പപ്പായയും പാലും, വെളുപ്പുനിറം ഗ്യാരന്റി

Posted By:
Subscribe to Boldsky

ചര്‍മത്തിന്റെ നിറം വലിയ കാര്യമല്ലെന്നു പറയുമ്പോഴും വെളുപ്പു നിറം എല്ലാവരേയും മോഹിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. കറുപ്പിന് ഏഴഴക് എന്നു പറയുമ്പോഴും വെളുത്ത ചര്‍മത്തിനായി ആളുകള്‍ പല പ്രയോഗങ്ങളും നടത്തും.

വിപണിയില്‍ ലഭിയ്ക്കുന്ന പല ക്രീമുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമെല്ലാം വെണ്മയുടെ രഹസ്യ തേടി പോകുന്നവരുണ്ട്. എന്നാല്‍ ഇത പലപ്പോഴും ഗുണം തരില്ലെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ നല്‍കുകയും ചെയ്യും. കാരണം ചില ക്രീമുകള്‍ താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും പലപ്പോഴും ഇവയിലെ കെമിക്കലുകള്‍ പാര്‍ശ്വഫലങ്ങളാണ് നല്‍കുക.

വെളുത്ത നിറത്തിന് ഏറ്റവും നല്ലത് നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇവ ദോഷമുണ്ടാക്കില്ലെന്നു മാത്രമല്ല, പ്രയോജനം നല്‍കും, ചെലവും ഏറെ കുറവാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ളവയുമാണ്. തയ്യാറാക്കാനും ഉപയോഗിയ്ക്കാനുമെല്ലാം ഏറ്റവും എളുപ്പവും. ഈ പല കൂട്ടുകളും വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നു കൂടിയാണ്.

ചര്‍മത്തിന് നിറം നല്‍കാന്‍ അടുക്കളയില്‍ നിന്നു തന്നെ ഉപയോഗിയ്ക്കാവുന്ന പല ചേരുവകളുമുണ്ട്. ഇത്തരം ചേരുവകള്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ, ഇതുവഴി ചര്‍മത്തിന് വെളുപ്പു നേടാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് മുഖത്തു പുരട്ടുക. പതുക്കെ മസാജ് ചെയ്യണം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ഇതിലെ സിട്രിക് ആസിഡ് ബ്ലീച്ചിംഗ് ഗുണം നല്‍കും. മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം മാറ്റാനും ഇത് ഏറെ നല്ലതാണ്. സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍ ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു വേണം, ഉപയോഗിയ്ക്കാന്‍. നാരങ്ങാനീരു പുരട്ടിയ ശേഷം വെയിലില്‍ പോകാതിരിയ്ക്കുക. ഇതുകൊണ്ടുതന്നെ രാത്രി പുരട്ടുന്നതാകും ഏറ്റവും നല്ലത്.

പാല്‍,തേന്‍

പാല്‍,തേന്‍

ഒരു ടേബിള്‍ സ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് 15 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. കൊഴുപ്പു കുറഞ്ഞ പാല്‍ എണ്ണമയമുളള ചര്‍മമുള്ളവര്‍ക്കും കൊഴുപ്പുള്ള പാലോ പാല്‍പ്പാടയോ വരണ്ട മുഖമുളളവര്‍ക്കും ഉപയോഗിയ്ക്കാം. പാലില്‍ ചര്‍മത്തിന് നിറം നല്‍കുന്ന സ്വാഭാവിക എന്‍സൈമുകളുണ്ട്. ഇതാണ് സഹായകമാകുന്നത.് തേനും നിറം വര്‍ദ്ധിപ്പിയ്ക്കും.

മഞ്ഞള്‍

മഞ്ഞള്‍

ഒരു ടീസ്പൂണ്‍ മഞ്ഞള്‍ 3 ടീസ്പൂണ്‍ ചെറുനാരങ്ങാനീരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് 15 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. നാരങ്ങാനീരു ചേര്‍ക്കുന്നതു കൊണ്ട് സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ അല്‍പം വെള്ളം ചേര്‍ത്തു വേണം, ഉപയോഗിയ്ക്കാന്‍.

തക്കാളി

തക്കാളി

തക്കാളിയുടെ പള്‍പ്പും ചെറുനാരങ്ങാനീരും തേനും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് 20 മിനിററു കഴിഞ്ഞു കഴുകിക്കളയാം.

ബദാം ഒായിലോ ആല്‍മണ്ട് ഓയിലോ വെളിച്ചെണ്ണയോ

ബദാം ഒായിലോ ആല്‍മണ്ട് ഓയിലോ വെളിച്ചെണ്ണയോ

അല്‍പം ബദാം ഒായിലോ ആല്‍മണ്ട് ഓയിലോ വെളിച്ചെണ്ണയോ എടുക്കുക. ഇതില്‍ അല്‍പം ആര്യവേപ്പില, തുളസിയില എന്നിവ ചതച്ചിടുക. ഇത് ചെറുതായി ചൂടാക്കി മുഖത്തു മസാജ് ചെയ്യാം. ഇത് മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഈ കൂട്ടു നിറം നല്‍കുന്നത്.

തൈര്, തേന്‍

തൈര്, തേന്‍

2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടണം. ഇത് 15 മിനിറ്റു കഴിഞ്ഞു കഴുകിക്കളയുക. ഇത് മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും.

പപ്പായ

പപ്പായ

പപ്പായ മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. നല്ലപോലെ പഴുത്ത പപ്പായയില്‍ അല്‍പം പാല്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്. പച്ചപ്പപ്പായ അരച്ചു മുഖത്തിടുന്നതും നല്ലതാണ്. ഇത് അല്‍പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകാം. പപ്പായയിലെ പാപ്പെയ്ന്‍ എന്ന ഘടകം മുഖത്തിനു നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍ ജ്യൂസ്

3 ടേബിള്‍ സ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസ്, 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് എ്ന്നിവയെടുക്കുക. ഇത് കലര്‍ത്തി മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയണം. ഇത് മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും. സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

ഉരുളക്കിഴങ്ങു നീര്, തേന്‍, പനിനീര്

ഉരുളക്കിഴങ്ങു നീര്, തേന്‍, പനിനീര്

ഉരുളക്കിഴങ്ങു നീര്, തേന്‍, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്.

കരിഞ്ചീരക എണ്ണ, ചെറുനാരങ്ങാനീര്

കരിഞ്ചീരക എണ്ണ, ചെറുനാരങ്ങാനീര്

കരിഞ്ചീരക എണ്ണ കാല്‍ ടേബിള്‍സ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം അ്ല്‍പം കഴിഞ്ഞു കഴുകുന്നതും ഏറെ ന്ല്ലതാണ്. ഇളംചൂടുവെള്ളം കൊണ്ടു വേണം, കഴുകാന്‍.

English summary

Simple And Quick Home Remedies For Fair Skin

Simple And Quick Home Remedies For Fair Skin, read more to know about,
Please Wait while comments are loading...
Subscribe Newsletter