മുഖം വെളുപ്പിയ്ക്കും തൈരും തേനും

Posted By:
Subscribe to Boldsky

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ മാര്‍ഗങ്ങള്‍ തേടി നടക്കുന്നവരാണ് മിക്കവാറും പേര്‍. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നു തന്നെ വേണം, പറയാന്‍.

സൗന്ദര്യം എന്നു പറയുമ്പോള്‍ ഇതില്‍ ഒന്നില്‍ കൂടുതല്‍ ഘടകങ്ങള്‍ വരും. നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകൡാത്ത ചര്‍മം എന്നിവയെല്ലാം ഇതില്‍ പെടുന്ന കാര്യങ്ങള്‍ തന്നെയാണ്.

ചര്‍മത്തെ ബാധിയ്ക്കുന്ന ഒരു പിടി പ്രശ്‌നങ്ങളുണ്ട്. മുകളില്‍ പറഞ്ഞവ തന്നെയാണ് പ്രധാനമായുമുള്ളവ. ഇതിനായി പരിഹാരവഴികളും ക്രീമുകളും ചികിത്സയുമെല്ലാം തേടി നടക്കുന്നവരാണ് പലരും.

ഇത്തരം സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക എല്ലായ്‌പ്പോഴും പ്രകൃതി ദത്ത പരിഹാരങ്ങള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. ഇവ യാതൊരു ദോഷങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല പ്രയോജനം നല്‍കുകയും ചെയ്യും.

മുഖത്തു പ്രയോഗിയ്ക്കാവുന്ന ഇത്തരം വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് തൈരും തേനും. ഇവ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ്.

തേനും തൈരും ഒരുമിച്ചു ചേര്‍ത്തു മുഖത്തു പുരട്ടുമ്പോള്‍ പല സൗന്ദര്യ ഗുണങ്ങളും ലഭിയ്ക്കുന്നുണ്ട്. പലതരത്തിലുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന ശുദ്ധമായ വഴികളില്‍ തൈരിന് പ്രധാന സ്ഥാനമുണ്ട്. ഇതിലെ ലാക്ടിക് ആസിഡാണ് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നത്. വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും പാടുകള്‍ മാറ്റാനും മൃദുത്വം നല്‍കാനും തുടങ്ങി ഒരു പിടി ഗുണങ്ങള്‍ തൈരു പുരട്ടിയാല്‍ ലഭിയ്ക്കും.

തേന് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യഗുണങ്ങളും ഏറെയുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നതും. ചര്‍മത്തിലെ ചുളിവുകളറ്റി പ്രായം കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് തേന്‍. ഇതിലെ വൈറ്റമിനുകളും മുഖസൗന്ദര്യത്തിന് ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം നല്‍കാനും ചെറുപ്പത്തിനും നിറം നല്‍കാനുമെല്ലാം ഏറെ ഉത്തമമായ ഒന്നാണ് തേന്‍. അണുനാശിനിയായതു കൊണ്ട് മുഖക്കുരുവിന് നല്ലൊരു പരിഹാരം കൂടിയാണിത്.

തൈരും തേനും തനിയെ മുഖത്തു പുരട്ടുന്നതും ഇവ കലര്‍ത്തി മുഖത്തു പുരട്ടുന്നതുമെല്ലാം ഏറെ നല്ലതാണ്. ഇവ ഒരുമിച്ചു പുരട്ടുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാകുകയാണ് ചെയ്യുന്നത്.

അടുപ്പിച്ച് ഒരാഴ്ചയെങ്കിലും തൈരും തേനും കലര്‍ത്തി മുഖത്തു പുരട്ടി നോക്കൂ, പല പ്രയോജനങ്ങളും ലഭിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

തൈരും തേനും

തൈരും തേനും

തൈരും തേനും കലര്‍ന്ന ഫേസ് മാസ്‌ക് വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ്. തൈര് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ഈ ഈര്‍പ്പം നഷ്ടപ്പെട്ടു പോകാതെ സംരക്ഷിച്ചു നിര്‍ത്താന്‍ തേന്‍ ഏറെ നല്ലതാണ്. വരണ്ട ചര്‍മം പെട്ടെന്നു പ്രായം തോന്നിപ്പിയ്ക്കുന്നതിനും ചുളിവുകള്‍ വീഴുന്നതിനുമെല്ലാം ഇട വരുത്തുന്ന ഒന്നാണ്. തേന്‍-തൈര് മിശ്രിതം ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ചര്‍മം മൃദുവാക്കാനും തിളങ്ങാനും സഹായിക്കുന്ന ഒന്നുമാണ്.

ചര്‍മത്തിന് വെളുപ്പു

ചര്‍മത്തിന് വെളുപ്പു

ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. തൈരിലെ തൈറോസിന്‍ എന്ന ഘടകം മെലാനിന്‍ ഉല്‍പാദനത്തെ സ്വാധീനിച്ച് ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു. തേനില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലുണ്ടാകുന്ന നിറവ്യത്യാസവും മാറ്റുന്നു. തൈരിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്.

കണ്ണിനടിയിലെ കറുപ്പ്

കണ്ണിനടിയിലെ കറുപ്പ്

കണ്ണിനടിയിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തൈര്-തേന്‍ മിശ്രിതം. തൈരും തേനും കലരുമ്പോഴുള്ള വൈറ്റമിനുകളും സിങ്കുമെല്ലാം കണ്ണിനടിയിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്താല്‍ ഡാര്‍ക് സര്‍കിള്‍ എന്ന പ്രശ്‌നം പരിഹരിയ്ക്കാന്‍ സഹായിക്കും.

ചര്‍മത്തിന് ചെറുപ്പം

ചര്‍മത്തിന് ചെറുപ്പം

ചര്‍മത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഈ കോമ്പോ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. കൊളാജനാണ് ചര്‍മകോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചര്‍മം അയഞ്ഞു പോകാതെ നില നിര്‍ത്തുന്നതും. ഇത് ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും വരകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.

വെയിലില്‍ പോയി വന്നാല്‍

വെയിലില്‍ പോയി വന്നാല്‍

വെയിലില്‍ പോയി വന്നാല്‍ ചര്‍മം കരുവാളിയ്ക്കുന്നതും ചര്‍മത്തില്‍ കറുപ്പു പടരുന്നതുമെല്ലാം സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തൈരും തേനും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത്. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. സൂര്യപ്രകാശം കൊണ്ട് ചര്‍മത്തിലുണ്ടാകുന്ന പിഗ്മെന്റേഷന്‍ തടയാനും നിറവ്യത്യാസം തടയാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

തിളക്കമുള്ള ചര്‍മം

തിളക്കമുള്ള ചര്‍മം

തിളക്കമുള്ള ചര്‍മം സൗന്ദര്യത്തിന്റെ മറ്റൊരു അടിസ്ഥാനമാണ്. മോശം ക്രീമുകളും ചര്‍മസംരക്ഷണത്തിലെ പോരായ്മയും ചൂടും അന്തരീക്ഷ മാലിന്യങ്ങളുമെല്ലാം ഇതിന് കാരണമാകുന്നു. ഇതിനുളള നല്ലൊരു പരിഹാരമാണ് തൈരും തേനും കലര്‍ന്ന മിശ്രിതം. ഇത് ചര്‍മത്തിന് സ്വാഭാവികമായ തിളക്കം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഗുണം നല്‍കും.

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ് തൈരും തേനും. ഇത് യാതൊരു കെമിക്കലുകടങ്ങിയിട്ടില്ലെന്നതു കൊണ്ടുതന്നെ ഉപയോഗിയ്ക്കാനും ഏറെ നല്ലതാണ്. മുഖം വൃത്തിയാക്കി കോശങ്ങള്‍ക്കു പുതുമ നല്‍കി മുഖത്തേയും സൗന്ദര്യത്തേയും സംരക്ഷിയ്ക്കാന്‍ ഈ തേന്‍-തൈര് പായ്ക്ക് ഏറെ നല്ലതാണ്.

ഏതു തരം ചര്‍മമുള്ളവര്‍ക്കും

ഏതു തരം ചര്‍മമുള്ളവര്‍ക്കും

ഏതു തരം ചര്‍മമുള്ളവര്‍ക്കും ഉപയോഗിയ്ക്കാവുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് തേനും തൈരും. വരണ്ട ചര്‍മമുള്ളവര്‍ക്കും സാധാരണ ചര്‍മമുള്ളവര്‍ക്കും എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്കുമെല്ലാം ഇത് ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ്. മുഖക്കുരുവുള്ളവര്‍ക്കു പോലും ധൈര്യമായി ഉപയോഗിയ്ക്കാവുന്ന ഒരു ഫേസ് പായ്ക്കാണിത്.

മുഖക്കുരു

മുഖക്കുരു

തേന്‍ ഒരു അണുനാശിനിയാണ്. ഇതുകൊണ്ടുതന്നെ മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. തേന്‍ ചര്‍മത്തിന് പ്രതിരോധശേഷി നല്‍കുന്നു. മുഖക്കുരുവിന് കാരണമാകുന്ന അണുക്കളെ നശിപ്പിയ്ക്കുന്നു. തൈരിലെ ആസിഡ് ഗുണവും മുഖത്തെ മുഖക്കുരുവില്‍ നിന്നും സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു.

English summary

Curd Honey Face Pack Benefits For Skin

Curd Honey Face Pack Benefits For Skin, Read more to know about,