For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരക്കാർക്ക് 15 സൗന്ദര്യ സംരക്ഷണ വിദ്യകൾ

സമീകൃത പോഷകാഹരം കഴിക്കുന്നത് ആരോഗ്യകരമായ ചർമ്മ സംരക്ഷണത്തിന് അത്യാവശ്യമാണ്.

|

സാധാരണയായി കൗമാര പ്രായത്തിലാണ് നിങ്ങളുടെ പെൺകുട്ടികളിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.ഈ പ്രായത്തിൽ തന്നെയാണ് അവൾ കൂടുതൽ സുന്ദരിയാകുന്നതും.ശാരീരിക മാറ്റങ്ങളിൽപെടുന്നതാണ് ഹോർമോൺ വ്യതിയാനങ്ങളും. ഈ വ്യതിയാനങ്ങൾ കുട്ടിയിൽ വരണ്ട ചർമ്മം,മുഖക്കുരു, ചൊറിച്ചിൽ, കരുവാളിപ്പ്, എന്നിങ്ങനെ അനേകം ചർമ്മ രോഗങ്ങൾ ഉണ്ടാക്കിയേക്കാം.

f

നിങ്ങളുടെ കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ചർമ്മ രോഗങ്ങൾക്കൊണ്ട് ബുദ്ധിമുട്ടുകയോ അല്ലെങ്കിൽ നിങ്ങൾ അവരുടെ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടിയുള്ള മാർഗങ്ങൾ അന്വേഷിക്കുകയോ ആണെങ്കിൽ നിങ്ങൾക്ക് ഞങ്ങൾ താഴെ കൊടുത്തിരിക്കുന്ന ചർമ്മ സംരക്ഷണത്തിനു വേണ്ടിയുള്ള അടിസ്ഥാന പരമായ കാര്യങ്ങൾ പരീക്ഷിക്കാം.

കൗമാരക്കാർക്ക് ഫലപ്രദമായ ചർമ സംരക്ഷണം

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ആരോഗ്യകരമായ ശരീരത്തിനും ചർമകാന്തിക്കും കൗമാരക്കാർ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എണ്ണ, കഫിൻ, അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കൗമാര പ്രായക്കാരിൽ മുഖക്കുരു, ചൊറിഞ്ഞു പൊട്ടൽ അഥവാ ചൂടു പൊങ്ങൽ തുടങ്ങിയവ ഉണ്ടാക്കുന്നതാണ്. അമിത വിയർപ്പ്, കൂടുതൽ വിനോദങ്ങളിൽ ഏർപ്പെടുന്നത്, തുടങ്ങിയവ പെട്ടെന്ന് തന്നെ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാൻ കാരണമാകും.

അത് കൗമാരക്കാരുടെ ആരോഗ്യത്തെയും ചർമ്മത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതിരിക്കാനും ചർമ്മത്തെ വരൾച്ചയിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.

സമീകൃതാഹാരം

സമീകൃതാഹാരം

സമീകൃത പോഷകാഹരം കഴിക്കുന്നത് ആരോഗ്യകരമായ ചർമ്മ സംരക്ഷണത്തിന് അത്യാവശ്യമാണ്. സോഫ്റ്റ്‌ഡ്രിങ്ക്സ്, രുചിക്കായ് കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം കുറഞ്ഞതുമായ ഭക്ഷണം ,കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ ഉണ്ടാക്കുകയും നമ്മുടെ ശരീരത്തിലെ ഉപ്പിന്റെ അളവ് കൂട്ടി ജലാംശം നഷ്ടപ്പെടാനും കാരണമാകും.

ഉചിതമായ സൗന്ദര്യ സംരക്ഷണം പിന്തുടരുക

ഉചിതമായ സൗന്ദര്യ സംരക്ഷണം പിന്തുടരുക

കോളജിലോ ,ഫ്രണ്ട്സിന്റെ കൂടെ പുറത്തു പോകുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടി കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവരോ ആണെങ്കിൽ തീർച്ചയായും അവരുടെ ചർമ്മത്തിൽ പൊടിപടലങ്ങൾ, കാർബണിന്റെ അംശം,സൂര്യപ്രകാശം എന്നിവയൊക്കെ പതിഞ്ഞിരിക്കാം. അതുകൊണ്ട് തന്നെ ചർമ്മ സംരക്ഷണത്തിൽ എന്നും 3കാര്യങ്ങൾ ഉറപ്പായും ഉണ്ടാകണം. ക്‌ളെൻസിങ്, ടോണിഗ്, മോയ്‌സ്‌ച്ചറൈസിംഗ് എന്നിവയാണവ.

ക്‌ളെൻസിങ് ,ടോണിങ്,മോയ്‌സ്‌ച്ചറൈസിങ്

ക്‌ളെൻസിങ് ,ടോണിങ്,മോയ്‌സ്‌ച്ചറൈസിങ്

ക്‌ളെൻസിങ് ചെയുന്നത് മൂലം മുഖത്തെ അടഞ്ഞ സുഷിരങ്ങൾ തുറന്ന് വൃത്തിയാക്കാനും പൊടിപടലങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതിനായി നിങ്ങൾക്കവരോട് അവരുടെ ചർമ്മത്തിന്‌ യോജിച്ച രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത ഫേഷ്യൽ ക്‌ളെൻസർ വാങ്ങി ഉപയോഗിക്കാൻ പറയാം.

ടോണിങ്

ക്‌ളെൻസിങ്ങിന് ശേഷം ഒരു പഞ്ഞിയിൽ ടോണർ അല്പം എടുത്ത് മുഖത്തു നന്നായി പുരട്ടുക.ഇത് മുഖത്തെ അടഞ്ഞിരിക്കുന്ന സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്നു.

മോയ്‌സ്‌ച്ചറൈസിങ്

ടോണിംഗിന് ശേഷം മോയ്സ്ച്ചറൈസിങ് ചെയുന്നത് നിങ്ങളുടെ കുട്ടിയുടെ ചർമ്മം മൃദുത്വമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും.പക്ഷേ ഓരോരുത്തരുടെ ചർമ്മത്തിന്‌ ചേർന്ന മോയ്‌സ്‌ച്ചറൈസർ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.എണ്ണ മയമുള്ള ചർമ്മത്തിന് എണ്ണ അടങ്ങിയിട്ടില്ലാത്തതോ അല്ലെങ്കിൽ ജെൽ അടങ്ങിരിക്കുന്നതോ ആയ മോയ്‌സ്‌ച്ചറൈസർ ആണ് നല്ലത്.

സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക

സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക

കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതോ അല്ലെങ്കിൽ പുറത്തു പോകുമ്പോഴോ സൂര്യപ്രകാശത്തിൽ നിന്നും രക്ഷപ്പെടാൻ ഉള്ള മാർഗങ്ങൾ എടുക്കാൻ മറക്കാതിരിക്കുക.സൺസ്ക്രീൻ മോയ്‌സ്‌ച്ചറൈസർ SPF 15 TO 30 ആണ് കൗമാരക്കാരുടെ ചർമ്മത്തിന്‌ കൂടുതൽ മികച്ചത്. ഇത് UVA,UVB തരംഗളിൽ നിന്നും വരൾച്ചയിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും.

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക

മദ്യം, മയക്കുമരുന്ന്, പുകവലി, ഇവയൊക്കെ കൗമാരക്കാരുടെ ശരീരത്തെ സാരമായ് ബാധിക്കും.പുകവലി അവരുടെ ശരീരത്തിലെ കൊളാജന്റെ അളവ് കുറയ്ക്കുകയും ചർമ്മം വരണ്ടതും ശോഭയില്ലാത്തതുമാക്കുന്നു. പുകവലിയുള്ള കൗമാരക്കാരിൽ കൊലജന്റെയും ഇലാസ്റ്റിസിറ്റിയും കുറവായിരിക്കുമെന്ന് റിസേർച്ചുകൾ പറയുന്നുണ്ട്.

കുറഞ്ഞ മേക്കപ്പ് ഉപയോഗിക്കുക

കുറഞ്ഞ മേക്കപ്പ് ഉപയോഗിക്കുക

കൗമാരക്കാരികളായ പെൺകുട്ടികൾ കൂടുതൽ സുന്ദരിയാകാൻ കൃത്രിമമായ ഒരുപാട് മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണ്.കൗമാര പ്രായത്തിലുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആണ്. കൂടുതൽ രാസവസ്തുക്കളുടെ ഉപയോഗം ചർമ്മം വേഗത്തിൽ നശിപ്പിക്കാൻ ഇടയാക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടികളോട് ബ്രാൻഡഡ് മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പറയണം.

മേക്കപ്പ് നീക്കം ചെയ്യാൻ ഒരിക്കലും മറക്കരുത്

മേക്കപ്പ് നീക്കം ചെയ്യാൻ ഒരിക്കലും മറക്കരുത്

പാർട്ടി, സ്പോർട്സ്, കോളേജ് ഫങ്‌ഷൻസ്,എന്നിവയിലൊക്കെ പങ്കെടുക്കുമ്പോൾ കൂടുതൽ സൗന്ദര്യവും ആകർഷകത്വവും ലഭിക്കാൻ ഇവർ ഒരുപാട് മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. പക്ഷേ എല്ലാ പരിപാടിയും കഴിഞ്ഞു വീട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് മേക്കപ്പ് തുടച്ചു മാറ്റുക എന്നതാണ്.അതിനായി ക്‌ളെൻസിങ് മിൽക്ക് ഉപയോഗിക്കാം. കണ്ണിന്റെ മേക്കപ്പ് നീക്കം ചെയ്യാൻ ബേബി ഓയിൽ ആണ് കൂടുതൽ നല്ലത്.

മുഖക്കുരു കുത്തി പൊട്ടക്കരുത്

മുഖക്കുരു കുത്തി പൊട്ടക്കരുത്

കൗമാരക്കാരുടെ പ്രധാനമായ പ്രശ്നം മുഖക്കുരുവാണ്.മുഖക്കുരു കുത്തി പൊട്ടിക്കുന്നത് അവിടെ സ്ഥിരമായ പാട് ഉണ്ടാക്കും.

വൃത്തിയുള്ള ടിഷ്യൂ ഉപയോഗിച്ച് ചർമ്മം തുടയ്ക്കുക

വൃത്തിയുള്ള ടിഷ്യൂ ഉപയോഗിച്ച് ചർമ്മം തുടയ്ക്കുക

കൂടുതൽ വിയർക്കുന്നവർ എപ്പോഴും ഹാൻഡ്ബാഗിലോ പഴ്സിലോ നനഞ്ഞ ടിഷ്യൂ കരുതുന്നത് നല്ലതാണ്.ഏത് സമയവും ഇതുകൊണ്ട് മുഖം വൃത്തിയാക്കാൻ എളുപ്പമാണ്.

 നല്ല പച്ചക്കറികൾ കഴിക്കുക

നല്ല പച്ചക്കറികൾ കഴിക്കുക

ചർമ്മത്തിനു യുവത്വം നിലനിൽക്കണമെങ്കിൽ അകത്തു നിന്നും പുറത്തു നിന്നും സംരക്ഷിക്കണം.കൂടുതൽ നല്ല പച്ചക്കറികൾ ഭക്ഷിച്ചു രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചു കൗമാരക്കാരെ കൂടുതൽ ആരോഗ്യവാന്മാരാക്കാം.

പുറംതള്ളൽ

പുറംതള്ളൽ

മുഖക്കുരുവിന്റെ പ്രധാന കാരണം ജീവനില്ലാത്ത ചർമ്മ കോശങ്ങളാണ്. ഇത് മുഖത്തെ സുഷിരങ്ങൾ അടക്കുകയും ചർമ്മത്തെ കേടു വരുത്തുകയും ചെയ്യും.ഇങ്ങനെ അടഞ്ഞു പോകുന്ന സുഷിരങ്ങൾ മുഖക്കുരുവിനു കൂടുതൽ കാരണമാവുന്നു.ഇത് തടയാൻ സാലിസിലിക് ആസിഡ്(BHA) അടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നമാണ് നല്ലത്. ഈ ഘടകം ചർമ്മത്തിനെ ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കുകയും ജീവനില്ലാത്ത ചർമ്മ കോശത്തെ പുറം തള്ളുകയും ചെയുന്നു.

മുഖത്തെ ബ്ലാക്‌ഹെഡ്സ് നീക്കം ചെയ്യുക

മുഖത്തെ ബ്ലാക്‌ഹെഡ്സ് നീക്കം ചെയ്യുക

ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും സാധാരണയായി മൂക്കിന്റെ ചുറ്റിലും ചുണ്ടിനു താഴെയുമായിട്ടാണ് കാണാറുള്ളത്.ഇത് നീക്കം ചെയ്യാൻ നല്ലത് സ്ക്രബ്ബർ ആണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.

 മുഖം വൃത്തിയായി കഴുകുക

മുഖം വൃത്തിയായി കഴുകുക

ശുദ്ധമായ വെള്ളത്തിൽ വീര്യം കുറഞ്ഞ സോപ്പ് അല്ലെങ്കിൽ ക്ലൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ മുഖം നല്ല വൃത്തിയായി കഴുകുക.ചർമ്മ സംരക്ഷണത്തിന് ഇത് നല്ലൊരു ഉപാധിയാണ്. മുഖത്തെ അഴുക്കും പൊടിപടലങ്ങളും നീക്കം ചെയ്യാൻ ഈ മാർഗം സഹായിക്കുന്നു.

ടാൽകം പൗഡർ ധാരാളം ഉപയോഗിക്കാതിരിക്കുക

ടാൽകം പൗഡർ ധാരാളം ഉപയോഗിക്കാതിരിക്കുക

പുറത്തെവിടേക്കെങ്കിലും പോകുമ്പോൾ കൂടുതൽ ആകർഷകത്വവും തിളക്കവും ലഭിക്കാൻ കൗമാരക്കാർ കൂടുതൽ ടാൽകം പൗഡർ ഉപയോഗിക്കുന്നു.ഇത് ചർമത്തിലെ സുഷിരങ്ങൾ അടക്കുകയും അനാരോഗ്യപരമായ ചർമ്മത്തിനു കാരണമാകുകയും ചെയ്യുന്നു.

മതിയായ വിശ്രമം

മതിയായ വിശ്രമം

പഠനം, ഫ്രണ്ട്‌സ്,കായികം, വിനോദം, എന്നിങ്ങനെ പല മേഖലകളിലും നിങ്ങളുടെ കുട്ടികൾ ഏർപ്പെടുന്നു. ആരോഗ്യകരമായ ശരീരത്തിനു അതിനാവശ്യമായ വിശ്രമവും വേണം. ഉറക്കക്കുറവ് കണ്ണിനടിയിൽ കറുപ്പും മറ്റു പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

കൗമാരം നിങ്ങളുടെ കുട്ടിയുടെ വളർച്ചയിൽ നിർണായക കാലഘട്ടമാണ്.കൗമാര സ്വപ്നം ഏറ്റവും മികച്ചതാക്കാൻ അവർ ആഗ്രഹിക്കും.ഒരു ചെറിയ മുഖക്കുരു അല്ലെങ്കിൽ ചെറിയ തൊലി പൊളിയൽ ഇത് അവൾക്കു ഒരു പേടി സ്വപ്നം പോലെയാണ്.കൗമാരം പക്വതയാർന്ന യുവത്വത്തിലേക്കുള്ള ചുവടുവെപ്പാണ്.

English summary

കൗമാരക്കാർക്ക് 15 സൗന്ദര്യ സംരക്ഷണ വിദ്യകൾ

Water helps maintain healthy, flawless skin and helps flush out harmful toxins from your teen’s body
X
Desktop Bottom Promotion