ചുളിവകറ്റി പ്രായം കുറയ്ക്കാന്‍ തേന്‍ ഇങ്ങനെ...

Posted By:
Subscribe to Boldsky

തേന് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യഗുണങ്ങളും ഏറെയുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നതും.

ചര്‍മത്തിലെ ചുളിവുകളറ്റി പ്രായം കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് തേന്‍. ഏതുവിധത്തിലാണ് തേന്‍ ചുളിവുകളറ്റാന്‍ സഹായിക്കുന്നതെന്നു നോക്കൂ,

ഓട്‌സ്

ഓട്‌സ്

1 ടേബിള്‍ സ്പൂണ്‍ ഓട്‌സ്, 2 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

2 ടേബിള്‍സ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ചെയ്യുക.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

2 ടേബിള്‍സ്പൂണ്‍ തേന്‍, 4 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവ കലര്‍ത്തുക. ഇത് രാത്രി കിടക്കും മുന്‍പു മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

ആസ്പിരിന്‍ ഗുളിക

ആസ്പിരിന്‍ ഗുളിക

6 ആസ്പിരിന്‍ ഗുളിക പൊടിച്ചതും തേനും ചേര്‍ത്തു മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ചെയ്യുക.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

3 ടേബിള്‍സ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

തേനും തക്കാളിനീരും പാല്‍പ്പാടയും

തേനും തക്കാളിനീരും പാല്‍പ്പാടയും

തേനും തക്കാളിനീരും പാല്‍പ്പാടയും കലര്‍ത്തി മുഖത്തു പുരട്ടുന്നതുും നല്ലതാണ്.

English summary

How To Use Honey For Wrinkles Of Face

How To Use Honey For Wrinkles Of Face, Read more to know about,
Story first published: Tuesday, August 29, 2017, 15:51 [IST]
Subscribe Newsletter