For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട കൊണ്ടു മുഖത്തെ ചുളിവിനു പരിഹാരം

മുട്ട കൊണ്ടു മുഖത്തെ ചുളിവിനു പരിഹാരം

|

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമേറുമ്പോള്‍ അലട്ടുന്ന പ്രശ്‌നമാണിത്. പ്രായമേറുമ്പോള്‍ സ്വാഭാവികമായി ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയും. ഇത് ചര്‍മം അയയാനും ഇതുവഴി അയഞ്ഞു തൂങ്ങാനും ഇടയാക്കും.

പ്രായമേറുമ്പോഴല്ലാതെ മുഖത്തു ചുളിവുകള്‍ വരാറുണ്ട് ഇതിനു പല കാരണങ്ങളുണ്ടാകും. സ്‌ട്രെസ്, ഉറക്കക്കുറവ്, മുഖത്തെ ക്രീമുകളില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍, വരണ്ട ചര്‍മം, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയെല്ലാം ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന, ചര്‍മത്തില്‍ ചുളിവുകള്‍ വീഴ്ത്തുന്ന ചിലതാണ്.

മുഖത്തെ ചുളിവുകള്‍ക്ക് കൃത്രിമ ചികിത്സകള്‍ തേടുന്നതിനേക്കാള്‍ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. അത്തരത്തിലെ വീട്ടുവൈദ്യമാണ് മുട്ട ഉപയോഗിച്ചുള്ള ഒന്ന്. മുട്ട ഉപയോഗിച്ച് പല തരത്തിലും മുഖത്തെ ചുളിവുകള്‍ നീക്കാം.

മുട്ടവെള്ളയും ഒരു സ്പൂണ്‍ തൈരും

മുട്ടവെള്ളയും ഒരു സ്പൂണ്‍ തൈരും

മുട്ടവെള്ളയും ഒരു സ്പൂണ്‍ തൈരും കലര്‍ത്തിയ മിശ്രിതത്തില്‍ ലേശം ബ്രൗണ്‍ ഷുഗര്‍ ഇടുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുഖചര്‍മത്തിന് മുറുക്കം നല്‍കും.ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുക. ഷുഗര്‍ ചേര്‍ക്കാതെ മുട്ടവെള്ളയും തൈരും മാത്രം കലര്‍ത്തിയാലും മതി.

ഓട്‌സ്, മുട്ട

ഓട്‌സ്, മുട്ട

ഓട്‌സ്, മുട്ട മിശ്രിതമാണ് മറ്റൊന്ന്. ഇത് നല്ലൊരു സ്‌ക്രബര്‍ ഗുണവും നല്‍കുന്നു. മുട്ട,ഓട്‌സും കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുക.

മുട്ട, തേന്‍

മുട്ട, തേന്‍

മുട്ട, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തെ ചുളിവു നീക്കാന്‍ നല്ലതാണ്. ഒരു മുട്ടവെള്ളയും ഒരു സ്പൂണ്‍ തേനും കലര്‍ന്ന മിശ്രിതം മുഖത്തു തേയ്ക്കുക. ഇത് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. കഴുത്തിലും പുരട്ടാം. ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുക.

 ബദാം ഓയില്‍

ബദാം ഓയില്‍

ഒരു മുട്ടയുടെ വെള്ള, 1 ടേബിള്‍സ്പൂണ്‍ തേന്‍, 20 തുള്ളി ബദാം ഓയില്‍ എന്നിവ പുരട്ടി പതുക്കെ മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. .മുട്ടവെള്ള നല്ലപോലെ അടിച്ചു പതപ്പിയ്ക്കണം. ഇതില്‍ തേന്‍, ബദാം ഓയില്‍ എന്നിവ ചേര്‍ത്തിളക്കുകമുഖം കഴുകി വൃത്തിയായി നല്ലപോലെ തുടച്ച ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുക.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നല്ലപോലെ ഉടച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ പൊളിച്ചെടുക്കാം. ഇതും മുഖത്തെ ചുളിവു നീക്കാന്‍ ഏറെ നല്ലതാണ്.ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുക.

നാരങ്ങാനീരും

നാരങ്ങാനീരും

നാരങ്ങാനീരും മുഖത്തെ ചുളിവുകള്‍ക്ക് ഏറെ നല്ലതാണ്.

മുട്ടവെള്ളയും രണ്ടു സ്പൂണ്‍ നാരങ്ങാനീരും 1 സ്പൂണ്‍ തേനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും മുഖത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

മുട്ട, വെളിച്ചെണ്ണ

മുട്ട, വെളിച്ചെണ്ണ

മുട്ട, വെളിച്ചെണ്ണ മിശ്രിതവും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്യാം.

English summary

Egg Face Masks For Face Wrinkles

Egg Face Masks For Face Wrinkles, read more to know about,
Story first published: Friday, July 27, 2018, 23:23 [IST]
X
Desktop Bottom Promotion