For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്തെ എങ്ങനെ അഭിമുഖീകരിക്കാം

ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഈ ഉഷ്ണസമയത്തും ചര്മാരോഗ്യത്തെ നിലനിറുത്തുവാന്‍ ശ്രമിക്കാം.

|

ഉയര്‍ന്ന താപനിലയും അമിതമായ അന്തരീക്ഷബാഷ്പവും വളരെയധികം വിയര്‍ക്കുന്നതിനുള്ള പ്രേരണ ശരീരത്തിന് നല്‍കുന്നു. അതോടൊപ്പംതന്നെ എണ്ണഗ്രന്ഥികള്‍ ധാരാളമായി എണ്ണയും ഉല്പാദിപ്പിക്കുന്നു. തേച്ചിളക്കുന്ന സാധനങ്ങളും മുഖപ്രക്ഷാളന ദ്രവങ്ങളും ഈ അവസരത്തില്‍ ഉപയോഗിക്കുവാന്‍ എല്ലാവരും നിര്‍ബന്ധിതരാകും എന്നത് സ്വാഭാവികമാണ്.

bty

ഇതുകൊണ്ടുള്ള ദോഷം ചര്‍മ്മത്തിന് തിളക്കവും ഈര്‍പ്പഭാവവും പ്രദാനംചെയ്യുന്ന സ്വാഭാവിക എണ്ണ കഴുകി കളയപ്പെടും എന്നതാണ്. അതിനാല്‍ അധികം പതയാത്ത ശക്തികുറഞ്ഞ ശുചീകാരകങ്ങള്‍വേണം ഉപയോഗിക്കേണ്ടത്. ധാരാളം വിയര്‍ക്കുന്ന വ്യക്തികള്‍ വീര്യംകുറഞ്ഞ ശുചീകാരികള്‍വേണം ഈയവസരത്തില്‍ തിരഞ്ഞെടുക്കേണ്ടത്. ദിവസത്തില്‍ പല പ്രാവശ്യം മുഖസ്‌നാനം ചെയ്യുന്നതിലൂടെ ഉണ്ടാകാവുന്ന ഈര്‍പ്പനഷ്ടം അങ്ങനെ കുറയ്ക്കുവാന്‍ കഴിയും

bty

വെയില്‍ പ്രതിരോധ ലേപനങ്ങള്‍ (sunscreen)

സുര്യപ്രകാശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ വലിയ തോതിലുള്ള വര്‍ണ്ണവ്യത്യാസം ഉണ്ടാക്കും. മാത്രമല്ല, ചര്‍മ്മം വിവര്‍ണ്ണമാകുന്നതിന് കാരണമാകുകയും ചെയ്യും. വെയിലത്ത് ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഏതെങ്കിലും പ്രകാശപ്രതിരോധ ലേപനം ഉപയോഗിക്കുകയാണെങ്കില്‍ ഈ അവസ്ഥ സംജാതമാകുന്നതിനെ പ്രതിരോധിക്കുവാന്‍ കഴിയും. ചര്‍മ്മത്തെയും കേശത്തെയും സംരക്ഷിക്കുന്നതിനുവേണ്ടി ഉള്ളില്‍ കഴിക്കുവാനാകുന്ന ഇത്തരം പ്രതിരോധൗഷധങ്ങളും (oral sunscreen) ഇന്ന് ലഭ്യമാണ്.

bty

കുമിള്‍/പൂപ്പല്‍ വിരുദ്ധ ഉല്പന്നങ്ങള്‍ (anti-fungal products)

വേനല്‍ക്കാലത്ത് ചര്‍മ്മത്തില്‍ പല തരത്തിലുള്ള കുമിള്‍ബാധയും, പൂപ്പല്‍ബാധയും, അണുബാധയുമൊക്കെ ഉണ്ടാകുവാനുള്ള സാദ്ധ്യത കൂടുതലാണ്. കുമിള്‍/പൂപ്പല്‍ വിരുദ്ധ ലേപനങ്ങളും, അണുനാശകൗഷധങ്ങളും, അത്തരത്തിലുള്ള ചൂര്‍ണ്ണങ്ങളും ഉപയോഗിച്ച് ഈ സമയത്ത് ഉണ്ടാകാവുന്ന ചര്‍മ്മപ്രശ്‌നങ്ങളെ അകറ്റിനിറുത്തുവാന്‍ കഴിയും.

ചര്മാരോഗ്യത്തെ

മൃതകോശങ്ങളെ നീക്കംചെയ്യല്‍

ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ശരീരത്തില്‍നിന്നും മൃതകോശങ്ങളെ വളരെ മൃദുവായി നീക്കം ചെയ്യുന്നത് മുഖചര്‍മ്മത്തില്‍ രക്തചംക്രമണം കൂടുവാന്‍ സഹായിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഈര്‍പ്പദായക പദാര്‍ത്ഥങ്ങളെ ആഗിരണം ചെയ്യുവാനുള്ള മുഖചര്‍മ്മത്തിന്റെ കഴിവ് വര്‍ദ്ധിക്കും.

bty

ജലീയലേപനങ്ങള്‍

വളരെയധികം വിയര്‍ക്കുന്നതിനും, അങ്ങനെ ചര്‍മ്മത്തിലെ ഈര്‍പ്പവും എണ്ണമയവും നഷ്ടപ്പെടുന്നതിനും വേനല്‍ക്കാലം കാരണമാകുന്നു. അതുകൊണ്ട് ശൈത്യകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്നതുപോലെയുള്ള കട്ടികൂടിയ ലേപനങ്ങളെ ഒഴിവാക്കുക. പകരം വീര്യംകുറഞ്ഞ ജലീയലേപനങ്ങള്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പഭാവം വര്‍ദ്ധിക്കുവാന്‍ സഹായിക്കും. കുളിച്ച് കഴിഞ്ഞാലുടന്‍തന്നെ ഇത്തരം ലേപനം ഉപയോഗിക്കുക. അങ്ങനെയെങ്കില്‍ ജലതന്മാത്രകള്‍ ചര്‍മ്മത്തില്‍ തടയപ്പെടുകയും നവോന്‌മേഷം അനുഭവപ്പെടുകയും ചെയ്യും.

bty

മുഖ ബാഷ്പങ്ങള്‍

യാത്ര ചെയ്യുമ്പോഴൊക്കെ മുഖത്ത് സ്‌പ്രേ ചെയ്യുവാനാകുന്ന ഏതെങ്കിലും മുഖബാഷ്പംകൂടി കരുതുന്നത് നന്നായിരിക്കും. മുഖചര്‍മ്മത്തിന് അയവുണ്ടാക്കി നവോന്‌മേഷം ലഭിക്കണമെന്ന് തോന്നുകയാണെങ്കില്‍ ഇത്തരം ബാഷ്പം ഉപയോഗപ്രദമാണ്. ഈര്‍പ്പം വീണ്ടെടുക്കുകയും, അങ്ങനെ ചര്‍മ്മം വരണ്ടുപോകുന്നതില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

bty

ചമയം കുറച്ചുമത്രം (minimal makeup)

വലിയ തോതിലുള്ള മുഖചമയം വെയിലിന്റെ അതിപ്രസരത്തില്‍ മങ്ങിപ്പോകും. സാധാരണ നിലയിലുള്ള ലളിതമായ ചമയം കാഴ്ചയ്ക്ക് പകിട്ട് വര്‍ദ്ധിപ്പിക്കും. അമിതമായി മുഖചമയം നടത്തുകയാണെങ്കില്‍ വിയര്‍ക്കുമ്പോള്‍ എല്ലാം കൂടിക്കുഴഞ്ഞ് മങ്ങിയ ഒരു പ്രകടനമായിരിക്കും ഉണ്ടാകുക.

ഇത്തരം കാര്യങ്ങള്‍ അവലംബിക്കാമെങ്കില്‍ ചര്‍മ്മകാന്തിയില്‍ വേനല്‍ക്കാലം ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ ഏല്പിക്കുകയില്ല. വേനല്‍ദിനങ്ങളെ അങ്ങനെ ഉല്ലാസഭരിതമാക്കാം.

English summary

Skin Care in Summer

many people neglect one of the most important expenses of the summer – sun protection. While you have fun outside on beautiful, sunny summer days, the sun’s ultraviolet rays damage your skin, causing sunburn, unsightly sun spots, wrinkles, and, in some cases, skin cancer.
Story first published: Tuesday, April 10, 2018, 11:37 [IST]
X
Desktop Bottom Promotion