For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒലീവ് ഓയില്‍ ഇങ്ങനെ, ഒറ്റ ചുളിവു മുഖത്തുണ്ടാകില്ല

ഒലീവ് ഓയില്‍ ഇങ്ങനെ, ഒറ്റ ചുളിവു മുഖത്തുണ്ടാകില്ല

|

മുഖത്തെ ചുളിവുകള്‍ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. പ്രായമാകുമ്പോള്‍ വരുന്ന ഒന്ന്. ചര്‍മത്തിനു പ്രായക്കൂടുതല്‍ തോന്നാന്‍ കാരണങ്ങള്‍ പലതുണ്ട്. പ്രായമാകുന്നതാണ് ഒരു കാരണം. ഇതല്ലാതെയും ഒരു പിടി കാരണങ്ങളുമുണ്ട്.മുഖത്തെ ബാധിയ്ക്കുന്ന ചുളിവുകള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്. പ്രായം മുതല്‍ മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വരെ. മോശം ഭക്ഷണ ശീലം, സ്‌ട്രെസ്, കെമിക്കലുകളുടെ ഉപയോഗം, പാരമ്പര്യം, മുഖത്തെ വരള്‍ച്ച തുടങ്ങിയ ഒരുപിടി പ്രശ്‌നങ്ങള്‍ മുഖചര്‍മത്തിലെ ചുളിുകള്‍ക്ക് കാരണമാകുന്നുണ്ട്. പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും.

ചര്‍മത്തിന്റെ ഉള്ളിലെ പാളിയായ ഡെര്‍മിസിന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് ചുളിവുകള്‍ക്കു കാരണമാകുന്നത്. വരണ്ട ചര്‍മം, സ്‌ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും. ഇതിനു പുറമെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസവസ്തുക്കള്‍, ഉറക്കക്കുറവ് തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകും.എണ്ണകളുടെ ഗുണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ആരോഗ്യത്തിന് ഏറ്റവും നല്ലത് ഒലീവ് ഓയിലില്‍ പാകം ചെയ്ത ഭക്ഷണമാണെന്നു പറയും.

ആരോഗ്യ സംരക്ഷണത്തിനൊപ്പം സൗന്ദര്യം, മുടി സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പോളിഫിനോളുകളുടെ രൂപത്തിലാണുള്ളത്. ഇത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ സമ്പുഷ്ടമായതു കൊണ്ട് നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുകയും ചെയ്യുന്നു.

ചര്‍മത്തിന് ഇതിലെ വൈറ്റമിന്‍ ഇ ഏറെ സഹായകമാണ്. വൈറ്റമിന്‍ ഇ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ അത്യാവശ്യമായ ഒന്നാണ്. ഇത് ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ സഹായിക്കുംചര്‍മസംരക്ഷണത്തില്‍ തന്നെ ഒലീവ് ഓയിലിന് പല ഗുണങ്ങളുമുണ്ട്. ചര്‍മത്തിലെ ചുളിവുകളറ്റാന്‍, ഈര്‍പ്പം നില നിര്‍ത്താന്‍, നിറം വര്‍ദ്ധിയ്ക്കാന്‍ എല്ലാം ഒലീവ് ഓയില്‍ സഹായിക്കും.

ഒലീവ് ഓയില്‍ കൊണ്ട് പല തരത്തിലും ചര്‍മത്തിന് ഇറുക്കം നല്‍കി ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സാധിയ്ക്കും. യാതൊരു ദോഷങ്ങളുമില്ലാതെ ചുളിവുകള്‍ നീക്കാം.
ഇതെക്കുറിച്ചറിയൂ,

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ അല്‍പമെടുത്തു മുഖത്ത് മസാജ് ചെയ്യുക. ഇത് രാത്രി സമയത്തു ചെയ്യുന്നതാണ് നല്ലത്. ഇത് ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്കു മുറുക്കം നല്‍കുന്നു. ഇതിലെ ഈര്‍പ്പമാണ് ഇതിനു സഹായിക്കുന്നത്.

ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍

ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍

ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. തേനും ഗ്ലിസറിനുമെല്ലാം മുഖത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്.

ഓട്‌സ്‌

ഓട്‌സ്‌

അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം. ഇത് മുഖത്തിന് നിറം നല്‍കാനും സഹായിക്കുന്ന ഒന്നാണ്.

പാല്‍പ്പാട, തക്കാളിനീര്

പാല്‍പ്പാട, തക്കാളിനീര്

പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ ഒന്നുരണ്ടു തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.ഇത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഒായില്‍

ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഒായില്‍

ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഒായില്‍ എന്നിവ കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യുന്നതും ചുളിവു നീക്കാന്‍ സഹായകമാണ്.

മുട്ടവെള്ള, തേന്‍, പാല്‍

മുട്ടവെള്ള, തേന്‍, പാല്‍

മുട്ടവെള്ള, തേന്‍, പാല്‍ എന്നിവ ചേര്‍ത്തി പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. 1 മുട്ട വെള്ള, 1 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ പാല്‍, അര ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തു പുരട്ടാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്. ഇത് 30 മിനിറ്റു കഴിഞ്ഞ് ഇളംചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് ആഴ്ചയില്‍ 2, 3 തവണ ചെയ്യുന്നത് നല്ലതാണ്.

ഒലീവ് ഓയില്‍, കടലമാവ്, പനിനീര്

ഒലീവ് ഓയില്‍, കടലമാവ്, പനിനീര്

ഒലീവ് ഓയില്‍, കടലമാവ്, പനിനീര് എന്നിവ കലര്‍ത്തിയ മിശ്രിതം ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. 2 ടീസ്പൂണ്‍ കടലമാവ്, ഒലീവ് ഓയില്‍, പനിനീര് എന്നില കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ 2 ദിവസമെങ്കിലും ചെയ്യുക. ഗുണമുണ്ടാകും.

ഒലീവ് ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍

ഒലീവ് ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍

ഒലീവ് ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രതിവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ ഓയിലിന് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ കഴിവുള്ളതിനാല്‍ ഇതും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

ഒലീവ് ഓയില്‍ , കറ്റാര്‍ വാഴയുടെ ജെല്‍

ഒലീവ് ഓയില്‍ , കറ്റാര്‍ വാഴയുടെ ജെല്‍

ഒലീവ് ഓയില്‍ , കറ്റാര്‍ വാഴയുടെ ജെല്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. കറ്റാര്‍ വാഴയില്‍ വൈറ്റമിന്‍ ഇ ഉണ്ട്. ഇത് ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നു.

നാരങ്ങാനീര്

നാരങ്ങാനീര്

നാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തു പുരട്ടാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ മൂന്നാലു ദിവസം അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക.

English summary

Home Remedies Using Olive Oil For Removing Wrinkles On Face

Home Remedies Using Olive Oil For Removing Wrinkles On Face,
X
Desktop Bottom Promotion