വെളുക്കാന്‍ അല്‍പം അരിപ്പൊടി

Posted By:
Subscribe to Boldsky

അരിപ്പൊടി കൊണ്ട് പല വിധത്തില്‍ ഉപയോഗങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അരിപ്പൊടിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് നിറം കുറവാണ് എന്നത്. നിറം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അരിപ്പൊടി.

മുഖത്തെ ചുളിവ് മാറ്റുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് പല വിധത്തിലുള്ള പരിഹാരങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം അരിപ്പൊടിയില്‍ ഉണ്ട്. അരിപ്പൊടി കൊണ്ട് സൗന്ദര്യത്തില്‍ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. അതിനായി അരിപ്പൊടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

കക്ഷത്തിലെ അരിമ്പാറക്കും കറുപ്പിനും പരിഹാരം ഉടന്‍

അരിപ്പൊടി കൊണ്ട് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. നിറം മാത്രമല്ല സൗന്ദര്യത്തെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും അരിപ്പൊടി ഉത്തമമാണ്. ഇത് പല വിധത്തിലാണ് നിങ്ങളെ സഹായിക്കുന്നത്. നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന അരിപ്പൊടി മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. അരിപ്പൊടി മാത്രമല്ല അരി കൊണ്ട് പല വിധത്തിലുള്ള എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

അരിപ്പൊടി മുഖത്ത് തേച്ചാല്‍

അരിപ്പൊടി മുഖത്ത് തേച്ചാല്‍

ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പാടും മറ്റും നീക്കി ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്താന്‍ അരി ഉപയോഗിക്കുന്നതിലൂടെ കഴിയും. ഇത് കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന്റെ തിളക്കം ദീര്‍ഘനാള്‍ നിലനിര്‍ത്തും.

 മൃതകോശങ്ങള്‍ക്ക് പരിഹാരം

മൃതകോശങ്ങള്‍ക്ക് പരിഹാരം

അരിയുടെ ഉപയോഗത്തിലൂടെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും. അരിയില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ പുതിയ ചര്‍മ്മത്തിന്റെ വളര്‍ച്ചയെ സഹായിക്കും. അരിപ്പൊടി മുഖത്ത് തേച്ച് പിടിപ്പിക്കാം.

മുടിക്ക് ആരോഗ്യം

മുടിക്ക് ആരോഗ്യം

കഞ്ഞിവെള്ളം മുടി സംരക്ഷണത്തില്‍ മിടുക്കനാണെന്ന് നമുക്കറിയാം. എന്നാല്‍ അരിയും മുടി സംരക്ഷിക്കുന്ന കാര്യത്തില്‍ അത്ര പാവമൊന്നുമല്ല. അരി ഒരു ദിവസം മുന്‍പ് തന്നെ വെള്ളത്തിലിട്ട് വച്ചതിനുശേഷം ആ വെള്ളത്തില്‍ മുടി കഴുകുക. നല്ല തിളക്കമുള്ള മുടി ലഭിക്കും.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

അരിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ ചര്‍മ്മം കൂടുതല്‍ ചെറുപ്പമുള്ളതാക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തെ കൂടുതല്‍ പുഷ്ടിയുള്ളതാക്കാന്‍ സഹായിക്കും. മാത്രമല്ല ഊര്‍ജ്ജവും ശക്തിയുമുള്ള ആരോഗ്യം നല്‍കുന്നു.

 മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍

അരിപ്പൊടി ഉപയോഗിച്ചും മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതാക്കാം. അല്‍പം അരിപ്പൊടി വെള്ളത്തില്‍ ചാലിച്ച് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഒരാഴ്ചയായി തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരുവിന്റെ പാടുകള്‍ മാറിക്കിട്ടും.

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ഓര്‍ഗാനിക് ക്ലെന്‍സര്‍ ആണ് അരി എന്ന കാര്യത്തില്‍ സംശയം വേണ്ട. അരി കഴുകിയ വെള്ളത്തില്‍ അല്‍പം തേനും നാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മതി ഇത് കറുത്ത പാടുകള്‍ ഇല്ലാതാക്കും.

അരികഴുകിയ വെള്ളത്തില്‍

അരികഴുകിയ വെള്ളത്തില്‍

അരി കഴുകിയ വെള്ളത്തില്‍ മുഖം കഴുകുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും. ഇത് ചര്‍മ്മത്തിനെ അഴുക്കുകളില്‍ നിന്നും പൊടികളില്‍ നിന്നും ഒരു ആവരണം പോലെ സംരക്ഷിക്കും.

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കാം

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കാം

അരിയില്‍ അടങ്ങിയ ഫെറുലിക് ആസിഡ് ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തെ സൂര്യപ്രകാശത്തില്‍ നിന്നും രക്ഷിക്കും. ഇത് സൂര്യപ്രകാശം മൂലം ഉണ്ടാവുന്ന എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാം.

സൂര്യാഘാതത്തിന്റെ കറുത്തപാടുകള്‍

സൂര്യാഘാതത്തിന്റെ കറുത്തപാടുകള്‍

സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതോടൊപ്പം അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു ഉണ്ടായിട്ടുള്ള പാടുകളെ ഇല്ലാതാക്കും. കറുത്ത പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതില്‍ മികച്ചതാണ്.

 മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് അരിപ്പൊടി. വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുഖത്തെ ചുളിവുകള്‍. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് അരിപ്പൊടി.

English summary

Miraculous Beauty Uses of Rice Powder

Here are the some miraculous beauty uses of Rice Powder. Let us find out some of the miraculous beauty uses of rice powder and it’s skin benefits.
Story first published: Saturday, January 13, 2018, 16:51 [IST]