For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖപ്പാടുകള്‍ മുഴുവന്‍ കളയുംവീട്ടിലുണ്ടാക്കിയക്രീം

|

മുഖത്തുണ്ടാകുന്ന പാടുകള്‍ സൗന്ദര്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നുതന്നെയാണ്. കറുത്ത പാടുകളും വെളുത്ത പാടുകളുമെല്ലാം തന്നെ മുഖത്തിന് പല തരത്തിലെ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

ഇത്തരം പാടുകള്‍ മാറാന്‍ പല തരത്തിലെ കെമിക്കലുകളടങ്ങിയ ക്രീമുകള്‍ ലഭ്യമാണെങ്കിലും ഇവയെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദോഷങ്ങളുണ്ടാക്കുകയും ചെയ്യും. ഇതിനുള്ള നല്ലൊരു പ്രതിവിധി കൃത്രിമവഴികളില്ലാത്ത തികച്ചും പ്രകൃതിദത്ത ക്രീമുകള്‍ ഉപയോഗിയ്ക്കുകയെന്നതാണ്.

മുഖത്തെ പാടുകള്‍ നീക്കാന്‍ വീട്ടിലുണ്ടാക്കാന്‍ സാധിയ്ക്കുന്ന ചില പ്രത്യേക ക്രീമുകളെക്കുറിച്ചറിയൂ, തികച്ചും പ്രകൃതിദത്ത വഴികളിലൂടെ തയ്യാറാക്കാവുന്നവ

 കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍ ജ്യൂസ്

രണ്ടു ടേബിള്‍ സ്പൂണ്‍ ബീ വാക്‌സ് ചൂടാക്കി ഇതില്‍ 3 ടേബിള്‍ സ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസ്, 10 തുള്ളി ലാവെന്‍ഡര്‍ ഓയില്‍, 4 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.

ആസ്പിരിന്‍ ഗുളികകള്‍

ആസ്പിരിന്‍ ഗുളികകള്‍

1 ടേബിള്‍ സ്പൂണ്‍ കൊക്കോ ബട്ടര്‍ ഉരുക്കി ഇതില്‍ 2 പൊടിച്ച ആസ്പിരിന്‍ ഗുളികകള്‍, 2 വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ ഓയില്‍, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തെ പാടുകളില്‍ പുരട്ടാം.

തൈര്

തൈര്

2 ടേബിള്‍ സ്പൂണ്‍ ബീ വാക്‌സ്, ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചമോമൈല്‍ ചായ, ടീ ട്രീ ഓയില്‍, ഒലീവ് ഓയില്‍, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒരു ടേബിള്‍ സ്പൂണ്‍ കൊക്കോ ബട്ടര്‍ ഉരുക്കിയത്, 1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 2 ടേബിള്‍ സ്പൂണ്‍ വീതം ബേക്കിംഗ് സോഡ, കോഡ് ലിവര്‍ ഓയില്‍, ഗാര്‍ലിക് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് പാടുകള്‍ അകറ്റും.

തേന്‍

തേന്‍

നാലു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു മുട്ടവെള്ള, നാല് ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

കാല്‍ കപ്പ് കൊക്കോ ബട്ടര്‍ ചൂടാക്കുക. ഇതിലേയ്ക്ക് ഒര ടേബിള്‍ സ്പൂണ്‍ വീതം തേന്‍, ഒലീവ് ഓയില്‍ എന്നിവയും നാലു തുള്ളി ലാവെന്‍ഡര്‍ ഓയിലും ചേര്‍ത്തിളക്കുക. ഇത് തണുത്ത ശേഷം ഉപയോഗിയ്ക്കാം.

വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍

വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍

അര കപ്പ് ഷിയ ബട്ടര്‍ ചെറുചൂടില്‍ ഉരുക്കുക. മൂന്നു വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ചതും 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും കലര്‍ത്തുക. ഇത് മുഖത്തു തേയ്ക്കാം.

വാസ്ലൈന്‍

വാസ്ലൈന്‍

വാസ്ലൈന്‍- രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍ മുട്ടയുടെ മഞ്ഞക്കരു- ഒന്ന് തേന്‍- ഒരു ടീസ്പൂണ്‍ ആവക്കാഡോ- ഒന്ന്, ഇത്രയുമാണ് ക്രീം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

വാസലൈന്‍

വാസലൈന്‍

വാസലൈന്‍ നല്ലതുപോലെ ചൂടാക്കുക. ഇത് സോഫ്റ്റ് ആയി വരുന്നതു വരെ ചെയ്യണം. ഇതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ഒഴികെ ബാക്കിയുള്ളവയെല്ലാം കൂടി ഇട്ട് മിക്‌സ് ചെയ്യുക. പേസ്റ്റ് രൂപത്തിലായാല്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഉപയോഗിക്കുന്നതിനു മുന്‍പ് ക്രീം സെറ്റാവാന്‍ അല്പം സമയം കൊടുക്കണം. ചുരുങ്ങിയത് അഞ്ച് മിനിട്ടെങ്കിലും കൊടുക്കണം.

മുഖം

മുഖം

മുഖം നല്ലതു പോലെ കഴുകി തുടച്ച് വൃത്തിയാക്കണം.ക്രീം മുഖത്ത് പുരട്ടുമ്പോള്‍ വൃത്താകൃതിയില്‍ വേണം പുരട്ടാന്‍. വൃത്താകൃതിയില്‍ അഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം.ക്രീം മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ മുഖം കഴുകാന്‍ പാടുള്ളൂ. ദിവസവും രാവിലേയും വൈകുന്നേരവും ഇത് ചെയ്യുക.

Read more about: beauty skincare
English summary

Home Made Cream To Remove Marks From Face

Home Made Cream To Remove Marks From Face, Read more to know about
Story first published: Thursday, March 8, 2018, 21:25 [IST]
X
Desktop Bottom Promotion