For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 വയസു കുറയ്ക്കും പ്രത്യേക എണ്ണ

10 വയസു കുറയ്ക്കും പ്രത്യേക എണ്ണ

|

വയസും പ്രായവും കുറയണം, അതായത് കുറഞ്ഞു തോന്നണമെന്നാകും, മിക്കാവാറും പേരുടെ ആഗ്രഹം. പത്തു വയസു കുറഞ്ഞ പോലെ, അല്ലെങ്കില്‍ ഉള്ള പ്രായം തോന്നുന്നില്ല, എന്നു കേള്‍ക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ ചുരുങ്ങും.

പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ ഏറ്റവും അത്യാവശ്യമായതാണ് മുഖത്തു ചുളിവുകള്‍ വീഴാതിരിയ്ക്കുകയും മുഖത്തെ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുകയും ചെയ്യേണ്ടത്. ഇവ രണ്ടും ചര്‍മത്തിന് ഉള്ളതില്‍ കൂടുതല്‍ പ്രായം തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ചര്‍മത്തിന് നിറം നല്‍കുന്നതിനു പുറമെ ചുളിവുകളറ്റാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ചര്‍മത്തിന് മുറുക്കം നല്‍കാനുമെല്ലാം ഒലീവ് ഓയില്‍ നല്ലതാണ്.

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. നല്ല ശുദ്ധമായ ഒലീവ് ഓയില്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ചര്‍മത്തിനു നല്‍കുന്നുണ്ട്. പ്രായക്കുറവു തോന്നിപ്പിക്കുന്നതു മുതല്‍ ചര്‍മത്തിന് നിറം നല്‍കാന്‍ വരെ ഒലീവ് ഓയില്‍ സഹായിക്കും.

നാരങ്ങാനീരും ഒലീവ് ഓയിലും

നാരങ്ങാനീരും ഒലീവ് ഓയിലും

നാരങ്ങാനീരും ഒലീവ് ഓയിലും കലര്‍ത്തി മുഖത്തു തേയ്ക്കുന്നതു മുഖത്തെ ചുളിവുകള്‍ അകറ്റാനും മുഖചര്‍മത്തിന് ഇറുക്കം നല്‍കാനും ഏറെ നല്ലതാണ്. ഇത് അല്‍പകാലം അടുപ്പിച്ചു ചെയ്യുമ്പോള്‍ ഗുണം ലഭിയ്ക്കും. ഇതല്ലാതെ ദിവസവും അല്‍പം ഒലീവ് ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും ഇത് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്‌ തിളക്കവും പുതുജീവനും ലഭിക്കാന്‍ ഒലിവ്‌ ഓയില്‍ നാരങ്ങ നീര്‌ ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. ചര്‍മ്മം ദീര്‍ഘനാള്‍ മൃദുവായിരിക്കാന്‍ ഒലിവ്‌ എണ്ണ സഹായിക്കും.മുഖത്തും മറ്റ്‌ ശരീര ഭാഗങ്ങളിലും ഒലിവ്‌ ഓയില്‍ പുരട്ടിയാല്‍ പൂര്‍ണമായി ആഗീരണം ചെയ്യപ്പെടുകയും ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചെയ്യും.

ചര്‍മം വെളുക്കാനും

ചര്‍മം വെളുക്കാനും

ചര്‍മം വെളുക്കാനും പല തരത്തിലും ഒലീവ് ഓയില്‍ ഉപയോഗിയ്ക്കാം. എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയിലാണ് ചര്‍മം വെളുക്കാന്‍ ഉപയോഗിയ്‌ക്കേണ്ടത്. ഇതിലെ വൈറ്റമിന്‍ എ, ഇ, കെ എന്നിവയാണ് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നത്. ഒലീവ് ഓയില്‍ മാത്രമെടുത്തു മുഖത്തു മസാജ് ചെയ്യുന്നതും നല്ലതാണ്.പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ ഒന്നുരണ്ടു തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യഅളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ചന്ദനപ്പൊടിയില്‍

ചന്ദനപ്പൊടിയില്‍

ചന്ദനപ്പൊടിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മുഖത്തു പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് എണ്ണമയമുള്ള ചര്‍മത്തിന് പറ്റിയ ഫേസ് പായ്ക്കാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കുളിയ്ക്കുന്നതിന് അല്‍പം മുന്‍പ് തേച്ചുപിടിപ്പിക്കുന്നത് ചര്‍മത്തിലെ കറുത്ത പാടുകളകറ്റാന്‍ നല്ലതാണ്. അല്‍പം ഒലീവ് ഓയില്‍ കുളിച്ച ശേഷം ദേഹത്ത് പുരട്ടുന്നത് ഈര്‍പ്പം നിലനിര്‍ത്തും. ചര്‍മത്തിന് തിളക്കവും മിനുക്കവും ഉണ്ടാവുകയും ചെയ്യും. സണ്‍ ടാന്‍ അകറ്റുന്നതിനും ഇത് നല്ലതാണ്.

 പഞ്ചസാര

പഞ്ചസാര

ഒലീവ് ഓയിലില്‍ തരിയുള്ള പഞ്ചസാര ചേര്‍ത്താല്‍ നല്ലൊരു സ്‌ക്രബറിന്റെ ഗുണം ലഭിക്കും. ഇത് മൃതകോശങ്ങളെ അകറ്റാന്‍ നല്ലതാണ്. മുഖം മൃദുവാകുകയും ചര്‍മത്തിളക്കം കൂടുകയും ചെയ്യും.ഒലീവ് ഓയിലും ലാവെന്‍ഡര്‍ ഓയിലും ചേര്‍ത്ത് രാത്രി കിടക്കുന്നതിനു മുന്‍പ് മുഖത്തു പുരട്ടാം. ഇത് രാത്രി മുഴുവന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കും.

ഒലീവ് ഓയിലും ലാവെന്‍ഡര്‍ ഓയിലും

ഒലീവ് ഓയിലും ലാവെന്‍ഡര്‍ ഓയിലും

ഒലീവ് ഓയിലും ലാവെന്‍ഡര്‍ ഓയിലും ചേര്‍ത്ത് രാത്രി കിടക്കുന്നതിനു മുന്‍പ് മുഖത്തു പുരട്ടാം. ഇത് രാത്രി മുഴുവന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കും.

10 വയസു കുറയ്ക്കും പ്രത്യേക എണ്ണ

ഒലിവ്‌ ഓയില്‍ മങ്ങിയ ചര്‍മ്മത്തിന്‌ നല്ലൊരു പ്രതിവിധിയാണ്‌. ഒലിവ്‌ ഓയില്‍ കടലുപ്പുമായി ചേര്‍ത്ത്‌ ചര്‍ത്തില്‍ തേയ്‌ക്കുന്നത്‌ വരണ്ടതും നശിച്ചതുമായ ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‌ പുതു ജീവന്‍ നല്‍കും. ഒലിവ്‌ ഓയില്‍ കര്‍പ്പൂര തൈലം ചേര്‍ത്ത്‌ തേയ്‌ച്ചിട്ട്‌ കുളിച്ചാല്‍ ചര്‍മ്മം മൃദുലവും ഈര്‍പ്പമുള്ളതും ആകും.

English summary

Oil Oil Treatment For Different Skin Care

Oil Oil Treatment For Different Skin Care, Read more to know about,
Story first published: Tuesday, August 21, 2018, 23:09 [IST]
X
Desktop Bottom Promotion