For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് വയസു കുറവു നല്‍കും തൈരുവിദ്യ

മുഖത്തിന് വയസു കുറവു നല്‍കും തൈരുവിദ്യ

|

മുഖത്തിന് പ്രായം തോന്നുന്നില്ലെന്നു കേള്‍ക്കുന്നതിനാകും, എല്ലാവരും ആഗ്രഹിയ്ക്കുക. പ്രായക്കുറവുള്ള ചര്‍മം എല്ലാവരുടേയും സ്വപ്‌നമാണെങ്കിലും ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യവുമാണ്.

മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ടത് ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതല്ലാതെ ഏജ് സ്‌പോട്‌സ്, ചര്‍മത്തിലെ കരുവാളിപ്പ്, കണ്ണിനു താഴെയുള്ള കറുപ്പ്, ചര്‍മം അയഞ്ഞു തൂങ്ങുന്നത് തുടങ്ങിയ പല കാര്യങ്ങള്‍ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. സ്‌ട്രെസ്, മുഖത്തുപയോഗിയ്ക്കുന്ന ക്രീമുകളിലേയും മേയ്ക്പ്പ് സാധനങ്ങളിലേയും കെമിക്കലുകള്‍ തുടങ്ങിയവയും മുഖത്തെ ചുളിവുകള്‍ക്ക് കാരണമാകുന്നുണ്ട്.

മുഖത്തെ ചുളിവുകള്‍ നീക്കാന്‍, പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കള്‍ പലതുണ്ട്. ഇതിലൊന്നാണ് തൈര്. ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമാണ്.

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതോടൊപ്പം ചര്‍മത്തിന് നിറവും നല്‍കും. മുഖത്തിന് ഇറുക്കം നല്‍കാനും മുഖ ചര്‍മം ചുളിയാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. തൈരിലെ വൈറ്റമിന്‍ എയും ഈ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ പല വിധ പോഷകങ്ങള്‍ ചര്‍മ കോശങ്ങളിലേയ്ക്ക ആഴ്ന്നിറങ്ങി സൗന്ദര്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.

തൈര് പല തരത്തിലും മുഖ ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കാം. പല തരത്തിലെ ഗുണങ്ങളും ഇതു നല്‍കുകയും ചെയ്യുന്നു.
ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

തൈരും തേനും

തൈരും തേനും

തൈരും തേനും കലര്‍ന്ന മിശ്രിതം മുഖത്തെ ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. തേനിലെ ആന്റിഓക്‌സിഡന്റുകളും തൈരിലെ വൈറ്റമിനുകളും ഈ ഗുണം നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പനാള്‍ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്യുന്നതു ഗുണം നല്‍കും.

ബദാം

ബദാം

ബദാം മറ്റൊരു വഴിയാണ്. മൂന്നുനാലു ബദാം പാലിലിട്ടു കുതിര്‍ത്തുക. ഇത് പിന്നീട് തൈരില്‍

അരച്ചു മുഖത്തു പുരട്ടാം. ഇത് പതുക്കെ സ്‌ക്രബ് ചെയ്യണം ഉണങ്ങിക്കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യാം. ബദാം, തേന്‍ മിശ്രിതവും മറ്റൊരു വഴിയാണ്. ബദാം കുതിര്‍ത്ത് അരച്ച് പാലില്‍ തേനും കലര്‍ത്തി മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്യുക. പിന്നീട് അല്‍പം കഴിയുമ്പോള്‍ കഴുകാം.

മുട്ടവെള്ളയും തൈരും

മുട്ടവെള്ളയും തൈരും

മുട്ടവെള്ളയും തൈരും കലര്‍ത്തിയ മിശ്രിതവും മുഖത്തിന് നല്ലതാണ്. മുട്ടവെള്ള മുഖ ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്. മുഖത്തെ ചുളിവുകള്‍ നീക്കാനും അത്യുത്തമമാണ്.

മുട്ടവെള്ളയും ഒരു സ്പൂണ്‍ തൈരും കലര്‍ത്തിയ മിശ്രിതത്തില്‍ ലേശം ബ്രൗണ്‍ ഷുഗര്‍ ഇടുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുഖചര്‍മത്തിന് മുറുക്കം നല്‍കും.

തൈര്, മുട്ട വെള്ള, ഗ്ലിസറിന്‍, തേന്‍

തൈര്, മുട്ട വെള്ള, ഗ്ലിസറിന്‍, തേന്‍

തൈര്, മുട്ട വെള്ള, ഗ്ലിസറിന്‍, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. കഴുത്തിലും പുരട്ടാം.

വൈറ്റമിന്‍ ഇ , തൈര്

വൈറ്റമിന്‍ ഇ , തൈര്

വൈറ്റമിന്‍ ഇ , തൈര് എന്നിവയും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇത് ചേര്‍ത്തു പൊട്ടിച്ചു മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇത് മുട്ടവെള്ളയുമായി കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്.

തൈരിനൊപ്പം ഒലീവ് ഓയിലും

തൈരിനൊപ്പം ഒലീവ് ഓയിലും

തൈരിനൊപ്പം ഒലീവ് ഓയിലും മുഖത്തു പ്രായക്കുറവിനുള്ള നല്ലൊരു വഴിായണ്. ചുളിവുകള്‍ നീക്കി പ്രായക്കുറവിന് ഇത് ഗുണം നല്‍കുന്ന ഫേസ് പായ്ക്കാണ്. ഒലീവ് ഓയില്‍ തനിയെ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതിലെ ഫാററി ആസിഡുകളും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണം ചെയ്യും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള ഏറ്റവും ഉത്തമമായ വഴിയാണ് കറ്റാര്‍ വാഴ. ഇത് വെറുതെ മുഖത്ത് അടുപ്പിച്ചു പുരട്ടിയാല്‍ തന്നെ ഗുണമുണ്ടാകും. ഇത് മുഖത്തിന് ഈര്‍പ്പം നല്‍കാനും ഇലാസ്റ്റിസിറ്റി നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. കറ്റാര്‍ വാഴയ്‌ക്കൊപ്പം അല്‍പം തേന്‍ കൂടി ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.ഇതും തൈരും കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

കുക്കുമ്പര്‍, തൈര്

കുക്കുമ്പര്‍, തൈര്

കുക്കുമ്പറില്‍ ബി1, ബി2, ബി3, ബി5, ബി6, ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇത് മുഖത്തെ ചര്‍മം ഇറുക്കമുളളതാക്കാന്‍ നല്ലതാണ്. മുഖത്തിന് ഇൗര്‍പ്പം നല്‍കുകയും ചെയ്യുന്നു. കുക്കുമ്പര്‍, തൈര് എന്നിവ കലര്‍ന്ന മിശ്രിതം മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. തൈരിലെ വൈറ്റമിന്‍ ഇ കൂടിയാകുമ്പോള്‍ ഫലം ഇരട്ടിയ്ക്കും. കുക്കുമ്പര്‍ അരച്ച് ഇതില്‍ അല്‍പം പുളിയുളള തൈരു കൂടി കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

വെളിച്ചെണ്ണയും

വെളിച്ചെണ്ണയും

വെളിച്ചെണ്ണയും ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി ചര്‍മത്തിന് പ്രായക്കുറവു നല്‍കാന്‍ നല്ലതാണ്. ഇതിലെ നല്ല കൊഴുപ്പുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും മുഖത്തു വെളിച്ചെണ്ണ മസാജ് നടത്തുന്നത് ഏറെ നല്ലതാണ്. തൈരും ഒപ്പം വെളിച്ചെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടാം. ഗുണമുണ്ടാകും.

English summary

Anti Ageing Face Masks Using Curd

Anti Ageing Face Masks Using Curd, Read more to know about,
X
Desktop Bottom Promotion