For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ചയില്‍ വെളുക്കും പഴം ഫേസ്പായ്ക്ക്‌

ചര്‍മം വെളുപ്പിയ്ക്കാന്‍ ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്.

|

സൗന്ദര്യം സ്ത്രീ പുരുഷഭേദമില്ലാതെ എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇതിനായി പല കഷ്ടപ്പാടുകളും പല പരീക്ഷണങ്ങളും നടത്തുന്നവരുമുണ്ട്. ബ്യൂട്ടിപാര്‍ലറുകളും സൗന്ദര്യസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളുമെല്ലാം വിപണി കീഴടക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

സൗന്ദര്യമെന്നാല്‍ ഒരു ഘടകമല്ല, പല ഘടകങ്ങളും ചേരുന്ന ഒന്നാണ്. നല്ല ചര്‍മം, നിറം, നല്ല കണ്ണ്, മൂക്ക്, ചുണ്ട് എന്നിങ്ങനെ പോകുന്നു, ഇത്.

സൗന്ദര്യമെന്നാല്‍ നാം പൊതുവേ കാണുന്ന ഒന്നുണ്ട്, നിറം. എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും വെളുപ്പു നിറത്തോട് ആളുകള്‍ക്ക് താല്‍പര്യം കൂടും. ഇത് സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും.

വെളുപ്പുനിറം പാരമ്പര്യം, ചൂട് പോലുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്ന ഒന്നാണ്. ഇവയെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിറത്തെ സ്വാധീനിയ്ക്കുന്നു.

ചര്‍മം വെളുക്കാനായി പലരും ബ്ലീച്ചിംഗ് പോലുള്ള കൃത്രിമ വഴികളേയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബ്ലീച്ചിംഗ് ക്രീമുകള്‍ പല കെമിക്കലുകളും അടങ്ങിയതാണ്. ഇതുകൊണ്ടുതന്നെ ചര്‍മത്തിന് പല ദോഷങ്ങളും, എ്ന്തിന് അസുഖങ്ങള്‍ വരെ വരുത്താന്‍ ഇടയാക്കും.

ചര്‍മം വെളുപ്പിയ്ക്കാന്‍ ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്. യാതൊരു ദോഷവും വരുത്താതെ ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന, ചര്‍മത്തിന് ഒന്നിലേറെ ഗുണങ്ങള്‍ ഉറപ്പു നല്‍കുന്ന ചിലത്. നാം ഭക്ഷണമായും മസാലകളായും ഉപയോഗിയ്ക്കുന്ന ഒന്ന്.

വെളുക്കാന്‍ വേണ്ടി സഹായിക്കുന്ന ഇത്തരം അടുക്കളക്കൂട്ടില്‍ പെട്ട ഒന്നാണ് പഴവും തൈരും. ഇവയ്ക്ക് പ്രത്യേകം പ്രത്യേകം ചര്‍മസംരക്ഷണ ഗുണങ്ങളുമുണ്ട്. ഇവ രണ്ടും കലര്‍ത്തി ഉപയോഗിയ്ക്കുന്നത് വെളുക്കാനുള്ള ഒരു എളുപ്പ വഴിയുമാണ്. വളരെ സുരക്ഷിതമായ ഒരു വഴി. ഇതെക്കുറിച്ചു കൂടുതലറിയൂ,

 പഴം

പഴം

ആരോഗ്യകാര്യത്തില്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിലും മികച്ച ഒന്നാണ് പഴം. ഇതില്‍ വൈറ്റമിന്‍ എ, ബി, ഇ എന്നിവ ധാരാളമുണ്ട്. ഇതിലെ പൊട്ടാസ്യം ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നുമാണ്. ചര്‍മകോശങ്ങളുടെ നാശം തടയാനും പഴം ഏറെ നല്ലതാണ്.

തൈരും

തൈരും

തൈരും ചര്‍മത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. നാച്വറല്‍ ബ്ലീച്ചിന്റെ ഗുണം നല്‍കുന്ന ഒന്നാണിത്. ഇതിലെ ലാക്ടിക് ആസിഡ് ആണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ ആല്‍ഫ ഹൈഡ്രോക്‌സില്‍ ആസിഡുകള്‍ ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും ചര്‍മം പുതുമയുള്ളതായി തോന്നാനും സഹായിക്കുന്ന ഒന്നാണ്.

തൈരും പഴവും

തൈരും പഴവും

തൈരും പഴവും കലര്‍ത്തിയുള്ള ഫേസ് പായ്ക്ക് ചര്‍മത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത് ചര്‍മത്തിന് വെളുപ്പു നിറം നല്‍കുന്നുവെന്നത്. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നത് ചര്‍മ നിറത്തില്‍ ഏറെ വ്യത്യാസങ്ങള്‍ വരുത്തുകയും ചെയ്യും.

കുത്തുകളും വടുക്കളും

കുത്തുകളും വടുക്കളും

തൈര്, പഴം ഫേസ് പായ്ക്ക് ചര്‍മത്തിലെ കറുത്ത കുത്തുകളും വടുക്കളും പാടുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. പഴത്തിലെ വൈറ്റമിനുകളും തൈരിലെ ബ്ലീച്ചിംഗ് ഗുണവുമെല്ലാം ചേര്‍ന്നാണ് ഈ പ്രത്യേക ഗുണം ലഭിയ്ക്കുന്നത്. കറുത്ത കുത്തുകളും പാടുകളുമെല്ലാം അകറ്റാന്‍ കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കുന്നത് അത്യുത്തമമാണ്.

ചുളിവുകളും വരകളുമെല്ലാം

ചുളിവുകളും വരകളുമെല്ലാം

ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം പലരേയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ചും പ്രായക്കുടൂതലാകുമ്പോള്‍. ഇത് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം കുറഞ്ഞ് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുമ്പോഴാണ് ഉണ്ടാകുന്നത്. ഇതിനൊരു നല്ല പരിഹാരമാണ് പഴവും തൈരും കലര്‍ന്ന ഫേസ് പായ്ക്ക്. ഇത് ചര്‍മത്തിലെ വരകളും ചുളിവുകളുമെല്ലാം അകറ്റി ചര്‍മത്തിന് ചെറുപ്പം നല്‍കുന്നു.

മുഖക്കുരു

മുഖക്കുരു

പല ടീനേജുകാരിലും കാണുന്ന പ്രശ്‌നമാണ് ചര്‍മത്തിലെ എണ്ണമയവും ഇതെത്തുടര്‍ന്നുണ്ടാകുന്ന മുഖക്കുരുവും. ചര്‍മ കോശങ്ങളിലെ ഓയില്‍ ഉല്‍പാദനം നിയന്ത്രിച്ച് ചര്‍മത്തെ എണ്ണമയത്തില്‍ നിന്നും ഇതുവഴി മുഖക്കുരുവില്‍ നിന്നും സംരക്ഷിയ്ക്കുകയെന്ന നല്ലൊരു ഗുണം കൂടി പഴം-തൈര് ഫേസ്പായ്ക്കിലൂടെ ലഭിയ്ക്കുന്നുണ്ട്.

മുഖത്തിന് തിളക്കവും മിനുക്കവും

മുഖത്തിന് തിളക്കവും മിനുക്കവും

മുഖത്തിന് തിളക്കവും മിനുക്കവും മൃദുത്വവും ഒരേപോലെ നല്‍കുന്ന ഒന്നാണ് പഴം-തൈര് ഫേസ്പായ്ക്ക്. ഇത് മുഖം വരണ്ടുപോകുന്നതില്‍ നിന്നും സംരക്ഷിയ്ക്കുന്നു. പഴം ചര്‍മം മൃദുവാകാന്‍ ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം നല്‍കാനും മിനുസമാക്കാനുമെല്ലാം ഈ ഫേസ്പായ്ക്ക ഏറെ നല്ലതാണ്. കുട്ടികളുടെ ചര്‍മത്തിനു പോലും ഉപയോഗിയ്ക്കാവുന്ന നല്ലൊന്നാന്തരം ഫേസ്പായ്ക്കാണിത്. 5 വയസു മുതലുള്ള കുട്ടികളുടെ മുഖത്തു വരെ ഇത് ഉപയോഗിയ്ക്കാം.

ഈ ഫേസ് പായ്ക്കുണ്ടാക്കാന്‍

ഈ ഫേസ് പായ്ക്കുണ്ടാക്കാന്‍

ഈ ഫേസ് പായ്ക്കുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. നല്ലപോലെ പഴുത്ത ഒരു പഴം, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ഇതിനു വേണ്ടത്. തൈര് പുളിയുള്ളതാണ് കൂടുതല്‍ നല്ലത്. ഇത് ബ്ലീച്ചിംഗ് ഇഫക്ട് കൂടുതല്‍ നല്‍കും. പഴം നല്ലപോലെ ഉടച്ച് ഇതില്‍ തൈരു ചേര്‍ത്തിളക്കി മുഖത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. മുഖത്തു പുരട്ടുമ്പോള്‍ ഇത് പുരട്ടി അല്‍പനേരം മൃദുവായി മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്.

ഈ ഫേസ്പായ്ക്ക്‌

ഈ ഫേസ്പായ്ക്ക്‌

ഈ ഫേസ്പായ്ക്ക്‌ അടുപ്പിച്ച് അല്‍പദിവസം പുരട്ടി നോക്കൂ, ചര്‍മം വെളുക്കുക മാത്രമല്ല, മുകളില്‍ പറഞ്ഞ പല ഗുണങ്ങളും ചര്‍മത്തിന് ലഭിയ്ക്കുകയും ചെയ്യും. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇതു നല്‍കുന്നുമില്ല.

പാല്‍, നാരങ്ങാനീര്, പഴം

പാല്‍, നാരങ്ങാനീര്, പഴം

ഴമുപയോഗിച്ചു മറ്റു പല ഫേസ്പായ്ക്കുകളും തയ്യാറാക്കാം. ഇതിലൊന്നാണ് പാല്‍, നാരങ്ങാനീര്, പഴം എന്നിവ ഉപയോഗിച്ചുള്ള ഒന്ന്. 1 ടീസ്പൂണ്‍ പാല്‍, 2 ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ പഴത്തിന്റെ പള്‍പ്പുമായി കലര്‍ത്തി മുഖത്തു പുരട്ടുന്നതു മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കുന്ന ഒന്നാണ്.

പഴത്തില്‍ വൈറ്റമിന്‍ ഇ ഗുളിക

പഴത്തില്‍ വൈറ്റമിന്‍ ഇ ഗുളിക

പഴത്തില്‍ വൈറ്റമിന്‍ ഇ ഗുളിക ചേര്‍ക്കാം. രണ്ടും ചേര്‍ത്ത മിശ്രിതത്തില്‍ ഒരു ടീസ്പൂണ്‍ തേനും എണ്ണയും ചേര്‍ക്കാം. മുഖത്ത് പുരട്ടിയശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇതു മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

Read more about: beauty skincare
English summary

Banana Curd Face Pack For Fair Skin

Banana Curd Face Pack For Fair Skin, Read more to know about,
Story first published: Tuesday, May 22, 2018, 10:55 [IST]
X
Desktop Bottom Promotion