കടുകെണ്ണയില്‍ മഞ്ഞള്‍ ചാലിച്ചു മുഖത്തു പുരട്ടൂ

Posted By:
Subscribe to Boldsky

നിറമുള്ള ചര്‍മത്തിന്റെ രഹസ്യം തേടി നടക്കുന്നവരാണ് മിക്കവാറും പേര്‍. വെളുത്ത തൊലിയോട് പൊതുവേ ഇഷ്ടക്കൂടുതലുള്ളവര്‍. നാടുനീളെ ബ്യൂട്ടിപാര്‍ലറുകളും ഫെയര്‍നസ് ക്രീം ഫാക്ടറികളുമെല്ലാം മുളച്ചു പൊന്തുന്നതിന്റെ ഒരു കാരണം വെളുപ്പിനോടുള്ള ഈ ആഭിമുഖ്യമാണെന്നു വേണം, പറയാന്‍.

ചര്‍മത്തിനു നിറം നല്‍കുന്ന കൃത്രിമ വഴികളില്ലെന്നു പറഞ്ഞൂകൂടാ. ചില മെഡിക്കല്‍ വഴികള്‍ തന്നെയുണ്ട്,ഇതിന്. എന്നാല്‍ ഇവ ചിലവു കൂടിയതാണെന്നു മാത്രമല്ല, പലപ്പോഴും വെളുപ്പിനൊപ്പം മറ്റു പല ദോഷവശങ്ങളും വരുത്തും. ചില ഫെയര്‍നെസ് ക്രീമുകളില്‍ വെളുപ്പിനൊപ്പം ക്യാന്‍സര്‍ വരാനുളള ഘടകങ്ങള്‍ കൂടിയാണ് ചേര്‍ക്കുന്നത്.

മുഖത്തിന് സ്വാഭാവികമായി നിറം നല്‍കാനുള്ള വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത്തരത്തില്‍ ചര്‍മസൗന്ദര്യത്തിനും സംരക്ഷണത്തിനുമുള്ള ഒരു സ്വാഭാവിക വഴിയാണ് കടുകെണ്ണ. കടുകെണ്ണ പൊതുവേ കേരളത്തിനു വെളിയില്‍ പാചകത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. പാചകത്തിനു മാത്രമല്ല, ദേഹത്തും മുടിയിലും പുരട്ടാനും. ആരോഗ്യഗുണങ്ങള്‍ക്കൊപ്പം തന്നെ സൗന്ദര്യഗുണങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

ചര്‍മസംരക്ഷണത്തില്‍ കടുകെണ്ണയ്ക്കു പ്രധാന സ്ഥാനമുണ്ട്. കടുകെണ്ണ പല തരത്തിലും സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കാം. ഇത് നിറം വര്‍ദ്ധിയ്ക്കാനും ചര്‍മത്തിന് തിളക്കമേകാനും ചുളിവുകള്‍ നീക്കാനുമെല്ലാം ഏറെ നല്ലതാണ്. ഏതെല്ലാം വിധത്തില്‍ കടുകെണ്ണ ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാമെന്നു നോക്കൂ,

കടുകെണ്ണ, കടലമാവ്, തൈര്, ചെറുനാരങ്ങാനീര്

കടുകെണ്ണ, കടലമാവ്, തൈര്, ചെറുനാരങ്ങാനീര്

കടുകെണ്ണ, കടലമാവ്, തൈര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മത്തി്‌ന് ഏറെ നല്ലതാണ്. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാനും തിളക്കവും മൃദുത്വവും നല്‍കാനും നല്ലതാണ്. 1 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, 1 ടേബിള്‍സ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ തൈര്, ഏതാനും തുള്ളി നാരങ്ങാനീര് എ്ന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഇതുകൊണ്ടു മസാജ് ചെയ്ത് 15 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ ഒന്നു രണ്ടു തവണ ഇതു ചെയ്യാം.

കടുകെണ്ണയും മഞ്ഞള്‍പ്പൊടിയും

കടുകെണ്ണയും മഞ്ഞള്‍പ്പൊടിയും

കടുകെണ്ണയും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. കടുകെണ്ണയില്‍ പച്ചമഞ്ഞളോ കസ്തൂരി മഞ്ഞളോ അരച്ചു ചേര്‍ത്ത മിശ്രിതം മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ മിശ്രിതത്തില്‍ വേണമെങ്കില്‍ ലേശം ഗോതമ്പുപൊടിയും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടു ദിവസം ഇതു ചെയ്യാം.

കടുകെണ്ണ, ചെറുനാരങ്ങാനീര്, ഒാട്‌സ് പൊടിച്ചത്

കടുകെണ്ണ, ചെറുനാരങ്ങാനീര്, ഒാട്‌സ് പൊടിച്ചത്

കടുകെണ്ണ, ചെറുനാരങ്ങാനീര്, ഒാട്‌സ് പൊടിച്ചത് എന്നിവ കലര്‍ത്തി മിശ്രിതവും മുഖസൗന്ദര്യത്തിന് ഏറെ നല്ലതാണ്. ഈ ചേരുവകള്‍ പാകത്തിനെടുത്ത് ചേര്‍ത്തിളക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകാം. ഇത് മുഖത്തിന് നിറവും തിളക്കവുമെല്ലാം നല്‍കും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിനും കടുകെണ്ണ വളരെ നല്ലതാണ് കടുകെണ്ണയും വെളിച്ചെണ്ണയും അല്‍പം കടലമാവും കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും മുഖത്തിന് നിറവും തിളക്കവും മിനുക്കവും നല്‍കാന്‍ ഏറെ നല്ലതാണ്.

കടുകെണ്ണയും കറ്റാര്‍വാഴ ജെല്ലും

കടുകെണ്ണയും കറ്റാര്‍വാഴ ജെല്ലും

കടുകെണ്ണയും കറ്റാര്‍വാഴ ജെല്ലും കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. 1 ടീസ്പൂണ്‍ കടുകെ്ണ്ണ, 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. ചര്‍മത്തിന് മൃദുത്വവും നിറവും മാത്രമല്ല, ചര്‍മത്തിലുള്ള പാടുകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.

കടുകെണ്ണ, പഴുത്ത തക്കാളിയുടെ പള്‍പ്പ്

കടുകെണ്ണ, പഴുത്ത തക്കാളിയുടെ പള്‍പ്പ്

കടുകെണ്ണ, പഴുത്ത തക്കാളിയുടെ പള്‍പ്പ് എന്നിവ കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനുളള നല്ലൊരു പരിഹാരമാണ്. അത് മുഖക്കുരു മാറുന്നതിനും കരുവാളിപ്പു മാറുന്നതിനും മുഖത്തെ ഇരുണ്ട പാടുകള്‍ നീങ്ങുന്നതിനും ഏറെ നല്ലതാണ്. ഇത് പുരട്ടി 5-10 മിനിറ്റു കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാം. അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

കടുകെണ്ണ, കോണ്‍ഫ്‌ളോര്‍, തേന്‍

കടുകെണ്ണ, കോണ്‍ഫ്‌ളോര്‍, തേന്‍

കടുകെണ്ണ, കോണ്‍ഫ്‌ളോര്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. മുഖക്കുരു കളയുന്നതിനും ഇത് ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യുന്നതു ഗുണം നല്‍കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കടുകെണ്ണ, നാരങ്ങാനീര്, ഓട്‌സ്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കടുകെണ്ണ, നാരങ്ങാനീര്, ഓട്‌സ്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കടുകെണ്ണ, നാരങ്ങാനീര്, ഓട്‌സ് പൊടിച്ചത് എ്ന്നിവ കലര്‍ത്തിയ മിശ്രിതവും സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിലെ പിഎച്ച് ബാലന്‍സ് നില നിര്‍ത്തി മുഖക്കുരു പ്രശനങ്ങള്‍ ഒഴിവാക്കാനും മുഖത്തിനു നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ തനിയെ എടുത്തു ദിവസവും മുഖത്തു മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിന് പുതുമയും തിളക്കവും മൃദുത്വവും നല്‍കും. വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴിയാണിത്.

Read more about: beauty skincare
English summary

Mustard Oil Face Packs For Fair Skin

Mustard Oil Face Packs For Fair Skin, read more to know about,
Story first published: Wednesday, February 28, 2018, 20:00 [IST]