For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ പേസ്റ്റ് മതി

|

ബ്ലാക്ക്‌ഹെഡ്‌സ് സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. മൂക്കിലും കവിളിലും എല്ലാം പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രതിസന്ധി ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ ബ്ലാക്ക്‌ഹെഡ്‌സ് പൂര്‍ണമായും മാറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണെങ്കിലും ഏതൊക്കെയാണ് ഇത്തരത്തില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം എന്ന് നോക്കാം.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് പേസ്റ്റ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. അഴുക്കും പൊടിയും ആണ് പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സിന് പ്രധാന കാരണം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ടൂത്ത് പേസ്റ്റ്.

എന്നാല്‍ പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും ചിലരില്‍ പേസ്റ്റ് പല വിധത്തില്‍ അലര്‍ജിയുണ്ടാക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകള്‍ ഇല്ലാതാക്കാന്‍ പേസ്റ്റ് ഉപയോഗിക്കും മുന്‍പ് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ പേസ്റ്റ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കാം

ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കാം

കൃത്യമായ ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വെളുത്ത നിറത്തിലുള്ളവ വേണം തിരഞ്ഞെടുക്കാന്‍ ഇന്ന് പല വിധത്തിലുള്ള നിറത്തിലുള്ള ടൂത്ത് പേസ്റ്റ് ഉണ്ട്. എന്നാല്‍ വെളുത്ത ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കര്‍പ്പൂര തുളസി അടങ്ങിയിട്ടുള്ള പേസ്റ്റ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സെന്‍സിറ്റീവ് ചര്‍മ്മത്തിനും കൂടി സഹായിക്കുന്ന തരത്തിലുള്ള ടൂത്ത് പേസ്റ്റ് ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

 ആദ്യം മുഖം വൃത്തിയാക്കുക

ആദ്യം മുഖം വൃത്തിയാക്കുക

ആദ്യം മുഖം വൃത്തിയാക്കി കഴുകണം. അതിനു ശേഷം നല്ലതു പോലെ തുടച്ച് വൃത്തിയാക്കണം. പിന്നീട് കവിളിലും മൂക്കിലും അല്‍പം ടൂത്ത് പേസ്റ്റ് തേച്ച് പിടിപ്പിക്കണം. ശേഷം ടൂത്ത് പേസ്റ്റ് നല്ലതു പോലെ ഉണങ്ങാന്‍ കാത്തു നില്‍ക്കുക. ടൂത്ത് പേസ്റ്റ് നല്ലതു പോലെ ഉണങ്ങിയ ശേഷം വിരലുകള്‍ കൊണ്ട് തന്നെ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തെ ബ്ലാക്ക്ഹെഡ്സ് മാറ്റുന്നതിനും മുഖത്തെ തുറന്ന കുഴികള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാവുന്നതാണ്.

ഉപ്പ് ചേര്‍ക്കണം

ഉപ്പ് ചേര്‍ക്കണം

ടൂത്ത് പേസ്റ്റില്‍ അല്‍പം ഉപ്പ് ചേര്‍ക്കണം. ഉപ്പ് ചേര്‍ത്ത ശേഷം ഇതിന് ഫലം കൂടുതല്‍ ലഭിക്കുന്നതാണ്. ഇത് മുകളില്‍ പറഞ്ഞതു പോലെ ചെയ്തശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. 15 മിനിട്ടെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ ഇത് കഴുകിക്കളയാന്‍ പാടുകയുള്ളൂ. എന്നാല്‍ മാത്രമേ ആഗ്രഹിച്ച ഫലം ലഭിക്കുകയുള്ളൂ. ഇത് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇനി ബ്ലാക്ക്‌ഹെഡ്‌സ് ഇല്ല

ഇനി ബ്ലാക്ക്‌ഹെഡ്‌സ് ഇല്ല

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ മാത്രമല്ല പിന്നീടൊരിക്കലും വരാത്ത തരത്തില്‍ ഇതിനെ പൂര്‍ണമായും മാറ്റുന്നതിന് പേസ്റ്റ് സഹായിക്കുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ഇതിനായി ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നീട് ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരില്ല. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇതിലൂടെ നമുക്ക് ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 മുഖം കഴുകുക

മുഖം കഴുകുക

മുഖത്തെ അഴുക്കും വിയര്‍പ്പും ചളിയും എല്ലാം തന്നെയാണ് പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സിന്റെ പ്രധാന കാരണം. ബ്ലാക്ക്‌ഹെഡ്‌സ് പെട്ടെന്നാണ് മുഖ്തത് ഉണ്ടാവുന്നത്. അതുകൊണ്ട് മുഖം എന്നും രണ്ട് പ്രാവശ്യം കഴുകാന്‍ ശ്രദ്ധിക്കുക. ക്ലീന്‍ ചെയ്യുമ്പോള്‍ നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിക്കാവുന്നതാണ്. ക്ലെന്‍സര്‍ ഇല്ലെങ്കില്‍ അല്‍പം പാല്‍ ഉപയോഗിച്ചാലും മതി. ഇത് മുഖം ക്ലീന്‍ ആക്കാന്‍ സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

മൃതകോശങ്ങളെ നീക്കുക

മൃതകോശങ്ങളെ നീക്കുക

മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് ചര്‍മ്മത്തില്‍ ഉണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനായി ഇടക്ക് ആവി പിടിക്കാന്‍ ശ്രദ്ധിക്കുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക.

അനാവശ്യമായി മുഖത്ത് തൊടുന്നത്

അനാവശ്യമായി മുഖത്ത് തൊടുന്നത്

മുഖത്ത് അനാവശ്യമായി തൊടുന്നത് ഒഴിവാക്കുക. പതിവായി മുഖത്ത് തൊട്ടും തലോടിയും ഇരിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് മുഖത്ത് അഴുക്ക് കൂടുന്നതിനും മുഖക്കുരുവും ബ്ലാക്കെഡ്സ് ഉണ്ടാവുന്നതിനും കാരണമാകുന്നു. മാത്രമല്ല മുഖത്തെ അഴുക്ക് ആഴത്തില്‍ ചര്‍മ്മത്തില്‍ എത്തുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ മുഖത്ത് തൊടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

പുറത്ത് പോവുമ്പോള്‍ വെയിലുണ്ടെങ്കില്‍ മാത്രമേ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവൂ എന്നില്ല. കാരണം എപ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. കാരണം ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴി വെക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണുന്നതിന് സഹായിക്കുന്നു.

ഓയിലി മേക്കപ്

ഓയിലി മേക്കപ്

ഓയിലി മേക്കപ് ഉപയോഗിക്കരുത്. ഇത് പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മേക്കപ് ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ഒരിക്കലും എണ്ണമയം മുഖ്തത് നിലനിര്‍ത്താന്‍ കാരണമാകരുത്.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാന്‍ശ്രദ്ധിക്കുക. ഇത് സൗന്ദര്യത്തിന് തിളക്കവും ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരവും കാണാന്‍ സഹായിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

how to use tooth paste for clearing blackheads

how to use tooth paste for clearing blackheads read on.
Story first published: Saturday, August 18, 2018, 13:04 [IST]
X
Desktop Bottom Promotion