ചര്‍മ്മത്തിലെ മൊരിച്ചിലിന് നിമിഷ പരിഹാരം

Posted By:
Subscribe to Boldsky

ചര്‍മ്മത്തിലെ മൊരിച്ചില്‍ സാധാരണയുള്ള ഒന്നാണ്. പലരിലും ഇത് കൂടുതല്‍ കണ്ട് വരുന്നു. കാലിലും കൈയ്യിലും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരത്തില്‍ ചര്‍മ്മത്തിന് മൊരിച്ചില്‍ വരുന്നു. ഇത് പലപ്പോഴും കാലാവസ്ഥാ മാറ്റം കൊണ്ട് സംഭവിക്കുന്നതാണ് പലരിലും. എന്നാല്‍ ചിലരിലാകട്ടെ അത് ചര്‍മ്മത്തിന്റെ പ്രത്യേകത കൊണ്ട് സംഭവിക്കുന്നതാണ്. പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. പലപ്പോഴും ചര്‍മ്മത്തില്‍ മൊരിച്ചില്‍ കൂടുമ്പോള്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. മിക്കവാറും വരണ്ട ചര്‍മ്മമുള്ളവര്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

ഇവരില്‍ കാലാവസ്ഥ മാത്രമല്ല മറ്റ് പല പ്രശ്‌നങ്ങളും ഇതിന് കാരണമാകുന്നുണ്ട്. എല്ലാ സമയത്തും ഇവരില്‍ ഈ ഒരു പ്രശ്‌നം അനുഭവിക്കുന്നു. മൊരിയുള്ള ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇത്തരം പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. ഇതിലൂടെ ചര്‍മ്മത്തിന് ഏത് വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാം. ദീര്‍ഘനേരം കുളിക്കുന്നതും ചര്‍മ്മത്തില്‍ മൊരിച്ചിലും വരള്‍ച്ചയും ഉണ്ടാക്കാന്‍ കാരണമാകുന്നു. കാലാവസ്ഥ മാറ്റങ്ങള്‍ക്കനുസരിച്ച് അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറഞ്ഞാലും ചര്‍മ്മത്തിന് വരള്‍ച്ച സംഭവിക്കാം.

വെളുക്കാന്‍ അല്‍പം അരിപ്പൊടി

ആരോഗ്യമുള്ള മൃദുവായ ചര്‍മ്മത്തിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിലൂടെ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗത്തിലൂടെ ചര്‍മ്മത്തിലെ മൊരിച്ചില്‍ ഇല്ലാതാക്കി ആരോഗ്യമുള്ളതും മാര്‍ദ്ദവമുള്ളതുമായ ചര്‍മ്മം നമുക്ക് സ്വന്തമാക്കാം. അതിനായി ഇനി പറയുന്ന ചില ടിപ്‌സുകള്‍ സ്വന്തമാക്കാം.

 ക്രീമും ലോഷനും ശ്രദ്ധിക്കാം

ക്രീമും ലോഷനും ശ്രദ്ധിക്കാം

ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം പേരും ക്രീം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ അതെല്ലാം ആള്‍ക്കഹോള്‍ ഇല്ലാത്തവയാകാന്‍ ശ്രദ്ധിയ്ക്കുക. ഇവ ചര്‍മം കൂടുതല്‍ വരളാന്‍ ഇട വരുത്തും. ഇക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പതയുള്ള സോപ്പുകള്‍

പതയുള്ള സോപ്പുകള്‍

കൂടുതല്‍ പതയുള്ള സോപ്പുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തില്‍ ഉള്ള അഴുക്കും എണ്ണമയവും ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ ക്ലെന്‍സര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

 ഷേവ് ചെയ്യുന്നതിനു മുന്‍പ്

ഷേവ് ചെയ്യുന്നതിനു മുന്‍പ്

ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യുവാന്‍ ഷേവ് ചെയ്യുന്നതിനു മുന്‍പ് ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടുക. ഇത് മൊരി ഒഴിവാക്കാന്‍ പ്രധാനമാണ്. മാത്രമല്ല ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് ഇത്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ഏതു തരം ചര്‍മക്കാരെങ്കിലും സണ്‍സ്‌ക്രീന്‍ പ്രധാനം. വരണ്ട ചര്‍മമുള്ളവര്‍ക്കു പ്രത്യേകിച്ചും. കാരണം സൂര്യപ്രകാശം ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റും. അതുകൊണ്ട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ശ്രദ്ധിക്കുക.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

ചര്‍മത്തില്‍ മോയിചറൈസര്‍ പുരട്ടുക. ഇത് മൊരിയൊഴിവാക്കാന്‍ നല്ലതാണ്. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു മോയ്‌സ്ചുറൈസര്‍.

ക്ലെന്‍സര്‍ ഉപയോഗിക്കുക

ക്ലെന്‍സര്‍ ഉപയോഗിക്കുക

ചര്‍മം ക്ലെന്‍സ് ചെയ്യുക. ഇത് ദിവസവും ചെയ്യുന്നത് മൊരിയൊഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

സോപ്പിനു പകരം ചെറുപയര്‍ പൊടി പോലുള്ള സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുക. സോപ്പുപയോഗിയ്ക്കുമ്പോള്‍ ഗ്ലിസറിന്‍ കലര്‍ന്ന സോപ്പുകള്‍ ഉപയോഗിയ്ക്കണം. എന്നാല്‍ മാത്രമേ ചര്‍മ്മത്തിന് അഴകും സൗന്ദര്യവും ലഭിക്കുകയുള്ളൂ.

ചൂടു വെള്ളത്തിലെ കുളി

ചൂടു വെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി നിങ്ങളുടെ പ്രശ്‌നത്തിന് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അധികം ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കരുത്. അതേ സമയം ഇളം ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ഗുണം ചെയ്യും.

 ആഹാരം ശ്രദ്ധിക്കാം

ആഹാരം ശ്രദ്ധിക്കാം

നല്ല ചര്‍മത്തിന് ആഹാരവും പ്രധാനം. എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. എന്നാല്‍ മാത്രമേ ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും തിളക്കവും ലഭിക്കുകയും ചെയ്യുകയുള്ളൂ. ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ അര്‍ത്ഥത്തിലും സൗന്ദര്യത്തെ സഹായിക്കുന്നു.

എണ്ണ ഉപയോഗിക്കാം

എണ്ണ ഉപയോഗിക്കാം

കുളിക്കുമ്പോള്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് പല വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു. ദിവസവും വെളിച്ചെണ്ണ കുളിക്കാന്‍ പോവുന്നതിനു മുന്‍പ് തേക്കുന്നത് മൊരിച്ചിലുള്ള ചര്‍മ്മത്തിന് പരിഹാരം നല്‍കുന്നു.

English summary

Home remedies for peeling skin on face and on hands

Peeling skin is not a very serious condition and can go away on its own. Here are the top 10 home remedies for peeling skin.
Story first published: Monday, January 15, 2018, 18:29 [IST]
Subscribe Newsletter