്‍പ്പാദം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് വാസ്ലീന്‍. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും കറ്റാര്‍ വാഴ പോലെ തന്നെ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

പനിനീര്

പനിനീര്

പനിനീര് അഥവാ റോസ് വാട്ടര്‍ ചര്‍മ സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന മറ്റൊരു ചേരുവയാണ്. ചര്‍മത്തിന് തണുപ്പു നല്‍കുന്ന, ചെറുപ്പം നല്‍കുന്ന ഒന്നാണ്. ഇന്‍ഫെക്ഷനുകള്‍ തടയുന്ന ഇത് ചര്‍മത്തിന് നല്ലൊരു പ്രകൃതിദത്ത ടോണര്‍ കൂടിയാണ്. ചര്‍മത്തിന് തണുപ്പു നല്‍കുന്ന, ചെറുപ്പം നല്‍കുന്ന ഒന്നാണ്. ദിവസവും ഇത് ചര്‍മത്തില്‍ പുരട്ടുന്നത് പല അലര്‍ജികള്‍ക്കും പരിഹാരമാകും. പല രീതിയിലും പനിനീര്‍ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. അരോമ തെറാപ്പിയില്‍ പനിനീര് ഉപയോഗിക്കാറുണ്ട്. ഇത് ചര്‍മസംരക്ഷണത്തിന് മാത്രമല്ലാ, ടെന്‍ഷന്‍ അകറ്റാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നുണ്ട്.

കറ്റാര്‍ വാഴ ജെല്ലില്‍

കറ്റാര്‍ വാഴ ജെല്ലില്‍

ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലില്‍ ലേശം വാസ്ലിന്‍ കലര്‍ത്തുക. അല്‍പം പനീനീരും ഇതില്‍ ചേര്‍ക്കാം. വാസ്ലീന് എണ്ണമയം കൂടുതലായതു കൊണ്ട് ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ചു വേണം, ഇതെടുക്കാന്‍. വല്ലാതെ വരണ്ട ചര്‍മമെങ്കില്‍ മാത്രം കൂടുതല്‍ എടുക്കാം. കറ്റാര്‍ വാഴയുടെ ജെല്‍ കഴിവതും ഫ്രഷായിട്ടുള്ളത് എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇവ രണ്ടു കലര്‍ത്തി മിശ്രിതമാക്കി മുഖത്തു പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം.

ഇത് എന്നും രാത്രി

ഇത് എന്നും രാത്രി

ഇത് എന്നും രാത്രി കിടക്കുവാന്‍ നേരത്തു ചെയ്യുന്നതു നല്‍കുന്ന ചര്‍മ ഗുണങ്ങള്‍ ചില്ലറയല്ല. തികച്ചും പ്രകൃതി ദത്ത ചേരുവകള്‍ ആയതു കൊണ്ടു തന്നെ യാതൊരു വിധത്തിലെ ചര്‍മ ദോഷങ്ങളും വരുത്തുന്നുമില്ല. രാത്രി നേരത്ത് ചര്‍മ കോശങ്ങള്‍ക്കുണ്ടാകുന്ന ശരീരത്തിന്റെ, ചര്‍മത്തിന്റെ സ്വഭാവിക പ്രക്രിയയെ സഹായിക്കുന്ന ഒന്നാണ്.

ഈ പ്രത്യേക മിശ്രിതം

ഈ പ്രത്യേക മിശ്രിതം

ഈ പ്രത്യേക മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖത്തു പുരട്ടുന്നത് മുഖത്തെ പാടുകള്‍ നീക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഇത് അല്‍പദിവസം അടുപ്പിച്ചു ചെയ്താല്‍ മുഖത്തെ പാടുകള്‍ നീക്കാം. മുഖക്കുരുവിന്റെ പാടുകളും വടുക്കളും കലകളുമെല്ലാം മങ്ങിപ്പോകാനും ക്രമേണ ഇല്ലാതാകാനും ഇതു സഹായിക്കും.

ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള

ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള

ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് രാത്രിയില്‍ പുരട്ടാവുന്ന ഈ പ്രത്യേക നൈറ്റ് ക്രീം. മുഖത്തെ ചുളിവുകള്‍ നീക്കുന്ന മികച്ച ചേരുവയാണ് ഇതിലുള്ളത്. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. വാസ്ലീന്‍ വരണ്ട ചര്‍മത്തിനു പരിഹാരം. പനിനീരും നല്ലൊരു ടോണറാണ്. ഇതെല്ലാം ചേരുമ്പോള്‍ മുഖത്തിന് ചുളിവുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

മുഖത്തിന് ഇറുക്കം

മുഖത്തിന് ഇറുക്കം

മുഖത്തിന് ഇറുക്കം നല്‍കി മുഖചര്‍മം അയഞ്ഞു തുങ്ങുന്നതു തടയാന്‍ സഹായിക്കുന്ന നല്ലൊരു ക്രീമാണിത്. രാത്രിയില്‍ ഈ ക്രീം പുരട്ടുന്നത് പെട്ടെന്നു തന്നെ ചര്‍മത്തിലേയ്ക്ക് ഈ ഗുണങ്ങള്‍ വലിച്ചെടുത്ത് ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കും.

ചര്‍മത്തിനു നിറം

ചര്‍മത്തിനു നിറം

ചര്‍മത്തിനു നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. മുഖത്തിന് ഈര്‍പ്പം നല്‍കാനും ഇത് ഏറെ സഹായിക്കുന്നു. മുഖത്തെ പിഗ്മെന്റേഷന്‍, കരിവാളിപ്പു പോലുളള പല പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലതാണ്. മുഖത്തിന് രക്തയോട്ടെ നല്‍കി രക്തപ്രസാദം വരുത്തുന്ന ഒന്നു കൂടിയാണിത്.

English summary

Apply This Night Cream To Avoid Sagging Skin

Apply This Night Cream To Avoid Sagging Skin, Read more to know about,
Story first published: Thursday, March 21, 2019, 22:12 [IST]
X
Desktop Bottom Promotion