1 ആഴ്ച, ചുളിവു കളയും പ്രത്യേക ജെല്‍

Posted By:
Subscribe to Boldsky

പ്രായക്കുറവ് തോന്നിയ്ക്കുന്ന ചര്‍മം വേണമെന്ന് ആഗ്രഹിയ്ക്കുന്നവരാകും, ഭൂരിഭാഗം പേരും. മുഖത്തെ ചുളിവുകളും കുത്തുകളുമെല്ലാമാണ് പലപ്പോഴും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതും.

ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്.മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന, സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒന്നാണ് ഈ ചുളിവുകള്‍.

പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതുകൊണ്ട് മുഖത്തു ചുളിവുണ്ടാകുന്നത് സാധാരണയാണ്. മുഖത്തെ ചുളിവുകള്‍ പ്രായമേറുന്തോറും വരുന്ന ഒരു സാധാരണ ചര്‍മ വ്യത്യാസമാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് ചര്‍മത്തിലെ ഇലാസ്റ്റിസിറ്റി കുറയുന്നതാണ് ഇതിനുളള കാരണമാകുന്നത്. മുഖത്തെ ചുളിവുകള്‍ ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയിലും സാധാരണയാണ്. ഇതിനു കാരണം പലതാകാം, മേയ്ക്കപ്പിലെ രാസവസ്തുക്കള്‍, ഉറക്കക്കുറവ്, സ്‌ട്രെസ്, ജീവിതശൈലികള്‍ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണമാറുണ്ട്.

മുഖത്തെ ചുളിവുകള്‍ തീര്‍ക്കാന്‍ പല വഴികളുമുണ്ട്. തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. അല്ലാത്തവ ചെലവേറിയതാണെന്നു മാത്രമല്ല, ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷവും വരുത്തും.ഇതിനുള്ള പ്രകൃതിദത്ത വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. ഇതുപയോഗിച്ചുള്ള പ്രത്യേക ഫേസ് പായ്ക്ക്.

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍, ഏതെങ്കിലും എസന്‍ഷ്യല്‍ ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പൊതുവേ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകം. ഇതിലെ മോണോസാച്വറേറ്റഡ് ഫാററി ആസിഡുകള്‍ പല ഗുണങ്ങളും നല്‍കുന്ന ഒന്നുമാണ്. ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും മുഖത്തിനും ചര്‍മ്മത്തിനും തിളക്കം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ വെളിച്ചെണ്ണ മാര്‍ഗ്ഗത്തിലൂടെ സൗന്ദര്യത്തിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ആരോഗ്യത്തിനു മാത്രല്ല, സൗന്ദര്യസംരക്ഷണത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഉപകാരപ്രദമായ ഒന്ന്. കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മത്തിന് കൂടുതല്‍ ഇലാസ്റ്റിസിറ്റി നല്‍കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജെല്‍.

ജെല്‍

ജെല്‍

100 ഗ്രാം അണ്‍റിഫൈന്‍ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിച്ചു വേണം, ഇതു തയ്യാറാക്കാന്‍. അതായത് ഏതാണ്ട് 7 ടീസ്പൂണ്‍. ഇത്രയ്ക്കു തന്നെ കറ്റാര്‍ വാഴ ജെല്ലും വേണം. കറ്റാര്‍ വാഴ ജെല്‍ ഫ്രഷ് എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. 10 തുള്ളി എസന്‍ഷ്യല്‍ ഓയില്‍. ടീ ട്രീ ഓയില്‍, മിന്റ് ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിങ്ങനെ ഏതുമാകാം.

ഈ ചേരുവകള്‍ എല്ലാം ഒരു ഗ്ലാസ് ജാറിലിട്ടു കൂട്ടിയിളക്കുക. പീന്നീട് ഇത് തണുത്ത ഒരു സ്ഥലത്തോ ഫ്രിഡ്ജിലോ സൂക്ഷിയ്ക്കാം.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം ദിവസവും മുഖത്തും ചര്‍മത്തിലുമെല്ലാം നല്ലപോലെ പുരട്ടി മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ഉപയോഗിച്ചാല്‍ മുഖത്തെ ചുളിവുകള്‍ നീങ്ങി പ്രായക്കുറവു തോന്നും. ഒരാഴ്ച അടുപ്പിച്ച് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ മാറ്റം കാണാം.

പെട്രോളിയം ജെല്ലി, മുട്ട

പെട്രോളിയം ജെല്ലി, മുട്ട

പെട്രോളിയം ജെല്ലി, മുട്ട എന്നിവ ഉപയോഗിച്ചുള്ള ഒരു പ്രത്യേക ഫേസ് പായ്ക്കുമുണ്ട്.

തേന്‍

തേന്‍

2 ടീസ്‌പൂണ്‍ പെട്രോളിയം ജെല്ലി, 1 ടേബിള്‍ സ്‌പൂണ്‍ ബദാം ഓയില്‍, ഒരു മുട്ട മഞ്ഞ, 1 ടീസ്‌പൂണ്‍ തേന്‍ എന്നിവയാണ്‌ ഇതിനു വേണ്ടത്‌.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി ചൂടാക്കുക, ഇത്‌ ഒരു പാത്രത്തില്‍ എടുത്തു തീയുടെ മുകളില്‍ പിടിച്ചാല്‍ മതിയാകുംബാക്കിയുള്ള എല്ലാ ചേരുവകളും ഇതില്‍ ചേത്തു നല്ലപോലെ ഇളക്കം.

മിശ്രിതം

മിശ്രിതം

മുഖം കഴുകുക. തുടച്ച ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി അല്‍പനേരം മസാജ്‌ ചെയ്യണം. ചെറിയ നനവോടെ വേണം, ഇതു മുഖത്തു പുരട്ടാന്‍.30 മിനിറ്റു നേരം ഈ മിശ്രിതം മുഖത്തു തന്നെ വയ്‌ക്കണം. നല്ലപോലെ തേച്ചു പിടിപ്പിയ്‌ക്കണം.

ഒരാഴ്‌ച

ഒരാഴ്‌ച

പിന്നീട്‌ നനഞ്ഞ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ ഇതു തുടച്ചു മാറ്റണം.ഒരാഴ്‌ച ഇതു ചെയ്‌തു നോക്കൂ, മുഖത്തെ ചുളിവുകള്‍ മാറി ചെറുപ്പം നേടാം.

വൈറ്റമിന്‍ ഇ ഗുളിക

വൈറ്റമിന്‍ ഇ ഗുളിക

വൈറ്റമിന്‍ ഇ ഗുളിക മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടും കൂട്ടുകളുണ്ടാക്കാം.കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. 2 ക്യാപ്‌സൂള്‍ വൈറ്റമിന്‍ ഇ, 1 സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ മതിയാകും

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര്

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര്

വൈറ്റമിന്‍ ഇ ഓയില്‍, തേന്‍, തൈര്, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. 3 ക്യാപ്‌സൂളുകളും അര സ്പൂണ്‍ വീതം മറ്റു മിശ്രിതങ്ങളും കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ നീക്കും.

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും

വെളിച്ചെണ്ണയും വൈറ്റമിന്‍ ഇയും കലര്‍ത്തിയാലും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സാധിയ്ക്കു. ഇവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്യുക. പിന്നീടു കഴുകിക്കളയാം.

 വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ ഇ പോലെ വൈറ്റമിന്‍ സി ഓയിലും ലഭിയ്ക്കും. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടി കഴുകിക്കളയാം. ഇതും മുഖത്തുണ്ടാകുന്ന ചുളിവുകള്‍ക്കുളള നല്ലൊരു പരിഹാരമാണ്.

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ല്താണ്. ഇതു കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം അല്‍പം കഴിയുമ്പോള്‍ കഴുകാം.

English summary

Special Aloe Vera Coconut Oil Gel To Remove Wrinkles

Special Aloe Vera Coconut Oil Gel To Remove Wrinkles, Read more to know about,
Story first published: Thursday, May 10, 2018, 15:30 [IST]