For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടിലെ കറുപ്പു നിറം മാറ്റാന്‍

വര്‍ദ്ധിച്ച മെലാനിന്‍ പിഗ്മെന്റ് കൈകാല്‍ മുട്ടുകളെ ഇരുണ്ടാതാക്കുന്നതിനുളള പ്രധാന ഘടകങ്ങളാണ്.

By Samuel P Mohan
|

കൈകളും കാലുകളും ആകര്‍ഷകമായിരിക്കണം എന്നതില്‍ സംശയമില്ല. നിങ്ങളുടെ ഇരുണ്ട മുട്ടുകള്‍ കാരണം പലപ്പോഴും മനോഹരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടോ? എന്നാല്‍ ഇതിനെ കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല. ഇരുണ്ട മുട്ടുകള്‍ എങ്ങനെ നീക്കം ചെയ്യാം എന്നുളളതിന് 15 വ്യത്യസ്ഥ രീതികള്‍ ഇന്നു ഞങ്ങള്‍ ഇവിടെ പറയാം. ഇതിനായി നിങ്ങളുടെ വീട്ടിലെ സാധനങ്ങള്‍ തന്നെ മതിയാകും.

ewdr

ഈ കാര്യങ്ങള്‍ ചെയ്തു തുടങ്ങുന്നതിനു മുന്‍പ് എങ്ങനെ മുട്ടുകള്‍ കറുക്കുന്നു എന്നു മനസ്സിലാക്കുക. മുട്ടുകളില്‍ സാധാരണയായി കറുപ്പു നിറം വരാന്‍ കാരണം അവിടുത്തെ എണ്ണ ഗ്രന്ധികളുടെ അഭാവം മൂലമാണ്. ക്രമേണ അവ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. ശരിയായ രീതിയില്‍ സുചിത്വം പാലിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ഇരുണ്ടതാകുന്നു.

തുടര്‍ച്ചയായ തിരുമല്‍, സൂര്യ പ്രകാശം, ഹോര്‍മോണിലെ വ്യതിയാനങ്ങള്‍, വര്‍ദ്ധിച്ച മെലാനിന്‍ പിഗ്മെന്റ് എന്നിവ കൈകാല്‍ മുട്ടുകളെ ഇരുണ്ടാതാക്കുന്നതിനുളള പ്രധാന ഘടകങ്ങളാണ്. നിങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ക്ക് ചില പരിഹാരങ്ങള്‍ ഇവിടെ പറയാം.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഇരുണ്ട മുട്ടുകള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒന്നാണ് ബേക്കിംഗ് സോഡ. ഇത് പ്രകൃതിദത്തമായ ഒരു സ്‌ക്രബാണ്. ജീവനാശം സംഭവിച്ച കോശങ്ങള്‍ നീക്കം ചെയ്യാനും ക്രമേണ ചര്‍മ്മത്തിന്റെ നിറം തിരികെ നല്‍കാനും ഇത് സഹായിക്കും.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ

. ഒരു ടേബിള്‍ സ്പൂണ്‍ പാല്‍

തയ്യാറാക്കുന്ന വിധം:

. ഒരു പാത്രത്തില്‍ ബേക്കിംഗ് സോഡയും പാലും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക.

. ഇത് മുട്ടുകളില്‍ തേച്ച് രണ്ടു മൂന്നു മിനിറ്റ് മസാജ് ചെയ്യുക.

. ശേഷം സാധാരണ വെളളം ഉപയോഗിച്ച് കഴുകി കളയുക.

. മികച്ച ഭലം ലഭിക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ ചെയ്യുക.

മിന്റും നാരങ്ങ നീരും

മിന്റും നാരങ്ങ നീരും

ജീവനാശം സംഭവിച്ച കോശങ്ങള്‍ നീക്കം ചെയ്യാനും ഇരുണ്ട കാല്‍മുട്ടുകള്‍ക്കും പലതരം എണ്ണകള്‍ അടങ്ങിയിട്ടുണ്ട് മിന്റില്‍. ആ എണ്ണകള്‍ ശരീരത്തിലെ കൊലാജിനെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്റെ ടോണ്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. നാരങ്ങ ഒരു ആന്റി ഓക്‌സിഡന്റാണ്. ഇത് ബ്ലീച്ചിംഗിനു സഹായിക്കുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. മിന്റ് ഒരു പിടി

. പകുതി നാരങ്ങ

തയ്യാറാക്കുന്ന വിധം:

. ഒരു പാത്രത്തില്‍, ഒരു കപ്പു വെളളത്തില്‍ ഇലകള്‍ ഇട്ട് 2-3 മിനിറ്റ് തിളപ്പിക്കുക.

. അതില്‍ നാരങ്ങ നീര് നന്നായി ചേര്‍ത്ത് ഇളക്കുക.

. അത് തണുപ്പിക്കാന്‍ വയ്ക്കുക.

. ഇനി കോട്ടണ്‍ ബോള്‍ അതില്‍ ഇട്ടു വയ്ക്കുക. അതിനു ശേഷം ഇരുണ്ട മുട്ടുകളില്‍ പുരട്ടുക.

. 20 മിനിറ്റ് അങ്ങനെ വച്ചിരിക്കുക. ശേഷം ചൂടു വെളളത്തില്‍ കഴുകി കളയുക.

. മികച്ച ഫലത്തിനായി ദിവസം രണ്ടു തവണ ഇങ്ങനെ ചെയ്യുക.

പഞ്ചസാരയും ഒലിവ് ഓയിലും

പഞ്ചസാരയും ഒലിവ് ഓയിലും

ചര്‍മ്മത്തിലെ കോശങ്ങള്‍ നീക്കം ചെയ്യുകയും സ്വാഭാവിക നിറം തിരിച്ചു ലഭിക്കുന്നതിനും സഹായിക്കുന്നതിന് പഞ്ചസാര തരികള്‍ നല്ലതാണ്. ഒലിവ് ഓയില്‍ ചര്‍മ്മത്തിന് മൃദുലത നല്‍കുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. പഞ്ചസാര

. ഒലിവ് ഓയില്‍

തയ്യാറാക്കുന്ന വിധം:

. പഞ്ചസാരയും ഒലിവ് ഓയിലും തുല്യ അളവിലെടുത്ത് മിശ്രിതമാക്കുക.

. മുട്ടില്‍ തേച്ചതനു ശേഷം 5 മിനിറ്റ് വൃത്താകൃതിയില്‍ മസാജ് ചെയ്യുക.

. ചൂടുവെളളവും അല്‍പം സോപ്പും ഉപയോഗിച്ച് കഴുകി കളയുക.

. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുക.

നാരങ്ങയും തേനും

നാരങ്ങയും തേനും

നാരങ്ങയില്‍ നല്ലൊരു ബ്രീച്ചിംഗ് സവിശേഷതയുണ്ട്. ഇത് നിങ്ങളുടെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. എന്നാല്‍ തേന്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ഈര്‍പ്പവും മൃദുലതയും നിലനിര്‍ത്തുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. ഒരു ടീസ്പൂണ്‍ തേന്‍

. ഒരു നാരങ്ങ

തയ്യാറാക്കുന്ന വിധം:

. ഒരു ബൗളില്‍ തേനും നാരങ്ങയും എടുക്കുക.

. പേസ്റ്റ് ആകുന്നതു വരെ നന്നായി മിശ്രണം ചെയ്യുക.

. മുട്ടുകളില്‍ 20 മിനിറ്റ് തേയ്ച്ചു വയ്ക്കുക.

. ശേഷം സാധാരണ വെളളത്തില്‍ കഴുകുക.

. മികച്ച ഫലത്തിനായി ആഴ്ചയില്‍ മൂന്നു തവണ ഈ പ്രക്രിയ ആവര്‍ത്തിക്കുക.

 കടലപ്പൊടിയും നാരങ്ങയും

കടലപ്പൊടിയും നാരങ്ങയും

കടലപ്പൊടിയില്‍ ധാരാളം ധാതുക്കളും, വിറ്റാമിനുകളും, പ്രോട്ടീനുകളും അടങ്ങിയിട്ടുളളതിനാല്‍ ജീവനാശം സംഭവിച്ച ചര്‍മ്മത്തെ നീക്കം ചെയ്യുന്നു. ഇത് നിങ്ങളുടെ മുട്ടിനെ മൃദുവാക്കുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. കടലപ്പൊടി

. ഒരു നാരങ്ങ

തയ്യാറാക്കുന്ന വിധം:

. ഒരു ബൗളില്‍ കടലപ്പൊടിയും നാരങ്ങ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക.

. അതിനു ശേഷം മുട്ടുകളില്‍ 3-4 മിനിറ്റ് വൃത്താകൃതിയില്‍ തേച്ച് പിടിപ്പിക്കുക.

. ശേഷം സാധാരണ വെളളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകി കളയുക.

. ആഴ്ചയില്‍ ഒരു തവണ ഇങ്ങനെ ചെയ്യുക.

 വെളളരിക്ക

വെളളരിക്ക

വെളളരിക്കയില്‍ പ്രകൃതിദത്തമായ ബ്ലീച്ചിംഗ് പ്രോപ്പര്‍ട്ടി ഉളളതിനാല്‍ കറുത്ത മുട്ടുകള്‍ വെളിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ പുറം പാളികളിലെ മാലിന്യം നീക്കം ചെയ്യുകയും ചര്‍മ്മം ശുദ്ധവും മൃദുലവുമാക്കുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. ഒരു വെളളരിക്ക

തയ്യാറാക്കുന്ന വിധം:

. വെളളരിക്ക കട്ടിയുളള കഷണങ്ങളായി മുറിച്ച് 10 മിനിറ്റ് മുട്ടുകളില്‍ തേയ്ക്കുക.

. അതിനു ശേഷം 5 മിനിറ്റ് വെറുതെ വിടുക.

. ഇനി സാധാരണ വെളളം ഉപയോഗിച്ച് കഴുകി കളയുക.

. ദിവസവും ഇത് ആവര്‍ത്തിക്കുക.

പാല്‍

പാല്‍

പാലില്‍ ലാക്റ്റിക് ആസിഡ് ഉളളതിനാല്‍ ഇത് പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നശിച്ച കോശങ്ങളെ മാറ്റാനും അതിലൂടെ ചര്‍മ്മത്തെ ശുദ്ധീകരിക്കുന്നു. മറ്റു രീതികളേക്കാള്‍ ഇതു സാവധാനമാണെങ്കിലും വളരെ ഫലപ്രദമാണ്

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. ഒരു കപ്പ് കൊഴുപ്പുളള പാല്‍

തയ്യാറാക്കുന്ന വിധം:

. കൊഴുപ്പുളള പാലില്‍ കോട്ടണ്‍ ബോള്‍ ഇടുക, അത് മുട്ടില്‍ പുരട്ടുക.

. പാല്‍ ചര്‍മ്മത്തില്‍ മുഴുവനായി ആഗീരണം ചെയ്യുന്നതു വരെ വച്ചിരിക്കുക.

. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക.

പാല്‍

ഷീ ബട്ടറും കൊക്കോ ബട്ടറും

ഷീ ബട്ടറും കൊക്കോ ബട്ടറും

ഷീ ബട്ടറും കൊക്കോ ബട്ടറും പ്രകൃതിദത്തമായ കൊഴുപ്പാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഈര്‍പ്പവും മൃദുലതയും നിലനിര്‍ത്തുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. ഷീ ബട്ടറും കൊക്കോ ബട്ടറും

തയ്യാറാക്കുന്ന വിധം:

. കിടക്കുന്നതിനു മുന്‍പ് മുട്ടുകളില്‍ ഇവ രണ്ടും തേയ്ക്കുക.

. രാത്രി മുഴുവനും അങ്ങനെ ഇട്ടിരിക്കുക.

. മികച്ച ഫലത്തിനായി എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ബീറ്റ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ C, E എന്നിവയ അടങ്ങിയതിനാല്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും അതു പോലെ മൃദുലവുമാക്കുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. കറ്റര്‍ വാഴയുടെ ഇല

തയ്യാറാക്കുന്ന വിധം:

. ഒരു കറ്റാര്‍ വാഴയുടെ നീര് മുഴുവനായി എടുക്കുക.

. ഇരുണ്ട മുട്ടുകളില്‍ ഇത് തേക്കുക.

. അതിനു ശേഷം 30 മിനിറ്റ് അങ്ങനെ ഇട്ടേക്കുക.

. നേരിയ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.

. മികച്ച ഫലത്തിനായി ദിവസവും ഇങ്ങനെ ചെയ്യുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ വൈറ്റമിന്‍ E അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തിന്റെ ഈര്‍പ്പം നില നിര്‍ത്തുകയും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം:

. കുളി കഴിഞ്ഞതിനു ശേഷം കറുത്ത മുട്ടുകളില്‍ വെളിച്ചെണ്ണ തേക്കുക.

. 5 മിനിറ്റ് അങ്ങനെ മസാജ് ചെയ്യുക.

. ഈ പ്രക്രിയ ദിവസവും ആവര്‍ത്തിക്കുക.

തൈരും വെളള വിനിഗറും

തൈരും വെളള വിനിഗറും

പാലില്‍ അടങ്ങിയിരിക്കുന്നതു പോലെ ലാക്ടിറ്റ് ആസിഡ് ഉണ്ട് തൈരിലും. ഇത് പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. ഒരു ടീസ്പൂണ്‍ തൈര്

. ഒരു ടീസ്പൂണ്‍ വിനിഗര്‍

തയ്യാറാക്കുന്ന വിധം:

. ഒരു കപ്പില്‍ ഒരു ടീസ്പൂണ്‍ തൈരും വിനിഗറും ചേര്‍ത്ത് നന്നായി മിശ്രിതമാക്കുക.

. ഇരുണ്ട മുട്ടുകളില്‍ ഇത് പുരട്ടുക.

. ഉണങ്ങിയ ശേഷം ചെറുതായി സോപ്പ് ഉപയോഗിച്ച് കഴുകി കളയുക.

. ഏതാനും ആഴ്ചകളില്‍ ഇത് എല്ലാ ദിവസവും ചെയ്യുക.

മഞ്ഞള്‍ പൊടിയും പാല്‍പാടയും

മഞ്ഞള്‍ പൊടിയും പാല്‍പാടയും

മഞ്ഞള്‍പ്പൊടിയും പാല്‍പാടയും കറുത്ത പാടുകള്‍ മായ്ക്കാന്‍ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. ഒരു നുളള് മഞ്ഞള്‍പ്പൊടി

. ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട

തയ്യാറാക്കുന്ന വിധം:

. ഒരു കപ്പില്‍ ഒരു നുളള് മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ പാല്‍പ്പാടയും എടുത്ത് നന്നായി മിശ്രിതമാക്കുക.

. ഇത് നിങ്ങളുടെ മുട്ടില്‍ നന്നായി തേച്ച് പിടിപ്പിക്കുക.

. ഉണങ്ങിയ ശേഷം ചൂടു വെളളത്തില്‍ കഴുകി കളയുക.

. മികച്ച ഫലത്തിനായി ദിവസവും ഇങ്ങനെ ചെയ്യുക.

ബദാം, ബദാം ഷെല്ലുകള്‍, ഫ്രഷ് ക്രീം

ബദാം, ബദാം ഷെല്ലുകള്‍, ഫ്രഷ് ക്രീം

ബദാമില്‍ മികച്ച ആന്റി ഓക്‌സിഡന്റുകള്‍ ഉളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. ഒരു പിടി ബദാം

. ബദാം ഷെല്ലുകള്‍

. ഒരു ടീ സ്പൂണ്‍ ഫ്രഷ് ക്രീം

തയ്യാറാക്കുന്ന വിധം:

. ബദാമും ബദാം ഷെല്ലുകളും നന്നായി പൊടിച്ചെടുക്കുക.

. ഒരു ബൗളില്‍ ഒരു ടീസ്പൂണ്‍ പൊടിച്ച പൊടിയും ഫ്രഷ് ക്രീമും നന്നായി മിശ്രിതമാക്കുക.

. ഇനി മുട്ടുകളില്‍ ഇവ തേച്ച് 10 മിനിറ്റ് മസാജ് ചെയ്യുക.

. ശേഷം 5 മിനിറ്റ് വെറുതേ വിടുക.

. കഴുകിയതിനു ശേഷം ഈര്‍പ്പമുളളത് തേക്കുക.

എക്‌സ്ഫ്‌ളോയിറ്റിംഗ് ബ്ലഷ്

എക്‌സ്ഫ്‌ളോയിറ്റിംഗ് ബ്ലഷ്

ചര്‍മ്മത്തില്‍ നിന്നും ആവശ്യമില്ലാത്ത കോശങ്ങളെ നീക്കം ചെയ്യാന്‍ എക്ഫ്‌ളോയിറ്റിംഗ് ബ്ലഷ് ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. കാരണം ചിലപ്പോള്‍ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാക്കാം.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. എക്‌സ്ഫ്‌ളോയിറ്റിംഗ് ബ്ലഷ്

തയ്യാറാക്കുന്ന വിധം:

. എക്ഫ്‌ളോയിറ്റിംഗ് ബ്ലഷ് ഉപയോഗിച്ച് കറുത്ത ഭാഗത്ത് നന്നായി മസാജ് ചെയ്യുക. സ്‌ക്രബ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുകയും വേണം.

. മികച്ച ഫലത്തിനായി ദിവസവും ഇങ്ങനെ ചെയ്യാം.

സണ്‍സ്‌ക്രീന്‍ ലോഷനുകള്‍

സണ്‍സ്‌ക്രീന്‍ ലോഷനുകള്‍

സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറ്റുകയും സൂര്യനിലെ യുവി കിരണങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് ആവശ്യമുളളവ:

. സണ്‍സ്‌ക്രീന്‍ ലോഷന്‍

ഉപയോഗിക്കുന്ന വിധം:

. സണ്‍സ്‌ക്രീന്‍ ലോഷന്‍ നങ്ങളുടെ മുട്ടുകളില്‍ പുരട്ടുക. ഇത് സുര്യ പ്രകാശത്തില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കും.

. പുറത്തിറങ്ങുന്നതിനു 30 മിനിറ്റ് മുന്‍പ് ഇത് തേച്ചിരിക്കണം.

. ദിവസവും ഇത് ഉപയോഗിക്കുക.

English summary

Home Remedies For Dark Knees

it is really embarrassing for women to wear short skirts or sleeveless dresses with black knees and elbows. Black knees and elbows can happen to any person regardless of the color of their skin. Getting too much sun and not exfoliating your skin add to the darkening of the skin.
X
Desktop Bottom Promotion