ചുളിവുകള്‍ റബ്ബര്‍ പോലെ മായ്ക്കും വെളിച്ചെണ്ണവിദ്യ

Posted By:
Subscribe to Boldsky

സൗന്ദര്യ സംരക്ഷിയ്ക്കാന്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കണം. ചര്‍മത്തിന്റെ നിറം, തിളക്കം, പാടുകള്‍, കുരു, ചുളിവുകള്‍ തുടങ്ങി പലതും പ്രധാനപ്പെട്ടതുമാണ്.

മുഖത്തെ ചുളിവുകള്‍ പലരുടേയും സൗന്ദര്യത്തിന് മങ്ങലേല്‍പ്പിയ്ക്കുന്ന ഒന്നാണെന്നു മാത്രമല്ല, പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുകയും ചെയ്യും. ഇതിനു പ്രതിവിധിയായി ധാരാളം നാടന്‍ പരിഹാരങ്ങളുണ്ട്.

മുഖത്തെ ചുളിവുകള്‍ക്കുള്ള ഏറ്റവും നല്ലൊരു ഉപായമാണ് വെളിച്ചെണ്ണ. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകളും വൈറ്റമിനുകളുമല്ലൊം മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

വെളിച്ചെണ്ണ പല തരത്തിലും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കും. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ദിവസവും കിടക്കാന്‍ നേരം മുഖത്ത പുരട്ടി മുഖം മസാജ് ചെയ്യുന്നതു മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ്. തികച്ചും ശുദ്ധമായ വെളിച്ചെണ്ണ വേണം, ഇതിനുപയോഗിയ്ക്കാന്‍.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതു പുരട്ടി മസാജ് ചെയ്ത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. മുഖത്തിന് നിറം നല്‍കുന്നതിനും ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ തേനുമായി

വെളിച്ചെണ്ണ തേനുമായി

വെളിച്ചെണ്ണ തേനുമായി ചേര്‍ത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. ഇത് പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം.

വെളിച്ചെണ്ണ, ഒലീവ് ഓയില്‍

വെളിച്ചെണ്ണ, ഒലീവ് ഓയില്‍

വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു മസാജ് ചെയ്യുന്നതാണ് മറ്റൊരു വഴി. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകുക. ഇതും മുഖചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

വെളിച്ചെണ്ണയും പാലും

വെളിച്ചെണ്ണയും പാലും

വെളിച്ചെണ്ണയും പാലും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. വെളിച്ചെണ്ണയ്ക്കും പാലിനുമൊപ്പം അല്‍പം മുട്ടവെള്ള കൂടി ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.

വൈറ്റമിന്‍ ഇ ഓയിലും വെളിച്ചെണ്ണയും

വൈറ്റമിന്‍ ഇ ഓയിലും വെളിച്ചെണ്ണയും

വൈറ്റമിന്‍ ഇ ഓയിലും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതും പ്രായക്കുറവു തോന്നിയ്ക്കാനുള്ള മികച്ച വഴിയാണ്.

കറ്റാര്‍വാഴയുടെ ജെല്ലും വെളിച്ചെണ്ണയും

കറ്റാര്‍വാഴയുടെ ജെല്ലും വെളിച്ചെണ്ണയും

കറ്റാര്‍വാഴയുടെ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീങ്ങാനും മുഖത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കാനുമുള്ള നല്ലൊരു വഴിയാണ്.

വെളിച്ചെണ്ണ, ഷിയ ബട്ടര്‍

വെളിച്ചെണ്ണ, ഷിയ ബട്ടര്‍

വെളിച്ചെണ്ണ, വിപണിയില്‍ നിന്നും വാങ്ങാന്‍ ലഭിയ്ക്കുന്ന ഷിയ ബട്ടര്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണിത്.

വെളിച്ചെണ്ണ, ആര്‍ഗന്‍ ഓയില്‍

വെളിച്ചെണ്ണ, ആര്‍ഗന്‍ ഓയില്‍

വെളിച്ചെണ്ണ, ആര്‍ഗന്‍ ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ നീങ്ങാനുളള നല്ലൊരു വഴിയാണ്. ഇതും മുഖസൗന്ദര്യത്തിന് ഏറെ ഗുണം നല്‍കും.

English summary

Home Remedies Using Coconut Oil To Avoid Wrinkles And Age Spots

Home Remedies Using Coconut Oil To Avoid Wrinkles And Age Spots, read more to know about,
Story first published: Saturday, March 17, 2018, 10:43 [IST]