For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചര്‍മ്മത്തിന് ഒറ്റമൂലി ആയുര്‍വ്വേദത്തില്‍

സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇനി ആയുര്‍വ്വേദത്തേയും കൂടെക്കൂട്ടാവുന്നതാണ്.

|

വരണ്ട ചര്‍മ്മം പലപ്പോഴും പല വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്നത്. പലപ്പോഴും എത്രയൊക്കെ എണ്ണയും ക്രീമും എല്ലാം തേച്ചാലും അത് ചര്‍മ്മത്തെ വീണ്ടും വീണ്ടും ഡ്രൈ ആക്കുന്നു. ഇത്തരത്തില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല പ്രശ്‌നങ്ങളും ഉണ്ട്. ഇതെല്ലാം പല വിധത്തിലാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് എന്നന്നേക്കുമായി വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ആയുര്‍വ്വേദത്തില്‍ ഉണ്ട്.

ചര്‍മ്മം വരണ്ടതാണെന്ന് കരുതി വിപണിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ വാങ്ങിത്തേക്കുമ്പോള്‍ അത് ചര്‍മ്മത്തിന് വളരെ വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാനും ചര്‍മ്മത്തിന് വളരെയധികം സോഫ്റ്റ്‌നസ്സും ഭംഗിയും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആയുര്‍വ്വേദത്തില്‍ ഇത്തരം പ്രതിസന്ധികള്‍ ധാരാളമാണ്. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അത് ചര്‍മ്മത്തിന് വളരെയധികം ദോഷം ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് പരിഹാരം കാണേണ്ട ഒന്നാണ് വരണ്ട ചര്‍മ്മം.

ചര്‍മ്മം വരണ്ടതാണോ, നിമിഷ പരിഹാരം ഇതാചര്‍മ്മം വരണ്ടതാണോ, നിമിഷ പരിഹാരം ഇതാ

എന്നാല്‍ ഇതിനെ പൂര്‍ണമായും മാറ്റാന്‍ എപ്പോഴും സഹായിക്കുന്ന ഒന്നാണ് ആയുര്‍വ്വേദം. ആയുര്‍വ്വേദത്തില്‍ വരണ്ട ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ കഴിയും. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ എന്നും ആയുര്‍വ്വേദം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ആയുര്‍വ്വേദത്തിലൂടെ നമുക്ക് സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യാം. ഇത്തരത്തില്‍ സൗന്ദര്യത്തിന് എന്തൊക്കെയാണ് ആയുര്‍വ്വേദത്തിലൂടെ പരിഹാരം കാണാന്‍ കഴിയുന്നത് എന്ന് നോക്കാം.

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും എന്നും മുന്നില്‍ തന്നെയാണ് സൂര്യകാന്തി എണ്ണ. സൂര്യകാന്തി എണ്ണ കൊണ്ട് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റി നല്ലൊരു മോയ്‌സ്ചുറൈസിംഗ് പവ്വര്‍ നല്‍കുന്നു. ചര്‍മ്മത്തിന്റെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. നല്ലൊരു സൗന്ദര്യസംരക്ഷണ സഹായിയാണ് സൂര്യകാന്തി എണ്ണ. ഇത് ചര്‍മ്മം വരണ്ടിടത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് വരണ്ട ചര്‍മ്മത്തിന് നല്ലൊരു പരിഹാരമാണ്.

ജമന്തി എണ്ണ

ജമന്തി എണ്ണ

സൂര്യകാന്തി മാത്രമല്ല ജമന്തി എണ്ണയും ചര്‍മ്മത്തിന് ആരോഗ്യവും ചര്‍മ്മ പ്രശ്‌നങ്ങളെ അകറ്റുന്നതിനും സഹായിക്കുന്ന ഒന്നാണ്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നു ഇത്. ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ജമന്തി എണ്ണ. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു.

 പപ്പായ

പപ്പായ

എണ്ണ മാത്രമല്ല പപ്പായയും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. പപ്പായയില്‍ ഉള്ള വിറ്റാമിന്‍ എ ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ അധിക വരള്‍ച്ചയെ ഇല്ലാതാക്കുന്നു. നല്ലതു പോലെ പഴുത്ത പപ്പായ ചര്‍മ്മത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നത് ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തിന് അവസാന വാക്കാണ് കറ്റാര്‍ വാഴ എന്ന് പറയാം. കാരണം അത്രയേറെ സൗന്ദര്യസംരക്ഷണ ഗുണങ്ങളാണ് കറ്റാര്‍ വാഴക്കുള്ളത്. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. മുടിയേയും ചര്‍മ്മത്തേയും സംബന്ധിക്കുന്ന ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇത് വരണ്ട ചര്‍മ്മത്തെ വെറും നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു. കറ്റാര്‍ വാഴ ജെല്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് രാവിലെ കഴുകിക്കളഞ്ഞാല്‍ മതി. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം വരണ്ട ചര്‍മ്മത്തിനും പരിഹാരം നല്‍കുന്നു.

തേനും പഴവും

തേനും പഴവും

പഴവും തേനും ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ്. എന്നാല്‍ അതിലുപരി സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഒരു സ്പൂണ്‍ തേനില്‍ രണ്ട സ്പൂണ്‍ പഴം ഉടച്ചതും ചേര്‍ത്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിലുപരി മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. മാത്രമല്ല വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

ബാര്‍ലി

ബാര്‍ലി

ബാര്‍ലി ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും എന്നും മുന്നിലാണ്. കടുകെണ്ണയില്‍ അല്‍പം മഞ്ഞപ്പൊടിയും ബാര്‍ലിയും മിക്‌സ് ചെയ്ത് ഇത് മുഖത്തും ശരീരത്തില്‍ വരള്‍ച്ച തോന്നുന്ന മറ്റിടങ്ങളിലും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചന്ദനം

ചന്ദനം

ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാന്‍ ചന്ദനവും മികച്ച ഒന്നാണ്. ചന്ദനത്തിന്റെ പൊടി പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്തും ശരീരത്തിലും തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മൃതകോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അതിലുപരി ചര്‍മ്മകോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന് തിളക്കവും ഫ്രഷ്‌നസും തോന്നാന്‍ സഹായിക്കുന്നു.

വെള്ളരിക്ക

വെള്ളരിക്ക

സൗന്ദര്യസംരക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കൊണ്ട് സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാജികും കാണിക്കാന്‍ കഴിയും. ഇത് ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം ക്ലീന്‍ ആയിരിക്കാനും ചര്‍മ്മത്തിന്റെ സ്വഭാവം തന്നെ മാറുന്നതിനും സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഒരു കഷ്ണം തക്കാളിയില്‍ നല്ലതു പോലെ ഉരച്ച് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുഖത്തിന് ആകര്‍ഷകത്വം നല്‍കുന്നു.

 ആര്യവേപ്പ് ഏത് തരത്തിലുള്ള

ആര്യവേപ്പ് ഏത് തരത്തിലുള്ള

ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഒരു ഒറ്റമൂലി എന്ന് പറയുന്നത് ആര്യവേപ്പ് ആണ്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ഇത്രയും പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നത്. ഇത് മുഖത്തും ശരീരത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏത് തരത്തിലുള്ള ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്.

ജീരകം

ജീരകം

ജീരകം കൊണ്ട് സൗന്ദര്യ സംരക്ഷണമോ? എന്നാല്‍ സത്യമാണ്. ജീരകം കൊണ്ടും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പരിഹാരം കാണാം. മല്ലിയും ജീരകവും ഒരേ അളവില്‍ എടുത്ത് അരച്ച് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇതിന്റെ നീര് നല്ലതു പോലെ ചര്‍മ്മത്തില്‍ വലിച്ചെടുത്ത് കഴിഞ്ഞാല്‍ മാത്രം മുഖം കഴുകിക്കളയാം. ഇത് വരണ്ട ചര്‍മ്മത്തിന് ഉടന്‍ പരിഹാരം നല്‍കുന്ന ഒന്നാണ്. മാത്രമല്ല മൃതകോശങ്ങളേയും ഇല്ലാതാക്കുന്നു ചര്‍മ്മത്തില്‍ നിന്ന്.

English summary

Top ten Ayurvedic Treatments For Dry Skin

Try these home remedies and ayurvedic dry skin treatments to say goodbye to the rough dry skin.
Story first published: Monday, November 20, 2017, 10:36 [IST]
X
Desktop Bottom Promotion