For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് നിറത്തിന് ഏലാദി ചൂര്‍ണം മോരില്‍

മുഖത്തിന് നിറത്തിന് ഏലാദി ചൂര്‍ണം മോരില്‍

|

സൗന്ദര്യത്തിന് വഴികള്‍ പലതും പരീക്ഷിയ്ക്കുന്നവരാണ് എല്ലാവരും. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. സ്ത്രീകള്‍ക്കു പൊതുവേ സൗന്ദര്യ സംരക്ഷണത്തിലും സൗന്ദര്യ സംബന്ധമായ കാര്യങ്ങളിലും അല്‍പം താല്‍പര്യം ഏറുമെങ്കിലും.

സൗന്ദര്യത്തിന്റെ അളവു കോലുകള്‍ വ്യത്യസ്തങ്ങളാണ്. വെളുപ്പുള്ളതു കൊണ്ടു മാത്രമോ നല്ല ചര്‍മമുളളതു കൊണ്ടു മാത്രമോ സൗന്ദര്യം എന്നു പറയാനാകില്ല. പല ഘടകങ്ങള്‍ ഒത്തിണങ്ങിയാലേ പൂര്‍ണ സൗന്ദര്യം എന്നു പറയാനാകൂ

മുഖത്ത് പല തരം ക്രീമുകളും മറ്റും ഉപയോഗിയ്ക്കുമ്പോള്‍ ഇതിന്റെ ദോഷവശങ്ങളെ കുറിച്ചു കൂടി ഓര്‍ക്കുന്നതു നന്നായിരിയ്ക്കും. കാരണം പല ക്രീമുകളിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും പലതും ദോഷകരമാകാറുണ്ട്. പലപ്പോഴും ഇത്തരം ഉല്‍പന്നങ്ങള്‍ സ്‌കിന്‍ ക്യാന്‍സര്‍ പോലുളള പല രോഗങ്ങള്‍ക്കും കാരണവുമാകാറുണ്ട്.

പൊതുവേ വിശ്വസിച്ച് ഉപയോഗിയ്ക്കാം എന്ന ഗണത്തില്‍ പെടുന്ന ആയുര്‍വേദവും സൗന്ദര്യ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമെല്ലാം പല വഴികളും പറയുന്നുണ്ട്. ഇതിനായി ചില പ്രത്യേക കൂട്ടുകള്‍ തയ്യാറാക്കുന്നുമുണ്ട്. ഇതില്‍ ഒന്നാണ് ഏലാദി ചൂര്‍ണം.

ആരോഗ്യപരമായ പല കാര്യങ്ങള്‍ക്കും, അതായത് ചുമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഈ പ്രത്യേക ചൂര്‍ണം പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നാണ്. ഒന്നല്ല, ഒരു പിടി സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഈ ഏലാദി ചൂര്‍ണം. ഏലയ്ക്കയാണ് ഇതിലെ മുഖ്യ ചേരുവ. ഇതിനൊപ്പം കറുവാപ്പട്ട, ഗ്രാമ്പൂ മുതലായ ധാരാളം ചേരുവകളുമുണ്ട്. ഇതെക്കുറിച്ച്, ഇതെങ്ങനെ ഉപയോഗിയ്ക്കുന്നു എന്നതിനെ കുറിച്ചു കൂടുതലറിയൂ,

നിറം നല്‍കാന്‍

നിറം നല്‍കാന്‍

നല്ലൊരു ഫേസ് പായ്ക്കായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഇത് തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നതും പാലില്‍ കലക്കി പുരട്ടുന്നതുമെല്ലാം മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പും ടാനുമെല്ലാം അകറ്റാന്‍ ഏറെ ഉത്തമമാണിത്. മുഖത്ത് ആദ്യം ആവി പിടിച്ച ശേഷം തൈരില്‍ ഇതു കലക്കി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതു ദിവസവും അടുപ്പിച്ചു ചെയ്താല്‍ മുഖത്തിന് നിറം ലഭിയ്ക്കും. വെയിലിലും മറ്റും പോയി വന്നാല്‍ കരുവാളിപ്പു പെട്ടെന്നു മറാനും ഇത് നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു കൗമാരം മുതല്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസവുമില്ല. എന്നാല്‍ മഞ്ഞള്‍ പോലുള്ളവ മുഖ രോമം വളര്‍ത്തില്ലെന്ന കാരണത്താല്‍ പുരുഷന്മാര്‍ക്ക് ഉപയോഗിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഏലാദി ചൂര്‍ണം. ആയുര്‍വേദത്തില്‍ മുഖത്തെ കുരുവിനും കാര പോലുളള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഉത്തമമായ ഒന്ന്. ഇത് പനീനീരില്‍ കലക്കി മുഖത്തു പുരട്ടിയാല്‍ ഗുണം ലഭിയ്ക്കും. മുഖക്കുരുവിന് ഇത് നല്ലൊരു ഉപായമാണ്. ഇതു വേണമെങ്കില്‍ വെള്ളത്തിലും കലക്കി ഉപയോഗിയ്ക്കാം. മുഖക്കുരു മാറും.

കണ്ണിനടിയിലെ കരുവാളിപ്പ്

കണ്ണിനടിയിലെ കരുവാളിപ്പ്

കണ്ണിനടിയിലെ കരുവാളിപ്പ് മറ്റൊരു പ്രധാന സൗന്ദര്യ പ്രശ്‌നമാണ്. ഇതിനും ഏലാദി ചൂര്‍ണം ഒരു പരിഹാരം തന്നെയാണ്. ഇതു മോരില്‍ കലക്കി കണ്ണിനടിയില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളയാം. ഇതും അടുപ്പിച്ചോ ആഴ്ചയില്‍ മൂന്നോ നാലോ ദിവസമോ ചെയ്താല്‍ ഗുണം ലഭിയ്ക്കും. ഇതുപോലെ ഇത് തേങ്ങാപ്പാലില്‍ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയുക.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

വരണ്ട മുഖത്തിനും മുഖത്തെ ചുളിവുകള്‍ നീക്കുന്നതിനുമെല്ലാം ഇത് ഏറെ ഉത്തമമാണ്. ഇത് പാലിലോ തൈരിലോ അല്ലെങ്കില്‍ തൈരിലും തേനിലുമോ കലര്‍ത്തി മുഖത്തു പുരട്ടാം. മുഖത്തെ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കി പ്രായം കുറയ്ക്കാനും ഏലാദി ചൂര്‍ണം മുഖത്തു പുരട്ടുന്നതു നല്ലതാണ്.

പാടുകളും കുത്തുകളും

പാടുകളും കുത്തുകളും

മുഖത്തെ പാടുകളും കുത്തുകളും ചിക്കന്‍പോക്‌സ്, മുഖക്കുരു പാടുകളുമെല്ലാം പോകാന്‍ ഉത്തമമാണ ഏലാദി ചൂര്‍ണം കൊണ്ടുള്ള ഫേസ്പായ്ക്ക്.

തൈരിലോ പാലിലോ

തൈരിലോ പാലിലോ

വരണ്ട ചര്‍മമുളളവര്‍ ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇത് തൈരിലോ പാലിലോ കലക്കി ഉപയോഗിയ്ക്കാം. തൈരും പാലുമെല്ലാം മുഖ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ഈര്‍പ്പം നല്‍കാന്‍ നല്ലതാണ്. എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഓറഞ്ച് നീര്, നാരങ്ങാനീര് എന്നിവ കലര്‍ത്തി ഉപയോഗിയ്ക്കുന്നതു നല്ലതാണ്. ഇവ മുഖത്തെ എണ്ണമയം പെട്ടെന്നു നീക്കാന്‍ സഹായിക്കും.

പിഗ്മെന്റേഷന്‍

പിഗ്മെന്റേഷന്‍

മുഖത്തെ പിഗ്മെന്റേഷന്‍, കറുത്ത കുത്തുകള്‍, ബ്രൗണ്‍ കുത്തുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം അടുപ്പിച്ച് ഇത് ഉപയോഗിയ്ക്കുന്നതു നല്ലതാണ്. ഇത് പുളിയുള്ള തൈരിലോ മോരിലോ കലക്കി ഉപയോഗിയ്ക്കാം. ഇത് ഇത്തരം കുത്തുകളുടെ നിറം കുറയ്ക്കുന്നു. ബ്ലീച്ചിംഗ് ഇഫക്ടാണ് ഇതിനു സഹായിക്കുന്നത്. മുഖത്തെ വടുക്കളും മറ്റും കാലക്രമേണ മാഞ്ഞു പോകുന്നതിനും ഇത് നല്ലതാണ്.

ഏലാദിചൂര്‍ണം

ഏലാദിചൂര്‍ണം

ഏലാദിചൂര്‍ണം ആയുര്‍വേദ കടകളില്‍ വാങ്ങാന്‍ ലഭിയ്ക്കും. ആരോഗ്യ പരമായ ഗുണങ്ങളുള്ള ഇത് ദഹന പ്രശ്‌നങ്ങള്‍ക്കും അലര്‍ജി, കോള്‍ഡ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലതാണ്. യാതൊരു പാര്‍ശ്വ ഫലങ്ങളും നല്‍കുന്നതില്ല, ഈ പ്രത്യേക ചൂര്‍ണം.

English summary

Beauty Benefits of Eladi Choornam Face Pack

Beauty Benefits of Eladi Choornam Face Pack, Read more to know about,
X
Desktop Bottom Promotion