വെളുപ്പിനും കരുവാളിപ്പിനും ഉരുളക്കിഴങ്ങു ജ്യൂസ്‌

Posted By:
Subscribe to Boldsky

ഉരുളക്കിഴങ്ങ് നല്ലൊരു ഭക്ഷണം മാത്രമല്ല,സൗന്ദര്യ, ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാവുന്ന ഒരു വസ്തു കൂടിയാണ്.

ഉരുളക്കിഴങ്ങ് ജ്യൂസ് കൊണ്ടു പലവിധ ഗുണങ്ങളുണ്ട്. ചര്‍മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ഇതുപയോഗപ്പെടുകയും ചെയ്യും. കറുത്ത പാടുകള്‍ മാറുന്നതും നിറം വര്‍ദ്ധിയ്ക്കുന്നതുമുള്‍പ്പെടെ പലതും.

ഉരുളക്കിഴങ്ങു ജ്യൂസ് ഏതെല്ലാം വിധത്തില്‍ ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌, തൈര്‌, ഒരു നുള്ളു മഞ്ഞള്‍പ്പൊടി

ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌, തൈര്‌, ഒരു നുള്ളു മഞ്ഞള്‍പ്പൊടി

ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌, തൈര്‌, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത്‌ മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത്‌ നിറം മാത്രമല്ല, വരണ്ട ചര്‍മത്തിനുള്ള പരിഹാരംകൂടിയാണ്‌.

ഉരുളക്കിഴങ്ങ്‌ നീര്‌, കുക്കുമ്പര്‍ ജ്യൂസ്‌

ഉരുളക്കിഴങ്ങ്‌ നീര്‌, കുക്കുമ്പര്‍ ജ്യൂസ്‌

ഉരുളക്കിഴങ്ങ്‌ നീര്‌, കുക്കുമ്പര്‍ ജ്യൂസ്‌ എന്നിവ കലര്‍ത്തി തണുപ്പിച്ചു മുഖത്തു പുരട്ടാം. നിറം മാത്രമല്ല, മുഖത്തെ ചര്‍മപ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരം കൂടിയാണിത്‌.

ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി

ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി

ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്‌.

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ഇത്‌ മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലപോലെ സ്‌ക്രബ്‌ ചെയ്‌തു കഴുകിക്കളയാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത്‌ നല്ലതാണ്‌.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌ തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌ത്‌ ഇതിന്റെ ജ്യൂസ്‌ എടുക്കുക. ഇത്‌ മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത്‌ ആഴ്‌ചയില്‍ രണ്ടുമൂന്നുതവണ ചെയ്യാം.

ഉരുളക്കിഴങ്ങ് നീരില്‍ പഞ്ചസാര

ഉരുളക്കിഴങ്ങ് നീരില്‍ പഞ്ചസാര

ഉരുളക്കിഴങ്ങ് നീരില്‍ പഞ്ചസാര കലര്‍ത്തി ബ്ലാക്‌ഹെഡ്‌സ് ഉള്ള ഭാഗത്തു പുരട്ടി സ്‌ക്രബ് ചെയ്യാം. ഇവ നീക്കാന്‍ ഇത് സഹായിക്കും. യാതൊരു പാര്‍ശ്വഫലവുമില്ലാതെ.

ഉരുളക്കിഴങ്ങു ജ്യൂസില്‍ തൈരു കലര്‍ത്തി

ഉരുളക്കിഴങ്ങു ജ്യൂസില്‍ തൈരു കലര്‍ത്തി

ഉരുളക്കിഴങ്ങു ജ്യൂസില്‍ തൈരു കലര്‍ത്തി മുഖത്തു പുരട്ടാം.ഇത് മുഖത്തെ വരള്‍ച്ച അകറ്റാന്‍ ഏറെ നല്ലതാണ്.

സണ്‍ടാന്‍

സണ്‍ടാന്‍

സണ്‍ടാന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് ഉരുളക്കിഴങ്ങു ജ്യൂസ്, ഇത് മുഖത്തു പുരട്ടാം. അല്ലെങ്കില്‍ അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തു പുരട്ടാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് അരച്ച് മുഖത്തിടാം. ഇത് മുഖത്തെ കരുവാളിപ്പു മാറാനും കറുത്ത പാടുകളും കുത്തുകളും മാറാനും ഏറെ നല്ലതാണ്.

Read more about: beauty
English summary

Potato Juice For Fair Skin And Dark Circles

Potato Juice For Fair Skin And Dark Circles, read more to know about,