For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപയര്‍പൊടി തൈരില്‍ കലക്കി മുഖത്തു പുരട്ടൂ

ചെറുപയര്‍പൊടി തൈരില്‍ കലക്കി മുഖത്തു പുരട്ടൂ

|

സൗന്ദര്യ സംരക്ഷണത്തിനു പ്രകൃതിദത്ത വഴികള്‍ നിരവധിയുണ്ട്. കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ ഇത്തരം പ്രകൃതിദത്ത വഴികള്‍ തേടുന്നതാണ് എപ്പോഴും നല്ലത്. യാതൊരു പാര്‍ശ്വ ഫലങ്ങളുമുണ്ടാക്കാത്ത ഇത്തരം വഴികള്‍ക്കുള്ള ചേരുവകളുടെ പ്രധാനയിടം നമ്മുടെ അടുക്കള തന്നെയാണ്. അധികം ചെലവില്ലാതെ, കൃത്രിമ കൂട്ടുകളില്ലാതെ പരീക്ഷിയ്ക്കാവുന്ന വഴികള്‍. ഇവയില്‍ പലതും ഭക്ഷണ ചേരുവകള്‍ കൂടിയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ചിലത്.

പണ്ടത്തെ സ്ത്രീകളുടെ സൗന്ദര്യക്കൂട്ടായിരുന്നു ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടിച്ച് ഇൗ പൊടിയായിരുന്നു മിക്കവാറും പേര്‍ മെഴുക്കു പോകാനും ചെളി നീക്കാനുമെല്ലാം ഉപയോഗിച്ചിരുന്നത്. ചെറുപയര്‍ പൊടി തലയിലും താളിയായി ഉപയോഗിയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴത്തെ കാലത്തും പരമ്പരാഗത രീതിയില്‍ പരീക്ഷിയ്ക്കുന്നവര്‍ ചെയ്യുന്ന ഒന്നാണിത്. കുട്ടികള്‍ക്കു പ്രത്യേകിച്ചും സോപ്പിനു പകരം ഉപയോഗിയ്ക്കുന്ന ഒന്നാണു ചെറുപയര്‍ പൊടി.

ചെറുപയര്‍ നല്ലൊരു സൗന്ദര്യ സംരക്ഷണ ഉപാധി കൂടിയാണ്. ഇത് പല തരത്തിലും സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിയ്ക്കാം. വിവിധ തരം ഫേസ് പായ്ക്കുകളാക്കാം. പ്രത്യേക ഗുണങ്ങള്‍ക്കു പ്രത്യേക രീതിയിലാണ് ഉപയോഗിയ്‌ക്കേണ്ടതെന്നു മാത്രം.നിറം നല്‍കാനും ചര്‍മത്തിലുണ്ടാകുന്ന കുറേയേറെ പ്രശ്‌നങ്ങള്‍ക്കും ചെറുപയര്‍ പൊടി ഏറെ നല്ലതാണ്.

ഒരുപിടി തുളസിയില്‍ കൊളസ്‌ട്രോള്‍ കീഴ്‌പ്പോട്ട്ഒരുപിടി തുളസിയില്‍ കൊളസ്‌ട്രോള്‍ കീഴ്‌പ്പോട്ട്

ചെറുപയര്‍ പൊടിയ്ക്ക്‌ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

തൈരും സൗന്ദര്യ സംരക്ഷണ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. ഇതിലെ വിവിധ പോഷകങ്ങള്‍ പല തരത്തിലും ചര്‍മത്തിന് ഗുണം ചെയ്യുകയും ചെയ്യുംതൈര് കാല്‍സ്യം സമ്പുഷ്ടമാണ്. പ്രോട്ടീന്‍ ധാരാളമുണ്ട്. പല വൈറ്റമിനുകളും അടങ്ങിയതുമാണ്. തേനും ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഒന്നാണ്. വൈറ്റമിനുകള്‍ ധാരാളം ഇതിലും അടങ്ങിയിട്ടുമുണ്ട്.തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലെ കരുവാളിപ്പിനും കറുത്ത കുത്തുകള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാനും ഇത് അത്യുത്തമമാണ്

തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തി അടുപ്പിച്ചു മുഖത്തു തേച്ചാല്‍ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ഈ പ്രത്യേക ഫേസ് പായ്ക്ക് ഉപയോഗിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം വയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് ചെറുപയര്‍, തൈരു ഫേസ് പായ്ക്ക്. തൈരിലെ ലാക്ടിക് ആസിഡ് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ഇതു വഴി ചര്‍മത്തിനു നിറം നല്‍കും. ചെറുപയര്‍ പൊടിയും ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ചെറുപയര്‍ പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ്.

മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ്

മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ്

മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയര്‍ പൊടിയും തൈരും കലര്‍ത്തി ഉപയോഗിയ്ക്കുന്നത്. ഇതു മുഖത്തെ കുത്തുകളുടെ നിറം അല്‍പാല്‍പമായി കുറച്ചു കൊണ്ടു വരും. തൈര് ഇത്തരം പിഗ്മെന്റേഷനുളള നല്ലൊരു പരിഹാരമാണ്. തൈരും ചെറുപയര്‍ പൊടിയും കലരുന്ന് ഇരട്ടി ഗുണം നല്‍കും.

വടുക്കളും മുഖക്കുരു പാടുകളും

വടുക്കളും മുഖക്കുരു പാടുകളും

മുഖത്തെ വടുക്കളും മുഖക്കുരു പാടുകളും പോകാനുള്ള ഫേസ്പായ്ക്കാണ് ഈ പ്രത്യേക മിശ്രിതം. സ്വാഭാവിക രീതിയില്‍ ഇതു മുഖത്തെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നു. ഇവയിലെ പോഷകങ്ങള്‍ ചര്‍മത്തിലെ പാടുകള്‍ അകറ്റുന്നു.

വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരം

വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരം

വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ് തൈര്, ചെറുപയര്‍ ഫേസ്പായ്ക്ക്. തൈരു ചര്‍മത്തിന് സ്വാഭാവികമായി ഈര്‍പ്പം നല്‍കുന്ന ഒന്നാണ്. ചെറുപയര്‍ പൊടി, തൈര് എന്നിവ ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

ചുളിവുകളും കുത്തുകളുമെല്ലാം

ചുളിവുകളും കുത്തുകളുമെല്ലാം

ചര്‍മത്തിലെ ചുളിവുകളും കുത്തുകളുമെല്ലാം പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് തൈര്, ചെറുപയര്‍ പൊടി പായ്ക്ക്. ചുളിവുകള്‍ക്കുളള സ്വാഭാവിക പരിഹാരം. തൈര് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു വഴിയാണ് ഈ ഗുണം നല്‍കുന്നത്. ചെറുപയര്‍ പൊടിയും ചര്‍മകോശങ്ങള്‍ക്കു ജീവനേകിയും മൃത കോശങ്ങള്‍ നീക്കിയും ചര്‍മത്തിനു പുതു ജീവനും പ്രായക്കുറവുമെല്ലാം തോന്നിപ്പിയ്ക്കുന്നു.

മുഖത്തുണ്ടാകുന്ന കരുവാളിപ്പിന്

മുഖത്തുണ്ടാകുന്ന കരുവാളിപ്പിന്

മുഖത്തുണ്ടാകുന്ന കരുവാളിപ്പിന്, ടാനിന്, സണ്‍ടാനിന് എല്ലാം നല്ലൊരു പരിഹാരമാണ് തൈര് പയറുപൊടി പായ്ക്ക്. വെയിലേറ്റു കരുവാളിച്ചാല്‍ ആ മിശ്രിതം പുരട്ടി നോക്കൂ. മുഖത്തിന് പോയ നിറം തിരികെ ലഭിയ്ക്കും. ഇത് അടുപ്പിച്ചു പുരട്ടുന്നത് മുഖത്തുളള കരുവാളിപ്പിനും നല്ലൊരു പരിഹാരം തന്നെയാണ്.

ക്ലെന്‍സിംഗ്

ക്ലെന്‍സിംഗ്

ചെറുപയര്‍ പൊടി ചര്‍മസുഷിരങ്ങളേയും ചര്‍മ കോശങ്ങളേയുമെല്ലാം ക്ലീന്‍ ചെയ്യുന്ന ഒന്നാണ്. തൈരും മുഖത്തിന് നല്ലൊരു ക്ലെന്‍സിംഗ് ഫലം നല്‍കുന്ന വസ്തുവാണ്. ചെറുപയര്‍ പൊടി തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നത് ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. തൈരിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഇതിനു സഹായിക്കുന്നു. വരണ്ട ചര്‍മത്തിനും എണ്ണമയമുള്ള ചര്‍മത്തിനും ഒരുപോലെ സഹായകമാണ് പയര്‍ പൊടി, തൈരു പായ്ക്ക്. എണ്ണമയമുളള ചര്‍മത്തിലെ അമിത എണ്ണമയം ചെറുപയര്‍ പൊടി നീക്കം ചെയ്യുന്നു. വരണ്ട ചര്‍മത്തിന് തൈര് ഈര്‍പ്പം നല്‍കുന്നു. രണ്ടു തരം ചര്‍മമുള്ളവര്‍ക്കും ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

മുഖത്തിനു തിളക്കവും മിനുക്കവും

മുഖത്തിനു തിളക്കവും മിനുക്കവും

മുഖത്തിനു തിളക്കവും മിനുക്കവും നല്‍കുന്ന നല്ലൊരു ഫേസ് പായ്ക്കാണ് തൈരും ചെറുപയര്‍ പൊടിയും. ഇവ രണ്ടും ചര്‍മ കോശങ്ങള്‍ക്ക് ഏറെ നല്ലതാണ്. ചര്‍മത്തിന്റെ കേടുപാടുകള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ് ഇവ.

കുട്ടികള്‍ക്കു പോലും

കുട്ടികള്‍ക്കു പോലും

കുട്ടികള്‍ക്കു പോലും ദേഹത്തു പുരട്ടാവുന്ന നല്ലൊരു പായ്ക്കാണ് തൈര്, ചെറുപയര്‍ പൊടി. സോപ്പിനു പകരം കുട്ടികള്‍ക്ക് ഇത് ഉപയോഗിയ്ക്കാം. തൈരു ചേര്‍ക്കുമ്പോള്‍ കുട്ടികളുടെ ചര്‍മം വരണ്ടു പോകില്ലെന്ന ഗുണം കൂടിയുണ്ട്.

English summary

Green Gram Curd Face Pack Benefits For Skin

Green Gram Curd Face Pack Benefits For Skin, Read more to know about,
X
Desktop Bottom Promotion