For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒലീവ് ഓയില്‍ തേന്‍, മുഖത്തറിയാം പ്രായക്കുറവ്

|

സൗന്ദര്യസംരക്ഷണവും ആരോഗ്യസംരക്ഷണവും എല്ലാം പലപ്പോഴും വെല്ലുവിളി തന്നെയാണ് ഇന്നത്തെ കാലത്ത്. പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഇതിലൂടെ പലരും അനുഭവിക്കുന്നത്. ചര്‍മ്മത്തിന് നിറം കുറവ്, ചര്‍മസംബന്ധമായ രോഗങ്ങള്‍, മുഖത്തെ പാടുകള്‍ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം പലപ്പോഴും വില്ലനായി മാറുന്ന അവസ്ഥ പലരും അനുഭവിച്ചിട്ടുണ്ടാവും. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഇന്ന് വിപണിയില്‍ ലഭ്യമാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ഉത്പ്പന്നം തന്നെ നോക്കി വാങ്ങിക്കുന്നവരുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ശ്രദ്ധിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

എന്നും സൗന്ദര്യസംരക്ഷണത്തിന് ഉത്തമം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വേണം ചര്‍മം സംരക്ഷിക്കാന്‍. അല്ലെങ്കില്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. ചര്‍മസംരക്ഷണത്തിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് നമുക്ക് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

<strong>മുരിങ്ങവിത്തിലെ എണ്ണ, ചര്‍മ്മത്തിന്റെ വെളുപ്പിന്‌</strong>മുരിങ്ങവിത്തിലെ എണ്ണ, ചര്‍മ്മത്തിന്റെ വെളുപ്പിന്‌

സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് ഒലീവ് ഓയില്‍ ഉത്തമമാണ്. അതുകൊണ്ട് തന്നെ ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഒലീവ് ഓയിലില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഉപയോഗിച്ച് നോക്കൂ. ഇത് പല സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. മുഖത്തും കഴുത്തിലും കാണപ്പെടുന്ന ചുളിവുകള്‍ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയില്‍. ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എടുത്ത് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കി അകാല വാര്‍ദ്ധക്യത്തെ പൂര്‍ണമായും അകറ്റുന്നതിന് സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന് പ്രതിവിധി

വരണ്ട ചര്‍മ്മത്തിന് പ്രതിവിധി

ചര്‍മ്മം വരണ്ടിരിക്കുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഒലീവ് ഓയില്‍ ഇത്‌പോലുള്ള ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് എന്നും അല്‍പം ഒലീവ് ഓയില്‍ തേനുമായി മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. തേന്‍ ചേര്‍ക്കാതെയും ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചര്‍മ്മമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് ചര്‍മ്മത്തിനെ സഹായിക്കുന്നുണ്ട്.

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. ബ്ലാക്ക്‌ഹെഡ്‌സ് മാത്രമല്ല വൈറ്റ്‌ഹെഡ്‌സും ഇതിലൂടെ ഇല്ലാതാവുന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും വില്ലനാവുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡ്‌സും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിന് ശേഷം ആവി പിടിക്കുക. ഇത് മുഖത്തെ അഴുക്കിനെ നീക്കി ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തിളക്കം വര്‍ദ്ധിപ്പിക്കാന്‍

തിളക്കം വര്‍ദ്ധിപ്പിക്കാന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖത്തിന്റെ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും ഒലീവ് ഓയില്‍ തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല സൗന്ദര്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് കിടക്കാന്‍ നേരം ഇത് തേച്ച് പിടിപ്പിച്ച് രാവിലെ കഴുകിക്കളയുന്നതാണ് ഏറ്റവും ഉത്തമം. ഇത് കൂടുതല്‍ ഫലം നല്‍കുന്നു.

ചുളിവ് പരിഹരിക്കാന്‍

ചുളിവ് പരിഹരിക്കാന്‍

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് മുഖത്തെ ചുളിവ്. ഇതിന് പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്പോള്‍ അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. അതില്‍ ഏറ്റവും ഉത്തമമായിട്ടുള്ളതാണ് ഒലീവ് ഓയില്‍. ഒരു സ്പൂണ്‍ നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇരുപത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളഞ്ഞാല്‍ മതി. പെട്ടെന്ന് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി മുഖത്തെ ചുളിവ് മാറ്റുന്നതിനും ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

ശരീരത്തിലെ കൊഴുപ്പ്

ശരീരത്തിലെ കൊഴുപ്പ്

സൗന്ദര്യവും ആരോഗ്യവും ഒരു പോലെ തോറ്റു പോവുന്ന ഒന്നാണ് ശരീരത്തിലെ കൊഴുപ്പ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തില്‍ അവിടവിടങ്ങളില്‍ ഉണ്ടാവുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ശരീരത്തിന് ആകാരവടിവ് നല്‍കുന്നു. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗം കൂടിയാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിലൂടെ ലഭിക്കുന്നു.

നഖത്തിന്റെ സൗന്ദര്യം

നഖത്തിന്റെ സൗന്ദര്യം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നഖങ്ങളും ഒട്ടും പുറകില്‍ നില്‍ക്കുന്ന ഒന്നല്ല. നഖത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് അല്‍പം ഒലീവ് ഓയില്‍ നഖത്തില്‍ തേച്ച് പിടിപ്പിച്ച് കിടന്നാല്‍ മതി. ഇത് നഖങ്ങള്‍ക്ക് സൗന്ദര്യവും ആരോഗ്യവും നല്‍കുന്നു. പെട്ടെന്ന് പൊട്ടിപ്പോവാതെ നഖം സംരക്ഷിക്കാന്‍ ഏറ്റവും ഉത്തമമാണ് ഇത്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇത് വഴിതെളിക്കുന്നില്ല.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

പലരേയും അലട്ടുന്ന പ്രധ്‌ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും മുഖക്കുരു. മുഖക്കുരുവില്‍ നിന്ന് ഉണ്ടാവുന്ന പാടുകള്‍ പല വിധത്തിലാണ് ചര്‍മ്മത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ് ഒലീവ് ഓയിലും മഞ്ഞള്‍പ്പൊടിയും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളെ ഇല്ലാതാക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. അതുകൊണ്ട് യാതൊരു ഭയവം കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇത്.

English summary

Unexpected uses and benefits of olive oil

we have listed some benefits and uses of olive oil, read on to know more about it.
Story first published: Wednesday, September 5, 2018, 11:14 [IST]
X
Desktop Bottom Promotion