For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഗ്മെന്റേഷന്‍ മാറാന്‍ വീട്ടുവൈദ്യം

പിഗ്മെന്റേഷന്‍ മാറാന്‍ വീട്ടുവൈദ്യം

|

സൗന്ദര്യം എന്നാല്‍ ഒരു കാര്യത്തില്‍ അല്ല, ഒരു പിടി കാര്യങ്ങളില്‍ പെടുന്നു. ക്ലിയറായ ചര്‍മം ഇതില്‍ ഒന്നാണ്.

മുഖത്തു പാടോ നിറവ്യത്യാസമോ കുരുക്കളോ എന്നുമില്ലാത്ത ചര്‍മമാണ് ക്ലിയര്‍ ചര്‍മം എന്നറിയപ്പെടുന്നത്. എന്നാല്‍ ഇത്തരം ചര്‍മം അധികം പേര്‍ക്കു ലഭിയ്ക്കുന്ന ഭാഗ്യമല്ല. വളരെ ചുരുക്കം പേര്‍ക്കേ ഇതു ലഭിയ്ക്കൂ. മുഖത്തെ പിഗ്മെന്റേഷന്‍ ഒഴിവാക്കിയാല്‍ തന്നെ ക്ലിയറായ ചര്‍മം ലഭിയ്ക്കും.

പലരേയും അലട്ടുന്ന, പലരുടേയും ചര്‍മത്തില്‍ കണ്ടു വരുന്ന ഒന്നാണ് പിഗ്മന്റേഷന്‍. മെലാട്ടനിന്‍ ഉല്‍പാദനം കൊണ്ടാണ് ഇതുണ്ടാകുന്നത്. ചര്‍മത്തില്‍ ചെറുതായി കാണുന്ന ചെറിയ കുത്തുകളാണ് ഇവ. കൂട്ടത്തോടെ കാണുന്ന ഇവ വെയിലേല്‍ക്കുന്തോറും കൂടുതല്‍ കറുക്കുകയും ചെയ്യുന്നു. ഇത് കൂടുതലാകുമ്പോള്‍ കറുത്ത പാടു പോലെ മുഖത്തു തോന്നിപ്പിയ്ക്കുകയും ചെയ്യുന്നുവെയില്‍ അധികമേല്‍ക്കുന്നതും പാരമ്പര്യവുമെല്ലാം ഇതിനൊരു കാരണമാണ്‌. മുഖക്കുരു, പ്രായക്കൂടുതല്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന് കാരണമാകും. ഇത്‌ അധികമാകുമ്പോള്‍ ആ ഭാഗം മുഴുവന്‍ ഇരുണ്ടതായി തോന്നുകയും ചെയ്യും.

മുഖത്തെ ഈ ഇരുണ്ട നിറത്തിലെ ചെറിയ കുത്തുകള്‍ നീക്കാന്‍ വഴികളുമുണ്ട്.

നല്ല ക്ലിയറായ ചര്‍മം നേടാന്‍ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. ഇവ പലതും പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്. യാതൊരു ചിലവുമില്ലാതെ വീട്ടില്‍ ചെയ്യാവുന്ന ചില വഴികള്‍.

ഇത്തരം വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈരും മോരുമെല്ലാം. ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ച് ഗുണം നല്‍കുന്നു. മുഖത്തിന് ഈര്‍പ്പം, നിറം എന്നിവ നല്‍കാനും മുഖത്തെ കുത്തുകള്‍ നീക്കാനും നല്ലതാണ്. ഏതെല്ലാം വിധത്തിലാണ് ഇതുപയോഗിയ്ക്കുക എന്നറിയൂ,

മോര്

മോര്

ഇത്തരത്തിലുള്ള ഒന്നാണ് പുളിച്ച മോര്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് ബ്ലീച്ച് ഗുണങ്ങള്‍ നല്‍കും. മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം മാറുകയും ചെയ്യും. മോര് മുഖത്തു നേരിട്ടു പുരട്ടാം. ഇത് ഗുണം നല്‍കും. ഇതു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.

മോരും ഓട്‌സ്

മോരും ഓട്‌സ്

മോരും ഓട്‌സ് പൊടിച്ചതും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതില്‍ അല്‍പം നാരങ്ങാനീരും കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്. നല്ല ക്ലിയറായ ചര്‍മം അല്‍പ ദിവസം അടുപ്പിച്ച് ഉപയോഗിച്ചാല്‍ ലഭിയ്ക്കും. ഇതും മുഖത്തെ കറുത്ത പാടുകള്‍ നീക്കുന്നതിനും കുത്തുകള്‍ മാറ്റുന്നതിനുമെല്ലാം ഏറെ നല്ലതാണ്.

കുക്കുമ്പര്‍, ഒലീവ് ഒയില്‍, മഞ്ഞള്‍പ്പൊടി

കുക്കുമ്പര്‍, ഒലീവ് ഒയില്‍, മഞ്ഞള്‍പ്പൊടി

കുക്കുമ്പര്‍, ഒലീവ് ഒയില്‍, മഞ്ഞള്‍പ്പൊടി മിശ്രിതവും മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ്. കുക്കുമ്പറിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഒലീവ് ഓയിലിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും. ഇവയെല്ലാം ചേരുന്നത് ചര്‍മത്തിന് നല്ലതാണ്. 1 ടീസ്പൂണ്‍ കുക്കുമ്പര്‍ നീര്, അര ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഒരു നുള്ളു മഞ്ഞള്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യാം.

നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയും മുഖത്തെ പിഗ്മന്റേഷന് പരിഹാരം കാണാം. മഞ്ഞള്‍പ്പൊടിയ്ക്കു നല്ല ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇവ രണ്ടു ചേര്‍ന്ന് മെലാനില്‍ ഉല്‍പാദനം കുറയ്ക്കുന്നു. കുത്തുകളുടെ നിറം കുറച്ച് ഇവ കാലക്രമേണ മുഴുവന്‍ മാഞ്ഞു പോകാന്‍ ഇടയാക്കുന്നു. ഇവ രണ്ടും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുഖത്തെ പല വിധ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ. ഇത് ചര്‍മത്തിലെ പിഗ്മെന്റേഷനും നല്ലതു തന്നെയാണ്. കറ്റാര്‍ വാഴയുടെ ജെല്‍ മഞ്ഞള്‍പ്പൊടിയുമായി കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതും പിഗ്മെന്റേഷന്‍ പ്രശ്‌നത്തിനുളള നല്ലൊരു പരിഹാരമാണ്.

മുട്ട വെള്ള

മുട്ട വെള്ള

മുട്ട വെള്ളയുമായി കലര്‍ത്തി പിഗ്മെന്റേഷന് മഞ്ഞള്‍പ്പൊടി ഉപയോഗിയ്ക്കാം. ഇത് മെലാനിന്റെ അമിതോല്‍പാദനത്തെ തടയുന്നു. മുഖത്തെ കുത്തുകള്‍ മാറാന്‍ സഹായിക്കുന്നു. മുട്ട വെള്ളയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നതു ഗുണം നല്‍കും.

മോരില്‍ അല്‍പം ചെറുനാരങ്ങാനീരു

മോരില്‍ അല്‍പം ചെറുനാരങ്ങാനീരു

മോരില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്. ഇത് പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകാം.നല്ല ക്ലിയറായ ചര്‍മം അല്‍പ ദിവസം അടുപ്പിച്ച് ഉപയോഗിച്ചാല്‍ ലഭിയ്ക്കും.

അരിപ്പൊടി, മഞ്ഞള്‍പ്പൊടി

അരിപ്പൊടി, മഞ്ഞള്‍പ്പൊടി

അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ന്ന മിശ്രിതവും മുഖത്തെ പിഗ്മെന്റേഷനുള്ളള നല്ലൊരു പ്രതിവിധിയാണ്. ഇതിനൊപ്പം പനിനീരും ചേര്‍ക്കാം. അരിപ്പൊടി കറുത്ത പാടുകളുടെ നിറം കുറയ്ക്കാന്‍ നല്ലതാണ്. പനിനീരിന് ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സാധിയ്ക്കുകയും ചെയ്യും. 1 ടീസ്പൂണ്‍ അരിപ്പൊടി, അല്‍പം മഞ്ഞള്‍പ്പൊടി, അല്‍പം പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഗുണം ലഭിയ്ക്കും.

English summary

Home Remedies For Pigmentation

Home Remedies For Pigmentation, Read more to know about,
Story first published: Wednesday, August 1, 2018, 21:05 [IST]
X
Desktop Bottom Promotion