മുഖത്തെ കരുവാളിപ്പിന് സ്ഥിരപരിഹാരം

Posted By:
Subscribe to Boldsky

വേനല്‍ക്കാലം ആരോഗ്യത്തിന്റെ മാത്രമല്ല, ചര്‍മത്തിന്റെയും ശത്രുവാണ്. കടുത്ത വെയിലും സൂര്യപ്രകാശവുമെല്ലാം ചര്‍മത്തെ തളര്‍ത്തുക മാത്രമല്ല, ചര്‍മത്തിലെ ജലാംശം വലിച്ചെടുത്ത് ചര്‍മത്തിന് അയവുണ്ടാക്കുകയും ചര്‍മത്തില്‍ ചുളിവുണ്ടാക്കുകയുമെല്ലാം ചെയ്യും.

വെയിലേല്‍ക്കുമ്പോഴുള്ള മറ്റൊരു പ്രശ്‌നമാണ് കരുവാളിപ്പ്. ചര്‍മത്തില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ കരുവാളിപ്പുണ്ടാക്കുന്നു. ഇതു ചര്‍മത്തെ കറുപ്പിയ്ക്കുകയും കരുവാളിപ്പുണ്ടാക്കുകയും ചെയ്യുന്നു.

കടുത്ത വെയിലും സൂര്യപ്രകാശവുമേല്‍ക്കുന്നത് നിറം കുറയ്ക്കുന്നതു മാത്രമല്ല, ചര്‍മത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ദോഷകരമാണ്. ചര്‍മം അയയാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനുമെല്ലാം ഇതു കാരണമാകും.

വെയിലില്‍ നിന്നും ചര്‍മത്തെ രക്ഷിയ്ക്കാന്‍, കരുവാളിപ്പ് പെട്ടെന്നു മാറ്റാന്‍ പലരും ഉപയോഗിയ്ക്കുന്ന ഒന്നാണ് സണ്‍സ്‌ക്രീന്‍. എന്നാല്‍ ഇത് കെമിക്കല്‍ വഴിയാണെന്ന കാര്യവും ഓര്‍ക്കുക. ഇതല്ലാതെയും ചര്‍മത്തിലെ കരുവാളിപ്പു നീക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വീട്ടുവൈദ്യങ്ങളുണ്ട്. ഇവെയെക്കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, ചിലവു കുറഞ്ഞ, തികച്ചും പ്രകൃതിദത്തമായ ചില വഴികള്‍.

ബേക്കിംഗ് സോഡ, തൈര്

ബേക്കിംഗ് സോഡ, തൈര്

ബേക്കിംഗ് സോഡ, തൈര് എന്നിവ മുഖത്തെ കരുവാളിപ്പു മാറ്റാന്‍ ഏറെ നല്ലതാണ.് അര ടീസ്പൂണ്‍ ബേക്കിംഗ്‌സോഡ രണ്ടു ടീസ്പൂണ്‍ തൈരുമായി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുക. 10-15 മിനിറ്റു കഴിയുമ്പോള്‍ ഇതു കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടുക. ഒരാഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ഇതു പുരട്ടിയാല്‍ കരുവാളിപ്പിന് കാര്യമായ പരിഹാരമുണ്ടാകും.

ചന്ദനപൗഡര്‍

ചന്ദനപൗഡര്‍

ചന്ദനപൗഡര്‍ മുഖത്തെ കരുവാളിപ്പു മാറ്റാന്‍ ഉത്തമമാണ് വഴിയാണ്. അല്‍പം ചന്ദനപ്പൊടി വെള്ളത്തില്‍ കലര്‍ത്തി മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. ഇതിനു ശേഷം അല്‍പം പനിനീരും മുഖത്തു പുരട്ടാം. ഇതും കരുവാളിപ്പ് എളുപ്പം മാറ്റാന്‍ സഹായിക്കും. ചന്ദനം പാലില്‍ അരച്ചു കലക്കി തേയ്ക്കുന്നതും ഗുണം ചെയ്യും.

ബദാം ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍

ബദാം ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍

ബദാം ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും ചര്‍മത്തിലെ കരുവാളിപ്പു മാറ്റാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ബദാം ഓയില്‍, ഒരു വൈററമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് ഇതിലെ ഓയില്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. പിന്നീട് അല്‍പം ചെറുപപയര്‍ പൊടി പുരട്ടി കഴുകുക. ഇത് മുഖത്തിന് നിറം നല്‍കും. കരുവാളിപ്പു മാറ്റും. ശേഷം അല്‍പം മോയിസ്ചറൈസര്‍ പുരട്ടാം.

കുങ്കുമപ്പൂവും പാലും

കുങ്കുമപ്പൂവും പാലും

മുഖത്തെ കരുവാളിപ്പു മാറ്റാനുള്ള നല്ലൊരു വഴിയാണ് കുങ്കുമപ്പൂവും പാലും. പാലില്‍ കുങ്കുമപ്പൂവിട്ട് അല്‍പസമയം വയ്ക്കുക. പിന്നീട് ഇത് മുഖത്തു പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. മുഖത്തെ കരുവാളിപ്പു മാറാന്‍ ഇത് ഏറെ നല്ലതാണ.് ആഴ്ചയില്‍ നാലഞ്ചു ദിവസം ഇതാര്‍വര്‍ത്തിയ്ക്കാം. ഇതു മുഖത്തിന് നിറം നല്‍കാനും ഏറെ നല്ലതാണ്.

ഓട്‌സ്, തേന്‍

ഓട്‌സ്, തേന്‍

ഓട്‌സ്, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും മുഖത്തെ കരുവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്. 1 ടേബിള്‍സ്പൂണ്‍ ഓട്‌സ് വേവിയ്ക്കുക. ഇതില്‍ 2-3 ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇതു മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ കരുവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്.

ഷിയ ബട്ടര്‍

ഷിയ ബട്ടര്‍

ഷിയ ബട്ടര്‍ കരുവാളിപ്പു മാറ്റാനുള്ള മറ്റൊരു വഴിയാണ്. ഷിയ ബട്ടര്‍ കരുവാളിപ്പുള്ളിടത്തു പുരട്ടുക. നല്ലപോലെ മസാജ് ചെയ്യുകയും വേണം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും അടുപ്പിച്ചു ചെയ്യാം. ഷിയ ബട്ടര്‍ മുഖചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കാനും നല്ലതാണ്.

മഞ്ഞള്‍, വെളിച്ചെണ്ണ

മഞ്ഞള്‍, വെളിച്ചെണ്ണ

മഞ്ഞള്‍, വെളിച്ചെണ്ണ എന്നിവ വെയിലേറ്റുള്ള കരുവാളിപ്പു തടയാന്‍ നല്ല വഴിയാണ്. 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരല്‍പം മള്‍പ്പൊടി കലര്‍ത്തുക. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഇതു ചെയ്യാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങാണ് ചര്‍മത്തിലെ കരുവാളിപ്പു മാറാനുള്ള മറ്റൊരു വഴി. ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് മുഖത്ത് കരുവാളിപ്പുള്ളിടത്ത് മസാജ് ചെയ്യാം. അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടാം. ഇതെല്ലാം മുഖത്തെ കരുവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്. അല്‍പം കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ കഴുകാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ചര്‍മത്തിലെ കരുവാളിപ്പു മാറ്റാന്‍ കറ്റാര്‍വാഴ നല്ലൊരു വഴിയാണ്. കറ്റാര്‍വാഴയുടെ ജെല്‍ കരുവാളിപ്പുള്ളിടത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതും നല്ലതാണ്. കറ്റാര്‍ വാഴ വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

തൈരില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു പുരട്ടുന്നത്

തൈരില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു പുരട്ടുന്നത്

തൈരില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ കരുവാളിപ്പു മാറാനുളള മറ്റൊരു വഴിയാണ്. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ചെയ്യാം.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ചാല്‍ അത് മുഖത്തെ കറുത്ത പാടുനേയും കരുവാളിപ്പിനേയും ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തിന്റെ കറുത്ത പാടുകളെ ഇല്ലാതാക്കുന്നു.നാല് തുള്ളി ഹൈഡ്രജന്‍ പെറോക്‌സൈഡ്, മൂന്ന് തുള്ളി ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, അല്‍പം നാരങ്ങാ നീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്‌സ് ചെയ്യുക. ക്രീം പരുവമാകുമ്പോള്‍ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക.മുഖം നല്ലതു പോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

English summary

Amazing Home Remedies To Remove Suntan Permanently

Amazing Home Remedies To Remove Suntan Permanently, Read more to know about,