മുടിവളരാന്‍ മുത്തശ്ശിസൂത്രങ്ങള്‍

Posted By:
Subscribe to Boldsky

പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും വീട്ടുവൈദ്യങ്ങളുണ്ട. എന്നാല്‍ ചില സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ഗൃഹവൈദ്യം മാത്രമേ നടക്കൂവെന്നോര്‍ക്കുക.

ഇത്തരത്തിലൊരു സൗന്ദര്യപ്രശ്‌നമാണ് മുടി കൊഴിച്ചിലും മുടി വളരലും. നല്ല മുടിയ്ക്ക്, അതായത് മുടി വളരാന്‍ നാടന്‍ വൈദ്യങ്ങള്‍ തന്നെയാണ് എപ്പോഴും പ്രവര്‍ത്തിയ്ക്കുക. അല്ലാതെ ഇതിനു കൃത്രിമ വഴികളില്ലെന്നു തന്നെ പറയാം.

നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം തൊട്ടേ നാം പിന്‍തുടര്‍ന്നുപോന്നിരുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. മുടി വളരാനുള്ള വീട്ടുവൈദ്യങ്ങള്‍. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, നമ്മുടെ മുത്തശ്ശിമാര്‍ ചെയ്തുപോന്നിരുന്ന, ഇപ്പോഴും ചെയ്താല്‍ ഫലം ലഭിയ്ക്കുന്ന ചില പ്രത്യേക വഴികള്‍.

ചെമ്പരത്തിയില

ചെമ്പരത്തിയില

ഒരുപിടി കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില എന്നിവ അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതിലേക്ക് ആവണക്കെണ്ണ ഒരു സ്പൂണ്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് രണ്ട് മണിക്കൂറിനുശേഷം കുളിക്കുക. മുടി കൊഴിച്ചില്‍ മാറുകയും മുടിക്ക് നിറം ലഭിക്കുകയും ചെയ്യുന്നു.

നെല്ലിക്ക ചതച്ച് പാലില്‍

നെല്ലിക്ക ചതച്ച് പാലില്‍

നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടുക. ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ മുടി കൊഴിച്ചില്‍ മാറി മുടി നന്നായി വളരും.

ബദാം എണ്ണയും നെല്ലിക്കാ നീരും

ബദാം എണ്ണയും നെല്ലിക്കാ നീരും

ബദാം എണ്ണയും നെല്ലിക്കാ നീരും ചേര്‍ത്ത മിശ്രിതം തലയോട്ടില്‍ നന്നായി തേച്ച് പിടിപ്പിക്കാം.

മൈലാഞ്ചിയില

മൈലാഞ്ചിയില

മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കാം. ഇത് തലയില്‍ പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.

കറ്റാര്‍വാഴ, കയ്യോന്നി

കറ്റാര്‍വാഴ, കയ്യോന്നി

കറ്റാര്‍വാഴ, കയ്യോന്നി എന്നിവയുടെ നീര് ചെറുതായി ചൂടാക്കി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

കറ്റാര്‍വാഴയും കറിവേപ്പിലയും

കറ്റാര്‍വാഴയും കറിവേപ്പിലയും

കറ്റാര്‍വാഴയും കറിവേപ്പിലയും അരച്ച് അല്‍പം വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് മുടി വളരാനും മുടിയ്ക്കു കറുപ്പിനും മാര്‍ദവത്തിനും നല്ലതാണ്.

കരിംജീരകം

കരിംജീരകം

കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തേക്കുന്നതും നല്ലതാണ്.

Read more about: hair care മുടി
English summary

Tried Home Remedies For Hair Growth

Tried Home Remedies For Hair Growth
Story first published: Monday, March 5, 2018, 21:57 [IST]