5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

Posted By:
Subscribe to Boldsky

തേനിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വസ്തു.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തേന്‍ ഏറെ നല്ലതാണ്. ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരവുമാണ്.

തേന്‍ ഉപയോഗിച്ചു വെറും 5 ദിവസം കൊണ്ടു തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാം, എങ്ങനെയെന്നു നോക്കൂ,

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

1 ടീസ്പൂണ്‍ തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുട്ടി മസാജ് ചെയ്യുക. ഇതിനു ശേഷം 20 മിനിറ്റു മുഖത്തു വച്ചു പിന്നീട് ഇളംചൂടുവെള്ളം കൊണ്ടു കഴുകാം.

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

തേന്‍, തൈര് എന്നിവ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. പ്രത്യേകിച്ചു എണ്ണമയമുള്ള മുഖത്തിന്. മുഖക്കുരു മാറാനും ഇത് നല്ലതാണ്. 1 ടീസ്പൂണ്‍ വീതം തേന്‍, തൈര് എന്നിവയെടുത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

പപ്പായ, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നത് വരണ്ട ചര്‍മമുള്ളവര്‍ക്കു നല്ലതാണ്. ഇവ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

തേന്‍, കടലുപ്പ് എന്നിവ കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്യുന്നത് മുഖത്തെ ബ്ലാക്‌ഹെഡ്‌സ് പോകാന്‍ നല്ലതാണ്. ചര്‍മം തിളങ്ങുകയും ചെയ്യും.

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

തേന്‍, പാല്‍പ്പാട എന്നിവ തുല്യ അളവിലെടുത്തു കലക്കി മുഖത്തു പുരട്ടി മസാജ് ചെയ്ത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുന്നതും നല്ലതാണ്. ഇത് ചര്‍മത്തിന് ചെറുപ്പവും നല്‍കും.

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

പഴുത്ത പഴമുടച്ചതും തേനും കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. മുഖം തിളങ്ങും.

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍

തേന്‍, പനീനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നത് തിളക്കവും നിറവുമെല്ലാം നല്‍കും.

Read more about: skincare, beauty
English summary

How To Use Honey For Glowing Skin

How To Use Honey For Glowing Skin, Read more to know about,
Subscribe Newsletter