For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വരണ്ട മുഖചർമ്മത്തെ എളുപ്പത്തിൽ ഭേദമാക്കാം

  |

  വരണ്ടചർമ്മം എന്ന പ്രശ്‌നത്തെ നിയന്ത്രിക്കുക വളരെ വലിയ ഒരു പ്രശ്‌നം തന്നെയാണ്. ഈർപ്പദായകങ്ങളൊ (moisturizers) പ്രത്യേക ഭാഗങ്ങളിൽ ഉപയോഗിക്കുവാനായി രൂപകല്പന ചെയ്തിട്ടുള്ള കുഴമ്പുകളോ ദീർഘകാലപരിഹാരം നൽകുന്നില്ല. അതിനാൽ ഏത് തിരഞ്ഞെടുക്കണം എന്ന ചിന്താക്കുഴപ്പം എല്ലാവരിലും ഉണ്ടാകാം. ഏറ്റവും എളുപ്പമാർന്നതും, കൂടുതൽ ഫലപ്രദവുമായ ഏതാനും വീട്ടുവൈദ്യ പ്രതിവിധികളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

  kj

  സ്വതഃസിദ്ധമായി വരണ്ട ചർമ്മമുള്ളവർ മാത്രമല്ല ഇതിനെ ഒരു ബുദ്ധിമുട്ടായി കരുതുന്നത്. സ്വാഭാവികവും എണ്ണമയമുള്ളതുമായ ചർമ്മമുള്ളവർക്കുപോലും മുഖത്ത് വെളുത്ത പാടുകൾ തുടങ്ങിയവ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ചർമ്മത്തിന്റെ ഏറ്റവും മുകളിലുള്ള പാളിയിൽ ജലാംശം ഉണ്ടാകാതാകുമ്പോഴാണ് ഈ ചർമ്മപ്രശ്‌നം ഉടലെടുക്കുന്നത്. അങ്ങനെയാകുമ്പോൾ ചർമ്മസ്തരം പൊട്ടി ചെതുമ്പലുകൾ പോലെയുള്ളതോ, അതുമല്ലെങ്കിൽ വളരെ പൊതുവായി കാണപ്പെടുന്ന പോറലുകളോ വിള്ളലുകളോ പ്രത്യക്ഷപ്പെടാം.

  j

  വരണ്ടചർമ്മം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?

  ചർമ്മത്തിലെ ഈർപ്പരാഹിത്യം കൊഴുപ്പമ്ലങ്ങളിൽ (ലിപിഡുകൾ) കുറവുവരുത്തുന്നു. ഈ അമ്ലങ്ങളാണ് ജലാംശം നിലനിൽക്കുന്നതിനും മൃദുവായും മയമുള്ളതായും നിലനിറുത്തുകയും ചെയ്യുന്നത്. പല കാരണങ്ങളും സിറോസിസ് എന്ന ചർമ്മപ്രശ്‌നത്തിലേക്ക് നയിക്കും. വരണ്ടചർമ്മം എന്നതിനുള്ള മറ്റൊരു പ്രയോഗവുംകൂടിയാണിത്.

  വരണ്ടതും തണുത്തതുമായ ശൈത്യകാലങ്ങളിലുള്ള കാലാവസ്ഥാ മാറ്റങ്ങൾ, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വരണ്ട പ്രദേശങ്ങളിലെ വരണ്ട വായു, അന്തരീക്ഷത്തിലെ ജലബാഷ്പത്തെ കുറയ്ക്കുന്ന താപദായകങ്ങൾ (ഹീറ്ററുകൾ), ചൂടുവെള്ളത്തിലുള്ള കുളി, നീന്തൽക്കുളങ്ങളിലെ ക്ലോറിൻ കലർത്തിയ വെള്ളം, കുളിക്കുവാനുള്ള സോപ്പുകളിലും അലക്കുസോപ്പുകളിലും അടങ്ങിയിരിക്കുന്ന വീര്യമേറിയ രാസവസ്തുക്കൾ

  jnhg

  1. കറ്റാർവാഴ

  കറ്റാർവാഴനാമ്പിനെ നെടുകെ ഛേദിച്ചശേഷം അതിലെ കുഴമ്പിനെ ചുരണ്ടിയെടുക്കുക. പുതുതായി എടുത്ത ഈ കുഴമ്പിൽനിന്ന് ഒരല്പമെടുത്ത് മുഖത്ത് പുരട്ടിയശേഷം ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനായി നല്ലവണ്ണം മൃദുവായി തിരുമ്മിപ്പിടിപ്പിക്കുക. രാത്രിമുഴുവൻ അങ്ങനെതന്നെ നിലനിറുത്തുക. ബാക്കിയുള്ള കറ്റാർവാഴക്കുഴമ്പിനെ തണുപ്പ് ലഭിക്കുന്ന ഏതെങ്കിലും സ്ഥലത്ത് വായു കടക്കാത്ത പാത്രത്തിൽ നന്നായി അടച്ച് സൂക്ഷിക്കുക. എല്ലാ രാത്രിയിലും ഉറങ്ങുവാൻ പോകുന്നതിനുമുമ്പ് ഇങ്ങനെ ചെയ്യുക.

  uy

  എങ്ങനെ പ്രവർത്തിക്കുന്നു

  വരണ്ടതും പാടുകൾ കാണപ്പെടുന്നതുമായ ചർമ്മപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനായി കറ്റാർവാഴക്കുഴമ്പിനെ ഉപയോഗപ്പെടുത്തുന്നു. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായിരിക്കുന്ന ധാരാളം ലേപനങ്ങളിലും കുഴമ്പുകളിലും ഇതിനെ ഉപയോഗിച്ചിരിക്കുന്നു. എന്നാൽ നേരിട്ട് ഇതിനെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണകരം.

  ചർമ്മത്തിൽ ജലാംശം നിലനിൽക്കാൻ ഇതിൽ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് സഹായിക്കുന്നു. കൊളാജന്റെയും എലാസ്റ്റിന്റെയും ഉല്പാദനത്തെ വർദ്ധിപ്പിക്കുന്നതുകൊണ്ട് ചർമ്മത്തിന്റെ നൈർമ്മല്യത്തെയും ഇലാസ്തികതയേയും വീണ്ടെടുക്കാൻ കഴിയും. സോറിയാസിസോ എക്‌സിമയോ പോലെയുള്ളതാണ് ചർമ്മപ്രശ്‌നമെങ്കിൽ, ഭേദമാക്കുവാനും നീർവീക്കത്തെ പ്രതിരോധിക്കുവാനുമുള്ള കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണം വളരെയേറെ സഹായിക്കും. അത്തരം പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ പ്രകടമാകുന്നതിൽനിന്നും ഈ ഔഷധഗുണം സഹായിക്കുന്നു.

  yhu

  2. ചർമ്മത്തിന് ആവശ്യമായ എണ്ണകൾ

  (a) വെളിച്ചെണ്ണ

  ചർമ്മത്തിലെ വരണ്ട ഭാഗങ്ങളിൽ വെളിച്ചെണ്ണ പുരട്ടിയശേഷം അങ്ങനെ നിലനിറുത്തുക. വെളിച്ചെണ്ണയെ വളരെവേഗം ആഗിരണം ചെയ്യുവാൻ ചർമ്മത്തിന് കഴിയും. ആവശ്യാനുസരണം ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വെളിച്ചെണ്ണ പുരട്ടാം.

  എങ്ങനെ പ്രവർത്തിക്കുന്നു?

  വളരെ എളുപ്പത്തിൽ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണ ചർമ്മത്തിൽ ജലാംശത്തെ നിറയ്ക്കുവാനും അങ്ങനെതന്നെ നിലനിറുത്തുവാനും അത്ഭുതശക്തിയുള്ളതാണ്. കുറവുവന്ന കൊഴുപ്പമ്ലങ്ങളെ വീണ്ടും നിറച്ച് പ്രശ്‌നപരിഹാരം നടത്തുവാൻവേണ്ടും ധാരാളം കൊഴുപ്പമ്ലങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള എണ്ണകളെയും, മറ്റ് സസ്യ എണ്ണകളെയും ഇതുപോലെ ഉപയോഗിക്കാം.

  hji

  (b) ജോജോബ എണ്ണ

  ആവശ്യമുള്ള സാധനങ്ങൾ

  അര കരണ്ടി ജോജോബ എണ്ണ, 2 കപ്പ് ഇളം ചൂടുവെള്ളം, വൃത്തിയുള്ള തുണി, എന്നിവ കരുതുക.

  നിങ്ങൾ ചെയ്യേണ്ടത്

  തുണിയെ ഇളം ചൂടു വെള്ളത്തിൽ കുതിർത്ത് മുഖത്ത് വയ്ക്കുക. 5 മുതൽ 7 മിനിറ്റോളം അങ്ങനെ വച്ചതിനുശേഷം മാറ്റുക. ഇനി വളരെ മൃദുവായി വൃത്താകാരത്തിൽ ജോജോബ എണ്ണയെ മുഖത്ത് തേയ്ക്കുക. ഏതാനും മിനിറ്റുകൾ മുകളിലേക്ക് മൃദുവായി തിരുമ്മുക. ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനുവേണ്ടി കുറച്ചുനേരം അങ്ങനെ വിട്ടേക്കുക. തുടർന്ന് ഒരു ടവ്വൽ ഉപയോഗിച്ച് അധികമായി കാണപ്പെടുന്ന എണ്ണയെ തുടച്ചുമാറ്റുക. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

  എങ്ങനെ പ്രവർത്തിക്കുന്നു?

  ശരീരത്തിലെ സ്വാഭാവിക എണ്ണയായ സെബത്തിന്റെ (sebum) അതേ ഘടനയാണ് ജോജോബ എണ്ണയിലും ഉള്ളത്. എല്ലാ തരത്തിലുള്ള ചർമ്മത്തിനും അത്യന്തം ഈർപ്പദായകമാണ് ജോജോബ എണ്ണ. ചർമ്മത്തെ മൃദുവാക്കുന്നതോടൊപ്പം പൊളിഞ്ഞ ചർമ്മപാളികളെ നീക്കുകയും ചെയ്യുന്നു. പുതിയ ചർമ്മകോശങ്ങളുടെ രൂപീകരണത്തെയും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നീർവീക്ക പ്രതിരോധ സവിശേഷതകൾ ചർമ്മത്തെ സുഖകരമാക്കുന്നു. ജോജോബ എണ്ണയുടെ അത്രയുംതന്നെ പ്രാധാന്യമുള്ളതാണ് ആർഗൻ എണ്ണ. ചർമ്മ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുവേണ്ടി ജോജോബ എണ്ണയ്ക്ക് പകരമായി ഇതിനെ ഉപയോഗിക്കുവാനാകും.

  മുൻകരുതൽ

  ഇളം ചൂടുവെള്ളത്തിന്റെ താപനില താങ്ങാവുന്ന പരിധിയിലായിരിക്കണം. ചർമ്മത്തിൽ പൊള്ളലുണ്ടാക്കുന്ന അളവൽ ചൂടുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

  y7bu

  (c) ഒലിവെണ്ണ

  ആവശ്യമുള്ള സാധനങ്ങൾ

  2 കരണ്ടി അസംസ്‌കൃത ഒലിവെണ്ണ, 1-2 തുള്ളി കർപ്പൂരതൈലം

  നിങ്ങൾ ചെയ്യേണ്ടത്

  ഒലിവെണ്ണയും കർപ്പൂരതൈലവും തമ്മിൽ കൂട്ടിക്കലർത്തുക. ഈ ഔഷധക്കൂട്ടിനെ ചർമ്മത്തിൽ തേച്ചുപിടിപ്പിക്കുക. അധികമായി കാണപ്പെടുന്ന എണ്ണയെ ടവ്വൽ ഉപയോഗിച്ച് തുടച്ചുമാറ്റുക. വേണമെങ്കിൽ ഒരല്പം ഈർപ്പമെന്ന നിലയിൽ അങ്ങനെ വച്ചേക്കാവുന്നതാണ്. മുന്തിരിവിത്തിന്റെ എണ്ണ, സൈപ്രസസ് എണ്ണ, ബ്ലാക് സീഡ് എണ്ണ എന്നിവയിലേതെങ്കിലും കർപ്പൂരത്തൈലത്തിന് പകരമായി ഉപയോഗിക്കാവുന്നതാണ്. ഉറങ്ങുവാൻ പോകുന്നതിനുമുമ്പ് എല്ലാ രാത്രിയിലും ഇത് ചെയ്യുക.

  എങ്ങനെ പ്രവർത്തിക്കുന്നു?

  ഈർപ്പദായക സവിശേഷതകൾ ഒലിവെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ പരിപോഷിപ്പിക്കുന്നു. വെയിലേറ്റുണ്ടാകുന്ന കേടുപാടുകളെ പ്രതിരോധിക്കാൻ ഇതിൽ കാണപ്പെടുന്ന പോളിഫിനോൾ സഹായിക്കും. പുരാതന കാലംതൊട്ടുതന്നെ കർപ്പൂരതൈലത്തെ വിവിധ തരത്തിലുള്ള ചർമ്മാവസ്ഥകളെ ചികിത്സിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നു. സൂക്ഷ്മാണുവിരുദ്ധവും നീർവീക്കപ്രതിരോധകവുമായ സവിശേഷതകൾ ഇതിനുണ്ട്. വരണ്ടചർമ്മം കാരണമായി ഉണ്ടാകുന്ന ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയെ ഇല്ലായ്മചെയ്യാൻ ഇത് സഹായിക്കും.

  മുൻകരുതൽ

  നേർപ്പിക്കാതെയോ വലിയ അളവിനോ ഉപയോഗിക്കുകയാണെങ്കിൽ കർപ്പൂരതൈലം ചർമ്മത്തിൽ നീറ്റൽ അനുഭവപ്പെടുവാൻ കാരണമാകും.

  y8bh

  (d) ബദാം എണ്ണ

  ആവശ്യമുള്ള സാധനങ്ങൾ

  4 കരണ്ടി ബദാം എണ്ണ, 2-3 തുള്ളി ജെറേനിയം എണ്ണ

  നിങ്ങൾ ചെയ്യേണ്ടത്

  അണുവിമുക്തമാക്കിയ ഒരു ഗ്ലാസിലേക്ക് ബദാം എണ്ണയെ പകരുക. അതിൽ ജെറാനിയം എണ്ണ കൂട്ടിക്കലർത്തി നല്ലവണ്ണം യോജിപ്പിക്കുക. ഈർപ്പദായകങ്ങൾ ഉപയോഗിക്കുന്നതിന് പകരമായി ഇതിനെ ഉപയോഗിക്കുക. റോസ്-ഹിപ് എണ്ണ (rose-hip oil), ചണവിത്തെണ്ണ (flax-seed oil) കർപ്പൂര തുളസിത്തൈലം (peppermint oil) തുടങ്ങയവയെ ജെറാനിയം എണ്ണയ്ക്ക് പകരമായി ഉപയോഗിക്കാം. എല്ലാ രാത്രിയിലും ഉപയോഗിക്കുന്നതാണ് ഏറ്റവും പ്രയോജനപ്രദം.

  എങ്ങനെ പ്രവർത്തിക്കുന്നു?

  വരണ്ടചർമ്മത്തെ ചികിത്സിക്കുന്നതിനുവേണ്ടി നൂറ്റാണ്ടുകളായി ബദാം എണ്ണയെ ഉപയോഗിക്കുന്നു. ഈർപ്പദായകമായതുകൊണ്ട് ചർമ്മത്തെ മൃദുലവും മിനുസ്സമുള്ളതായും കാണപ്പെടുവാൻ സഹായിക്കും. ചർമ്മവർണ്ണത്തെയും ചർമ്മകാന്തിയേയും പരിപോഷിപ്പിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. അണുനാശകസ്വഭാവവും നീർവീക്കപ്രതിരോധ സ്വഭാവും അടങ്ങിയിട്ടുള്ളതുകൊണ്ട്, ജെറാനിയം എണ്ണയെ ചർമ്മസംരക്ഷണത്തിൽ ഉപയോഗിക്കുന്നു. വരണ്ടചർമ്മത്തിന്റെ കാരണങ്ങളിലൊന്നായ എക്‌സിമയെ ഭേദമാക്കുവാനും ഇതിനെ ഉപയോഗിക്കാം.

  English summary

  Home Remedies For Dry Skin

  If you have dry skin perpetually, then the winters can be exceptionally difficult for you, and even when the season changes
  Story first published: Saturday, May 19, 2018, 17:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more