For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിവു നീക്കി പ്രായംകുറയ്ക്കും ചെറുപയര്‍ പായ്ക്ക്

ചുളിവു നീക്കി പ്രായംകുറയ്ക്കും ചെറുപയര്‍ പായ്ക്ക്

|

ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളാണ് പലപ്പോഴും ചര്‍മത്തിനു പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നത്. പ്രായമേറുമ്പോള്‍ ചുളിവുകള്‍ സാധാരണയാണ്. എന്നാല്‍ ഇതല്ലാതെ ചെറുപ്പത്തില്‍ തന്നെ മുഖത്തു ചുളിവുകള്‍ വീഴാറുണ്ട്. ഇതിന് പല കാരണങ്ങളുണ്ടാകും, സ്‌ട്രെസ് മുതല്‍ മുഖത്തുപയോഗിയ്ക്കുന്ന മേയ്ക്കപ്പ് വസ്തുക്കള്‍ വരെ ഇതിനു കാരണമാകും.

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ തികച്ചും പ്രകൃതി ദത്തമായ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ന്ല്ലത്. ഇവ ദോഷങ്ങള്‍ വരുത്തില്ല. ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യും.

പണ്ടു കാലം മുതല്‍ തന്നെ മുത്തശിമാര്‍ ഉപയോഗിച്ചിരുന്ന ഒരു സൗന്ദര്യസംരക്ഷണ വഴിയാണ് ചെറുപയര്‍ പൊടി. സോപ്പിനു പകരം പയര്‍ പൊടി തേച്ചു കുളിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇത് ചര്‍മത്തിന് നല്‍കുന്ന സൗന്ദര്യപരമായ ഗുണങ്ങള്‍ ഏറെയാണ്.

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി, മൃദുത്വവും തിളക്കവും നല്‍കി, മുഖം ക്ലീനാക്കി മുഖത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക ചെറുപയര്‍ പായ്ക്കുണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പയര്‍ പൊടിയ്‌ക്കൊപ്പം തേന്‍, മുട്ടയുടെ വെള്ള, ചെറുനാരങ്ങ

പയര്‍ പൊടിയ്‌ക്കൊപ്പം തേന്‍, മുട്ടയുടെ വെള്ള, ചെറുനാരങ്ങ

പയര്‍ പൊടിയ്‌ക്കൊപ്പം തേന്‍, മുട്ടയുടെ വെള്ള, ചെറുനാരങ്ങ തുടങ്ങിയവ ചേര്‍ത്താണ് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള ഈ പ്രത്യേക പായ്ക്കു തയ്യാറാക്കുന്നത്. തയ്യാറാക്കാനും ഉപയോഗിയ്ക്കാനും വളരെ എളുപ്പമുള്ള ഒരു പായ്ക്കാണിത്.

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ള ആരോഗ്യത്തിനു മാത്രമല്ല, മുഖസൗന്ദര്യത്തിനും ഏറെ നല്ലതാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള തികച്ചും പ്രകൃതിദത്ത മരുന്നെന്നു പറയാം. മുട്ടവെള്ള ചര്‍മത്തിലെ ചുളിവകറ്റാനുളള നല്ലൊരു വഴിയാണ്. ഇത് മുഖത്തെ സ്വാഭാവിക എണ്ണയുല്‍പാദനം നിയന്ത്രിയ്ക്കാനും ഇതുവഴി മുഖക്കുരുവകറ്റാനുമെല്ലാം സഹായിക്കും. മുട്ട വെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകള്‍ ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്. കൂടാതെ മുട്ടയിലെ വൈറ്റമിന്‍ എ, കൊളാജന്‍ എന്നിവ ചര്‍മത്തിന് ഇറുക്കം നല്‍കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും സഹായിക്കുന്നു. ചര്‍മ കോശങ്ങള്‍ സെബം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുന്നതു തടയാനും ഇതു വഴി മുഖത്ത് അമിത എണ്ണമയം ഇല്ലാതിരിയ്ക്കാനും മുട്ട വെള്ള നല്ലതാണ്.

തേന്‍

തേന്‍

സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണ് തേന്‍. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് സ്വാഭാവികമായും ചര്‍മത്തിന് ഈര്‍പ്പം നല്‍കി മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കും. ഇതിന് ആന്റി മൈക്രോബിയല്‍ ഗുണവുമുണ്ട്. ഇത് ചര്‍മത്തെ സൂര്യന്റെ രശ്മികളില്‍ നിന്നും സംരക്ഷിയ്ക്കുന്നു.തേന്‍ ഒരു അണുനാശിനിയാണ്. ഇതുകൊണ്ടുതന്നെ മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. മുഖക്കുരുവിന് കാരണമാകുന്ന അണുക്കളെ നശിപ്പിയ്ക്കുന്നു. തൈരിലെ ആസിഡ് ഗുണവും മുഖത്തെ മുഖക്കുരുവില്‍ നിന്നും തേന്‍ ചര്‍മത്തിന് പ്രതിരോധശേഷി നല്‍കുന്നു.സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു.

ചെറുനാരങ്ങ

ചെറുനാരങ്ങ

സൗന്ദര്യ സംരക്ഷണത്തിന് ഒരു പിടി സഹായങ്ങള്‍ നല്‍കുന്ന സ്വാഭാവിക ഏജന്റാണ് ചെറുനാരങ്ങയെന്നു പറയാം. ഇതിലെ വൈററമിന്‍ സി, സിട്രിക് ആസിഡ് എന്നിവ മുഖക്കുരു അടക്കമുള്ള പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. ചര്‍മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റിന്റെ ഗുണം നല്‍കുന്ന ഒന്നു കൂടിയാണ് ചെറുനാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിൽ ആഴ്ന്നിറങ്ങി ചർമ്മത്തിന് തിളക്കം നൽകുന്നു. നാരങ്ങയിലെ ആൻറി ഓക്സിഡന്റ് രക്തചംക്രമണം കൂട്ടുകയും ആരോഗ്യകരമായ ച‍‍ർമ്മം പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഫേഷ്യലുകളിലും ഫേസ് മാസ്കുകളിലും നാരങ്ങ വ്യാപകമായി ഉപയോഗിക്കുന്നു. സിട്രസ് പഴങ്ങളിൽ ഉൾപ്പെടുന്ന നാരങ്ങക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റ്സും അടങ്ങിയിരിക്കുന്നതിനാൽ നിരവധി സൗന്ദര്യഗുണങ്ങളും ഇതിനുണ്ട്.

ഈ പ്രത്യേക ചെറുപയര്‍ പായ്ക്ക് തയ്യാറാക്കാന്‍

ഈ പ്രത്യേക ചെറുപയര്‍ പായ്ക്ക് തയ്യാറാക്കാന്‍

ഈ പ്രത്യേക ചെറുപയര്‍ പായ്ക്ക് തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഒരു മുട്ടയുടെ വെള്ളഎടുക്കുക. ഇതിലേയ്ക്ക അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിച്ച് ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ തേന്‍, പാകത്തിന് ചെറുപയര്‍ പൊടി എന്നിവയും ചേര്‍ത്തിളക്കി നല്ലൊരു മിശ്രിതമാക്കുക.മുഖത്തു പുരട്ടാനുള്ള ചെറുപയര്‍ ഫേസ് പായ്ക്ക് തയ്യാറായിക്കഴിഞ്ഞു.

മുഖത്തു പുരട്ടിയ ശേഷം

മുഖത്തു പുരട്ടിയ ശേഷം

ഇതു പുരട്ടുന്നതിന് മുന്‍പ് ആദ്യം തന്നെ ചെറുചൂടുവെള്ളം കൊണ്ട് മുഖം കഴുകി തുടയ്ക്കുക. അല്‍പം ഈര്പ്പം ബാക്കി വയ്ക്കുന്നതു നല്ലതാണ്. കണ്ണിനു താഴ്ഭാഗം മാത്രം ഒഴിവാക്കി ഈ മിശ്രിതം മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടിയ ശേഷം സംസാരിയ്ക്കുകയോ ചിരിയ്ക്കുകയോ അരുത്. കാരണം ഇതു മുഖത്തു ചുളിവുകള്‍ വരാന്‍ കാരണമാകും. ഇത് ഉണങ്ങിക്കഴിയുമ്പോള്‍, അതായത് ഏകദേശം 20 മിനിറ്റു കഴിയുമ്പോള്‍ പതുക്കെ സ്‌ക്രബ് ചെയ്ത് ഇളംചൂടുവെള്ളം കൊണ്ടു കഴുകാം.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി ചര്‍മത്തെ അല്‍പം വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. മുഖം തുടച്ച ശേഷം മോയിസ്ചറൈസര്‍ പുരട്ടുക. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ഇട വിട്ട ദിവസങ്ങളില്‍ പരീക്ഷിയ്ക്കാം.

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ മാത്രമല്ല

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ മാത്രമല്ല

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ മാത്രമല്ല, മറ്റ് ധാരാളം ഗുണം നല്‍കുന്ന ഒന്നു കൂടിയാണ് ചെറുപയര്‍ പായ്ക്ക്. ചര്‍മം അയയാതിരിയ്ക്കാനും ചര്‍മത്തിലെ പാടുകള്‍, കുത്തുകള്‍ എന്നിവയ്‌ക്കെല്ലാം ഉള്ളൊരു പരിഹാരമാണ്. ഇത് ചര്‍മത്തിന് നല്ല നിറം നല്‍കാനും സഹായിക്കും. ഏതു ചര്‍മമുള്ളവര്‍ക്കും ഏതു കാലാവസ്ഥയിലും ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

English summary

Special Green Gram Pack For Wrinkle Free Skin And Ageing

Special Green Gram Pack For Wrinkle Free Skin And Ageing, Read more to know about,
Story first published: Friday, August 31, 2018, 22:14 [IST]
X
Desktop Bottom Promotion