ചർമ്മ സംരക്ഷണത്തിനായി വീട്ടിൽ തന്നെ കണ്ടെത്താവുന്ന മികച്ച ടോണറുകൾ

Posted By: Jacob K.L
Subscribe to Boldsky

ചർമ്മ സംരക്ഷണത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ അതിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന ഒരു ഭാഗമാണ് സ്കിൻ ടോണിങ്. നമെല്ലാവരും തന്നെ നമ്മുടെ ദൈനംദിന ചർമ്മ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ കുറുക്കുവഴികൾ തിരഞ്ഞു നടക്കുമ്പോൾ തീർച്ചയായും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു വാക്കാണ് സ്കിൻ ടോണിങ്ങ്. ഇത് ചെയ്യുന്നത് നമ്മുടെ മുഖചർമ്മസംരക്ഷണത്തിന് എത്രയധികം പ്രാധാന്യമേറിയതാണെന്ന് നമുക്കെല്ലാവർക്കും അറിയാം.

എങ്കിലും വളരെ കുറച്ച് ആളുകൾക്കു മാത്രമേ ഇത് ചെയ്യാനുള്ള 4 സ്റ്റെപ്പുകൾ അറിയാൻ കഴിയൂ. ആരോഗ്യമുള്ള മുഖചർമ്മത്തിനായി അത്യാവശ്യമായും ചെയേണ്ടത് നാല് അടിസ്ഥാന പ്രതിവിതകളാണ്. അവ ഇക്സ്ഫോലിയേറ്റിങ്ങ്, ക്ലീൻസിങ്ങ്, ടോണിങ്ങ്, മോയ്സ്ചറൈസിംഗ്. എന്നിവയാണ്. നമ്മളിൽ പലരും ടോഗിംഗിന് വളരെയധികം പ്രാധാന്യം നൽകുന്നില്ല എന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്. ക്ലീൻസിങ്ങ് ചെയ്യുന്ന സമയത്ത് ശുദ്ധീകരിക്കപ്പെടാൻ കഴിയാത്ത അഴുക്കുകളെ കൃത്യമായി നീക്കം ചെയ്തു വൃത്തിയാക്കാൻ ടോണിങ്ങ് നമ്മെ സഹായിക്കുന്നു..

നമ്മുടെ ചർമ്മത്തിലുണ്ടാകുന്ന സുഷിരങ്ങളെ ചുരുങ്ങാൻ അനുവധിക്കുന്നതു വഴി ഇത് നമ്മുടെ മുഖചർമ്മത്തിന്റെ പി.എച്ച് ബാലൻസിനെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നു. അതുപോലെതന്നെ അവസാന ഘട്ടമായ മോയ്സ്ചറൈസിംഗ് ചെയ്യാനായി നമ്മുടെ ചർമത്തെ പൂർണമായും ഒരുക്കുകയാണ് ഇത് ചെയ്യുന്നത്. വിപണികളിൽ റെഡിമെയ്ഡ് ടോണറുകൾ ഒരു പാട് ലഭ്യമാണ്.

സ്വന്തമായി ഒരെണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുമെങ്കിൽ എന്തിനു നിങ്ങൾ അവ പുറത്തുപോയി അന്വേഷിക്കണം? വീട്ടിലുണ്ടാക്കുന്ന ഇവയൊക്കെ പ്രകൃതിദത്തമായ ചേരുവകൾ ആയിരിക്കുന്നതുകൊണ്ടുതന്നെ ദോഷം വളരെയധികം കുറഞ്ഞവായിരിക്കും. എന്നാൽ പുറത്തുനിന്ന് വാങ്ങുന്നതിനൊപ്പം ഹാനികരമായ പലതും കൂടെപ്പോരും. ഈ ലേഖനം നിങ്ങൾക്ക്, വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ചില ടോണറുകളെക്കുറിച്ചും അവ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും പറഞ്ഞുതരുന്നു.

 പുതിനയില കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഹോം മെയ്ഡ് ടോണർ

പുതിനയില കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഹോം മെയ്ഡ് ടോണർ

* ആവശ്യമായ ചേരുവകൾ: പുതിനയില ഒരു കപ്പ് , ഒന്നര കപ്പ് വെള്ളം

എങ്ങനെ തയ്യാറാക്കാം: ഒരു കപ്പ് പുതിനയില എടുത്ത് ഒന്നര കപ്പ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചെടുക്കാം. തിളയ്ക്കുന്ന സമയത്ത് നിങ്ങൾ പാത്രത്തിന്റെ മൂടി അടച്ചുവെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഇതിനെ തണുക്കാൻ അനുവദിക്കുക. ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ നിങ്ങൾക്കിത് സൂക്ഷിച്ചു വയ്ക്കാം, അങ്ങനെയെങ്കിൽ വേണമെന്ന് തോന്നുമ്പോഴെല്ലാം നിങ്ങൾക്കിത് ഉപയോഗിക്കാൻ സാധിക്കുന്നു. ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ ഒരാഴ്ചയോളം ഇത് കേടുകൂടാതെ ഭദ്രമായിരിക്കും.

 ആപ്പിൾ വിനീഗർ

ആപ്പിൾ വിനീഗർ

ഒരു ടേബിൾ സ്പൂൺ ആപ്പിൾ വിനാഗിരി എടുത്തത് ഒരിത്തിരി വെള്ളത്തോടൊപ്പം ചേർത്ത് ഒരു പഞ്ഞിയിൽ മുക്കി നിങ്ങളുടെ മുഖത്ത് പുരട്ടുക കുറച്ചു നേരം കാത്തിരുന്ന ശേഷം തുടച്ചുകളയാം. നിങ്ങളുടെ മേക്കപ്പ് തുടച്ചു കളയാനുള്ള ഒരു ഉപാധിയായും നിങ്ങൾക്കിത് ഉപയോഗിക്കാം. നിങ്ങളുടെ മുഖത്ത് അവശേഷിക്കുന്ന കറകളെ നീക്കംചെയ്തുകൊണ്ട് മുഖത്തെ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു.

 കറ്റാർവാഴ

കറ്റാർവാഴ

കാലാകാലങ്ങളായുള്ള സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും നല്ല ഒരു പ്രതിവിധിയാണ് കറ്റാർവാഴ എന്നു നമുക്കറിയാം. ഒരു ടോണറായി പ്രവർത്തിക്കാനും ഇതു വളരെയധികം മികച്ചതാണ്. നമുക്കിത് എങ്ങിനെയെന്ന് നോക്കാം.

* ചേരുവകൾ: ഒരു കറ്റാർ വാഴ ഇലയും കുറച്ച് വെള്ളവും.

* ചെയ്യേണ്ട വിധം: കറ്റാർവാഴയില രണ്ടായി മുറിച്ചെടുത്ത് അതിന്റെ ഉള്ളിലെ ജെല്ലിനെ പുറത്തെടുക്കുക. വേണമെങ്കിൽ നിങ്ങൾക്ക് കറ്റാർവാഴ ജെല്ല് റെഡിമെയ്ഡ് ആയി വാങ്ങാൻ കിട്ടും. 2 ടേബിൾപൂൺ കറ്റാർ വാഴ ജെൽ എടുത്തശേഷം കുറച്ച് വെള്ളവും ചേർത്ത് മിശ്രിതമാക്കിയെടുക്കാം. ഒരു സ്പ്രേ ചെയ്യാൻ കഴിയുന്ന ഒരു ബോട്ടിലിൽ സൂക്ഷിച്ച് വച്ച് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം.

 വെള്ളരിക്കാ ടോണർ

വെള്ളരിക്കാ ടോണർ

ആവശ്യമായ ചേരുവകൾ ഒരു വെള്ളരിക്കയും കുറച്ച് വെള്ളവും

ഒരു വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം പാത്രത്തിൽ ഒരു കപ്പ് വെള്ളവുമെടുത്ത് അടച്ച് വച്ച് ഏകദേശം 8-10 മിനിറ്റ് തിളപ്പിക്കുക. ഇത് തണുക്കാൻ വച്ചശേഷം ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് പകർന്നെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഏഴു ദിവസം വരെ ഇത് കേടൊന്നും കൂടാതെ നിലകൊള്ളും.

 ഐസ്

ഐസ്

ലഭ്യമായതിൽ വച്ച് ഏറ്റവും ഫലപ്രദവും ചിലവില്ലാത്തതുമായ ഒരു ടോണറാണ് ഐസ്. 2-3 ഐസ് ക്യൂബെടുത്ത് ഒരു കഷണം നേർത്ത തുണിയിൽ പൊതിഞ്ഞെടുത്ത ശേഷം മുഖത്തും കഴുത്തിലുമൊക്കെ പുരട്ടുന്ന രീതി വളരെയധികം ഫലം ചെയ്യും. രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഐസ്.

ഇത് ചർമ്മത്തെ സംരക്ഷിക്കാനായുള്ള മികച്ച ഒരു ടോണറാണ്. തുണി ഉപയോഗിക്കാതെ നിങ്ങളുടെ ചർമ്മത്തിൽ നേരിട്ട് ഐസ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ലോലമായ ചർമ്മത്തിന് വളരെയധികം ദോഷം ചെയ്യും. നിങ്ങളുടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനായി ദിവസത്തിൽ ഓരോ തവണ വീതം ഈ പ്രതിവിധി ഉപയോഗിക്കാം.

 നാരങ്ങാനീര്

നാരങ്ങാനീര്

നമ്മുടെ തൊലിയെ വൃത്തിയാക്കാൻ സഹായിക്കുന്ന സ്വഭാവഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് നാരങ്ങാനീര്. അതിനാൽ ഇത് നിങ്ങൾക്ക് മികച്ച ഒരു ടോണറായി ഉപയോഗിക്കാം. വേണ്ട ചേരുവകൾ രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീരും കുറച്ച് വെള്ളവും മാത്രമാണ്. ഒരു ബൗൾ എടുത്ത ശേഷം അതിൽ രണ്ട് ടേബിൾ സ്പൂൺ നാരങ്ങ നീരിനൊടൊപ്പം കുറച്ചു വെള്ളവും ചേർത്തു മിക്സ് ചെയ്തു വയ്ക്കുക.

വെള്ളം ചേർക്കുന്നത് മിശ്രിതം കൂടുതൽ ലോലമാകാനാണ്. അതിനുശേഷം ഒരു പഞ്ഞി കഷ്ണമെടുത്ത് ബൗളിൽ മുക്കി മുഖത്തും കഴുത്തിലുമൊക്കെ തേച്ചു തുടങ്ങാം. ഒരഞ്ചുമിനിറ്റ് കാത്തിരുന്നശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. ഇതിനുപകരം, എളുപ്പത്തിനായി വേണമെങ്കിൽ നിങ്ങൾക്ക് ഒരു നാരങ്ങയെടുത്ത് നേരിട്ട് നിങ്ങളുടെ മുഖത്ത് തേച്ചുരയ്ക്കാം. അതിനു ശേഷം മുകളിൽ പറഞ്ഞതുപോലെ മുഖം കഴുകൽ പ്രക്രിയ ആവർത്തിക്കാം

 ഗ്രീൻ ടീ

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ചർമ്മത്തെ നവമായി സൂക്ഷിക്കാനും ചർമത്തെ പുനരുജ്ജീവിപ്പിക്കാനും ശേഷിയുള്ളവയാണ്. ഒരു കപ്പ് ഗ്രീൻ ടീ തിളപ്പിച്ചെടുത്ത ശേഷം ചൂടാറാനായി കാത്തുനിൽക്കുക.

ഓരോ തവണ മുഖം കഴുകിയ ശേഷവും ഇതു നിങ്ങളുടെ മുഖചർമ്മത്തിൽ ഉപയോഗിക്കാം. ദിവസേനയുള്ള ഗ്രീൻ ടീയുടെ ഉപയോഗം നിങ്ങളുടെ മുഖത്തെ പാടുകളെ അകറ്റാനും പ്രായമാകുന്നതിന്റെ ചർമ്മലക്ഷണങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു

 പപ്പായ ടോണർ

പപ്പായ ടോണർ

ചെറുകഷണങ്ങളായി അരിഞ്ഞെടുത്ത പപ്പായ ഉടച്ചെടുത്ത ശേഷം കുറച്ച് വെള്ളവും ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ അടച്ചു വയ്ക്കുക. നിങ്ങൾക്ക് ഇത് വേണമെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം, ഈ ടോണർ പരമാവധി 4-5 ദിവസം വരെ കേടാകാതെ സൂക്ഷിക്കും. ആവശ്യമനുസരിച്ച് എപ്പോൾവേണമെങ്കിലും ഉപയോഗിക്കുകയും ചെയ്യാം

English summary

Toners For Skin Care

A toner's function is to complete the cleansing of your skin—removing the dust, pollution, and impurities that can still be lingering after washing with a cleanser, as cleansers usually contain ingredients such as oil, which can leave a film on your face.
Story first published: Monday, May 7, 2018, 14:15 [IST]