For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ മാജിക് വെളിച്ചെണ്ണ മിശ്രിതം പുരട്ടൂ

മുഖനിറത്തിനു വെളിച്ചെണ്ണയില്‍ നുള്ളു മഞ്ഞള്‍

|

ചര്‍മത്തിന് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രകൃതി ദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ദോഷങ്ങള്‍ വരുത്തില്ലെന്നു മാത്രമല്ല, സൗന്ദര്യ സംബന്ധമായ ഒന്നിലേറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

സൗന്ദര്യസംരക്ഷണത്തില്‍ പണ്ടു മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളിച്ചെണ്ണയും മഞ്ഞളും. ഇവ രണ്ടിനും അതിന്റേതായ സൗന്ദര്യ, ചര്‍മ സംരക്ഷണ ഗുണങ്ങളുണ്ട്.

വെളിച്ചെണ്ണ നല്ല കൊഴുപ്പിനാല്‍ സമ്പുഷ്ടമാണ്. ഇതിലെ കൊഴുപ്പ്, അതായത് മോണോസാച്വറേറഡ് ഫാറ്റ് ചര്‍മത്തിനു ഗുണകരമാണ്. മുഖത്തിനു മൃദുത്വവും തിളക്കവും നല്‍കും. അണുനാശിനിയായതു കൊണ്ടു തന്നെ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും അണുബാധകള്‍ക്കും നല്ലതുമാണ്.

മഞ്ഞളും ആന്റി ഫംഗല്‍, ആന്റ് ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ചര്‍മത്തിന്റെ പല വിധ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹരമാണിത്.

വെളിച്ചെണ്ണയില്‍ അല്‍പം ശുദ്ധമായ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നണ്. നിറം വര്‍ദ്ധിപ്പിയ്ക്കുന്നതടക്കം ഒരു പിടി സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്.

ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കൃത്രിമ വഴികള്‍ തേടുന്നവര്‍ക്ക് ഉപയോഗിയ്ക്കാവുന്ന നല്ലൊരു സൗന്ദര്യക്കൂട്ടാണ് വെളിച്ചെണ്ണ, മഞ്ഞള്‍ മിശ്രിതം.വെളുക്കാന്‍ ക്രീമുകളും ബ്യൂട്ടിപാര്‍ലറുകളുമെല്ലാം ധാരാളമുണ്ട്. എന്നാല്‍ ഇതൊക്കെ മിക്കവാറും കൃത്രിവ വഴികളായതു കൊണ്ടുതന്നെ ദോഷവശങ്ങളും ഏറും. കാരണം കെമിക്കലുകളാണ് പലപ്പോഴും ഇത്തരം വഴികള്‍ക്കായി ഉപയോഗിയ്ക്കുന്നത്. ഈ കെമിക്കലുകള്‍ ഗുണത്തേക്കാളേറെ പലപ്പോഴും ദോഷമാകും, വരുത്തുക.

മുഖത്ത് ഈ മിശ്രിതം പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ

ചര്‍മത്തിന് നിറം നല്‍കാനുള്ള സ്വാഭാവിക വഴി

ചര്‍മത്തിന് നിറം നല്‍കാനുള്ള സ്വാഭാവിക വഴി

ചര്‍മത്തിന് നിറം നല്‍കാനുള്ള സ്വാഭാവിക വഴിയാണ് വെളിച്ചെണ്ണയും മഞ്ഞളും. വെളിച്ചെണ്ണയിലെ മോണോ സാച്വറേറഡ് കൊഴുപ്പുകള്‍ ചര്‍മത്തിന് നിറം നല്‍കുംവെളിച്ചെണ്ണ പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നായി ഉപയോഗിയ്ക്കാം. ചര്‍മത്തിന് നിറം നല്‍കാനും മൃദുത്വവും തിളക്കവും നല്‍കാനുമെല്ലാം വെളിച്ചെണ്ണ ഏറെ നല്ലതാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കും പല രീതിയിലാണ് ഇത് ഉപയോഗിയ്ക്കുകയെന്നു മാത്രം.മഞ്ഞളും ചര്‍മത്തിനു നിറം നല്‍കുന്ന ഒന്നു തന്നെയാണ്. ഇതില്‍ ലേശം ചെറുനാരങ്ങാനീരു ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും.

ചര്‍മത്തിലെ പാടുകള്‍

ചര്‍മത്തിലെ പാടുകള്‍

ചര്‍മത്തിലെ പാടുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ് ഈ മിശ്രിതം മുഖത്തു പുരട്ടുന്നത്. മുഖത്തെ പാടുകളുടെ ഇരുണ്ട നിറം കുറയ്ക്കാനും ഇത് നല്ലതാണ്.വടുക്കളും മുഖക്കുരുവിന്റെ പാടുകളുമെല്ലാം എളുപ്പത്തില്‍ മാറാന്‍ വെളിച്ചെണ്ണയും മഞ്ഞളും അടുപ്പിച്ചു പുരട്ടുന്നത് ഗുണം ചെയ്യും. ഇവയിലെ ആന്റി ഒാക്‌സിഡന്റുകളാണ് ഈ പ്രയോജനം നല്‍കുന്നത്.

ചുളിവുകള്‍

ചുളിവുകള്‍

ചുളിവുകള്‍ മാറാന്‍ ഏറെ നല്ലതാണ് മഞ്ഞള്‍, വെളിച്ചെണ്ണ മിശ്രിതം. ചുളിവുകളുള്ള ചര്‍മമാണ് പലപ്പോഴും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണയും മഞ്ഞളും കലര്‍ന്ന മിശ്രിതം. വെളിച്ചെണ്ണ സ്വാഭാവിക മോയിസ്ചറൈസറായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇത് ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റും. നാരങ്ങാനീരും മഞ്ഞളും ഒപ്പം ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു മാറാന്‍ ഏറെ നല്ലതാണ് വെളിച്ചെണ്ണയും മഞ്ഞളും. വെളിച്ചെണ്ണ മുഖക്കുരുവിന് കാരണമാകുമെന്ന ധാരണ വേണ്ട. ഇതിന്റെ അണുനാശിനി ഗുണം മുഖക്കുരുവിനെ തടയുകയാണ് ചെയ്യുക. ഇതുപോലെയാണ് മഞ്ഞളും. ഇതും ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ഏറെ നല്ലതാണ്‌. മുഖക്കുരുവിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിയ്ക്കും. ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ചെറുനാരങ്ങാനീര് സഹായിക്കും. വെളിച്ചെണ്ണയിലെ ലോറിക് ആസിഡ്, മഞ്ഞളിലെ കുര്‍കുമിന്‍, നാരങ്ങയിലെ സിട്രിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

മുഖരോമങ്ങള്‍

മുഖരോമങ്ങള്‍

മുഖരോമങ്ങള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണിത്. ഇൗ മിശ്രിതത്തിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. എന്നാല്‍ അതേ സമയം സാധാരണ ബ്ലീച്ചിംഗ് ക്രീമുകള്‍ ചെയ്യുന്ന പോലെ മുഖം വരണ്ടതാക്കില്ല. കാരണം വെളിച്ചെണ്ണയുള്ളതുകൊണ്ടുന്നതെ. ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖരോമങ്ങള്‍ വെളുപ്പിയ്ക്കാനും പൊഴിഞ്ഞു പോകാനുമെല്ലാം സഹായിക്കും.

ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്‌സ്

ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്‌സ്

ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മഞ്ഞള്‍ക്കൂട്ട് ഏറെ നല്ലതാണ്. മുഖത്തു മാത്രല്ല, ശരീരത്തിലും ഈ മിശ്രിതം ഉപയോഗിയ്ക്കാം. ഇത് സ്‌ട്രെച്ച്മാര്‍ക്‌സ് മാറാന്‍ ഏറെ നല്ലതാണ്. തികച്ചും സ്വാഭാവിമായ മിശ്രിതമെന്നു പറയാം. പ്രസവശേഷവും മറ്റ് ഏതു കാരണങ്ങളാലും ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ ഇത് ഏറെ ഗുണം ചെയ്യും.

സണ്‍ടാന്‍

സണ്‍ടാന്‍

സണ്‍ടാന്‍ മാറാനും വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി പുരട്ടുന്നതു നല്ലതാണ്. വെളിച്ചെണ്ണ സൂര്യാഘാതം കാരണം ചര്‍മത്തിനു സംഭവിയ്ക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും നല്ല്താണ്.മഞ്ഞളും നാരങ്ങയും കരുവാളിപ്പു മാറാന്‍ നല്ലതാണ്പുറത്തു പോകുന്നതിനു മുന്‍പ് സണ്‍സ്‌ക്രീനായി വെളിച്ചെണ്ണ പുരട്ടാം. ഇത് നിങ്ങളെ വെയിലില്‍ നിന്നും സംരക്ഷിക്കുക. വെയിലുകൊണ്ടുണ്ടായ കരുവാളിപ്പും വെളിച്ചെണ്ണ മാറ്റിതരും.

മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍ പലരുടേയും സൗന്ദര്യം കെടുത്തുന്ന ഒന്നാണ്. ഇതിനുള്ള സ്വാഭാവിക പരിഹാരമാണ് വെളിച്ചെണ്ണ, മഞ്ഞള്‍ക്കൂട്ട്. മുഖക്കുരു പാടുകള്‍ എളുപ്പം മാറാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണ് വെളിച്ചെണ്ണ, മഞ്ഞള്‍ എന്നിവ കലര്‍ന്ന മിശ്രിതം. ഇത് അടുപ്പിച്ചു തേച്ചാല്‍ ഗുണം ലഭിയ്ക്കും.

അലര്‍ജി

അലര്‍ജി

അലര്‍ജി പ്രശ്‌നങ്ങള്‍ ചര്‍മത്തെ അലട്ടുന്നുവെങ്കില്‍ പ്രധാനപ്പെട്ടൊരു പരിഹാരമാണ് വെളിച്ചെണ്ണയും മഞ്ഞളും ചേര്‍ത്തു പുരട്ടുന്നത്. ഇവ രണ്ടും അലര്‍ജിയില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കും.

English summary

Beauty Benefits Of Turmeric And Coconut Oil

Beauty Benefits Of Turmeric And Coconut Oil, Read more to know about,
X
Desktop Bottom Promotion